ഡ്രൈവിംഗ് മാനസിക ആരോഗ്യത്തിന് ഹാനികരം
ജോര്‍ജ് .കെ. ജെ - ഫെബ്രുവരി 2020
വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ് അധികമെങ്കിലും സ്വയം ഡ്രൈവ് ചെയ്ത് ഓഫീസില്‍ പോകുന്നവരുടെ എണ്ണം കൂടിവരികയാണ്. അമേരിക്കയില്‍ 90 ശതമാനം ആളുകളും ഡ്രൈവ് ചെയ്ത് എത്തുന്നവരാണ്. നമ്മുടെ നാട്ടിലും നഗരങ്ങളില്‍ സ്വയം വാഹനമോടിച്ച് ജോലിക്ക് പോകുന്നവരാണ് അധികവും. ദിവസവും ദീര്‍ഘനേരം ഡ്രൈവ് ചെയ്യന്നത് ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെ അപകടത്തിലാക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. ദിവസവും രണ്ടുമണിക്കൂറോളം ഡ്രൈവ് ചെയ്യുന്ന മദ്ധ്യവയസ്ക്കരായവരുടെ ഐ.ക്യൂ. (ഇന്റലിജന്‍സ് ക്വോഷ്യന്റ്) കാര്യമായി കുറയുമെന്നാണ് പഠനം. ദീര്‍ഘസമയം ഡ്രൈവ് ചെയ്യുന്നത് നിങ്ങളുടെ ബുദ്ധിയെയും ചിന്താശേഷിയേയും ക്ഷീണിപ്പിക്കുമത്രെ.
37 വയസ്സിനും 73 വയസ്സിനും ഇടയിലുള്ള 500000 ബ്രിട്ടീഷുകാരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. അവര്‍ക്കിടയില്‍ ദിവസം രണ്ടും മൂന്നും മണിക്കൂര്‍ ഡ്രൈവ്ചെയ്ത് ജോലിക്കു പോകുന്ന 93000 ആളുകളുടെ ബ്രെയ്ന്‍ പവറില്‍, ഇന്റലിജന്‍സ് ആന്റ് മെമ്മറി ടെസ്റ്റുകള്‍ നടത്തിയപ്പോള്‍, ഗണ്യമായ കുറവ് സംഭവിക്കുന്നതായി കണ്ടെത്തി. സ്ഥിരമായി മണിക്കൂറുകളോളം ടെലിവിഷന്‍ കാണുന്നവരിലും ഇതേ കാര്യമാണ് സംഭവിക്കുക.
ബ്രെയിനിനെ പ്രചോദിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തലച്ചോറിന്റെ ശക്തി കൂട്ടുന്നു. അതിനെ പ്രചോദിപ്പിക്കാത്ത പ്രവര്‍ത്തനങ്ങള്‍ ബ്രെയ്ന്‍ പവര്‍ കുറയ്ക്കുന്നു. ബുദ്ധിപരമായ അപചയം മദ്ധ്യവയസ്ക്കരിലും പ്രായമായവരിലും കൂടുതലാണ്. ബൗദ്ധിക അപചയത്തിന് കാരണം നേരത്തെ പുകവലിയും മോശമായ ഭക്ഷണവുമായിരുന്നു. ഇപ്പോള്‍ ആ ഗണത്തിലേയ്ക്ക് ദീര്‍ഘനേരമുള്ള സ്ഥിരമായ ഡ്രൈവിംഗും ചേര്ക്കപ്പെട്ടിരക്കുന്നുവെന്ന് ലെയ്ഷസ്റ്റര് യുനിവേഴ്സിറ്റിയിലെ മെഡിക്കല്‍ എപ്പിഡെമിയോളജിസ്റ്റ് കിഷ് രാന്‍ ബക്രാനിയ പറയുന്നു.
Send your feedback to : onlinekeralacatholic@gmail.com