പില്ലോയാണ് വില്ലന്‍
ഷേര്‍ളി മാണി - ഫെബ്രുവരി 2020
പില്ലോ ഇല്ലാതെ ഉറങ്ങാന്‍ കഴിയാത്തവരാണ് നമ്മിലധികവും. എന്നാല്‍, പില്ലോ വൃത്തിയായി സൂക്ഷിക്കുന്ന കാര്യം നാം പലപ്പോഴും സൗകര്യപൂര്‍വ്വം മറന്നുപോകും. പില്ലോയില്‍ തലയമര്ത്തിയാല് നിങ്ങള്‍ നിറുത്താതെ തുമ്മാറുണ്ടോ? എങ്കില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന തലയിണ നൂറുശതമാനം ഹെല്‍ത്തിയല്ല എന്നാണതിനര്‍ത്ഥം. ബെഡ് ഷീറ്റും പില്ലോ കവറും നാം വാഷ് ചെയ്യാറുണ്ട്. എന്നാല്‍ പില്ലോ നിങ്ങള്‍ ക്ലീന്‍ ചെയ്തത് എന്നാണെന്നോര്‍മ്മയുണ്ടോ? ഓര്‍മ്മ കാണില്ല. കാരണം, പില്ലോ ക്ലീന്‍ ചെയ്യുക എന്ന ശീലം നമുക്ക് പണ്ടേയില്ലല്ലോ. പില്ലോ നിങ്ങള്‍ ക്ലീന്‍ ചെയ്യാറേയില്ലെങ്കില് നിങ്ങള്‍ നിങ്ങളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുന്നില്ലെന്നതാണ് സത്യം. ക്ലീന്‍ ചെയ്യാത്ത തലയിണകള്‍ പലപ്പോഴും നിങ്ങളുടെ ഉറക്കം കെടുത്തുന്ന വില്ലനായി മാറിയേക്കാം.
പില്ലോ നിങ്ങള്‍ക്ക് മാത്രമല്ല, മറ്റ് പലതിനും ആശ്രയം നല്കുന്നുവെന്നതാണ് കഷ്ടം. പൊടി, മാലിന്യം, മൃതകോശങ്ങള്‍, എട്ടുകാലികുഞ്ഞുങ്ങള്, കീടാണുക്കള്‍ എന്നിവയ്ക്കും പില്ലോ അഭയമരുളിയേക്കാം. അതുകൊണ്ട് നിങ്ങളുടെ പില്ലോ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കാണമെന്നാണ് വിദഗ്ദ്ധോപദേശം.
പില്ലോ കവറുകള്‍ ഓരോ മൂന്ന് ആഴ്ചകൂടുമ്പോഴും, പില്ലോ ഓരോ മൂന്ന് മാസം കൂടുമ്പോഴും ക്ലീന്‍ ചെയ്യണമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.
Send your feedback to : onlinekeralacatholic@gmail.com