ഉറങ്ങുമ്പോള്‍ ശരീരത്തിനും മനസ്സിനും എന്ത് സംഭവിക്കുന്നു
ജെയ്സണ്‍ പീറ്റര്‍ - സെപ്തംബര്‍ 2020
ഉറക്കം വന്നാല്‍ പിന്നെ ഇതൊക്കെ ചിന്തിക്കാന്‍ ആര്‍ക്കാണ് നേരം. നല്ല തണുപ്പുള്ള രാത്രിയില്‍ മൂടിപ്പുതച്ച് കൊതിയും മതിയും തീരുവോളം ഉറങ്ങുന്ന സുഖം മറ്റൊന്നിനും നല്‍കാനാകില്ല. ഉറക്കം നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷിതമാണ്. ആരോഗ്യകരമായ ജീവിതത്തിന് ഒരു ദിവസം എഴ് മുതല്‍ എട്ട് മണിക്കൂര്‍ ഉറങ്ങണമെന്നാണ് പറയുന്നത്. എന്നാല്‍ ഉറങ്ങുമ്പോള്‍ നമ്മുടെ ശരീരത്തിന് എന്ത് സംഭവിക്കുന്നുവെന്ന് നിങ്ങള്‍ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ശരീരത്തിന്റെ താപനില ഗണ്യമായി കുറയുന്നു. ഉറങ്ങുമ്പോള്‍ നമ്മുടെ ശരീരത്തില്‍ മെലോടോണിന്‍ ഉത്പാദിപ്പിക്കുന്നതിനുതകുന്നവിധത്തില് ശരീരത്തിലെ താപനില ഗണ്യമായി കുറയുന്നു. ശാരീരികവും മാനസികവുമായ വളര്‍ച്ചയില്‍ വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന ഹോര്‍മോണാണ് മെലാടോണിന്‍.
ടോക്സിന്‍സിനെ പുറം തളളുന്നു.വിശ്രമിക്കുമ്പോള്‍ ശരീരം ടോക്സിന്‍സ് ഫില്‍ട്ടര്‍ ചെയ്യുകയും നശിപ്പിക്കപ്പെട്ട മോളിക്യൂള്‍സ് ക്ലീയര്‍ ചെയ്യുകയും ചെയ്യുന്നു. ഈ പ്രക്രീയയിലുടെ ശരീരവും തലച്ചോറും കൂടുതല്‍ ഊര്ജ്ജ്വസ്വലമാക്കപ്പെടുന്നു. ആവശ്യത്തിന് ഉറക്കം കിട്ടിയില്ലെങ്കില്‍ തലച്ചോറിന് ടോക്സിന്‍സ് പുറത്തള്ളാനാകില്ല. അത് ന്യൂറോളജിക്കല്‍ ഡിറ്റീരിയേറേഷന് കാരണമാകുന്നു.
തടി കുറയുന്നു. സുഖനിദ്ര തടി കുറയുന്നതിന് സഹായിക്കുമത്രെ. ഉറക്കത്തില്‍ ശരീരം വിശപ്പുണ്ടാക്കുന്ന ഹോര്‍മോണിനെയും നിയന്ത്രിക്കും. നിളം വെയ്ക്കുന്നു. ഉറങ്ങുമ്പോള്‍ നമ്മുടെ ശരീരത്തിന് നീളം കൂടുന്നു. കിടക്കുമ്പോള്‍ നട്ടെല്ലിലെ ഡിസ്കുകള്‍ ഡികംപ്രസ് ചെയ്യുകയും റീഹൈഡ്രേറ്റ് ചെയ്യുകയും ചെയ്യുന്നതിനാല്‍ അല്പാല്പമായി ഉയരം കൂടുമത്രെ.
സ്കിന്‍ ടോണ്‍ ബുസ്റ്റ് ചെയ്യും. യുവത്വമുള്ളതും ആരോഗ്യമുള്ളതുമായ ത്വക്ക് നിലനിര്‍ത്തുന്നതില്‍ ഉറക്കത്തിന് കാതലായ പങ്കുണ്ട്. കോളാജന്‍ എന്ന പ്രോട്ടീന്‍ ഉറങ്ങുമ്പോള്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പടുന്നു. ഉറങ്ങുമ്പോള്‍ ഉത്പാദിപ്പിക്കപ്പെടുന്ന വളര്‍ച്ചയുടെ ഹോര്‍മോണിനൊപ്പം ഇതും സ്റ്റിമുലേറ്റ് ചെയ്യപ്പെടുന്നു. കോളജന്റെ അളവ് കൂടുമ്പോള്‍ സ്കിന്‍ കൂടുതല്‍ സുന്ദരമാകുന്നു.
ഇടയ്ക്കിടക്ക് ഞെട്ടിയുണരുന്നു. ഉറക്കത്തില്‍ നാം പലപ്രാവശ്യം ഞെട്ടിയുണരുന്നു. ഒരു മണിക്കൂറില്‍ അത് 15 പ്രാവശ്യം വരെയായേക്കാം. അത് ഉറക്കത്തിന്റെ ഗിയര്‍ മാറുമ്പോഴാണത്രെ. ഒരു ലെവലില്‍ നിന്ന് അടുത്തതിലേക്ക് കടക്കുമ്പോഴാണ് ഈ ഞെട്ടല്‍. പക്ഷേ അത് വളരെ ചെറുതാകയാല്‍ നാം പലപ്പോഴും അറിയുന്നില്ലെന്നുമാത്രം. ചിലരാകട്ടെ, ഉറക്കത്തിലേക്ക് വഴുതിവീഴമ്പോള് പെട്ടെന്ന് ജെര്‍ക്ക് ചെയ്യും. ഉറക്കത്തിലേക്ക് വഴുതിവീഴുമ്പോള്‍ മസിലുകള്‍ പെട്ടെന്ന് കോണ്ട്രാക്റ്റ് ചെയ്യുന്നതാണത്രെ ഇതിന് കാരണം.
സ്വപനം കാണുന്ന മനസ്സ്. ഉറക്കത്തിലാണ് മനസ്സ് സ്വപനം ഉണ്ടാക്കുന്നത്. എന്തുമാത്രം നാം സ്വപ്നം കാണുന്നുവെന്നത് സുഖനിദ്രയുടെ തെളിവാണ്.
ആവശ്യത്തിന് ഉറക്കം കിട്ടുക എന്നത് നല്ല ആരോഗ്യത്തിന് അനിവാര്യമാണ്. നന്നായി ഉറങ്ങുക. നന്നായി ഉണരുക.
Send your feedback to : onlinekeralacatholic@gmail.com