നല്ല ഉറക്കം കിട്ടുന്നതിന് വിശുദ്ധന്മാര് ചെയ്തിരുന്ന കൊച്ചു കൊച്ചു വല്യകാര്യങ്ങള്‍
ഷേര്‍ളി മാണി - സെപ്തംബര്‍ 2021
അനുദിനജീവിതത്തിലെ നൂലാമാലകള്‍ നിങ്ങളുടെ ജീവിതത്തിലെ ഉറക്കത്തിന്റെ മണിക്കൂറുകള്‍ കവര്‍ന്നെടുക്കുന്നുണ്ടോ. ഉറക്കം നന്നായാലെ നന്നായി ഉണര്ന്നെണീല്ക്കാനാകൂ. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ വിശുദ്ധന്മാര് പരിക്ഷിച്ചിരുന്ന ഈ പൊടിക്കൈകള്‍ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടേക്കാം.
1. ഉറങ്ങാന്‍ പോകും മുമ്പ് ബ്രഡും വെള്ളവും കുടിച്ചിരുന്ന വി. ഫിലിപ്പ് നേരി
അതീവസന്തോഷവാനും അതിഥ്യമര്യാദയുള്ളവനും വളരെ സരസനുമായിരുന്നു ഫിലിപ്പ് നേരി എന്ന വിശുദ്ധന്. അദ്ദേഹത്തിന്റെ ഭക്ഷണം ബ്രഡും വെള്ളവും മാത്രമായിരുന്നു.
ഉറങ്ങാന്‍ പോകുന്നതിനുമുമ്പും ബ്രഡായിരുന്നു ഉറക്കത്തിനുമുമ്പ് അദ്ദേഹം കഴിച്ചിരുന്നത്. ഉറങ്ങാന്‍ പോകുന്നതിനുമുമ്പ് കാപ്പി കുടിക്കുന്നതും ആല്‍ക്കഹോള്‍ കുടിക്കുന്നതും ഉറക്കത്തെ നശിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. കിടക്കാന്‍ പോകുന്നതിന് മുമ്പ് കാപ്പിയോ ചായയോ കുടിക്കാതെ, ഒരു കഷണം ബ്രഡും ഏതാനും കവിള് വെള്ളവുമൊന്നു കുടിച്ചുനോക്കൂ...വിശുദ്ധ ഫിലിപ്പ് നേരിയെപ്പോലെ നന്നായി ഉറങ്ങണമെങ്കില്‍.
2. ജപമാല ചൊല്ലാം വി. ജെസീന്തയെയും ഫ്രാന്‍സിസ്കോയെയും പോലെ
ഫാത്തിമ മാതാവിന്റെ ദര്‍ശനം കിട്ടിയ രണ്ടു കുട്ടിി വിശുദ്ധരായിരുന്നു വി. ജസീന്തയും വി. ഫ്രാന്‍സെസ്കോയും. എല്ലാ ദിവസവും കൊന്ത ചൊല്ലണമെന്ന് മാതാവ് അവരെ ഉപദേശിച്ചിരുന്നു.
ഉറക്കം വരാതെ കിടന്നു തിരിയുകാണ് ജപമാല ചൊല്ലി മാതാവിനോട് സഹായം തേടാം. ജപമാല ചൊല്ലിത്തീരുന്നതിനുമുമ്പേ നിങ്ങള്‍ ഉറക്കത്തിലേക്ക് വഴുതിവീണേക്കാം. കൊന്ത ചൊല്ലിത്തീരുന്നതിനുമുമ്പ് ഉറങ്ങിപ്പോയാല്‍ കാവല്‍മാലാഖയോട് നിങ്ങള്‍ക്കുവേണ്ടി അത് പൂര്‍ത്തിയാക്കണമേ എന്ന് തുടക്കത്തിലെ പറയുവാന്‍ മറക്കേണ്ട.
3. വാഴ്ത്തപ്പെട്ട സ്റ്റാന്‍ലി റോതറിനെപ്പോലെ നടക്കുക
നന്നായ നടന്നാല്‍ രാത്രി നന്നായി ഉറങ്ങാം. വാഴ്ത്തപ്പെട്ട ഫാ. സ്റ്റാന്‍ലി റോതര്‍ നടക്കുന്നതില്‍ ഇഷ്ടം കണ്ടെത്തിയ വ്യക്തിയായിരുന്നു. കര്‍ഷക കുടുംബത്തില്‍ പിറന്ന അദ്ദേഹം നല്ലൊരു നടത്തക്കാരനായിരുന്നു, പകല്‍ ശാരീരികമായ അദ്ധ്വാനം ഒന്നും ചെയ്തിട്ടില്ലെങ്കില്‍, ഉറക്കം വരാന്‍ വലിയ ബുദ്ധിമുട്ടായിരിക്കും. കഴിയുമെങ്കില്‍ വൈകുന്നേരം വീടിനും ചുറ്റും നടക്കുക.. വാഴ്ത്തപ്പെട്ട സ്റ്റാന്‍ലി റോതറിനെപ്പോലെ...
4. വി. ബെനക്ടിനെപ്പോലെ സുഖപ്രദവും ബഹളമില്ലാത്തതയുമായ ഒരു ബെഡ് റൂം സൂക്ഷിക്കുക
ഉറങ്ങുവാനുള്ള സ്ഥലം അനുദിന ജോലികള്‍ ചെയ്യുന്നസ്ഥലം തന്നെയായിരിക്കരുത്. ഉറങ്ങുവാനായി സുഖപ്രദവും ശല്യമൊന്നുമില്ലാത്തതുമായ ഒരു സ്ഥലം കാത്തുസൂക്ഷിക്കുക.
വി. ബെനഡിക്ട് തന്റെ ശിഷ്യന്മാര്ക്ക് ഉറങ്ങുവാനുള്ള സ്ഥലമെങ്ങനെയായിരിക്കണമെന്ന് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ കൊടുത്തിരുന്നു. ബെഡ് റൂമില്‍ കിടന്നാല്‍ ഉറക്കം തനിയെ വരണം അതിനനുയോജ്യമായ ക്രമീകരണമാണ് റൂമില്‍ വരുത്തേണ്ടത്.
5. ദൈവദാസിയായ എലിസബത്ത് ലെസ്യൂറിനെപ്പോലെ പ്രയര്‍ ജേണല്‍ സൂക്ഷിക്കുക
ഉറങ്ങുവാന്‍ പോകുന്നതിനുമുമ്പ് ഫ്രഞ്ചുകാരിയും ദൈവദാസിയുമായ എലിസബത്തിനെപ്പെലെ ഒരു പ്രയര്‍ ജേണല്‍ സൂക്ഷിക്കുന്നത് നല്ലതാണ്. എലിസബത്ത് എന്നും തന്റെ ഭര്‍ത്താവിന്റെ മാനസാന്തരത്തിനായുള്ള പ്രാര്‍ത്ഥനകള്‍ ജേണലില്‍ എഴുതിവെക്കുമായിരുന്നു.
6. അന്യര്‍ക്ക് നന്മ ചെയ്തതിനുശേഷം മാത്രം ഉറങ്ങാന്‍ പോയിരുന്ന ദൈവദാസി ഡൊറോത്തി ഡേ
മറ്റുള്ളരെ പരിചരിക്കുന്നതിനും അവര്‍ക്ക് നന്മ ചെയ്യുന്നതിലും സന്തോഷം കണ്ടെത്തിയിരുന്ന വ്യക്തിയായിരുന്ന ഡൊറോത്തി ഡേ. ഓരോ ദിവസവും അവസാനിക്കുന്നതിനുമുമ്പ് അനേകര്‍ക്ക് അവളുടെ ഉപവി പ്രവര്‍ത്തനങ്ങള്‍ പങ്കുവെച്ചിരുന്നു. മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്താല്‍ സംതൃപ്തമായ മനസ്സോടെ ഉറക്കത്തിലേക്ക് വഴുതിവീഴാം.
7. ആശങ്കളെയകറ്റി ഉറങ്ങാന്‍ പോയ വി. പാദ്രെ പിയോ
പ്രാര്‍ത്ഥിക്കുക, പ്രതീക്ഷിക്കുക, ആകുലതപ്പെടാതിരിക്കുക അതായിരുന്നു വി. പാദ്രെ പിയോയുടെ മന്ത്രം.ആകുലതയുണ്ടെങ്കില്‍ നമുക്ക് ഉറങ്ങാനാകില്ല. അതുകൊണ്ട് ആകുലതകളെല്ലാം ദൈവത്തിന് സമര്‍പ്പിക്കുക. നാളെയെക്കുറിച്ച് വിഷമിക്കാതെ ദൈവത്തിന്റെ അനുഗ്രഹം യാചിച്ച് ഉറങ്ങുക.
Send your feedback to : onlinekeralacatholic@gmail.com