കോട്ടുവാ ഇടാറുണ്ടോ
ജോര്‍ജ് .കെ. ജെ - മാർച്ച് 2019
കോട്ടുവായിടല്‍ നിത്യജീവിതത്തിന്റെ ഭാഗമാണ്. ദിവസവും അനേകം പ്രവാശ്യം നാം കോട്ടുവായിടാറുണ്ട്. ക്ഷീണമൊന്നുമില്ലെങ്കില്പോലും അത് താനെ നടന്നുകൊണ്ടിരിക്കും. ഇതെഴുതുമ്പോള്‍ തന്നെ ഞാന്‍ രണ്ടുപ്രാവശ്യം കോട്ടുവായിട്ടു. ഇതു വായിച്ചുകഴിയുമ്പോഴേക്കും നിങ്ങള്‍ എത്ര കോട്ടുവായിടും എന്ന് ശ്രദ്ധിക്കണെ. കാരണം, ഇത് ജീവിതത്തിലെ നിത്യസംഭവമായി മാറിക്കഴിഞ്ഞുവെന്നതാണ് സത്യം.
നമ്മള് ക്ഷീണിച്ചിരിക്കുമ്പോഴാണ് കോട്ടുവായിടുക എന്നായിരുന്നു ഇതുവരെ കരുതി പോന്നത്. എന്നാല്‍, അത് അങ്ങനെയാകണമെന്ന് നിര്‍ബന്ധമില്ലെന്നതാണ് സത്യം. ക്ഷീണമില്ലെങ്കിലും കോട്ടുവാ വന്നുകൊണ്ടേയിരിക്കും.
എന്നാല്‍ കോട്ടുവായെക്കുറിച്ച് രസകരമായ പല കാര്യങ്ങളുമുണ്ട് അറിയാന്‍.
ഒരു കോട്ടുവായുടെ സമയം ഏകദേശം ആറ് സെക്കന്‍ഡാണ്. ഇതിന്റെ നിയന്ത്രണം നമ്മുടെ ബ്രയിനിലെ ഹൈപ്പോതലാമസിന്റെ പണിയാണത്രെ. 11 ആഴ്ച പ്രായപൂര്‍ത്തിയായ ഭ്രൂണം പോലും കോട്ടുവായിടുമത്രെ. ചുട്ടയിലെ ശീലം ചുടലവരെ എന്നാണല്ലോ ചൊല്ല്. കോട്ടുവാ പകര്‍ച്ചവ്യാധിപോലെയാണ്. കൂട്ടത്തില്‍ ആരെങ്കിലും കോട്ടുവാ വിട്ടാല്‍ മതി. അടുത്തിരിക്കുന്നവരും കോട്ടുവായിട്ടു തുടങ്ങും. മൃഗങ്ങളുടെ കാര്യത്തിലും അങ്ങനെയാണത്രെ.
എന്തുകൊണ്ടാണ് കോട്ടുവാ ഇടുന്നതെന്ന് എന്നതിനെക്കുറിച്ച് പുതിയ തിയറികള്‍ വന്നുകൊണ്ടേയിരിക്കുന്നു. ഒക്സിജന്റെ കുറവുകൊണ്ടാണ് കോട്ടുവാ വരുന്നതെന്ന് പറയപ്പെടുന്നു. ശരിയായിരിക്കാം. കാരണം. ക്ഷീണിച്ചിരിക്കുമ്പോള്‍ ശ്വാസനം സാവധാനത്തിലാകുമല്ലോ. അതുകൊണ്ട് പേടിക്കേണ്ട, കോട്ടുവായിടുക എന്നത് ശരീരം സ്ട്രെച്ച് ചെയ്യുന്നതുപോലെയാണ്, അത് നമ്മെത്തന്നെ സംതൃപ്തരാക്കുന്നതിനായി ചെയ്യുന്നുവെന്നുമാത്രം.
കോട്ടുവാ തലച്ചോറിനെ തണുപ്പിക്കാനുളള പ്രക്രീയ ആണെന്ന് ഗവേക്ഷര് പറയുന്നു. ആളുകളെ രണ്ട് ഗ്രൂപ്പായി തിരിച്ച് ഒരു ഗ്രൂപ്പിന് തലയില്‍ പ്രസ് ചെയ്യാന്‍ തണുത്ത ടൗവ്വലും മറ്റേ ഗ്രൂപ്പിന് ചൂടുള്ള ടൗവ്വലും കൊടുത്തു. ചൂടുള്ള ടൗവ്വലുകൊണ്ട് തലയില്‍ പ്രസ് ചെയ്തവര്‍ മറ്റേ ഗ്രൂപ്പിനെക്കാളും കൂടുതല്‍ കോട്ടുവായിട്ടുവെന്നും കണ്ടെത്തി.
Send your feedback to : onlinekeralacatholic@gmail.com