പഴയനിയമത്തിലെ വിവേകവതികളായ മൂന്ന് വനിതകള്‍
സ്മിത പീറ്റര്‍ - മാര്‍ച്ച് 2021
ജീവിച്ചിരുന്ന കാലത്തെ സാംസ്ക്കാരിക പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സ്വന്തം വിശ്വാസത്തിനും ദൈവഹിതത്തിനും വേണ്ടി നിലകൊണ്ട നിരവധി വനിതകളെ നമുക്ക് ബൈബിളില്‍ കാണാം. പ്രതിസന്ധിയുടെ കാലങ്ങളില്‍ തങ്ങളുടെ ദൈവികമായ സൗന്ദര്യവും ശക്തിയും തിരിച്ചറിഞ്ഞ ബൈബിളിലെ മൂന്ന് അത്ഭുത വനിതരത്നങ്ങളാണ് ഡെബോറയും, എസ്തേറും, റൂത്തും.
ഡെബോറ
വാഗ്ദത്തഭൂമിയിലെത്തിയ ഇസ്രായേല്‍ ജനത്തെ നയിക്കാന്‍ ദൈവം ന്യായാധിപന്മാരെ നിയമിച്ചു. ഇന്നത്തെ ന്യായാധിപന്മാരെപ്പോലെയായിരുന്നില്ല അവരൊന്നും. മറിച്ച് യുദ്ധഭൂമിയിലേക്ക് കൂടെയുള്ളവരെ നയിക്കുകയും അവര്‍ക്കിടയില്‍ അച്ചടക്കവും നിയമവും നടപ്പാക്കുകയും ചെയ്യുവാനായി തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു അന്നത്തെ ന്യായാധിപന്മാര്. ഗിദയോനും സാംസണും ഇസ്രായേലിലെ അറിയപ്പെടുന്ന ന്യായാധിപന്മാരായിരുന്നു.
എന്നാല്‍ അതിനേക്കാള്‍ അതിശയകരമായ ഒരു കാര്യം അവര്ക്കെല്ലാമുപരിയായി ഒരു വനിതയെ ഇസ്രായേലിനെ നയിക്കുവാനും സമാധാനത്തില്‍ ജീവിക്കുന്നതിന് അവര്‍ക്ക് നേതൃത്വം നല്കുവാനും ദൈവം തിരഞ്ഞെടുത്തിരുന്നു. ന്യായാധിപരുടെ ഗണത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിവേകവതിയും ശക്തയുമായ വനിതയായിരുന്നു ദബോറ.
ആ കാലഘട്ടത്തില്‍ അവള് പുരുഷപ്രജകളെപ്പോലെ പട്ടാളത്തെ നയിക്കുകയും ന്യായവിധി നടത്തുകയും ചെയ്തിരുന്നു.
റൂത്ത്
പഴയനിയമത്തില്‍ രണ്ട് പുസ്തകങ്ങളുടെ പേര് വനിതകളുടെ പേരിലാണ്. അതിലൊന്നാണ് റൂത്ത്. രക്ഷാകരചരിത്രത്തിലെ നാള്വഴികളിലടയാളപ്പെടുത്തുകയും ചെയ്ത പേരാണ് റൂത്ത്. മെബൈറ്റ്കാരിയായ റൂത്ത് ബെത്ലഹേമിലെത്തുകയും കാലാപെറുക്കുന്ന ജോലിയിലേര്‍പ്പെടുകയും ചെയ്തു. പരദേശിയായിരുന്ന അവള് എല്ലാ പരിഹാസങ്ങളും ഏറ്റുവാങ്ങിക്കൊണ്ട് അതിനെയെല്ലാം അതിജീവിച്ച് തന്റെ ജോലി ഭംഗിയായി നിറവേറ്റി.
അവളുടെ ആത്മാര്ത്ഥകണ്ട് അവളെക്കുറിച്ച് മറ്റുള്ളവര്‍ ബോവാസിനോട് പറഞ്ഞത് അവള് ഇവിടെ വന്നതുമുതല്‍ രാപകലില്ലാതെ കാലാപെറുക്കുകയായിരുന്നുവെന്നാണ്.
അവളുടെ ധൈര്യവും ആത്മാര്‍ത്ഥതയും തിരിച്ചറിഞ്ഞ് ബോവാസ് അവളെ ഭാര്യയായി സ്വീകരിച്ചു. അവര്‍ക്കുണ്ടായ മകനായിരുന്നു ഒബേഡ്. ഒബേഡാണ് ദാവീദിന്റെ പിതാവായ ജെസെയുടെ പിതാവ്. പുതിയനിയമത്തില്‍ ഈശോയുടെ വംശാവലിയില്‍ അവളുടെ പേര് പരമാര്‍ശിക്കപ്പെട്ടിട്ടുണ്ട്.
എസ്തേര്‍
ബൈബിളില്‍ പ്രത്യേകം പരമാര്‍ശിക്കപ്പെട്ടിട്ടുള്ള മറ്റൊരു സ്ത്രീരത്നമാണ് എസ്തേര്‍. പില്ക്കാലത്ത് എസ്തേറിന്റെ കഥ അനവധി ഫീച്ചര്ഫിലീമുകള്ക്കുപോലും കാരണമായിട്ടുണ്ട്. പേര്‍ഷ്യന്‍ രാജാവായ അഹസോറസ് തന്റെ രാജ്ഞിയായി തിരഞ്ഞെടുത്തത് എസ്തേറിനെയായിരുന്നു. അവള് രാജാവിന്റെ കൊട്ടാരത്തിലായിരിക്കുമ്പോള്, ജുതന്മാരെ ഇല്ലായ്മ ചെയ്യുവാനുള്ള ഒരു നിഗൂഡ പദ്ധതി രാജകൊട്ടാരത്തിലെ ഉന്നതനായ ഹമാന് പ്ലാന്‍ ചെയ്തു. അതിന് രാജാവിന്റെ അംഗീകാരം നേടുകയും ചെയ്തു. തന്റെ ജനത്തെ രക്ഷിക്കുവാന്‍ രാജാവിനെ സത്യം ധരിപ്പിക്കുക എന്ന ഒരു മാര്‍ഗ്ഗം മാത്രമേ എസ്തേറിന്റെ മുമ്പിലുണ്ടായിരുന്നുള്ളു. എന്നാല്‍ അത് വളരെ ശ്രമകരമായ ദൗത്യമായിരുന്നു താനും. അനുവാദം കൂടാതെ രാജസന്നിധിയിലെത്തിയാല് തലപോകുമായിരുന്നു.
എന്നാല്‍, എല്ലാ പ്രതിബന്ധങ്ങളെയും അവഗണിച്ചുകൊണ്ട് എസ്തേര്‍ രാജസന്നിധിയില്‍ പ്രവേശിക്കുകയും ഹമാന്റെ പദ്ധതി തകര്‍ക്കുകയും ചെയ്തു. രാജാവ് ഹമാനെ വധിക്കുകയും ജൂതരെ വധിക്കുവാന്‍ പട്ടാളത്തെ അയച്ച വിവരം വെളിപ്പെടുത്തുകയും ചെയ്തു. എസ്തേറിന്റെ സമയോചിതവും ധീരോചിതവുമായ ഇടപെല്മൂലം ജൂതന്മാര്ക്ക് സംഘടിക്കുവാനും ശത്രുക്കളെ തോല്പിക്കുവാനുമുള്ള സമയം ലഭിക്കുകയും ചെയ്തു.
Send your feedback to : onlinekeralacatholic@gmail.com