പരിശുദ്ധ അമ്മയുടെ സ്വര്‍ഗാരോപണം
ഫാ. ബെന്നി മുണ്ടനാട്ട് - ഓഗ്സറ്റ് 2020
ജന്മപാപത്തിന്റെ എല്ലാ കറകളില്‍ നിന്നും സ്വതന്ത്രയായിരുന്ന നിര്‍മ്മല കന്യക ഈ ലോകവാസത്തിന്റെ അവസാനത്തില്‍ ആത്മശരീരങ്ങളോടെ സ്വര്‍ഗീയ മഹത്വത്തിലേക്ക് ആരോപിതയായി എന്ന് 1950 നവംമ്പര്‍ 1 ന് 12-ാം പീയൂസ് മാര്‍പാപ്പ പ്രസ്താവിക്കുകയുണ്ടായി. മാതാവിന്റെ സ്വര്‍ഗാരോപണം വിശ്വാസ സത്യമെന്ന നിലയില്‍ ഇതോടെ സഭ ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു. ഇതിനുപുറമെ നമ്മുടെ കര്‍ത്താവ് അവളെ പ്രപഞ്ചത്തിന്റെ മുഴുവന്‍ രാജ്ഞിയായി വാഴിച്ചു. ഇത് കര്‍ത്താക്കളുടെ കര്‍ത്താവും പാപത്തെയും മരണത്തേയും ജയിച്ചവനുമായ തന്റെ തിരുസുതനോട് അവള് കൂടുതലായി അനുരൂപപ്പെടാന്‍ വേണ്ടിയായിരുന്നു (തിരുസഭ 59). ഒരു സൃഷ്ടിയായിരുന്ന മറിയം സ്വര്‍ഗാരോഹിതനായ ക്രിസ്തുവിനോട് പൂര്‍ണമായി അനുരൂപപ്പെടാന്‍ യോഗ്യതയുള്ളവളാണ് എന്ന കാഴ്ചപ്പാടിനെ എങ്ങനെയാണ് സഭ വിശദീകരിക്കുന്നത് എന്ന് വിശ്വാസികള്‍ മനസ്സിലാക്കണം. രണ്ടാം വത്തിക്കാന്‍ കൗസിലിന്റെ തിരുസഭ എന്ന പ്രമാണരേഖ ഇക്കാര്യത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്.
മനുഷ്യകുലത്തിനുവേണ്ടി വീണ്ടെടുപ്പിന്റെ വിലയായി സ്വയം നല്കിയ ഈശോയുടെ അതുല്യ മാധ്യസ്ഥ്യത്തെ, മാതാവെന്ന നിലയില്‍ മനുഷ്യരോടുള്ള അവളുടെ മാതൃധര്‍മ്മം മറയ്ക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നില്ല. പ്രത്യുത അതിന്റെ ശക്തി വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്. മനുഷ്യരുടെ മേല്‍ പരിശുദ്ധ കന്യകയ്ക്കുള്ള രക്ഷാകരമായ സ്വാധീനം ക്രിസ്തുവിന്റെ യോഗ്യതകളോടെ മഹാസമ്പന്നതയില് നിന്നും പ്രവഹിക്കുന്നു. ഇതുവഴി വിശ്വാസികള്‍ക്ക് നേരിട്ട് ക്രിസ്തുവുമായി ഉണ്ടായിരിക്കേണ്ട ഐക്യത്തെ പരിപോഷിപ്പിക്കുകയാണ് അവള് ചെയ്യുന്നത്.
ദൈവവചനം മനുഷ്യനായി അവതരിക്കണമെന്ന് പിതാവായ ദൈവം അനാദിയില്‍ നിശ്ചയിച്ച്പ്പോള് തന്നെ പരിശുദ്ധ കന്യാകമറിയത്തെ ദൈവമാതാവായി തിരഞ്ഞെടുത്തു. ദൈവപരിപാലനയുടെ തണലില്‍ അവള് ദിവ്യരക്ഷകന്റെ മാതാവായും അതുല്യമാം വിധം ഉത്കൃഷ്ടയായ സഹപ്രവര്‍ത്തകയായും കര്‍ത്താവിന്റെ എളിയ ദാസിയായും ശുശ്രൂഷ ചെയ്തു. കാല്‍വരിക്കുരിശിലെ മരണംവരെ ഈശോയുടെ പീഡാസഹനങ്ങളില്‍ ഒന്നുചേര്‍ന്നു കൊണ്ട് ആത്മാക്കളെ നേടുന്നതിനുള്ള അവിടുത്തെ രക്ഷാദൗത്യത്തല് പൂര്‍ണമായി സഹകരിച്ചു. അങ്ങനെ ക്രിസ്തുവിനോടുകൂടി അവള് മനുഷ്യകുലത്തെ വീണ്ടെടുത്തുവ്െ പറയാം.
അതായത് നിത്യതയിലേക്കുള്ള കവാടം മനുഷ്യന് തുറന്ന് നല്കുന്നതില് സ്വര്‍ഗത്തിന്റെ കരങ്ങളായി അവള് പ്രവര്‍ത്തിച്ചു. മാത്രമല്ല, വിശുദ്ധ അംബ്രോസ് പറയുന്നതുപോലെ മറിയം പാപമില്ലാത്തവളായിരുന്നു. കാരണം പാപമില്ലാത്തവന്‍ ജډം നല്കുന്നതിനുവേണ്ടി അവള് പാപരഹിതയായി കാത്തുസൂക്ഷിക്കപ്പെട്ടു. വിശുദ്ധ ലൂക്ക പറയുന്നു മറിയം കൃപനിറഞ്ഞവളായിരുന്നു.
1954 ല്‍ പീയൂസ് 9-ാമന്‍ മാര്‍പാപ്പ അവാച്യനായ ദൈവം എന്ന ചാക്രികലേഖനത്തിലൂടെ പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവം വിശ്വാസസത്യമായി പ്രഖ്യാപിച്ചു. അദ്ദേഹം പറയുന്നു. മനുഷ്യവര്‍ഗത്തിന്റെ രക്ഷകനായ ഈശോമിശിഹായുടെ യോഗ്യതകളെ മുന്‍നിര്‍ത്തി സര്‍വ്വശക്തനായ ദൈവത്തിന്റെ പ്രത്യേക കൃപയാലും അനുഗ്രഹത്താലും പരിശുദ്ധ കന്യാമറിയം തന്റെ ഉത്ഭവത്തിന്റെ ആദ്യനിമിഷം മുതല്‍ ജډപാപത്തിന്റെ യാതൊരു മാലിന്യവുമേശാതെ കാത്തൂസൂക്ഷിക്കപ്പെട്ടു എത് വിശ്വസനീയമായ സത്യമാണ്. അമലോത്ഭവം എന്നത് ജډപാപരഹിതമായ ഉത്ഭവം മാത്രമല്ല, അത് എല്ലായ്പ്പോഴുമുള്ള പാപരഹിതാവസ്ഥ കൂടിയാണ്. പാപം ചെയ്തവരെ രക്ഷിക്കാന്‍ കഴിയുന്ന ദൈവത്തിന് പാപത്തില്പ്പെടാതെ മറിയത്തെ സംരക്ഷിക്കാന്‍ കഴിഞ്ഞു എന്ന് വിശ്വസിക്കുന്നതില്‍ യുക്തിഭംഗമൊന്നുമില്ല.
ഇപ്രകാരം അമലോത്ഭവയും കൃപനിറഞ്ഞവളും കര്മപാപമില്ലാത്തവളും രക്ഷകന്റെ മാതാവും സഹരക്ഷകയുമായ മറിയം തന്റെ പുത്രനായ ക്രിസ്തുവിന്റെ സ്വര്‍ഗീയ മഹത്വത്തോട് അനുരൂപപ്പെടുകയെന്നത് തികച്ചും ഉചിതവും ന്യായവും തന്നെയാണെന്ന് വ്യക്തമാണല്ലോ. എന്നാല്‍ എല്ലാ മനുഷ്യരേയും പോല തന്നെ മറിയത്തിനും ക്രിസ്തുവിലൂടെയുള്ള രക്ഷ ആവശ്യമായിരുന്നു എന്ന കാര്യം വിസ്മരിച്ചുകൂടാ. വേദപാരംഗതനായ ഡണ്സ്കോട്ട്സ് പറയുന്നു രക്ഷകന്റെ അമ്മയാകാനായിരുന്നു മറിയത്തെ ഉത്ഭവത്തിനു മുമ്പുതന്നെ ജډപാപത്തില്‍ നിന്നും അകറ്റിനിര്‍ത്തുന്നതിനും ഈശോയിലൂടെയുള്ള രക്ഷ മുന്‍കൂട്ടി നല്കുന്തിനും ദൈവം തിരുമനസായത്.
ഇവിടെ ഒരു പ്രത്യേക കാര്യം നാം ശ്രദ്ധിക്കേണ്ടതുണ്ട്. രക്ഷകന്റെ മാതാവ് ആയിത്തീരുന്നതിന് അനുഗുണമായ ദാനങ്ങളാല്‍ ദൈവം അവളെ സമ്പയാക്കുകയായിരുന്നു. ഉത്ഭവത്തിന്റെ ആദ്യനിമിഷം മുതല്‍, അതുല്യവിശുദ്ധിയുടെ തേജസിനാല്‍ പ്രശോഭിതയായ കന്യാമറിയത്തിന് ആ വിശുദ്ധി മുഴുവന്‍ സിദ്ധിച്ചത് ക്രിസ്തുവില്‍ നിന്നാണ് (മതബോധനഗ്രന്ഥം).
ക്രിസ്തുവിന്റെ ശരീരം ഉദരത്തില്‍ സംവഹിച്ചു എന്നതിനേക്കാള്‍ ക്രിസ്തുവിലുള്ള വിശ്വാസം ഉള്‍ക്കൊണ്ടു എന്നതാണ് മറിയത്തെ കൂടുതല്‍ ധന്യയാക്കുന്നത്. എന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകള്‍ മറക്കാതിരിക്കാം.
Send your feedback to : onlinekeralacatholic@gmail.com