ദിവ്യകാരുണ്യാത്ഭുതം സത്യമോ മിഥ്യയോ എന്ന് സഭ അംഗീകരിക്കുന്നതെങ്ങനെ?
ജോര്‍ജ് കൊമ്മറ്റം - ഓഗസ്റ്റ് 2024
കത്തോലിക്കസഭയുടെ അമൂല്യമായ നിധിയാണ് വിശുദ്ധ കുര്‍ബാന. ബലിവേദിയില്‍ അപ്പവും വീഞ്ഞും യേശുവിന്റെ ശരീരവും രക്തവുമായി മാറുന്നുവെന്നാണ് സഭ പഠിപ്പിക്കുന്നത്. എന്നാല്‍ പലപ്പോഴും അല്പവിശ്വാസികളായ നമുക്ക് അത് മനസ്സിലാക്കുവാന്‍ പോലും സാധിക്കുകയില്ല. സാധാരണരീതിയില്‍ വൈദികന് കൂദാശവചനങ്ങള്‍ ചൊല്ലിക്കഴിഞ്ഞ ശേഷവും അപ്പവും വീഞ്ഞും ആ രൂപം തന്നെ നിലനിര്‍ത്തുന്നു. എന്നാല്‍, ചില അപൂര്‍വ്വ സാഹചര്യങ്ങളില്‍ അപ്പവും വീഞ്ഞും ഈശോയുടെ ശരീരവും രക്തവുമായി മാറിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദൈവം തന്റെ ദിവ്യകാരുണ്യത്തിലെ യഥാര്‍ത്ഥ സാന്നിധ്യം വെളിപ്പെടുത്തിയ സംഭവങ്ങള്‍ അനേകമുണ്ട്.
ദിവ്യകാരുണ്യമധ്യേ വൈദികന് ആശീര്വദിക്കുമ്പോള് അപ്പവും വീഞ്ഞും ഈശോയുടെ രക്തവും ശരീരവുമായി മാറുന്നു. അപ്പവും വീഞ്ഞും അതിന്റെ ബാഹ്യരൂപം നിലനിര്‍ത്തുമ്പോള്‍ തന്നെ ദൈവത്തിന്റെ ശക്തിയാല്‍ അതിന്റെ അന്തസത്തയില്‍ മാറ്റം സംഭവിക്കുന്നുവെന്നാണ് കത്തോലിക്കസഭയുടെ മതബോധനം നമ്മെ പഠിപ്പിക്കുന്നത്. അതായത്, ബാഹ്യരൂപം നിലനിര്‍ത്തിക്കൊണ്ടുതന്നെ അതിന്റെ അന്തസത്തയില്‍ മാറ്റംവരുന്നു. അതിനെ ട്രാന്സബ്സ്റ്റാന്ഷിയേഷന് അഥവാ സത്താപരിണാമം എന്ന് വിളിക്കുന്നു.
എന്നാല്‍, കത്തോലിക്കസഭയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ഈ അപ്പവും വീഞ്ഞും യേശുവിന്റെ യഥാര്‍ത്ഥ ശരീരവും രക്തവുമായി പ്രത്യക്ഷപ്പെട്ട സംഭവങ്ങള്‍ ധാരാളമുണ്ട്. ചില സംഭവങ്ങള്‍ ഫെയ്ക്കായിരുന്നു. ചിലത് സത്യവും. അതിന്റെ ആധികാരികത പരിശോധിച്ച് സത്യം വെളിപ്പെടുത്തേണ്ടത് കത്തോലിക്കസഭയുടെ കര്‍ത്തവ്യമാണ്.
ദിവ്യകാരുണ്യാത്ഭുതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകഴിഞ്ഞാല്‍ കത്തോലിക്കസഭ എങ്ങനെയാണ് അതിന്റെ ആധികാരികത ചെക്ക് ചെയ്യുന്നത് എങ്ങനെയാണെന്ന് അറിയാമോ.. അതിന് സഭയ്ക്ക് കൃത്യമായ നടപടികളുണ്ട്. അതുതന്നെയാണ് ലോകത്തെവിടെ ദിവ്യകാരുണ്യാത്ഭുതം നടന്നാലും ഫോളോ ചെയ്യുന്നതും. ഒരു അത്ഭുതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ അതിന്റെ ആധികരികത പരിശോധിച്ച് യാഥാര്‍ത്ഥ്യം വെളിപ്പെടുത്തേണ്ട ഉത്തരവാദിത്വം ആ രൂപതയിലെ ബിഷപ്പിന്റേതാണ്. പ്രത്യേകമായ സാഹചര്യം ഉണ്ടായാല്‍ മാത്രമേ വത്തിക്കാന്‍ ഇടപെടുകയുള്ളു.
രൂപതാധികാരികള്‍ ആ സംഭവം കുറച്ചുകാലം നിരീക്ഷിക്കും. അതിനുശേഷമായിരിക്കും വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കുക. അങ്ങനെ അത് അത്ഭുതം തന്നെയാണോ, അഥവാ പ്രകൃതിയുടെ എന്തെങ്കിലും പ്രതിഭാസമാണോ എന്ന് തെളിയിക്കും.
2015 ല്‍ സാള്‍ട്ട'് ലെയ്ക് സിറ്റി രൂപതയില്‍ തിരുവേസ്തി രക്തം വമിക്കുന്നതായി പ്രത്യക്ഷപ്പെട്ടു. രൂപത അന്വേഷണം നടത്തി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞത്. അത് അത്ഭുതമല്ലെന്നും മറിച്ച് ന്യോറോ സ്പോറ ക്രെസ എന്ന ഫംഗല്‍ബാധ മൂലം അത് രക്തം പോലെ തോന്നുന്നതായിരുന്നുവെന്നുമാണ്. ചിലപ്പോള്‍ റെഡ് ബ്രെഡ് മോള്‍ഡ് എന്ന് അറിയപ്പെടുന്ന ഈ ഫംഗസ് ബാധ ദിവ്യകാരുണ്യാത്ഭുതമായി തെറ്റിദ്ധരിക്കപ്പെട്ടേക്കാം. അതുകൊണ്ടാണ് സാധാരണഗതിയില്‍ ഇത്തരത്തിലുള്ള അത്ഭുതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ബിഷപ് വിദഗദ്ധരുടെ ഒരു പാനലിനെ നിയമിച്ച് വിവിധതരത്തിലുള്ള പഠനങ്ങള്‍ നടത്തുന്നത്. മെഡിക്കല്‍ പ്രഫഷണല്‍സും മോളിക്യൂലാര്‍ ബയോളജിസ്റ്റുമാരും വൈദികരും തിയോളജിയന്മാരും കാനന്‍ നിയമപണ്ഡിതരും ആ സംഘത്തിലുണ്ടാകും.
ബ്യൂവനോസ് ഐറിസില്‍ ഇപ്പോഴത്തെ മാര്‍പാപ്പ ബിഷപ്പായിരിക്കുന്ന സമയത്ത് ഇത്തരത്തിലുള്ള ഒരു അത്ഭുതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ അദ്ദേഹം ഇത്തരത്തിലുള്ള ഒരു ടീമിനെയാണ് നിയമിച്ചത്. അവരുടെ പരിശോധനയില്‍ അത് യഥാര്‍ത്ഥ അത്ഭുതമാണെന്ന് തെളിയുകയും ചെയ്തിരുന്നു.
പോളണ്ടിലെ സോകോല്‍കയില്‍ റിപ്പോര്'് ചെയ്യപ്പെട്ട' ദിവ്യകാരുണ്യാത്ഭുതം മറ്റൊരു ഉദാഹരണമാണ്. അവിടെ അത്ഭുതം നടന്ന തിരുവോസ്തി വിദഗ്ദ്ധ പരിശോധനയ്ക്കായി രണ്ട് മെഡിക്കല്‍ വിദഗ്ദ്ധരെയാണ് ഏല്പിച്ചത്. പ്രഫ. മരിയ സോബാനിക് ലോട്വോസ്ക, പ്രഫ. സ്റ്റനിസ്ലാവോ സുല്കോസ്ക്വി എം.ഡി എന്നവരായിരുന്ന ആ രണ്ടുപേര്‍. രണ്ടുപേരും ബിയാലിസ്റ്റോക് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഹിസ്റ്റോപത്തോളജിസ്റ്റുമാരായിരുന്നു. യൂണിവേഴ്സിറ്റിയുടെ ഡിപ്പാര്'്മെന്റ് ഓഫ് പാത്തോമോര്ഫോളജിയിലായിരുന്നുു പഠനം നടത്തിയത്.
രണ്ടുപേരും വ്യത്യസ്തമായ പരിശോധനകളാണ് നടത്തിയതെങ്കിലും രണ്ടിന്റെയും കണ്ടെത്തല്‍ ഒന്നായിരുന്നു. രണ്ടുപേരും രേഖപ്പെടുത്തിയത് തങ്ങള്‍ പരിശോധിച്ചത് മരണാസന്നനായ ഒരു വ്യക്തിയുടെ മയോകാര്‍ഡിയല്‍ അഥവാ ഹൃദയകോശമാണ് അതെന്നായിരുന്നു. ഹൃദയകോശവും ഓസ്തിയും ആഴമായി മനുഷ്യര്‍ക്ക് വേര്തിരിക്കാനാവാത്തവിധത്തില് ഇഴചേര്‍ന്നിരിക്കുന്നുവെന്നും അവര്‍ വെളിപ്പെടുത്തി.
Send your feedback to : onlinekeralacatholic@gmail.com