പോളണ്ടിലെ ലെഗ്നിക്ക ദേവാലയത്തില്‍ നടന്ന ദിവ്യകാരുണ്യാത്ഭുതം:
തിരുവോസ്തിയില്‍ കണ്ടെത്തിയത് പീഡകളേറ്റ മനുഷ്യന്റെ ഹൃദയകോശം!
ജിയോ ജോര്‍ജ് - ഫെബ്രുവരി 2023
ദിവ്യകാരുണ്യത്തില്‍ ഈശോയുടെ സജീവ സാന്നിധ്യമുണ്ടെന്ന് വിശ്വസിക്കുവാന്‍ പലര്‍ക്കും വിഷമമാണ്. എന്നാല്‍, നമ്മുടെ വിശ്വാസം വര്ദ്ധിപ്പിക്കുവനോ, സംശയും ദൂരീകരിക്കുവനോ വേണ്ടി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ അസംഖ്യം ദിവ്യകാരുണ്യാത്ഭുതങ്ങള്‍ നടന്നുകൊണ്ടേയിരിക്കുന്നു. ശാസ്ത്രലോകത്തെ പോലും വിസ്മയിപ്പിച്ച 21-ാം നൂറ്റാണ്ടില്‍ നടന്ന നാല് ദിവ്യകാരുണ്യാത്ഭുതങ്ങളുണ്ട്. അതില്‍ ഒന്നാണ് പോളണ്ടിലെ ലെഗ്നികയിലെ സെന്റ് ഹാസിന്ത് ദേവാലയത്തില്‍ നടന്ന ദിവ്യകാരുണ്യാത്ഭുതം.
2013 ലെ ക്രിസ്തുമസ് ദിനത്തില്‍ ദിവ്യബലിമധ്യേ ദിവ്യകാരുണ്യം നല്കുകയായിരുന്ന വൈദികന്റെ കൈയില്‍ നിന്നും ഒരു തിരുവോസ്തി അബദ്ധത്തില്‍ നിലത്തുവീണു. പെട്ടെന്നുതന്നെ അദ്ദേഹം ആ തിരുവോസ്തി വീണ്ടെത്തു. സഭയുടെ നിയമപ്രകാരം നിലത്തുവീണ ഓസ്തി വിശുദ്ധജലത്തിലിട്ട് ചെറിയ ഒരു പാത്രത്തിലിട്ട് താനെ അലിഞ്ഞുതീരുന്നതുവരെ ഇട്ടുവെക്കുകയാണ് പതിവ്. ഏതാനും ദിവസം കഴിഞ്ഞു വികാരി ഫാ.ആന്‍ഡ്രേസ് സിയോമ്പ്ര ഏതാനും ദിവസം കഴിഞ്ഞ് തിരുവോസ്തി സൂക്ഷിച്ചിരുന്ന പാത്രം തുറന്നുനോക്കിയപ്പോള്‍, അതില്‍ റെഡ് കളര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. രക്തം പൊടിഞ്ഞതുപോലെയുള്ള ആ പ്രതിഭാസത്തെക്കുറിച്ച് അദ്ദേഹം അരമനയില്‍ റിപ്പോര്‍ട്ട് ചെയ്തു. ലെഗ്നിക രൂപതാദ്ധ്യക്ഷന് ബിഷപ് ബിഷപ് സ്റ്റെഫാന്‍ സിച്ചി ഒരു സ്പെഷ്യല്‍ തിയോളജിക്കല്‍ സയന്റിഫിക് കമ്മീഷനെ നിയോഗിച്ചു.
2014 ഫെബ്രുവരിയില്‍ ബിഷപ്പിന്റെ നിര്‍ദ്ദേശപ്രകാരം ആ ദിവ്യകാരുണ്യത്തില്‍ നിന്നും ഒരു ചെറിയ ആംശം അടര്‍ത്തിയെടുത്ത് പരിക്ഷണനിരീക്ഷണങ്ങള്ക്ക് വിധേയമാക്കി. നിരവധി സ്വതന്ത്ര ഏജന്‍സികളാണ് ഗവേഷണം നടത്തിയത്. ഗവേക്ഷണത്തിന് വിധേയമാക്കിയ ഭാഗം യാതനകളേറ്റുമരിച്ച ഒരു മനുഷ്യന്റെ ഹൃദയകോശമാണെന്നായിരുന്നു ഒടുവില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫോറന്‍സിക് മെഡിസിന് നല്കിയ അന്തിമറിപ്പോര്‍ട്ട്.
അത് ഹ്യുമന്‍ ഡി.എന്‍.എ ആണെന്നും അത് മനുഷ്യഹൃദയത്തില്നിന്നുള്ളതും കഠിനമായ പീഡനങ്ങളേല്ക്കുമ്പോള് സ്വഭാവികമുയം മാറ്റത്തിന് വിധേയമാകുന്ന ഹൃദയപേശിയാണെന്നുമായിരുന്നു കണ്ടെത്തല്‍. ഗവേഷണത്ിതന് നേതൃത്വം നല്കിയ ഡോക്ടറും കാര്‍ഡിയോളജിസ്റ്റുമായ പ്രഫ. ബാര്‍ബര എയ്ചല് പറഞ്ഞത്.. തങ്ങള്‍ ആ വസ്തു യുവി രശ്മികളുപയോഗിച്ച് പരീക്ഷണം നടത്തിയെന്നും അതില്‍ കണ്ടെത്തിയത് മയോകാര്‍ഡിയല്‍ ഫൈബേര്‍സ് ആണെന്നുമായിരുന്നു.
മരിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യവ്യക്തിയുടെ ഹൃദയകോശമാണതെന്ന് ശാസ്ത്രിയമായി തെളിയിക്കപ്പെട്ടതോടെ അതൊരു ദിവ്യകാരുണ്യാത്ഭുതമാണെന്ന് ലെഗ്നികാ ബിഷപ് കിയറിനോവിസ്കി വിശദീകരിക്കുകയും 2016 ല്‍ കൂടുതല്‍ പഠനത്തിനായി വത്തിക്കാനിലെ വിശ്വാസതിരുസംഘത്തിന് സമര്‍പ്പിക്കുകയും ചെയ്തു. അതേവര്‍ഷം ഏപ്രില്‍ മാസത്തില്‍ തന്നെ പോളണ്ടിലെ ലെഗ്നിക്കയിലെ സെന്റ് ഹാസിന്ത് ദേവാലയത്തില്‍ വിശ്വാസികളുടെ വണക്കത്തിനായി പ്രതിഷ്ഠിക്കുവാന്‍ ഉത്തരവിടുകയും ചെയ്തു. അത് ദിവ്യകാരുണ്യവണക്കത്തിനായി പ്രതിഷ്ഠിക്കുകയും ചെയ്തു.
Send your feedback to : onlinekeralacatholic@gmail.com