ഫേസ് ഓഫ് ദ ഫേസ് ലെസ് : മുഖമില്ലാത്തവരുടെ മുഖമായി മാറിയ വാഴ്ത്തപ്പെട്ട റാണി മരിയ
ജോര്‍ജ് കൊമ്മറ്റം - നവംബര്‍ 2023
ഫേസ് ഓഫ് ദ ഫേസ്ലെസ് എ സിനിമ വീണ്ടും നമ്മെ വാഴ്ത്തപ്പെട്ട റാണി മരിയയുടെ ജീവിതത്തിലേക്ക് കൈപിടിച്ചുകൊണ്ടുപോകുകയാണ്. നമസ്ക്കാരപ്രാര്ത്ഥനകളും ചൊല്ലി കോണ്‍വെന്റിന്റെ ആവൃതിക്കുള്ളില്‍ ചടഞ്ഞുകൂടിയിരുന്നെങ്കില്‍ സി. റാണി മരിയയ്ക്ക് ഒരിക്കലും ഭാരതസഭയുടെ മണ്ണില്വിരിഞ്ഞ രക്തപുഷ്മായി മാറുവാന്‍ കഴിയില്ലായിരുന്നു. 54 കുത്തുകള്‍കൊണ്ട് പഞ്ചക്ഷതധാരിയായവന്റെ പിന്നാലെ പോയവളാണ് അവള്. ക്രിസ്തു നല്കിയ വിശ്വാസത്തിന് സാക്ഷ്യം വഹിക്കുവാന്‍, സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉയിര്ത്തെഴുന്നേല്പിനുവേണ്ടി സ്വയം കുരിശില്‍ മരിക്കാന്‍, മുഖമില്ലാത്തവരുടെ മുഖമാകുവാന്‍ അവള്‍ക്ക് കഴിഞ്ഞു. അതിന് അവള്‍ക്ക് സ്വന്തം ജീവന് വിലയായി നല്‍കേണ്ടിവന്നു. ഭാരതസഭയിലെ ആദ്യ വനിത രക്തസാക്ഷിയാണ് വാഴ്ത്തപ്പെട്ട സി. റാണി മരിയ. അനീതിയ്ക്കെതിരെ പോരാടുകയും ശബ്ദമില്ലാത്തവരുടെ ശബ്ദമാകുവാനുമായിരുന്നു അവളുടെ വിളി. കാലാകാലങ്ങളായി പാവപ്പെട്ടവരെ ചൂഷണം ചെയ്ത് തടിച്ചുകൊഴുത്തവരുടെ കണ്ണിലെ കരടായി അവള് മാറി. ഇന്‍ഡോറിലെ ഉദയനഗര്‍ കേന്ദ്രീകരിച്ചു പ്രേഷിത ശുശ്രൂഷ നടത്തവേ, 1995 ഫെബ്രുവരി 25 ന് അവള് അതിദാരുണമായി കൊലചെയ്യപ്പെട്ടു. 2017 നവംബര്‍ 4 ന് കത്തോലിക്ക സഭ അവളെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 'പാവപ്പെട്ടവരിലും അധസ്ഥിതരിലും പീഡിതനായ ക്രിസ്തുവിന്റെ മുഖം അവള് കണ്ടു. അവനുവേണ്ടി രക്തം ചിന്തത്തക്കവിധം അവള് അവരെ സ്നേഹിച്ചു' ഫ്രാന്‍സിസ് മാര്‍പാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന തിരുവെഴുത്തില്‍ ഇങ്ങനെ പറഞ്ഞു.
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് പുല്ലുവഴിയിലെ വട്ടാലില്‍ പരേതരായ പൈലി-ഏലീശ്വ ദമ്പതികളുടെ ഏഴ് മക്കളിലൊരാളായിരുന്നു റാണി മരിയ. 1954 ലായിരുന്നു റാണി മരിയയുടെ ജനനം. 1972 ല്‍ എഫ്.സി.സി. സന്യാസസഭയില്‍ പ്രവേശിച്ചു. 1974 മെയ് 1 ന് സഭാവസ്ത്രം സ്വീകരിച്ചു, മെയ് 16 ന് മിഷന് പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്‍ഡോര്‍ രൂപതയിലെത്തി. ഏഴ് സഹോദരങ്ങളില്‍ മറ്റൊരു സഹോദരി കൂടി സന്യാസ വസ്ത്രം സ്വീകരിച്ചു, ചേച്ചിയുടെ സേവനമാര്‍ഗ്ഗം സ്വീകരിച്ചു.
ഉദയ്നഗറില ജന്മിമാരുടെ കണ്ണിലെ കരട്
ജന്മിവാഴ്ചയ്ക്കും കര്‍ഷകചൂഷണത്തിനും ഇരയായി കഴിഞ്ഞിരുന്ന മധ്യപ്രദേശിലെ ഉദയ്നഗറിലെ പാവപ്പെട്ട കര്‍ഷകര്‍ക്കിടയിലായിരുന്നു 1992 മുതല്‍ മരണം വരെ അവളുടെ പ്രവര്‍ത്തനകേന്ദ്രം. വര്‍ഷം തോറും കൃഷി ചെയ്യാന്‍ ജന്മിമാരില് നിന്ന് കടം വാങ്ങുകയും ആ തുക തിരിച്ചുനല്‍കാന്‍ കഴിയാതെ അവര്‍ക്ക് അടിമപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു സിസ്റ്റര്‍ കര്‍ഷകര്‍ക്കിടയില്‍ സേവനമാരംഭിച്ചത്. ആ നാട്ടിലെ ജന്മികളായിരുന്നു പഞ്ചായത്ത് അംഗങ്ങളായ ജീവന് സിംഗും അമ്മാവന് ധര്മ്മേന്ദ്രസിംഗും. നാട്ടുരാജാക്കന്മാരെപ്പോലെ ജീവിച്ചിരുന്ന അവര്‍ പറയുതായിരുന്ന നാട്ടിലെ നീതിയും നിയമവും. കൊള്ളപ്പലിശയ്ക്ക് പണം കടം കൊടുക്കല്‍ ഉള്‍പ്പെടെ പല ബിസ്നസ്സുകളും അവര്‍ക്കുണ്ടായിരുന്നു. പണം കൃത്യമായി തിരികെ കൊടുക്കാത്തവരെ അടിമകളായി പിടിച്ചുകൊണ്ടുപോകും. സര്‍ക്കാരില്‍നിന്നും സാധാരണക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും ഗ്രാന്റുകളും അവര്‍ തട്ടിയെടുത്തിരുന്നു. തട്ടിപ്പ് മനസിലാക്കിയ സി. റാണി മരിയ കര്‍ഷകരുടെ ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്ക് നേരിട്ട'് നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പരിഹാസത്തോടെ അവര്‍ അവളെ തിരിച്ചയച്ചു. അപമാനിതയായ സിസ്റ്റര്‍ അവരോട് പറഞ്ഞു...ഞങ്ങളെ മാതാപിതാക്കള്‍ വീട്ടില്‍ നിന്നും തള്ളിക്കളഞ്ഞതുകൊണ്ടല്ല ഞങ്ങള്‍ ഇവിടേക്ക് വന്നിരിക്കുന്നത്. ഈ പാവങ്ങളോട് കരുണകാട്ടണം. ആ അപേക്ഷ തള്ളികളയാന്‍ അവര്‍ക്കായില്ല, ദൈവികമായ ഇടപെടല്‍പോലെ. പിന്നീട് കര്‍ഷകര്‍ക്ക് നേരിട്ട'് ഗ്രാന്റ് ലഭിച്ചുതുടങ്ങി. വരുമാനത്തിന്റെ വിഹിതം ബാങ്കില്‍ നിക്ഷേപിച്ച് കൃഷി ചെയ്യാനും കൊള്ളപ്പലിശക്കാരുടെ മുന്നില്‍ ജിവിതം പണയം വയ്ക്കാതിരിക്കാനും ഉദയ്നഗറിലെ കര്‍ഷകരെ അവള് പഠിപ്പിച്ചു. കര്‍ഷകരെ സ്വയം തൊഴില്‍ പ്രവിണ്യം നല്കി.ഏകാധ്യാപക വിദ്യാലയം സ്ഥാപിച്ച് കുട്ടികള്‍ക്ക് അറിവു പകര്‍ന്നു. അതും ജന്മിമാരെ ചൊടിപ്പിച്ചു. സിസ്റ്റര്‍ ജീവിച്ചിരുന്നാല്‍ തങ്ങളുടെ അപ്രമാദിത്വം നഷ്ടമാകുമെന്ന് മനസ്സിലാക്കിയ ജന്മിമാര് സമന്ദര്‍ സിങ് എന്ന വാടകകൊലയാളിയെ ഏര്‍പ്പാടാക്കി.
രക്തസാക്ഷിയായ ദിവസം
1995 ഫെബ്രുവരി 25. പല കാര്യങ്ങള്‍ ആസൂത്രണം ചെയ്തുകൊണ്ടാണ് സി. റാണി മരിയ അതിരാവിലെ ഉണര്‍ന്നത്. രാവിലെ ഏഴിനുള്ള ബസില്‍ ഇന്‍ഡോറിലെത്തണം. അവിടെനിന്നു ഭോപ്പാല്‍ പ്രൊവിന്‍ഷ്യാല്‍ ഹൗസിലേക്ക് പോകണം. പിന്നെ കേരളത്തില്‍ മാതാപിതാക്കളുടെ അടുത്തേക്ക്...
സ്നേഹസദനിലെ പ്രഭാതഭക്ഷണത്തിനുശേഷം എടുത്ത ദൈവവചനത്തില്‍ എഴുതിയിരുന്നത് ഇങ്ങനെ 'ഭയപ്പെടേണ്ട, നിന്റെ പേര് എന്റെ ഉള്ളം കൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ധൈര്യമായിരിക്കുക.' ഉദ്ദേശിച്ച ബസ് അന്നു സര്വീസുണ്ടായിരുില്ല. (കൊലപാതകം ആസൂത്രണം ചെയ്തവര്‍ ബോധപൂര്‍വ്വം മുടക്കിയാതാണ് ബസ് സര്‍വീസെന്നു പിന്നീടു വ്യക്തമായി).
8.15 നായിരുന്നു അടുത്തബസ്. മഠത്തിന്റെ പടിക്കല്‍ നിന്നു സഹപ്രവര്‍ത്തകരോടു യാത്ര പറഞ്ഞു ബസില്‍ കയറി. പതിവിനു വിപരീതമായി പിന്‍സീറ്റിലാണ് സിസ്റ്ററെ ഇരുത്തിയത്. ബസ് നച്ചര്ബോര് മലയുടെ പ്രവേശന കവാടത്തിലെത്തിയപ്പോള്‍ വെള്ളവസ്ത്രം ധരിച്ചിരുന്ന വാടകകൊലയാളിയായ സമന്ദര്‍ സിങ് ഡ്രൈവറോട് ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. സിസ്റ്ററുടെ സാമൂഹികപ്രവര്‍ത്തനത്തില്‍ രോഷാകുലനായ ജീവന്‍സിങ് എന്ന പ്രാദേശിക രാഷ്ട്രീയ നേതാവ് നിയോഗിച്ചയാളാണ് താനെന്ന് ഇയാള്‍ പിന്നീട് വെളിപ്പെടുത്തി.
വഴിയാത്രക്കാര്‍ സ്ഥിരമായി തേങ്ങ ഉടയ്ക്കുന്ന സ്ഥലമായിരുന്നു അത്. ഒരു തേങ്ങ കയ്യിലെടുത്ത് ബസില്‍ നിന്നു ചാടിയിറങ്ങിയ അയാള്‍ കല്ലില്‍ തേങ്ങ എറിഞ്ഞുടച്ചു. തേങ്ങാപ്പൂളുകള്‍ അയാള്‍ യാത്രക്കാര്‍ക്കു വിതരണം ചെയ്തു. സിസ്റ്റര്‍ക്കു നേരെയും ഒരു കഷണം നീട്ടി. 'ഇന്തൊ ഇത്ര സന്തോഷമെന്ന് സിസ്റ്റര്‍ ചോദിച്ചു. ഇതുതന്നെയെു മറുപടി പറഞ്ഞ അയാള്‍ സിസ്റ്ററുടെ വയറ്റില്‍ കത്തികൊണ്ട് ആഞ്ഞുകുത്തി.
യാത്രക്കാര്‍ ഇറങ്ങിയോടി. തടയാന്‍ ശ്രമിച്ച ചിലരെ കത്തി ചുഴറ്റി ഓടിച്ചു. സിസ്റ്ററെ അയാള്‍ ബസിനു പുറത്തേക്കു വലിച്ചിട്ടു. പകുതി ശരീരം ബസിനടിയിലും ബാക്കി പുറത്തുമായിരുന്നു. സിസ്റ്ററുടെ ശരീരത്തിലൂടെ ബസ് കയറ്റാന്‍ ഡ്രൈവറോട് ആവശ്യപ്പെ'പ്പോള്‍ അയാള്‍ വിസമ്മതിച്ചു.
സിസ്റ്ററെ അക്രമി വീണ്ടും വലിച്ചു പുറത്തേക്കിട്ടു. ചെിയിലും കതടത്തിലും കവിളിലും മൂക്കിലും തലയിലും ആഞ്ഞുകുത്തി. 54 മുറിവുണ്ടായിരുന്നു ശരീരത്തില്‍. 'യേശു..' എന്നു വിളിച്ച് ആ ശരീരം നിശ്ചലമായപ്പോള്‍ ഘാതകന് കുന്നുകള്‍ കയറി കാട്ടുപാതയിലൂടെ ഓടിമറഞ്ഞു. പിന്നീട് പോലീസ് ഇയാളെ അറസ്റ്റുചെയ്തു. (സി. റാണി മരിയയുടെ സഹപ്രവര്‍ത്തക സി. ലിസ റോസിന്റെ അനുസ്മരണത്തെയും ദൃക്സാക്ഷിയായ ബസ് യാത്രക്കാരന്റെ വിവരണത്തെയും അടിസ്ഥാനമാക്കി ഡോ. ഫാ. ജേക്കബ് നങ്ങേലിമാലില്‍ എഴുതിയ പുല്ലുവഴിയുടെ പുണ്യപുത്രി എന്ന പുസത്കത്തില്‍ നി്). 54 കുത്തുകളിലൊന്ന് വാരിയെല്ലിലൂടെ തുളച്ചുകയറി ഹൃദയം തകര്‍ത്തു.
ഉദയ്നഗറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള നച്ചന്ബോറിലെ തൂവെള്ള നിറമുള്ള സി. റാണി മരിയയുടെ സ്മാരകത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: പ്രിയപ്പെട്ടവര്‍ക്കുവേണ്ടി പ്രാണന് ത്യജിക്കുന്നതിനെക്കാള്‍ വലിയ ത്യാഗമെന്ത്? ഉദയ്നഗറില്‍ സി. റാണി മരിയയുടെ രണ്ട് കബറിടങ്ങളുണ്ട്. ഒന്ന് അവരുടെ ശരീരം ആദ്യം അടക്കം ചെയ്ത സ്ഥലമാണ്. നാമകരണനടപടികളുടെ ഭാഗമായി ശരീരം അവിടെ നിന്നു പുറത്തെടുത്തു. ഇപ്പോള്‍ ഭൗതികാവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത് തൊട്ടടുത്ത ദേവാലയത്തില്‍ പ്രത്യേകം തയാറാക്കിയ കബറിടത്തിലാണ്. സാധാരണ, ആദിവാസികളും നാട്ടുകാരും കബറിടങ്ങളില്‍ നിന്ന് അകന്നുനില്ക്കും. എന്നാല്‍, സഭയുടെ സ്കൂളുകളില്‍ പഠിച്ചുവളര്‍ന്ന ആദിവാസി കുട്ടികള്‍ റാണി മരിയയുടെ കബറിടത്തില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തിതുടങ്ങി. ഇതോടെ നാട്ടുകാരും മുതിര്‍ന്നവരും പതിവായി പ്രാര്ത്ഥിക്കാനെത്തിത്തുടങ്ങി.
അനിയത്തിക്ക് കാന്‍സറില്‍ നിന്നു സൗഖ്യം
മറ്റുള്ളവരുടെ കഷ്ടതകളും വേദനകളുമായിരുന്നു ഈ ലോകത്തില്‍ സി. റാണി മരിയയെ അലട്ടിയിരുന്നത്. സ്വര്‍ഗ്ഗത്തില്‍ എത്തിയപ്പോഴും അവള് മറ്റുള്ളവര്‍ക്കുവേണ്ടി മധ്യസ്ഥ്യം വഹിച്ചുകൊണ്ടിരുന്നു. അതിന് തെളിവായിരുന്നു അനേകര്‍ക്ക് ലഭിച്ച അത്ഭുത സൗഖ്യങ്ങള്‍. തന്റെ പ്രിയപ്പെട്ട അനിയത്തിക്കുവേണ്ടി അവള് ദൈവസിധിയില്‍ യാചിച്ചുവെന്നതിന്റെ തെളിവായിരുന്നു സി. സെല്‍മയുടെ കാന്‍സര്‍ രോഗ സൗഖ്യം. കാന്‍സര്‍ രോഗിയായിരുന്ന സി. സെല്‍മി സ്വപ്നത്തില്‍ സി. റാണി മരിയയെ കണ്ടു, ചേച്ചി അടുത്തു വന്നുനില്ക്കുന്നതായി... കൂടെ പിതൃസഹോദരന്റെ മകളായ സോണിയും ഉണ്ടായിരുന്നു. ചേച്ചി മരിച്ചുപോയതല്ലേ എന്ന് സി. സെല്‍മ ചോദിച്ചു. നിന്നെ നോക്കാന്‍ ആളില്ലെന്ന് പറഞ്ഞ് പ്രാര്ത്ഥിക്കാറില്ലെ, അതുകൊണ്ട് വന്നതാണൊയിരുന്നു മറുപടി. എന്നാല്‍, കണ്ണുതുറക്കുമ്പോള്‍ അടുത്ത് ആരും ഉണ്ടായിരുന്നില്ല. ഒരിക്കല്‍ക്കൂടി സ്വപ്നം ആവര്‍ത്തിച്ചു. അന്ന് അനുജത്തിയോട് പറഞ്ഞത് നിന്റെ രോഗം മാറ്റാന്‍ വന്നതാണെന്നായിരുന്നു. പിന്നീട് പരിശോധിച്ചപ്പോള്‍ രോഗം വന്നതിന്റെ യാതൊരു ലക്ഷണങ്ങളും അവശേഷിച്ചിരുന്നില്ല.
ഘാതകനു മാപ്പ്
ഇന്‍ഡോര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന സമന്ദര്‍ സിങ്. ജയിലില്‍ നി ഇറങ്ങിയാല്‍ തന്നെക്കൊണ്ട് ഈ ക്രൂരകൃത്യം ചെയ്യിച്ചവരെ കൊന്നിട്ട് ആത്മഹത്യ ചെയുവാനുള്ള തീരുമാനത്തിലായിരുന്നു.
സഹോദരിക്കുമേല്‍ 54 മുറിവുകളേല്പിച്ച സമന്ദര്സിങിനെത്തേടി ജയിലിലെത്തിയ സി. റാണി മരിയയുടെ സഹോദരിയും കന്യാസ്ത്രിയുമായ സി. സെല്‍മി ഘാതകന്റെ കൈത്തണ്ടയില്‍ രക്ഷയുടെ രാഖി കെട്ടി ക്ഷമയുടെയും ദൈവികസ്നേഹത്തിന്റെയും മായാത്ത മുദ്ര പതിപ്പിച്ചു. സെല്‍മി മാത്രമല്ല, മാതാപിതാക്കളായ പൈലിയും ഏലീശ്വായും ഉള്‍പ്പെടെ കുടുംബാംഗങ്ങളെല്ലാം സമന്ദറിനോട് ക്ഷമിച്ചു. അദ്ദേഹത്തെ അവര്‍ കുടുംബാംഗമായി സ്വീകരിച്ചു. തന്നെ സന്ദര്‍ശിച്ച സമന്ദര്‍സിങിനെ അമ്മ ഏലീശ്വ സ്വീകരിച്ചതിനെക്കുറിച്ചു സഭാ രേഖകള്‍ പറയുത് ഇങ്ങനെയാണ്. ആ അമ്മ ഘാതകന്റെ കൈകളില്‍ ചുംബിച്ചു. അവര്‍ പറഞ്ഞു: ഈ കൈകളില്‍ എന്റെ മകളുടെ രക്തമുണ്ട്. ഉപാധികളില്ലാതെ നിന്നോടു ഞാന്‍ ക്ഷമിക്കുന്നു. തന്നെ മകനായി സ്വീകരിച്ച അമ്മയുടെ മക്കള്ക്കൊപ്പമിരുന്നപ്പോള് സമന്ദര്‍ സിങ്ങിന്റെ കണ്ണുകള്‍ നിറയുന്നതു കണ്ടു... സഭയും കുടുംബാംഗങ്ങളും നല്കിയ അപേക്ഷ പരിഗണിച്ചു ശിക്ഷാ കാലാവധി ഇളവു ചെയ്ത് സര്‍ക്കാര്‍ സമന്ദറിനെ വിട്ടയച്ചു. സി. റാണി മരിയയുടെ ഘാതകനോട് ക്ഷമിക്കാന്‍ കുടുംബാഗങ്ങളെ പ്രേരിപ്പിച്ചതു സ്വാമി ദയാനന്ദായിരുന്നു. സ്വാമിയച്ചന് എന്നറിയപ്പെട്ടിരുന്ന അദ്ദേഹം ജയില്‍ സേവനപ്രസ്ഥാനത്തില് അംഗമായിരുന്നു.
സി. റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച ചടങ്ങില്‍ ഘാതകന് സമന്ദര്‍ സിങ്ങുമെത്തിയിരുന്നു. അതിനുമുമ്പ് അദ്ദേഹം സി. റാണി മരിയ വധിക്കപ്പെട്ട സ്ഥലത്തെ സ്മൃതിമണ്ഡപത്തില്‍ തിരിതെളിച്ചു മാപ്പു ചോദിച്ചിരുന്നു. ' ഈ പാപം ഇയാള്‍ക്കുമേല്‍ പതിക്കരുതേ' എന്നാണ് സ്മരകഫലകത്തില് സി. റാണി മരിയയുടെ പേരിനു താഴെ ഹിന്ദിയില്‍ കുറിച്ചിരിക്കുന്നത്. ശിക്ഷ കഴിഞ്ഞ് സമീന്ദര്‍ നാലു പ്രാവശ്യം കേരളത്തിലെത്തിയിരുന്നു. ജയില്‍ മോചനത്തിനുശേഷം അദ്ദേഹം കുറെക്കാലം രോഗികളെ ശുശ്രൂഷിച്ചു.
Send your feedback to : onlinekeralacatholic@gmail.com