സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ പക്കല്‍ നമുക്ക് വാസസ്ഥലങ്ങള്‍ ഉണ്ടോ?
ഏഴ് വിശുദ്ധരുടെ അന്തിമവാക്കുകള്‍ എന്താണെന്നറിയാമോ?
ക്രിസ് ജോര്‍ജ് - ഏപ്രില്‍ 2024
മരണം അത് എല്ലാവര്ക്കും ഭയപ്പെടുത്തുന്നത് തന്നെയാണ്. എത്ര വലിയ ധൈര്യശാലിയാണെങ്കിലും മരണം വന്നുവിളിക്കുമ്പോള്‍ പേടിച്ചുവിറയ്ക്കും. ക്രൈസ്തവനെ സംബന്ധിച്ച് മരണത്തിന് ആഴമായ അര്‍ത്ഥമാണുള്ളത്. അത് നിത്യതയിലേക്കുള്ള പ്രയാണമാണ്. ക്രിസ്തുവിന്റെ സഹനവും ഉത്ഥാനവും നമ്മുടെ മരണത്തെക്കുറിച്ചുള്ള ഭയം അകറ്റിക്കളഞ്ഞു.
വിശുദ്ധന്മാര് തങ്ങളുടെ ആഴമായ വിശ്വാസം കൈമുതലാക്കി മരണത്തെ സന്തോഷത്തോടെ സ്വാഗതം ചെയത് വരായിരുന്നു. അവരുടെ അവസാന വാക്കുകള്‍ അവര്‍ക്ക് ദൈവത്തിലുണ്ടായിരുന്ന അചഞ്ചലമായ വിശ്വാസത്തിന്റെയും നിത്യജിവന് നല്‍കുമെന്ന വാഗ്ദാനം പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്യുമെന്നതിന്റെ സാക്ഷ്യപത്രമായിരുന്നു. കത്തോലിക്ക സഭയിലൂടെ കടന്നുപോയ ഏഴ് മഹാന്മാരായ വിശുദ്ധരുടെ മരണത്തെ പുല്കുന്നതിനു തൊട്ടുമുമ്പുള്ള വാക്കുകള്‍ തീര്‍ച്ചയായും നമ്മെ അത്ഭുതപ്പെടുത്തും.
സെന്റ് ജോവാന് ഓഫ് ആര്‍ക്: 'ഈശോ, ഈശോ'
തീയിലെരിഞ്ഞുതീര്ന്നപ്പോള് 19 കാരിയും ധീരയുമായിരുന്ന ജോവാന് ഓഫ് ആര്‍ക് വിളിച്ചത് ഈശോ, ഈശോ എന്നായിരുന്നു. തീനാളങ്ങള്‍ അവളെ വാരിവിഴുങ്ങിയപ്പോള് അവള് ദൈവത്തെ സ്തുതിക്കുകയും ഈശോ എന്ന് വിളിച്ച് അപേക്ഷിക്കുകയും ചെയ്തുകൊണ്ടിരുന്നുവെന്ന് ചരിത്രം സാക്ഷിക്കുന്നു.അവളുടെ എരിഞ്ഞടങ്ങാത്ത വിശ്വാസം പോലെ തന്നെ അവളുടെ ഹൃദയം തീനാമ്പുകള്‍ക്ക് കവര്‍ന്നെടുക്കാനായില്ല.
സെന്റ് എലിസബത്ത് ഓഫ് ട്രിനിറ്റി: 'ഞാന്‍ പ്രകാശത്തിലേക്കും സ്നേഹത്തിലേക്കും ജീവനിലേക്കും പോകൂന്നു'
രോഗത്തിന്റെ തീവ്രത അവഗണിച്ചുകൊണ്ട് അവള് ദൈവത്തെ കാണാമെന്ന സന്തോഷത്തോടെ മരണത്തെ പുല്കി. മരണസമയത്തെ അവളുടെ ശാന്തതയും നിത്യജീവനിലേക്ക് പ്രവേശിക്കുമ്പോഴുണ്ടാകുന്ന സന്തോഷവും അടുത്തുള്ളവരെ സ്പര്‍ശിച്ചു.
സെന്റ് ജോണ്‍ പോള്‍ രണ്ടാമന്: ' ഞാന്‍ പിതാവിന്റെ ഭവനത്തിലേക്ക് പോകട്ടെ'
തന്റെ അവസാന നിമിഷങ്ങളില്‍ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ ദൈവുമായുള്ള ഐക്യത്തിന് അതിയായി ആഗ്രഹിച്ചു. തന്റെ പിതാവിന്റെ വീട്ടിലേക്ക് മടങ്ങിയെത്തുന്നതുപോലെ. വിശ്വാസികള്‍ക്ക് പിതാവായ ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന നിത്യഭവനമുണ്ട് എന്ന സത്യം വിളിച്ചുപറയുന്നതായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകള്‍.
സെന്റ് ബെര്ണ്ണാര്ദിത്ത: ' എനിക്ക് ദാഹിക്കുന്നു'
ലൂര്‍ദ്ദില്‍ മാതാവിന്റെ പ്രത്യക്ഷീകരണത്തിന് സാക്ഷിയായ ബെര്ണര്ദീത്ത അവളുടെ അവസാനനിമിഷങ്ങളില്‍ ഈശോ കുരിശില്‍ കിടന്നുകൊണ്ട് ഉച്ചരിച്ച വാക്കുകളാണ് പറഞ്ഞത്.
സെന്റ് ഫ്രാന്‍സിസ് ഓഫ് അസിസ്സി: ' എന്റ് ശബ്ദത്തോടെ, ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നു'
മരണത്തെ സഹോദരി എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അവസാന നിമിഷങ്ങള്‍ സ്തുതികളും നന്ദിയും അര്‍പ്പിച്ചുകൊണ്ട് സിസ്റ്റര്‍ ഡെത്തിനെ പുല്കി.
സെന്റ് ജോണ്‍ ഓഫ് ദ ക്രോസ്: ' കര്‍ത്താവേ, നിന്റെ കരങ്ങളില്‍ ഞാന്‍ എന്റെ ആത്മാവിനെ സമര്‍പ്പിക്കുന്നു'
മരണം അടുത്തെത്തിയപ്പോള്‍ വി. ജോണ്‍ ഓഫ് ദ ക്രോസ് പ്രാര്‍ത്ഥനാനിരതനായി നിന്നുകൊണ്ട് ആത്മാവിനെ ദൈവകരങ്ങളില്‍ ഏല്പിച്ചു.
വിശുദ്ധരുടെ ഈ വാക്കുകള്‍ നമ്മുക്ക് സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ ഭവനത്തില്‍ ഇടമുണ്ട് എന്ന് ഓര്‍മ്മിപ്പിക്കുന്നു.
Send your feedback to : onlinekeralacatholic@gmail.com