വി. പാദ്രേ പിയോയെക്കുറിച്ച്
അവിശ്വസനീയമായ 5 കാര്യങ്ങള്‍
അര്‍പിത കെ. - സെപ്തംബര്‍ 2024
വി. പാദ്രെ പിയോ കപ്പുച്ചിന്‍ സഭാംഗമായ ഒരു ഇറ്റാലിയന്‍ സന്യാസവൈദികനായിരുന്നു. തിരുമുറിവുകള്‍ ശരീരത്തില്‍ വഹിച്ച അത്ഭുതപ്രവര്ത്തനും ആത്മീയപിതാവുമായിരുന്ന അദ്ദേഹത്തെ മഹാനും വിശുദ്ധനുമായ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയാണ് വിശുദ്ധനായി വാഴിച്ചത്. 1887 നും 1968 നുമിടയിലാണ് അദ്ദേഹം ഈ ലോകത്തില്‍ ജീവിച്ചിരുന്നത്. ഒരേ സമയം രണ്ട് സ്ഥലത്തായിരിക്കുന്നതിനുള്ള പ്രത്യേക സിദ്ധിയുണ്ടായിരുന്ന അദ്ദേഹത്തിന്. സെപ്തംബര്‍ 23 നാണ് അദ്ദേഹത്തിന്റെ തിരുന്നാള്‍ ദിനം. കൗമാരക്കാരുടെ പേട്രണാണായി അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. അദ്ദേഹത്തെക്കുറിച്ച് അവിശ്വസനീയമായ ഒട്ടനവധി കാര്യങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രസ്ക്തമായവ താഴെക്കൊടുക്കുന്നു.
1. പഞ്ചക്ഷതങ്ങള്‍
അദ്ദേഹം തിരുമുറിവുകള്‍ ശരീരത്തില്‍ വഹിച്ചിരുന്നു. 1918 സെപ്തംബര്‍ 20 നാണ് ഒരു ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ അദ്ദേഹത്തിന്റെ ശരീരത്തില്‍ തിരുമുറിവുകള്‍ പ്രത്യക്ഷമായത്. പിന്നീടുള്ള ജീവിതകാലം മുഴുവന്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ ആ തിരുമുറിവുകള്‍ അവശേഷിച്ചു. കുരിശുമരണസമയത്ത് ക്രിസ്തുവിന്റെ ശരീരത്തിലുണ്ടായ തിരുമുറിവുകളാണ് അദ്ദേഹത്തിന്റെ ശരീരത്തിലും പ്രത്യക്ഷപ്പെട്ടത്.
2. പഞ്ചക്ഷതങ്ങള്‍ക്ക് സവിശേഷമായ സൗരഭ്യം
അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്ന തിരുമുറിവുകളില്‍ നിന്നും പ്രത്യേകമായ, പൂക്കളില്‍ നിന്നുള്ളതുപോലെ ആകര്‍ഷകമായ ഒരു മണം പ്രസരിച്ചിരുന്നു. വിശുദ്ധിയുടെ സുഗന്ധം എന്ന് വിശേഷിപ്പിച്ചിരുന്ന ഈ സവിശേഷത പഞ്ചക്ഷതധാരികളായ ചില വിശുദ്ധരിലും പ്രകടമായിരുന്നു.
3. ഈശോയോടും മാതാവിനോടും സംസാരിച്ച വിശുദ്ധന്
ഈശോയോടും മാതാവിനോടും കാവല്‍മാലാഖയോടും ചെറുപ്പത്തില്‍ ദര്‍ശനത്തില്‍ നേരിട്ട് സംസാരിക്കുന്നതിനുള്ള അവസരം ലഭിച്ചിരുന്നു.
4. ചെറുപ്പം മുതലെ തീക്ഷണമതി
വളരെ ചെറുപ്പത്തില്‍ തന്നെ വിശ്വാസത്തില്‍ തീക്ഷണതയുള്ളവാനായിരുന്നു അദ്ദേഹം. അഞ്ചാമത്തെ വയസ്സില്‍ അദ്ദേഹം തന്നെ തന്നെ ഈശോയ്ക്ക് സമര്‍പ്പിച്ചു. 10-ാമത്തെ വയസ്സായപ്പോഴേക്കും ഈ കുഞ്ഞ് ഒരു കപ്പൂച്ചിന്‍ വൈദികനാകുമെന്ന് മാതാപിതാക്കള്‍ പ്രതീക്ഷിച്ചിരുന്നു.
5. ബൈലൊക്കേഷന് സിദ്ധി
ഒരേ സമയം പലസ്ഥലങ്ങളിലായിരിക്കുവാനുള്ള ആയിരിക്കുവാനുള്ള സിദ്ധി ലഭിച്ച വിശുദ്ധനായിരുന്നു അദ്ദേഹം. അദ്ദേഹം റൂമില്‍ ആയിരിക്കുമ്പോള്‍ പലപ്പോഴും അദ്ദേഹത്ത് പുറത്ത് പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുന്നതായി കണ്ടിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ സഹസന്യാസിമാര്‍ അവകാശപ്പെട്ടിരുന്നു. രണ്ടാം ലോകമഹായുദ്ധക്കാലത്ത് സാന്‍ ജിയോവാനി റൊട്ടോന്ഡോയിലെ ആകാശത്തില്‍ അദ്ദേഹത്തെ കണ്ടുവെന്ന് പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
Send your feedback to : onlinekeralacatholic@gmail.com