കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ നിന്നുവന്ന് കുഷ്ഠരോഗാശുപത്രി തുറന്ന പുരിയിലെ ക്രൈസ്തവ മിഷനറി
ജെയ്സണ്‍ പീറ്റര്‍ - സെപ്തംബര്‍ 2020
ഇന്ത്യന്‍ ജനതയുടെ ഹൃദയത്തില്‍ തുടച്ചുമാറ്റാനാവാത്തവിധം സ്ഥാനം പിടിച്ച മഹാത്മാരായ വിദേശ മിഷനറിമാരിലൊരാളായിരുന്നു ഒറീസ്സയിലെ പുരിയില്‍ കുഷ്ഠരോഗികള്‍ക്കുവേണ്ടി ജീവിച്ചു മരിച്ച പോളിഷ് വംശജനായ ഫാ. മരിയന്‍ സെലാസെക്. ഫാ. ഡാമിയനെ അനുസ്മരിപ്പിക്കുന്ന അദ്ദേഹത്തിന്റെ ജീവിതകഥ ഇന്നും ഒറീസ്സയിലെ സാധാരണക്കാരുടെ മനസ്സിലും ഹൃദയത്തിലും തുടച്ചുമാറ്റാനാകതെ നിലകൊള്ളുന്നു.
1950 ല്‍ 32 -ാമത്തെ വയസ്സിലാണ് ഡിവൈന്‍ വേര്‍ഡ് സൊസൈറ്റി സന്യാസസഭാഗമായ ഫാ. മരിയന്‍ സെലസെക് ഇന്ത്യയിലെത്തിയത്. പിന്നീട് 88 ാമത്തെ വയസ്സില്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെടുന്നതുവരെ സേവനബഹുലമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഒറീസ്സയിലെ പുരിയില്‍ 1975 ല്‍ എത്തിച്ചേരുമ്പോള്‍ അവിടെ ഒരു സ്കുള് സ്ഥാപിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാല്‍ കുഷ്ഠരോഗത്തെ ദൈവശാപമായി കണ്ടിരുന്ന ഇന്ത്യക്കാരുടെ ഇടയില്‍ അലയുന്ന വെറുക്കപ്പെട്ട കുഷ്ഠരോഗികള്‍ അദ്ദേഹത്തിന്റെ ഉറക്കം കെടുത്തി. കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും പുറത്താക്കപ്പെട്ട കുഷ്ഠരോഗികളുടെ ദൈന്യതയാര്‍ന്ന മുഖം, യാചകരായി ജീവിക്കുവാന്‍ വിധിക്കപ്പെട്ട അവരുടെ ഉണങ്ങാത്ത വ്രണങ്ങള്‍ ഫാ. മരിയന്റെ ഹൃദയത്തില്‍ ചോരവമിക്കുന്ന വ്രണമായി.
പുരിയിലെ ജഗന്നാഥ ടെബിളിനുചുറ്റും യാചകരായി അലയുന്ന കുഷ്ഠരോഗികള്‍ക്കുവേണ്ടി അദ്ദേഹം ഒറിസ്സയിലെ പുരിയില്‍ കരുണാലയം സ്ഥാപിച്ചു. പെട്ടെന്നുതന്നെ, പുരിയിലെ ലോകനാഥ് ടെബിളിനു അടുത്തുള്ള കരുണാലയം 1000 ത്തോളം കുഷ്ഠരോഗികളുടെ ആശ്രയകേന്ദ്രമായി. അവര്‍ക്കുവേണ്ടി അവിടെ ഒരു കുഷ്ഠരോഗാശുപത്രി തുറന്നു. കുഷ്ഠരോഗ വിദഗ്ദ്ധനായ ഡോ. കിഷോര്‍ ചന്ദ്ര മോഹപത്ര എന്ന ബ്രാഹ്മിണ ഡോക്ടറുടെ സേവനും അദ്ദേഹം പ്രയോജനപ്പെടുത്തി. ഫാ. മരിയന്റെ നിസ്വാര്‍ത്ഥമായ സേവനത്തില്‍ മതിമറന്ന അദ്ദേഹം ഗവണ്മെന്റ് ഹോസ്പിറ്റലിലെ ജോലി രാജിവെച്ച് കരുണാലയത്തില്‍ സേവനം ചെയ്തു.
കുഷ്ഠരോഗികള്‍ക്കൊപ്പം തെരുവിലേക്കുവലിച്ചെറിയപ്പെട്ട കുഞ്ഞുങ്ങളുടെ ജീവിതം അതിനെക്കാള്‍ ഭീകരമായിരുന്നു. അവര്‍ക്കുവേണ്ടി അദ്ദേഹം ഒരു സ്കൂള്‍ തുറന്നു. കുഷ്ഠരോഗികളുടെ കുഞ്ഞുങ്ങള്‍ക്കൊപ്പം സാധാരണ കുട്ടികളും അവിടെ പഠിക്കാനെത്തിയതോടെ ഇന്ത്യക്കാരുടെ മനസ്സിലെ കുഷ്ഠവും അദ്ദേഹം പതിയെ മാറ്റിയെടുത്തു.
തനിക്കുചുറ്റുമുള്ള എല്ലാ ജനങ്ങളുമായും അദ്ദേഹം നല്ല ബന്ധം സ്ഥാപിച്ചു. പുരിയിലെ ജഗന്നാഥ ടെമ്പിളിലെ മുഖ്യപൂജാരിയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്ത്. ആത്മീയതയും ദൈവവുമൊക്കെ അവരുടെ നിരന്തരസംവാദങ്ങളുടെ വിഷയമായിരുന്നു. എല്ലാ മതത്തിലും പെട്ടവരെ ഉള്‍ക്കൊള്ളുവാന്‍ വേണ്ടവിധം വിശാലമായിരുന്നു അദ്ദേഹത്തിന്റെ ഹൃദയവും വിശ്വാസവും.
പീഡനങ്ങളില്‍ തകരാത്ത വിശ്വാസം
രണ്ടാം ലോകമഹായുദ്ധക്കാലത്ത് നാസികളുടെ കിരാതമായ ഡച്ചാവു ക്യാമ്പില്‍ മരണം കാത്തുകഴിഞ്ഞ യുവവൈദികവിദ്യാര്ത്ഥിയായിരുന്നു പിന്‍ക്കാലത്ത് ഇന്ത്യക്കാരുടെ കരുണക്കടലായി മാറിയ ഫാ. മരിയന്‍ എന്നറിയുമ്പോഴാണ് അദ്ദേഹത്തിന്റെ വിശ്വാസ തീവ്രത എത്ര വലുതായിരുന്നു എന്ന് നാം മനസ്സിലാക്കുക. വെറുതെ ഒരു കത്തോലിക്കനായതിനാല് ജൂതډാര്‍ക്കൊപ്പം ഏല്‍ക്കേണ്ടിവന്ന മൃഗീയമായ പീഡനങ്ങള്‍ അദ്ദേഹത്തിന് ദൈവത്തിലുള്ള വിശ്വാസത്തിലോ മനുഷ്യന്റെ നډയിലുള്ള വിശ്വാസത്തിലോ തെല്ലും കുറവുവരുത്തിയില്ല.
പോളണ്ടില്‍ ഒരു സാധാരണ കുടുംബത്തില്‍ അസാധാരണ വിശ്വാസമുള്ള സ്റ്റനിസ്ലോവോസ് ദമ്പതികളുടെ മകനായി ജനിച്ച അദ്ദേഹം തന്റെ 19 മാത്തെ വയസ്സില്‍ എസ്.വി.ഡി. സെമിനാരിയില്‍ ചേര്‍ന്ന് പഠനം ആരംഭിച്ചു. 1940 ല്‍ നാസികളുടെ കിരാതവാഴ്ചയില്‍ അദ്ദേഹവും കൂടെയുണ്ടായിരുന്ന 14 സെമിനാരി വിദ്യാര്‍ത്ഥികളും അറസ്റ്റ് ചെയ്യപ്പെട്ടു. കുപ്രസിദ്ധമായ ഡച്ചാവു കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലേക്കയച്ചു. അദ്ദേഹത്തോടൊപ്പം അറസ്റ്റുചെയ്യപ്പെട്ട ഏതാനും വൈദികരും സഹോദരډാരും വധിക്കപ്പെടുകയോ, പീഡനങ്ങള്‍ക്കൊണ്ട് മരിച്ചുപോകുകയോ ചെയ്തു. 1945 ല്‍ അമേരിക്കന്‍ സൈന്യം അവരെ മോചിപ്പിക്കുമ്പോള്‍ തന്നോടൊപ്പം ക്യാമ്പിലേക്കുകൊണ്ടുപോയ സഹപാഠികളാരും ഉണ്ടായിരുന്നില്ല. തകര്ന്നുതരിപ്പണമായിപ്പോകേണ്ടിയിരുന്ന ജീവിതം പക്ഷേ, അദ്ദേഹം ദൈവത്തിനു സമര്‍പ്പിച്ചു. റോമിലെത്തി പഠനം പൂര്‍ത്തിയാക്കി. വൈദികനായി. മിഷനറിയാകുവാനുള്ള ആഗ്രഹം കൊണ്ട് ഇന്ത്യയിലെത്തി. ഇന്ത്യയിലെ അദ്ദേഹത്തിന്റെ സേവനം അന്ന് ലോകത്ത് ഏറ്റവും അറിയപ്പെടുന്ന പോളിഷ് പൗരډാരില്‍ രണ്ടാമത്തെ സ്ഥാനത്തിന് അദ്ദേഹത്തെ അര്‍ഹനാക്കി. മഹാനായ ജോണ്‍ പോള്‍ രണ്ടമാന് മാര്‍പാപ്പയായിരുന്നു ഒന്നാമന്.
പതിതരുടെ പിതാവ്
2002 ലും 2003 ലും നോബല്‍ സമ്മാനത്തിനായി അദ്ദേഹത്തിന്റെ പേരും നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. അതൊന്നും അദ്ദേഹത്തിന്റെ സേവനജീവിതത്തെ തെല്ലും സ്പര്‍ശിച്ചില്ല. അദ്ദേഹം സാധാരണക്കാരില്‍ സാധാരണക്കാരനായി, ലോകത്തെ നډയുള്ള ഇടമായി മാറ്റുന്നതിനായി പരിശ്രമിച്ചുകൊണ്ടേയിരുന്നു. അനേകം അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തി. അതിനെക്കാള്‍ വലിയ അവാര്‍ഡായിരുന്നു അദ്ദേഹത്തിന് ആയിരക്കണക്കിന് കുഷ്ഠരോഗികളുടെ ഹൃദയത്തിലുണ്ടായിരുന്ന സ്ഥാനം. അതറിയണമെങ്കില്‍ അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടതിനുശേഷം കരുണാലയത്തിലെ അന്തേവാസികളും നാട്ടുകാരും അദ്ദേഹത്തിനുവേണ്ടി നടത്തിയ മൂന്നുദിവസത്തെ പ്രത്യേക പുജ മതിയാകും. തിരി കത്തിച്ചുവെച്ച്, കലശമൊരുക്കി, ഹിന്ദു ആചാരപ്രകാരം അവര്‍ മൂന്നുദിവസം അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചു. ഒടുവില്‍ കലശം നിമജ്ഞനം ചെയ്തു. അതിനുശേഷം എല്ലാവരും കുളിച്ചു ശുദ്ധരായി. ഇത്തരത്തില്‍ ഹിന്ദു ആചാരപ്രകാരമുള്ള ഒരു വിടവാങ്ങല്‍ ലഭിച്ച മറ്റൊരു ക്രൈസ്തവ വൈദികനും ലോകത്തിലുണ്ടാവില്ല. കാരണം, മതങ്ങളെക്കാള്‍ മനുഷ്യരെ സ്നേഹിച്ച അദ്ദേഹം അവരില്‍ ഒരാളായിരുന്നു. അദ്ദേഹത്തിന് അന്ത്യപ്രണാമമര്പ്പിച്ചുകൊണ്ട് അവരിലാരോ ഇങ്ങനെ എഴുതി വെച്ചു: ഇതാ ഇവിടെ വിശുദ്ധനും മഹാനുമായ ഒരു മനുഷ്യന്, കഴിഞ്ഞ 31 വര്‍ഷത്തെ തന്റെ സാന്നിധ്യം കൊണ്ട്, ജഗന്നാഥന്റെ ഈ നഗരത്തെ കൂടുതല്‍ വിശുദ്ധവും ജീവിക്കുവാന്‍ പറ്റിയ സ്ഥലവുമാക്കി മാറ്റി. വിടവാങ്ങിയിട്ട് വര്ഷങ്ങളെറെക്കഴിഞ്ഞെങ്കിലും ഇന്നും അവര്‍ അദ്ദേഹത്തിന്റെ ജډദിനം ഓര്‍മ്മിക്കുകയും അത് ആഘോഷിക്കുകയും ചെയ്യുന്നു.
Send your feedback to : onlinekeralacatholic@gmail.com