ലൂര്‍ദ്ദ്മാതാവ് മാനസാന്തരപ്പെടുത്തിയ ഫ്രീമേസന്‍
ജോര്‍ജ് .കെ. ജെ - ഫെബ്രുവരി 2020
ക്രൈസ്തവവിരുദ്ധ പ്രസ്ഥാനമായ ഫ്രീമേസണ്‍ അംഗത്തിലെ ഉന്നത സ്ഥാനീയനായ ഒരു ഓഫീസറായിരുന്നു സെര്‍ജ് അബാഡ് ഗല്ലാര്‍ഡോ. ഫ്രഞ്ച് ഗവണ്മെന്റിലെ ഒരു മുതിര്‍ന്ന ഓഫീസറായിരുന്ന അദ്ദേഹം വളരെ ചെറുപ്പത്തിലെ തന്നെ ഫ്രീമേസണ്‍ അംഗമായിത്തീരുകയും പടിപടിയായി ഉയര്‍ന്ന് അതിലെ ഒരു ഉന്നതസ്ഥാനീയനായി മാറുകയും ചെയ്തിരുന്നു. ഒടുവില്‍, എല്ലാം ഉപേക്ഷിച്ച് ക്രൈസ്തവസഭയിലേക്ക് മടങ്ങുകയും ശിഷ്ടകാലം ഫ്രീമേസണ്‍ പ്രസ്ഥാനങ്ങളുടെ കെണിയില്പെട്ടുപോയേക്കാവുന്ന ക്രൈസ്തവര്‍ക്ക് ബോധവത്ക്കരണം നടത്തുന്നതിനായി ജീവിതം മാറ്റിവെക്കുകയും ചെയ്ത വ്യക്തിയാണ് ഗല്ലാര്‍ഡോ. യുവത്വത്തില്‍ തന്നെ ആത്മീയത അന്വേഷിച്ചിറങ്ങിയ അദ്ദേഹം ചെന്നുപെട്ടത് ഫ്രീമേസണ്‍ എന്ന നിഗൂഡ പ്രസ്ഥാനത്തിലാണ്. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗ്സഥനായതുകൊണ്ട് അദ്ദേഹം പടിപടിയായി ഉയര്‍ന്ന് ഫ്രീമേസണ്‍ ലോഡ്ജിലെ പ്രമുഖനായിത്തീര്‍ന്നു. കത്തോലിക്കസഭയെയും ദൈവത്തെയും നിരാകരിക്കുകയും ചെയ്തിരുന്ന അദ്ദേഹം ക്രൈസ്തവവിശ്വാസത്തിലേക്ക് മടങ്ങിവന്നത് 2012 ലായിരുന്നു. ലോകത്തെ മാറ്റിമറിക്കാനാകും എന്ന വ്യര്ത്ഥചിന്തയോടുകൂടിയാണ് അദ്ദേഹം ഫ്രീമേസണ്‍ ക്ലബില്‍ അംഗമായത്. എങ്കിലും ദൈവകൃപയാല്‍ അദ്ദേഹം താന്‍ സേവിക്കുന്നത് യഥാര്‍ത്ഥ ദൈവത്തെയല്ലെന്ന് തിരിച്ചറിഞ്ഞ് സഭയിലേക്ക് മടങ്ങുകയായിരുന്നു.
ആര്‍ക്കിടെക്ടും ഫ്രഞ്ച് ഗവണ്മെന്റിലെ സീനിയര്‍ ടെറിട്ടോറിയല്‍ ഓഫീസറുമായിരുന്ന ഗല്ലാര്‍ഡോ ഗ്ലോബല്‍ മേസോണിക് ഓര്‍ഡര്‍ (ലേ ഡ്രോയിറ്റ് ഹ്യമയിന്)-ലെ ഓഫീസറായിരുന്നു. 2012 ല്‍ ലൂര്‍ദ്ദ് മാതാവിന്റെ ഷ്രൈനില്വെച്ച് അദ്ദേഹം മാനസാന്തരപ്പെടുകയും ഫ്രീമേസണിസും പൂര്‍ണമായും ഉപേക്ഷിക്കുകയും ചെയ്തു. അതിനുശേഷം ഫ്രീമേസണ്‍ പ്രസ്ഥാനത്തിലെ തന്റെ പരിചയത്തിന്റെ അടിസ്ഥാനത്തില്‍ അതിന്റെ കാണാപ്പുറങ്ങളെക്കുറിച്ച്, നിഗൂഡതയെക്കുറിച്ച് ഫ്രഞ്ച് ജനതയോട് നിരന്തരം സംവദിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം.
കാനന്‍ ലോ (1374) ഫ്രീമേസണിലെ അംഗത്വത്തെ തള്ളിപറയുന്നു. ക്രൈസ്തവവിശ്വസവും ഫ്രീമേസണിസവും ഒരിക്കലും പൊരുത്തപ്പെടുകയില്ലെന്നും അദ്ദേഹം പറയുന്നു. അദ്ദേഹം എഴുതിയ ഐ വാസ് സേര്‍വിംഗ് ലൂസിഫര്‍ വിത്തൗട്ട് നോവിംഗ് ഇറ്റ്, എക്സ്പോസിംഗ് ഫ്രീമേസണറി, ഗുഡ് ന്യൂസ് എന്നീ പുസ്തകങ്ങള്‍ ചൂടപ്പം പോലെയാണ് വിറ്റുപോയത്. അതില്‍ ക്രൈസ്തവര്‍ വേഗം നിപതിച്ചേക്കാവുന്ന ഫ്രീമേസണിസം എന്ന കെണിയെക്കുറിച്ച് അദ്ദേഹം വിശദമാക്കുന്നു. മേസണിക് സീക്രട്ട് ഓര് കാത്തലിക് ട്രൂത്ത് എന്ന പുസ്തകം ഫ്രീമേസണറിയുടെ നിഗൂഡതയിലേക്കും അതിന്റെ പരിണിതഫലങ്ങളിലേക്കും വെളിച്ചം വീശുന്നതാണ്. അടുത്തകാലത്ത് അദ്ദേഹം നാഷണല്‍ കാത്തലിക് രജിസ്ട്രാറിന് നല്കിയ അഭിമുഖം ഫ്രീമേസണിക് പ്രവര്‍ത്തനങ്ങള്‍ കത്തോലിക്കസഭയുടെ വിശ്വാസവുമായി ചേര്ന്നുപോകാത്തതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ കുമ്പസാരം ലോകം ആശ്ചര്യത്തോടെയാണ് ശ്രവിച്ചത്.
നാര്‍ബോണ്‍ കത്തീഡ്രലിലെ സെന്റ് തെരേസ ഓഫ് ലിസ്യുവിന്റെ പ്രതിമയ്ക്കുമുമ്പിലായിരുന്നു എന്റെ മാനസാന്തരത്തിന്റെ ആദ്യപാദം. എന്റെ മകന് വലിയ ഒരു പ്രശ്നത്തിലായിരുന്നു. ഞാന്‍ വളരെ വളരെ സങ്കീര്‍ണമായ ഒരു പ്രശ്നത്തിലൂടെ കടന്നുപോകുകയായിരുന്നു. മാനസികവ്യഥ വേട്ടയാടിക്കൊണ്ടിരുന്ന ഒരു ദിവസം ഞാന്‍ ഓഫീസിന്റെ തൊട്ടടുത്തുള്ള ദേവാലയത്തിലേക്ക് പോകുവാന്‍ തീരുമാനിച്ചു. അതിനുശേഷം ഉടനെ ഞാന്‍ ഭാര്യയോട് പറഞ്ഞു മകനുവേണ്ടിയും എനിക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുവാന്‍ നമുക്ക് ലൂര്‍ദ്ദില്‍ ഒന്നുപോകാം. എനിക്ക് ഇപ്പോള്‍ ഉണ്ടായിരുന്നു വിശ്വാസമൊന്നും അന്ന് ഇല്ലായിരുന്നു. എങ്കിലു ലൂര്‍ദ്ദിലേക്ക് പോകാമെന്ന് തീരുമാനിച്ചതോടെ ഉള്ളിന്റെ ഉള്ളില്‍ കരിന്തിരകത്തിക്കൊണ്ടിരുന്ന നാളം മെല്ലെ തെളിഞ്ഞു തുടങ്ങഇ. ലൂര്‍ദ്ദിലെത്തി മാതാവിന്റെ ഗ്രോട്ടോയുടെ മുമ്പില്‍ മുട്ടുകുത്തി. ആദ്യമായി ഒരു മുഴുവന്‍ കൊന്ത ഞാന്‍ ചൊല്ലിത്തീര്‍ത്തു. കൊന്ത ചൊല്ലിക്കഴിഞ്ഞ് എഴുന്നേല്ക്കാന് നേക്കി. കഴിയുന്നില്ല. കാലുകള്‍ തളര്‍ന്നുപോയതുപോലെ. മാതാവിന്റെ തിരുസ്വരൂപത്തില്‍ നിന്നും എന്നിലേക്ക് ഒരു പ്രകാശം പ്രവഹിക്കുന്നതുപോലെ തോന്നി. അടുത്തുണ്ടായിരുന്ന ആളുകള്‍ എന്നെ എണീല്പിക്കുവാന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. എന്റെ കാലുകള്‍ കുറെ നേരത്തേക്ക് തളര്ന്നതുപോയ അവസ്ഥയില്‍ തന്നെ തുടര്‍ന്നു.
അത് വല്ലാത്ത ഒരു അനുഭവമായിരുന്നു. ആദ്യം ഞാന്‍ അക്കാര്യം എന്റെ ഭാര്യയോട് പറഞ്ഞില്ല. ഏതായാലും ആദ്യം ഒന്ന് രണ്ട് മെഡിക്കല്‍ പരിശോധന നടത്തിക്കളയാം എന്ന് ഞാന്‍ വിചാരിച്ചു. പക്ഷേ, എനിക്ക് എന്തെങ്കിലും കുഴപ്പമുണ്ടെന്ന് പ്രത്യക്ഷത്തില്‍ തോന്നുമായിരുന്നില്ല. അതുകൊണ്ട് ഞാന്‍ നേരെ ഒരു സൈക്ക്യാടിസ്റ്റിനെ സമൂപിച്ചു. ഞാന്‍ മാനസികമായ ഒരു ഉډാദത്തിലാണോ എന്ന് ഞാന്‍ സംശയിച്ചു. പക്ഷേ സൈക്ക്യാടിസ്റ്റ് പറഞ്ഞു നിങ്ങള്‍ ശരിക്കും നോര്‍മലാണ്. കുഴപ്പമൊന്നുമില്ല.
എന്താണ് എനിക്ക് പറ്റിയതെന്ന് മനസ്സിലാക്കാന്‍ എനിക്ക് കഴിയുന്നില്ല. പക്ഷേ, ദൈവം എന്റെ ഉളളില്‍ കടന്ന പ്രതീതി. എന്റെ ഉള്ളിലുള്ളതെല്ലാം മാറിമറിയുന്നതുപോലെ എനിക്ക് തോന്നി. ഞാന്‍ ഒരു ധ്യാനത്തിന് പോയി. അതോടെ എല്ലാം വ്യക്തമായി. അങ്ങനെയാണ് ഞാന്‍ കത്തോലിക്കവിശ്വാസത്തിലേക്ക് തിരിച്ചെത്തിയത്. നമ്മെ വിശ്വാസത്തിലേക്ക് നയിക്കാന്‍ ചിലപ്പോള്‍ ദൈവം നമ്മെ ദൈവത്തിലേക് നയിക്കുവാന്‍ സാത്താന്റെ പ്രലോഭനങ്ങളെ അനുവദിച്ചേക്കുമെന്ന് ഒരു വൈദികന് പറയുന്നത് ഞാന്‍ കേട്ടിരുന്നു.
എങ്കിലും ഞാന്‍ ഫ്രീമേസണ്‍ അംഗത്വം കളഞ്ഞില്ല. അവിടെ തിരിച്ചെത്തിയപ്പോള്‍ ഇത് എന്റെ വിശ്വാസവുമായി ചേര്‍ന്നുപോകാത്ത പ്രവര്‍ത്തനങ്ങളാണ് എന്ന് എനിക്ക് മനസ്സിലായി. സാവധാനം ഞാന്‍ മേസണിക് മീറ്റിംഗുകള്‍ ഉപേക്ഷിച്ചു. ഞാന്‍ ചിലവൈദികരോട് സംസാരിച്ചപ്പോള്‍ അത് നമ്മുടെ വിശ്വാസവുമായി ചേര്‍ന്നുപോകില്ലെന്ന് അവര്‍ കട്ടായം പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ ഞാന്‍ ആ കെണിയില്‍ നിന്നും രക്ഷപ്പെട്ടു. ഫ്രീമേസണ്‍ പ്രസ്ഥാനത്തോട് വിടപറഞ്ഞു.
എനിക്ക് ലോകം മാറ്റാനാവില്ല, പക്ഷേ എനിക്ക് ചില മനസാക്ഷികളെ ഉണര്‍ത്താന്‍ കഴിയും എന്ന് എനിക്ക് മനസ്സിലായി. ഫ്രീമേസണിസവും ക്രൈസ്തവവിശ്വാസവും ഒരുമിച്ച് കൊണ്ടുപോകാമെന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു. എന്റെ പുസ്തകങ്ങള്‍ അവരെ കൂടുതല്‍ കണ്‍ഫ്യൂഷനിലാക്കി. പലരും ഫ്രീമേസണ്‍ പ്രസ്ഥാനത്തില്‍ നിന്ന് വിടുതല്‍ നേടി.
ഫ്രീമേസണിസം വിട്ട് പുറത്തുവന്നാല്‍ സമൂഹത്തിന്റെയും ഗവണ്മെന്റിന്റെയും തലപ്പത്തുള്ള പലര്‍ക്കും നമ്മെ ബുദ്ധിമുട്ടിക്കാന്‍ കഴിയും. 2013 ലാണ് ഞാന്‍ ആ സംഘടന വിട്ടത്. 2017 ല്‍ അവര്‍ എന്റെ ജോലി തെറിപ്പിച്ചു. ഞാന്‍ കഴിവില്ലാത്തവനാണെന്ന് അവര്‍ മുദ്രകുത്തി. എന്റെ പ്രവര്‍ത്തനം സംതൃപ്തികരമല്ലാത്തതിനാല് ഇന്നതനിലയിലുള്ള എന്റെ ജോലി തെറിപ്പിച്ചു. ഏറ്റവും മികവുറ്റ ഒരു ഗവണ്മെന്ര് ഉദ്ദ്യോഗസ്ഥന് എന്ന നിലയില്‍നിന്ന് കഴിവുകെട്ട ഉദ്യോഗസ്ഥനാണ് ഞാന്‍ എന്ന് വരുത്തിത്തീര്‍ത്തുകൊണ്ട് അവര്‍ പ്രതികാരം ചെയ്തു. ഇപ്പോഴും എന്റെ ജോലി തിരികെ കിട്ടിയിട്ടില്ല. ഞാന്‍ ഉടനെ റിടട്ടയര് ആകും. പക്ഷേ എനിക്ക് അതില്‍ വിഷമമില്ല. ഞാന്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നത് ദൈവത്തിന്റെ മഹത്വത്തിനുവേണ്ടിയാണ്. ക്രൈസ്തവരും മറ്റുള്ളവരും ഫ്രീമേസണറി എന്ന കെണിയില്‍ വീഴാതിരിക്കുവാന്‍ സഹായിക്കുകയാണ് എന്റെ ലക്ഷ്യം.
ഫ്രീമേസണ്‍ വിശ്വസിക്കുന്നത് ദൈവം ഒരു അബസ്ട്രാക്റ്റ് ഐഡിയായാണെന്നാണ്. വിശദീകരിക്കാനാവാത്ത ഒരു ശക്തി. അവര്‍ അതിനെ ഗ്രേറ്റ് ആര്‍ക്കിടെക്ട് ഓഫ് ദ യുനിവേഴ്സ് എന്നാണ് വിളിക്കുക. അത് ഒരു കോസ്മിക് ശക്തിക്ക് സമാനമാണ്. ക്രൈസ്തവവിശ്വാസവും ഫ്രീമേസണിസവും രണ്ട് ധ്രുവങ്ങളിലാണ്. പല ക്രൈസ്തവരും ചിന്തിക്കുന്നത് രണ്ടും ചേര്ന്നുപോകുമെന്നാണ്. അത് ദൈവശാസ്ത്രപരമായ വലിയ വിഡ്ഢിത്തമാണ്.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഫ്രീമേസണ്‍സ് ആയ ദ സ്കോട്ടിഷ് റൈറ്റ് ഓഫ് ഫ്രീമേസണറി ചില ആചാരങ്ങളില്‍ ബൈബിള്‍ വാക്യങ്ങള്‍ ഉപയോഗിച്ചിരുന്നു. അത് അവരുടെ പ്രവര്‍ത്തനങ്ങളെ മറച്ചുപിടിക്കുവാനും സഭാധികാരികളുടെ കണ്ണില്പൊടിയിടുവാനുമായിരുന്നുവെന്നതാണ് സത്യം. അതുകൊണ്ട് ഇന്നും ചില വിഭാഗങ്ങള്‍ മേസണിക് ഇനിഷിയേഷ്ന് സെറിമണികളില്‍ ബൈബിള്‍ വചനങ്ങള്‍ ഉപയോഗിക്കുന്നു.
ബൈബിള്‍ വചനങ്ങളുടെ പ്രയോഗമാണ് പല ക്രൈസതവരും ഇതിലേക്ക് വഴുതിവീഴുവാന്‍ ഇടയാക്കുന്നത്. ഫ്രീമേസണ്‍ പ്രതിജ്ഞ ചെയ്യുന്നത് ബൈബിളില്‍ തൊട്ടാണ് എന്ന് അവര്‍ വിശ്വസിപ്പിക്കുന്നു. അതില്‍ വലിയ കള്ളത്തരമുണ്ട്.
ഫ്രീമേസണ്‍ പലപ്പോഴും സാത്താന് എന്ന വാക്കല്ല ഉപയോഗിക്കുന്നത് പകരം ലൂസിഫര്‍ എന്ന വാക്കാണ്. ഒരിക്കല്‍ ഞാന്‍ ലെ ഡ്രോയിറ്റ് ഹ്യമയ്ന് ലോഡ്ജിലെ ഓഫീസറായിരിക്കുമ്പോള്‍ അവര്‍ ലൂസിഫറിന് പ്രണാമമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നത് കേട്ടിരു്നനു. അത് പൗരാണികവും സ്വകാര്യവുമായ സ്കോട്ടിഷ് റൈറ്റിലെ പ്രാര്‍ത്ഥനയായിരുന്നു. മനുഷ്യന് വെളിച്ചം മനുഷ്യന് നല്‍കിയതിന് ലൂസിഫറിനോട് നന്ദിപറയുക എന്നായിരുന്നു അതിലെ മാസ്റ്റര്‍ പറഞ്ഞത്. അത് എന്നെ വളരെ ആശ്ചര്യപ്പെടുത്തി.
ഇതു പ്രകാരം ഫ്രീമേസണ്‍ കരുതുന്നത് മതങ്ങള്‍ പ്രത്യേകിച്ചും കത്തോലിക്കവിശ്വാസം സത്യം വിശ്വാസികളില്‍ നിന്നും മറച്ചുവെക്കുന്നുവെന്നും സ്വയം വിമേചിതരാകുവാന് മനുഷ്യനെ സഹായിക്ുകന്നത് ഫ്രീമേസണറി മാത്രമാണെന്നുമാണ്.
പൊതുവെ മേസണിക് പ്രതിജ്ഞ ചെയ്താല്‍ അതില്‍ നിന്നും വിട്ടുപോരാനാകില്ല. പക്ഷേ, അഡ്മിനിസ്ട്രേറ്റീവ് പോയിന്റില്‍ ചിന്തിച്ചാല്‍ അത് സാധ്യമാണ്. വളരെ അപൂര്‍വ്വമാണ്. അതിന് എന്തുകൊണ്ട് ഒരു വ്യക്തി വിട്ടുപോകുന്നുവെന്നറിയാന് ഒരു അഡ്ഹോക് കമ്മീഷനുമുണ്ട്. വിട്ടുപോരുവാന്‍ വെനറബ്ള് മാസ്റ്റര്‍ക്ക് ഒരു കത്തയക്കുന്ന പതിവുണ്ട്.സ്വീകരിച്ചാലും ഇല്ലെങ്കിലും.
പക്ഷേ മേസണറി പ്രതിജ്ഞ പറയുന്നതുപോലെയല്ല, നാം ആജീവനാന്തം അതില്‍ കഴിയണമെന്നില്ല. 1884 ലെ ഹ്യുമാനും ജെനുസ് എന്ന പോപ്പ് ലിയോ പതിമൂന്നാമന്‍ ചാക്രികലേഖനമനുസരിച്ച് പശ്ചാപത്തപിച്ച് കത്തോലിക്കസഭയിലേക്ക് തിരിച്ചുവരുന്ന ഫ്രീമേസണ്‍ അവന്റെ എല്ലാ ഫ്രീമേസണിക് പ്രതിജ്ഞകളില്‍ നിന്നും മോചിതനാണ്. അത് വളരെ വ്യക്തവുമാണ്.
സത്യത്തില്‍ പലര്‍ക്കും അതിന്റെ ലൂസിഫര്‍ വശത്തെക്കുറിച്ച് വേണ്ടത്ര അറിവില്ല. അതിനെക്കുറിച്ചൊന്നും ആരും ബോധവാډാരല്ല. അവരില്‍ പലരും നല്ലവരുമാണ്. അവര്‍ മാനവരാശിയുടെ നډയ്ക്കും സത്യസന്ധതയോടെ സ്വയം വളരുന്നതിനും പരിശ്രമിക്കുന്നുവെന്നാണ് അവര്‍ ചിന്തിക്കുന്നത്. പക്ഷേ, ഫ്രീമേസണിസത്തെ ചുറ്റിപ്പറ്റിയുള്ള നിഗൂഡതയക്ക് ഞാനെതിരാണ്. അവരെന്താണ് ചെയ്യുന്നതെന്ന് ആളുകള്‍ അറിയണം. എന്നിട്ടും അവര്‍ ഫ്രീമേസണറിയില് തുടരുന്നുവെങ്കില്‍ അത് അവരുടെ വ്യക്തിപരമായ ഉത്തരവാദിത്വമാണ്.
ഫ്രീമേസണ്സിന് രാഷ്ട്രീയ അധികാരകേന്ദ്രങ്ങളില്‍ നല്ല പിടിപാടുണ്ടെന്നത് ഒരു കെട്ടുകഥയൊന്നുമല്ല. അതിന് വ്യക്തമായ തെളിവുകളുണ്ട്. ഉദാരഹരണത്തിന് ഫ്രാന്‍സില്‍, ഗര്‍ഭനിരോധന ഗുളികള്‍ അനുവദിച്ച നിയമം (1967) ആരംഭിക്കുന്നതിന് തുടക്കമിട്ടത് ലൂസിയന്‍ ന്യൂവിര്ത് എന്ന ഫ്രീമേസണായിരുന്നു. ഫ്രഞ്ച് അബോര്ഷന് നിയമം (1975) പ്രൊമോട്ട് ചെയ്തത് സിമോണ വെയില് ആയിരുന്നു. നേരിട്ട് ഫ്രീമേസണുമായി ബന്ധമുണ്ടോയിരുന്നോ എന്നറിയില്ലെങ്കിലും ഫ്രീമേസണ്‍ ആശയങ്ങള്‍ പങ്കുവെക്കുന്നവ്യക്തിയായിരുന്നു അവര്‍. 1978 ല്‍ ദയാവധം നിയമമാക്കണമെന്ന് ആവശ്യപ്പെട്ട ആദ്യത്തെ പൊളിറ്റീഷ്യന് ഫ്രഞ്ച് സെനറ്റര്‍ ഹെന്റി കെയ്ലാവത് ഒരു ഫ്രീമേസണായിരുന്നു. മാത്രമല്ല, 2013 ലെ സ്വവര്‍ഗ്ഗവിവാഹം നിയമം പ്രൊമോട്ട് ചെയ്ത ഫ്രഞ്ച് പൊളിറ്റീഷ്യന് ക്രിസ്റ്റ്യായനെ ടൗബിര ഒരു ഫ്രീമേസണായിരുന്നുവെന്ന് എനിക്കറിയാം. ഫ്രാന്‍സിലെ ഡെപ്യൂട്ടീസ് ആന്റ് സെനറ്റേര്സ് അംഗങ്ങളില്‍ 35 ശതമാനം ഫ്രീമേസണ്‍സ് ആണ്.
Send your feedback to : onlinekeralacatholic@gmail.com