മയക്കുമരുന്നിന് അടിമയായിരുന്ന വൈദികന് ഇപ്പോള്‍ മയക്കുമരുന്നടിമകളുടെ രക്ഷകന്
ജോര്‍ജ് .കെ. ജെ - ജൂലൈ 2020
വിയ്റ്റ്നാമിലെ ഹ്യൂവില്‍ ഫാ. ഫ്രാന്‍സിസ് സേവ്യറിന്റെ പൗരോഹിത്യ കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ ഗുണ്ടകളും മയക്കുമരുടിമകളും അധോലോകനേതാക്കډാരും എത്തിയിരുന്നു. പലരും ആദ്യമായിട്ടായിരുന്നു ഒരു ദേവാലയം കാണുന്നത്. തങ്ങളുടെ സഹപ്രവര്ത്തകന് അധോലോകം വിട്ട് ദൈവലോകത്തിന്റെ നായകനാകുന്നത് കാണാനുള്ള ആഗ്രഹം അവര്‍ക്ക് കണ്ട്രോള് ചെയ്യാന്‍ കഴിഞ്ഞില്ല. താന്‍ ദൈവത്തിന്റെ പ്രതിപുരുഷനാകുന്ന വേളയില്‍ വീട്ടുകാരെ മത്രമല്ല അധോലോകത്തിലെ പഴയ കൂട്ടുകാരെയും ക്ഷണിക്കാന്‍ അച്ചന് മറന്നില്ല. അതാണ് ഫാ. ഫ്രാന്‍സിസ് സേവ്യര്‍. കാരണം ഒരിക്കല്‍ അദ്ദേഹവും അവരിലൊരാളായിരുന്നു.
വിയറ്റ്നാമിലെ ബെനഡിക്ടൈന്‍ സന്യാസവൈദികനായ ഫാ. ഫ്രാന്‍സിസ് സേവ്യര്‍ ട്രാന് ആന്‍ ആയിരക്കണക്കിന് മയക്കുമരുടിമകള്ക്കും പാപികള്‍ക്കും പ്രതീക്ഷയുടെയും സ്നേഹത്തിന്റെയും അടയാളമായിമാറിക്കഴിഞ്ഞു. മയക്കുമരുന്നടിമകളെ തിരികെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരുവാനായി അദ്ദേഹം 2012 ല്‍ ആരംഭിച്ച റിട്രീറ്റ് സെന്ററില്‍ മയക്കുമരുന്നിന് അടികളായവര് ദൈവസ്നേഹമെന്ന ലഹരി നുണയുന്നു.
മദ്യവും മയക്കുമരുന്നും അടിമകളാക്കിയവരെ തിരികെ ദൈവികലഹരിയിലേയ്ക്ക് കൊണ്ടുവരിക എന്നതാണ് അദ്ദേഹത്തിന്റെ ദൗത്യം. അത് അദ്ദേഹം ഏറ്റവും മനോഹരമായി നിര്‍വഹിക്കുന്നു. ദുരദേശങ്ങളില്‍ നിന്നുപോലും അനേകര്‍ അദ്ദേഹത്തെ തേടിവരുന്നു. കാരണം അവര്‍ക്കറിയാം ഫാ. ഫ്രാന്‍സിസ് തങ്ങളെ മനസ്സിലാക്കുമെന്ന് കാരണം ഒരിക്കല്‍ അദ്ദേഹവും തങ്ങളെപ്പോലെ മയക്കുമരുന്നിനടിമയായിരുന്നുവെന്ന് അവര്‍ക്കറിയാം.
അതെ, മദ്യവും മദിരാക്ഷിയും ചൂതാട്ടവും തടവറയും കടന്നാണ് ഫാ. ഫ്രാന്‍സിസ് സേവ്യര്‍ ട്രാന് ആന്‍ എന്ന 39 കാരനായ വൈദികന് അള്‍ത്താരയിലെത്തിയത്. മയക്കുമരുന്ന് ലഹരിയായി കഴിഞ്ഞിരുന്ന ജീവിതത്തിലേയ്ക്കാണ് ദിവ്യകാരുണ്യം ലഹരിമഴയായി പെയ്തിറങ്ങിയത്. സമ്പത്തിന്റെ നടുവില്‍ നിന്ന തിډയിലേയ്ക്ക് വഴുതിവീണുപോയ അദ്ദേഹത്തിന്റെ മടക്കം അവിശ്വസനീയമായിരുന്നു.ധൂര്‍ത്തപുത്രന്റെ മടക്കം എന്നാണ് അദ്ദേഹം സ്വന്തം മാനസാന്തരകഥയെ വിശേഷിപ്പിക്കുന്നത്.
വിയറ്റ്നാമിലെ ഹ്യൂവില്‍ ബെനഡിക്ടൈന്‍ ആശ്രമത്തിലാണ് അദ്ദേഹം താമസിക്കുന്നത്. തന്നെ പോലെ മയക്കുമരുന്നിനും പാപത്തിനും അടികളായവരെ വിശ്വാസത്തിലേയ്ക്കും ആത്മീയതയിലേയ്ക്കും തിരിച്ചുകൊണ്ടുവരിക എന്നതാണ് അദ്ദേഹത്തിന്റെ മിഷന്.
അച്ചനെ കാണാന്‍ വരുന്നവരൊക്കെ പാപികളും മയക്കുമരുന്നിന് അടിമപ്പെട്ടവരും എയ്ഡ്സ് ബാധിതരുമാണ്. എന്നാല്‍ എത്ര വലിയ പാപിയാണെങ്കിലും അവര്‍ക്കൊക്കെ ഉള്ളിന്റെയുള്ളില്‍ നന്നായി ജീവിക്കണമെന്ന ആഗ്രഹമുണ്ടെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍.
വഴിതെറ്റി നടന്നിരു ഒരു വ്യക്തിയ്ക്ക് വഴിയതെറ്റിയവന്റെ മനോവികാരം എളുപ്പം മനസ്സിലാക്കാന്‍ കഴിയുന്നുവെന്നതാണ് അദ്ദേഹത്തിന്റെ വിജയരഹസ്യം. 2012 ലായിരുന്ന പൗരോഹിത്യം. പട്ടം സ്വീകരിച്ച് അധികമകൂം മുമ്പേ ഫ്രാന്‍സിസച്ചന്‍ ഇരിക്കപ്പൊറുതിയില്ലാതെയായി. നൂറുക്കണക്കിനാളുകള്‍ അദ്ദേഹത്തെ കുമ്പസാരത്തിനും ഉപദേശത്തിനുമായി തേടിയെത്താന്‍ തുടങ്ങി. ചൂതാട്ടവും മോഷണവും തൊഴിലാക്കിയ രണ്ട് യുവാക്കളെ അദ്ദേഹം മാനസാന്തരപ്പെടുത്തിയത് നാട്ടിലെങ്ങും പാട്ടായിരുന്നു. അദ്ദേഹം അവരുടെ കുമ്പസാരം കേള്‍ക്കുക മാത്രമല്ല, അവര്‍ക്ക് കമ്പ്യൂട്ടര്‍ പഠിച്ച് രക്ഷപ്പെടാനുള്ള വഴിയും ഒരുക്കിക്കൊടുത്തു.
തന്റെയടുത്തുവരുന്നവരുടെ കഥ കേള്‍ക്കുകയും തന്റെ കഥ പറഞ്ഞുകൊടുക്കുകയുമാണ് അദ്ദേഹത്തിന്റെ രീതി. കൊടുംപാപിയായിരുന്ന എന്നെ ദൈവം സ്നേഹിച്ചു അവിടുന്ന് എന്നെ രക്ഷിച്ചു. ഫാദര്‍ ഫ്രാന്‍സിസ് പറയുന്നു അതുകൊണ്ട് ഞാന്‍ പാവപ്പെട്ടവര്‍ക്കുവേണ്ടിയും രോഗികള്‍ക്കും പാപികള്‍ക്കുവേണ്ടിയും ജീവിക്കുന്നു.
വിന്ചിലെ വളരെ സമ്പന്നമായ ഒരു കുടുംബത്തിലായിരുന്നു ഫ്രാന്‍സിസ് ജനിച്ചത്. സ്വര്ണ്ണകച്ചവടവും പൗരാണിക വസ്തുക്കളുടെ വില്പനയും അദ്ദേഹത്തെ നന്നേ ചെറുപ്പത്തിലെ വലിയ സമ്പന്നനാക്കി. ഹൈസ്ക്കൂള് പഠനത്തിനുശേഷം നേരെ ബിസ്നസ്സിലേയ്ക്ക് വന്ന ഫ്രന്‍സിസ് ചുരുങ്ങിയകാലം കൊണ്ട് സമ്പാദിച്ചതൊക്കെ ചൂതാട്ടത്തിനും മയക്കുമരുന്നിനും മദ്യത്തിനുമായി ചിലവഴിച്ചു. ചിലവ് കൂടിയമ്പോള് അവന് വീട്ടില്‍ നിന്നും മോഷ്ടിച്ചു. പതിയെ മോഷണം വീട്ടില്‍ നിന്നൂം നാട്ടിലേക്കും പുറത്തേക്കും വ്യാപിച്ചു. ലോക്കല്‍ ഗുണ്ടകളുടെ സംഘത്തില്‍ ചേര്‍ന്നു. അടിപിടിയും വഴക്കും അവനെ ജയിലിലെത്തിച്ചു.
ജയിലില്‍ നിന്ന് പുറത്തുവന്ന അദ്ദേഹം പഴയ കൂട്ടൂകെട്ട് തുടര്‍ന്നു. ഒരിക്കല്‍ അവന് വീട്ടില്‍ വെച്ച് മയക്കുമരുന്ന് പയോഗിക്കുന്നത് അവന്റെ അമ്മ കണ്ടു. അമ്മയുടെ ദുഖം അവന്റെ ഹൃദയം തകര്‍ത്തു. അമ്മയുടെ ഹൃദയം നുറുങ്ങിയ വേദന അവന്റെ ജീവിതം മാറ്റിമറിച്ചു. അതോടെ അവന് പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. ജീവിതശൈലിമാറ്റുവാനും മയക്കുമരുന്നിനോട് വിടചൊല്ലുവാനും അവന് തീരുമാനിച്ചു.
1992 ല്‍ അവന്റെ പിതാവ് അവനെ ഒരു വൈദികന്റെ അടുത്ത് കൊണ്ടുചെന്നാക്കി. അവന് നന്നാകാന്‍ പോകുന്നില്ല എന്നറിയമായിരുന്നു. പക്ഷെ, രണ്ടുവര്‍ഷത്തിനുശേഷം അവന് ബെനഡിക്ടൈന്‍ സഭയില്‍ ചേര്‍ന്നു. താന്‍ വൈദികനാകാന്‍ പഠിക്കുകയാണെന്ന് വീട്ടുകാരോട് നൂറുതവണ പറഞ്ഞിട്ടും വീട്ടുകാര്‍ വിശ്വസിച്ചില്ല. നിത്യവ്രതം ചെയ്തുവെന്ന് പറഞ്ഞെങ്കിലും ആതും തമാശയായി അവര്‍ കരുതി. ഒടുവില്‍ നിങ്ങളുടെ മകന് പൗരോഹിത്യം സ്വീകരിക്കാന്‍ പോകുകയാണെന്ന് ബെനഡിക്ടൈന്‍ വൈദികര്‍ നേരിട്ടു വീട്ടുകാരെ അറിയിച്ചപ്പോഴാണ് അവര്‍ വിശ്വസിച്ചത്.
അധോലോകം വിട്ട് ആത്മീയ ലോകത്തില്‍ വ്യാപരിക്കുന്ന അച്ചന് ഇപ്പോള്‍ ജീവിതം തിരക്കേറിയതാണ്. നാലുമണിയ്ക്ക് തുടങ്ങുന്ന അച്ചന്റെ ഒരു ദിവസം. രാവിലത്തെ പ്രാര്‍ത്ഥനയ്ക്കും ക്ലാസ്സിനും ശേഷം അദ്ദേഹം രോഗികളെയും പാപികളെയും തേടിയിറങ്ങും. മയക്കുമരുന്ന് അടിമകള്‍ക്കായി അദ്ദേഹം നടത്തുന്ന സെന്ററില്‍ 50 ഓളം പേരുണ്ട് അവരുടെ കാര്യങ്ങള്‍ നോക്കി നടത്തും. അന്യമതസ്ഥരുടെ പ്രര്ത്ഥനാകൂട്ടായ്മകളിലും അദ്ദേഹം ഒരു പതിവുപ്രാസംഗികനായികഴിഞ്ഞു. ഞാന്‍ ആധുനിക ധൂര്‍ത്തപുത്രനാണ് ഫാ. ഫ്രാന്‍സിസ് കാണുന്നവരോടൊക്കെ പറയുന്നു. അദ്ദേഹത്തിന്റെ കഥ അവരെ ദൈവസ്നേഹത്തിലേയ്ക്ക് അടുപ്പിക്കുന്നു.
Send your feedback to : onlinekeralacatholic@gmail.com