കോവിഡ് കാലത്ത് സന്താഷമായിരിക്കുവാന് ഹാര്‍വാര്‍ഡ് പ്രഫസര്‍ നിര്‍ദ്ദേശിക്കുന്ന 5 മാര്‍ഗ്ഗങ്ങള്‍
ജോര്‍ജ് കൊമ്മറ്റം - മെയ് 2021
ഹാര്‍വാര്‍ഡ് യൂനിവേഴ്സിറ്റിയിലെ സൈക്കോളജി പ്രഫസര്‍ ആയ ടാല് ബെന്‍-ഷാഗാര് ഒരു ഹാപ്പിനെസ് ഗുരു ആണ്. മറ്റുള്ള ഗുരുക്കډാരെപ്പോലെ ഒരു പാട് പുസ്തകങ്ങളൊന്നും എഴുതിക്കൂട്ടിയിട്ടില്ലെങ്കിലും സൈക്കോളജിസ്റ്റും പ്രഫസറുമായ അദ്ദേഹം ലോകമെങ്ങും അംഗീകാരം നേടിയിട്ടുള്ള വ്യക്തിയാണ്. കോവിഡ് നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചുകഴിഞ്ഞു. അടച്ചിട്ട വീടുകളില്‍ കഴിയുന്ന നമ്മുടെയെല്ലാം മാനസികാരോഗ്യം വലിയ അപകടത്തിലായിക്കഴിഞ്ഞു. ഈ സമയത്ത് നമ്മുടെ മാനസിക ആരോഗ്യം വീണ്ടെടുക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിക്കുന്ന 5 മാര്‍ഗ്ഗങ്ങള്‍ ഇതാ...
1. നെഗറ്റീവ് ചിന്തകളെ തിരിച്ചുവിടുക
കൊറോണ വന്നതോടുകൂടി സൈക്കോളജിസ്റ്റുമാര്‍ക്ക് തിരക്കോടു തിരക്കാണ്. പലരുടെയും മാനസികാരോഗ്യം അപകടത്തിലാണ്. ഈ മഹാമാരിക്കാലത്ത് മാനസികാരോഗ്യത്തിന് പ്രത്യേകം ശ്രദ്ധകൊടുക്കണം എന്നാണ് അദ്ദേഹം സ്പാനിഷ് ന്യൂസ് ഔട്ട്ലെറ്റായ എബിസിക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നത്.
മനുഷ്യനായിരിക്കുവാന്‍ സ്വയം അനുവദിക്കുക എന്നതാണ് അദ്ദേഹം പറയുന്ന ഒരു കാര്യം. അതായത് നാം നമ്മുടെ പ്രതികരണങ്ങളെ സഹാനുഭൂതിയോടെ നേരിടണം. അത് നല്ലതോ അസ്വസ്ഥമാക്കുന്നതോ ആയ വികാരങ്ങളാകട്ടെ, നാം അതിനെ ആശ്ലേഷിക്കണം. നാം നമ്മുടെ വികാരങ്ങളെ മനസ്സിലാക്കണം അവയെ സ്വഭാവികമായി അനുവദിക്കണം. ആ വികാരങ്ങളെ അടിച്ചമര്‍ത്താനോ, നിരസിക്കാനോ തുനിയരുത്.
നെഗറ്റീവ് ചിന്തകളെ വഴിതിരിച്ചുവിടുവാന്‍ അദ്ദേഹം പറയുന്നത് രണ്ട് മാര്‍ഗ്ഗങ്ങളാണ്. ഒന്ന് - ഒരു ഡയറിയില്‍ ഈ നെഗറ്റീവ് ചിന്തകളെല്ലാം എഴുതിവെക്കുക. രണ്ട്- നമ്മുടെ ചിന്തകളും അനുഭവങ്ങളും ഒരു സുഹൃത്തിനോടോ, വിശ്വസിക്കാന്‍ കഴിയുന്ന ഒരു വ്യക്തിയോടോ പങ്കുവെക്കുക. കരയുക എന്നതും സ്വഭാവികമായ ഒരു പ്രക്രീയ തന്നെയാണ് അദ്ദേഹം പറയുന്നു. ഇവയക്ക് അനുവാദം നല്‍കണം. അവയെ ഉപയോഗിക്കണം. സന്തോഷിക്കുവാനുള്ള നമ്മുടെ കഴിവ് സഫലീകരിക്കുവാന്‍ നാം സന്തോഷകരമല്ലാത്ത അവസരങ്ങള്‍ അനുവദിക്കണമെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം എന്ന് അദ്ദേഹം പറയുന്നു.
2. നന്ദിയുള്ളവരായിരിക്കുക
എപ്പോഴും നന്ദിയുള്ളവരായിരിക്കുക എന്നാണ് ബെന്‍-ഷാഗര്‍ പറയുന്നത്. ഈ കാലഘട്ടത്തില്‍ നന്ദിയുള്ളവരായിരിക്കുക എന്നത് വളരെ പ്രസക്തമാണ്. അല്ലാതെ നമ്മുടെ വേദനകളിലേക്ക് പിന്‍വലിയുവാനുള്ള സമയമല്ല. സന്തോഷത്തിലും സന്താപത്തിലും നന്ദിയുള്ള ഒരു വ്യക്തിക്കു മാത്രമേ ജീവിതത്തിലെ നല്ല കാര്യങ്ങളെ വേണ്ടവിധത്തില്‍ അംഗീകരിക്കുവാന്‍ കഴിയൂ.
എല്ലാ ദിവസവും രാവിലെയോ, രാത്രിയോ ഏതാനും മിനിട്ടുകള്‍ മാറ്റിവെക്കുക. അന്നന്നു ലഭിച്ച അനുഗ്രഹങ്ങളെയോര്‍ത്ത് നന്ദി പറഞ്ഞുകൊണ്ട് അത് എഴുതിവെക്കുക. ജീവിതത്തില്‍ ചെറുതോ വലുതോ ആയ പോസിറ്റീവായിട്ടുള്ള അനേകം കാര്യങ്ങളുണ്ടായിരിക്കും. ഈ എക്സര്‍സൈസ് നിഴലുകള്ക്കിടയിലെ പ്രകാശം തിരിച്ചറിയുവാനും അപ്രീഷിയേറ്റ് ചെയ്യുവാനും നമ്മെ സഹായിക്കും.
3. ശാരീരിക വ്യായാമം
സന്തോഷമായിരിക്കുക എന്നതിന്റെ മൂന്നാമത്തെ ടിപ് എന്നുപറയുന്നത് ശാരീരികമായ വ്യായാമം എന്നതാണ്. ഒരു 30 മിനിട്ടെങ്കിലും ഔട്ട് ഡോര്‍ നടത്തം മുതല്‍ എന്തുമാകാം വ്യായാമം. ഫിസിക്കല്‍ എക്സര്‍സൈസിന് ഒരുപാട് ശാരിരികമായ ഗുണങ്ങളുണ്ട്. എക്സര്‍സൈസ് നമ്മെ ഫിസിക്കലായി ടഫ് ആക്കുക മാത്രമല്ല, മാനസികമായി ദൃഡപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറയുന്നു.
4. ഇഷ്ടപ്പെടുന്നവരോടൊത്ത് സമയം ചിലവഴിക്കുക
മൊബൈലിലും ടിവിസ്ക്രീനിലും സമയം ചിലവഴിക്കുന്ന നാം ഓര്‍ക്കും അതെങ്ങനെയാണ് സാധ്യമാകുക എന്ന്. എന്നാല്‍ ബെന്‍-ഷാഗര്‍ പറയുന്നു... നിങ്ങളെ പരിഗണിക്കുന്നവരോടോത്തോ, നിങ്ങള്‍ പരിഗണിക്കുന്നവരോടൊത്തോ സമയം ചിലവഴിക്കുന്നത് വളരെ പ്രധാനമാണ്, പ്രത്യേകിച്ച് ഇപ്പോള്‍... വെര്‍ച്വല്‍ മീറ്റിംഗിന് നേരിട്ടുള്ള കൂടിച്ചേരലിന്റെ ഗുണമുണ്ടാകില്ല. എങ്കിലും ാധിക്കുമ്പോഴെല്ലാം, ടെക്നോളജിയില്‍ നിന്ന് ഡിസകണക്ററ് ചെയ്ത്, ആളുകളുമായി കണക്റ്റ് ചെയ്യണം..അദ്ദേഹം പറയുന്നു. നേരിട്ടുള്ള കൂടിച്ചേരലുകള്‍ അസാധ്യമാണെങ്കില്‍, വെര്‍ച്വല്‍ മീറ്റിംഗ് മതിയെന്നും അദ്ദേഹം പറയുന്നു.
5. ഡിസ്ട്രാക്ഷന്‍ വിട്ടുകൊടുക്കുക
സ്വയം ഡിസ്ട്രാക്റ്റ് ചെയ്യുക എന്നതാണ് ടെന്‍ഷന്‍ കുറയ്ക്കാനും സന്തോഷമായിരിക്കുവാനുമുള്ള മറ്റൊരു മാര്‍ഗ്ഗം. അതാകട്ടെ വളരെ എളുപ്പവുമാണ്. രാവും പകലും വൈറസിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുക എന്നത് അപകടകരവും അനാരോഗ്യകരവുമാണ്. അതുകൊണ്ട് സ്വയം പലവിചാരത്തിന് വിട്ടുകൊടുക്കുക.
ഹോബികളില്‍ മുഴുകുക, സംഗീതം കേള്‍ക്കുക, ടിവി കാണുക, കുടുംബത്തോടൊപ്പമോ, സുഹൃത്തുക്കളടൊപ്പമോ ഗെയിം കളിക്കുക എന്നതെല്ലാം കോവിഡ് കാലത്ത് നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തും എന്ന് ഹാപ്പിനസ് ഗുരു പറയുന്നു.
Send your feedback to : onlinekeralacatholic@gmail.com