പരിശുദ്ധ മാതാവ് എങ്ങനെയാണ് പാപികളെ മാനസാന്തരപ്പെടുത്തുന്നത്
ജോര്‍ജ് .കെ. ജെ - മാർച്ച് 2020
ലോകം മുഴുവന്‍ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പരിശുദ്ധ അമ്മ തന്റെ മാനവരാശിയുടെ പാപാവസ്ഥയെക്കുറിച്ചാണ് ആകുലയായിരിക്കുന്നതെന്ന് ഓരോ സ്ഥലത്തെയും സന്ദേശങ്ങള്‍ വായിച്ചാല്‍ നമുക്ക് മനസിലാകും. മാനവരാശി പാപത്തിലേക്ക് വഴുതി വീഴുന്നത് അമ്മയെ വേദനിപ്പിക്കുന്നു. ഫാത്തിമായില്‍ പ്രത്യക്ഷപ്പെട്ട് 15 വര്‍ഷത്തിനുശേഷം ബെല്‍ജിയത്തിലെ ബെയുറെയ്ഗില് എന്ന സ്ഥലത്ത് അഞ്ച് കുട്ടികള്‍ക്ക് പ്രത്യക്ഷപ്പെട്ട മാതാവ് 33 പ്രത്യക്ഷീകരണങ്ങള്‍ നടത്തി. അവര്‍ക്ക് നല്കിയ മെസേജ് നന്നായി ജീവിക്കണമെന്നുും നന്നായി പ്രാര്‍ത്ഥിക്കണമെന്നും നിരന്തരം പ്രാര്‍ത്ഥിക്കണമെന്നുമായിരുന്നു. അവസാനത്തെ പ്രത്യക്ഷീകരണത്തില്‍, മാതാവ് ഓരോരുത്തര്‍ക്കും പ്രത്യേക സന്ദേശം നല്‍കിയിരുന്നു. ഗില്ബെര്ട്ടേ വോയിസിന് എന്ന കുട്ടിയോട് അമ്മ പറഞ്ഞത്. ഞാന്‍ പാപികളെ മാനസാന്തരപ്പെടുത്തും എന്നായിരുന്നു. അമ്മയുടെ ആ വാക്കുകള്‍ കൂടുതല്‍ ശക്തവും, കൃത്യവുമായിരുന്നു.
പക്ഷേ, ഇതെങ്ങനെയാണ് സാധിക്കുക. മാതാവ് സ്വര്‍ഗ്ഗത്തില്‍ ഇരുന്നുകൊണ്ട് എങ്ങനെയാണ് പാപികളെ മാനസാന്തരപ്പെടുത്തുന്നത്.
സാന്നിധ്യം കൊണ്ട്
കഴിഞ്ഞ 200 വര്‍ഷങ്ങള്‍ക്കുള്ളില്‍, പരിശുദ്ധ അമ്മ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നമ്മുടെ ജീവിതത്തിലെ മാതാവിന്റെ സാന്നിധ്യത്തിലൂടെ, ഓരോ സമയത്തും നല്കുന്ന പ്രത്യേക സന്ദേശങ്ങളിലൂടെ, മാതാവ് അനേകരെ മാനസാന്തരപ്പെടുത്തിക്കൊണ്ടിരിക്കുന്നു. മാതാവ് നല്കുന്ന സന്ദേശങ്ങള്‍ നമ്മുടെ ജീവിതം എങ്ങനെയാണ് നാം ജീവിക്കുന്നതെന്നും അതെങ്ങനെ ദൈവത്തിന് പ്രീതികരമായി മാറ്റാന്‍ കഴിയുമെന്നും ചിന്തിക്കുാവന് അവസരം നല്കുന്നു. മാതാവിന്റെ സാന്നിധ്യവും എല്ലാ മക്കളോടുമുള്ള പരിഗണനയും വഴിയായി അമ്മ പാപികളെ മാനസാന്തരപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
പ്രാര്‍ത്ഥന കൊണ്ട്
പാപികളെ മാനസാന്തരപ്പെടുത്തുന്ന മാതാവിന്റെ ഒന്നാമത്തെ മാര്‍ഗ്ഗം പ്രാര്‍ത്ഥനയാണ്. 1859 ല്‍ അമേരിക്കയിലെ ഒരു ബെല്‍ജിയന്‍ കുടിയേറ്റക്കാരനായിരുന്ന അഡേലെ ബ്രിസെ എന്ന വ്യക്തിയോട് മാതാവ് പ്രത്യക്ഷപ്പെട്ട് പറഞ്ഞത് ഞാന്‍ പാപികളുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കുന്ന സ്വര്‍ഗ്ഗത്തിന്റെ രാജ്ഞിയാണ് എന്നായിരുന്നു. ശരീരത്തോടും ആത്മാവോടും കൂടി സ്വര്‍ഗ്ഗത്തിലേക്കു കരേറ്റപ്പെട്ട നമ്മുടെ അമ്മ അവിടെ ലോകത്തിനുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുന്നു.
സ്വര്‍ഗ്ഗത്തിന്റെയും ഭുമിയുടെയും രാജ്ഞിയായ അവള് തന്റെ ദിവ്യപുത്രന്റെ മുമ്പില്‍ നമുക്കായി യാചിക്കുന്നു. പരിശുദ്ധ അമ്മയുടെ സ്നേഹം കൊണ്ടുമാത്രം മാനസാന്തരപ്പെട്ട എത്രയോ കൊടുംപാപികളുടെ ചിത്രം നമുക്ക് മുമ്പിലുണ്ട്. മാതാവ് പാപികളുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു. എനിക്കും നിനക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. പ്രാര്‍ത്ഥനയിലൂടെ തന്റെ തിരുക്കുമാരനില്‍ നിന്ന് മാനസാന്തരത്തിന്റെ കൃപ നേടിയെടുത്ത് അവള് പാപികളെ മാനസാന്തരപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.
മാതൃക കൊണ്ട്
സുവിശേഷത്തിന്റെ താളുകളില്‍ നാം അമ്മയുടെ ജീവിതം കാണുന്നു. അവള് ഈ ലോകത്തിലായിരിക്കുമ്പോള്‍ ജീവിച്ചു തീര്‍ത്ത മാതൃക സുവിശേഷങ്ങളില്‍ നിറഞ്ഞുനില്ക്കുന്നു.
തിന്മ നമ്മെ നേരിടുമ്പോള്‍ നാം മാതാവിന്റെ പുണ്യങ്ങളിലേക്ക് തിരിയുന്നു. അഹങ്കാരം നമ്മെ അലട്ടുമ്പോള്‍ നാം അമ്മയുടെ എളിമയെക്കുറിച്ച് ചിന്തിക്കും. അനുസരണക്കേട് നമ്മെ വലയം ചെയ്യുമ്പോള്‍ നാം ദൈവഹിതത്തിന് പൂര്‍ണമായും വിട്ടുകൊടുത്ത അമ്മയെ ഓര്‍ക്കും. അശുദ്ധി നമ്മെ പ്രലോഭിപ്പിക്കുമ്പോള്‍ നാം പരിശുദ്ധ അമ്മയുടെ ശുദ്ധതയെക്കുറിച്ച് അനുസ്മരിക്കും. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ നാം കണ്ടില്ലെന്നു നടിക്കുമ്പോള്‍, യൂദായിലെ മലഞ്ചെരുവുകളിലൂടെ തന്റെ ചാര്‍ച്ചക്കാരിയായ എലിസബത്തിന് സഹായഹസ്തവുമായി എത്തിയ കന്യകാമേരിയുടെ ചിത്രം നമ്മുടെ മനസ്സില്‍ തെളിയും. അങ്ങനെ ജീവിതത്തിലെ ഏതുസാഹചര്യത്തിലും അതിലൂടെ കടന്നുപോയ ഒരു അമ്മയുടെ മാതൃക നമുക്കു മുമ്പിലുണ്ട്.
മാനസാന്തരം എന്നത് വ്യക്തിപരമായ കാര്യമാണ്. എങ്കിലും നാം മറ്റുള്ളവരുടെ മാനസാന്തരത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ മാതാവാണ് നമുക്ക് പ്രതീക്ഷയായി നിലകൊള്ളുന്നത്. കാരണം നമുക്കുമുമ്പെ, സ്വര്‍ഗ്ഗത്തിലിരുന്നുകൊണ്ട് മാതാവ് പാപികളുടെ മാനസാന്തരത്തിനായി നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടേയിരിക്കുന്നു. നാം മറ്റൊരാളുടെ മാനസാന്തരത്തിനായി പ്രാര്ത്ഥിക്കുന്നതിനുമുമ്പെ മാതാവ് അത് ആരംഭിച്ചിട്ടുണ്ടാകും എ്ന്നു തീര്‍ച്ചയാണ്. മാതാവിന്റെ സന്ദേശങ്ങള്‍ കേള്‍ക്കുകയും വിചിന്തനം ചെയ്യുകയും ചെയ്യുമ്പോള്‍ നാം മാനസാന്തര പാതയിലാണ്. സുവിശേഷത്തിലെ മാതാവിനെ നാം അനുധാവനം ചെയ്യുമ്പോള്‍ അത് പാപികളുടെ ഹൃദയത്തെ അലിയിക്കും. അതെ വിശുദ്ധിയിലേക്ക് സ്വന്തം മക്കളെ കൈപിടിച്ചു നടത്തുവാന്‍ കാത്തിരിക്കുന്ന ഒരമ്മയുള്ള മാനവരാശി എത്ര മാത്രം അനുഗ്രഹീതമാണ്.
Send your feedback to : onlinekeralacatholic@gmail.com