വെല്ലുവിളികള്‍ക്ക് ഇല്ലാതാക്കാന്‍ കഴിയാത്ത വിശ്വാസവും ഇറാക്കിലെ രക്തസാക്ഷികളും
ബോബന് എബ്രാഹം - മാര്‍ച്ച് 2021
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാക്ക് സന്ദര്‍ശനത്തോടെ ലോകത്തിന്റെ ശ്രദ്ധയും ക്രൈസ്തവരുടെ പ്രാര്‍ത്ഥനയും വീണ്ടും ഇറാക്കിലെ ജീവിക്കുന്ന രക്തസാക്ഷികളായ ക്രൈസ്തവ സഭയക്ക് പുതിയ പ്രതീക്ഷയും ശക്തിയും പകരുന്നു. ഇറാക്കില്‍ ക്രൈസ്തവര്‍ വളരെ ചെറിയ ന്യൂനപക്ഷമാണെങ്കിലും 2000 വര്‍ഷമായി അവരുടെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നു. ഇറാക്കിലെ വിശുദ്ധരില്‍ അധികവും ആദ്യ സഹസ്രാബ്ദത്തില്‍ ജീവിച്ചിരുവരായിരുന്നു. എന്നാല്‍ ഇറാക്കില്‍ മൂന്നാം സഹസ്രാബ്ദത്തില്‍ രക്തസാക്ഷികളായ സിറിയക് കാത്തലിക് വിശ്വാസികളില്‍ 48 പേര് ദൈവദാസന്മാരാണ്. രക്തസാക്ഷിത്വം വഹിച്ച 6 കല്‍ദായ കത്തോലിക്കരും ദൈവദാസപദവിയിലാണ്.
ഇറാക്ക് സന്ദര്‍ശനവേളയില്‍ മാര്‍പാപ്പ ബാഗ്ദാദിലെ ഔര്‍ ലേഡി ഓഫ് സാല്‍വേഷന്‍ കത്തീഡ്രല്‍ സന്ദര്‍ശിച്ചിരുന്നു. അവിടെ വെച്ചാണ് 2010 ല്‍ 48 കത്തോലിക്കര്‍ രക്തസാക്ഷികളായത്. അവരുടെ വികാരിയായിരുന്ന ഫാ. തെയാര് സയിദല്ല അബ്ദാല് സുവിശേഷ പ്രഘോഷണം നടത്തുമ്പോഴാണ് തീവ്രവാദികള്‍ ദേവാലയത്തിലേക്ക് ഇടിച്ചുകയറി വിശ്വാസികള്‍ക്കുനേരെ വെടിയുതിര്‍ത്തത്. ഫാ. തെയാര് ബൈബിള്‍ തന്റെ തലയ്ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വിളിച്ചുപറഞ്ഞു-അവരെ വെറുതെവിടുക, എന്നെ കൊണ്ടുപോകൂ. അവര്‍ക്ക് പകരം ഞാന്‍ വരാം. പക്ഷേ തീവ്രവാദികള്‍ അതൊന്നും ചെവിക്കൊണ്ടില്ല.
ഫാ. വാസിം സാബിഹ് അല്‍ ക്വാസ് ബൂട്രോസ് കുമ്പസാരക്കൂട്ടിലായിരുന്നു അപ്പോള്‍. അദ്ദേഹം വേഗം രണ്ടു കുടുംബങ്ങളെ അവിടെ നിന്നും രക്ഷപ്പെടുത്തി. വീണ്ടും ദേവാലയത്തിലേക്ക് മടങ്ങി. രക്ഷപ്പെട്ട കുടുംബങ്ങള്‍ അവരോടൊപ്പം വരാന്‍ ഫാദറിനെ നിര്‍ബന്ധിച്ചെങ്കിലും അദ്ദേഹം അവരോട് പറഞ്ഞു മറ്റുള്ളവരെ അങ്ങനെ വിട്ടിട്ടുപോരാന്‍ കഴിയില്ല. അദ്ദേഹം തിരിച്ചെത്തി മരണം പുല്കി.
തീവ്രവാദികളുടെ വെടിയേറ്റുമരിച്ച ആ രണ്ടുവൈദികരും ഇപ്പോള്‍ ദൈവദാസന്മാരാണ്. അവരോടൊപ്പം അന്ന് രക്തസാക്ഷികളായവരില്‍ 46 വിശ്വാസികളും ഉണ്ടായിരുന്നു.
ദൈവദാസിയായ സിസിലിയ മോഷെ ഹന്നാ (1931-2002)
കോണ്‍വെന്റില്‍ വെച്ച് തീവ്രവാദികള്‍ വയോധികയായ സിസ്റ്റര്‍ സിസിലിയ മോഷയുടെ കഴുത്തറക്കുകയായിരുന്നു. അഞ്ചാമത്തെ വയസില്‍ അനാഥയാക്കപ്പെട്ട സിസിലിയ വളര്‍ന്നത് അരാദെനിലെ സേക്രട്ട'് ഹാര്‍ട്ട'് കോണ്‍വെന്റിലായിരുന്നു. പിന്നീട് അവള് ആ സന്യാസസഭയില്‍ അംഗമായി. ഇറാക്കിന്റെ നോര്‍ത്തേണ്‍ ഭാഗങ്ങളില്‍ അക്രമങ്ങള്‍ പെരുകിയപ്പോഴാണ് അവര്‍ ബാഗ്ദാദിലും മോസൂളിലും പുതിയ മഠങ്ങള്‍ തുറന്നത്. വളരെ എളിമയും സ്നേഹവും ഉള്ള സി. സിസിലിയയെ എല്ലാവരും സ്വന്തം കുടുംബത്തിലെ അംഗമായിട്ടായിരുന്നു കണ്ടിരുന്നത്. 2002 ഓഗസ്റ്റ് 15 ന് 71 കാരിയായ സി. സിസിലിയ മഠത്തില്‍ തനിച്ചായിരുന്നപ്പോള്‍ തീവ്രവാദികള്‍ മഠത്തില്‍ ഇരച്ചുകയറി മഠം കൊള്ളയടിക്കുകയും സിസ്റ്ററെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തു. അതിനുമുമ്പേ സി. സിസിലിയ അവരോട് ക്ഷമിക്കുകയും മാപ്പ് നല്‍കുകയും ചെയ്തിരുന്നു.
ദൈവദാസനായ ഫാ. റഗീദ് അസീസ് ഗി ( 1972-2007)
ഫാ. റഗീദ് വളരെ പോപ്പുലറായ ഒരു വൈദികനായിരുന്നു. അദ്ദേഹം യുവാക്കള്‍ക്കൊപ്പം സോസര്‍ കളിക്കുകയും അവര്‍ക്കായി ക്ലാസുകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. സിവില്‍ എഞ്ചിനിയറിംഗില്‍ ഡിഗ്രി എടുത്ത്, പട്ടാള സേവനവും കഴിഞ്ഞിട്ടായിരുന്നു അദ്ദേഹം സെമിനാരിയില്‍ പ്രവേശിച്ചത്. വൈദികനായി നാല് വര്‍ഷത്തോളം അദ്ദേഹം ഇറാക്കിലെ ഏറ്റവും അപകടകരമായ രണ്ടാമത്തെ സിറ്റിയായിരുന്ന മോസൂളില്‍ വികാരിയായി സേവനമനുഷ്ഠിച്ചു. പത്തുപ്രാവശ്യത്തോളം അദ്ദേഹത്തിന്റെ ഇടവക അക്രമിക്കപ്പെട്ടിരുന്നു. എങ്കിലും വിശ്വാസികള്‍ ദേവാലയത്തിലേക്ക് വന്നുകൊണ്ടിരുന്നു. അതിന്.. ദിവ്യകാരുണ്യമില്ലാതെ, ഇറാക്കിലെ ക്രൈസ്തവര്‍ക്ക് ജീവിക്കാനാവില്ല എതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ദിവ്യകാരുണ്യത്തിലായിരുന്നു ഫാ. റഗീദിന്റെ പ്രത്യാശയും ശക്തിയും. അതേ ദിവ്യകാരുണ്യത്തിനുവേണ്ടിയാണ് അദ്ദേഹം മരിച്ചുവീണതും. തീവ്രവാദികള്‍ ദേവാലയം അടയ്ക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അദ്ദേഹം അത് ധീരതയോടെ നിരസിച്ചു. പ്രതികാരമായി അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കസിനായ ബാസ്മാന് യുസഫ് ഡൗഡ്, സുഹൃത്തുക്കളായ വാഹിദ് ഹാ ഇഷേയെയും ഗസാന്‍ ഇസയെയും ഭീകരര്‍ കൊലപ്പെടുത്തി.
ദൈവദാസനായ പൗലോസ് ഫരാജ് റാഹോ ( 1942-2008)
മോസൂളിലെ കല്‍ദായന്‍ കാത്തലിക് ആര്‍ച്ച് ബിഷപ് ആയിരുന്നു അദ്ദേഹം. 22 -ാമത്തെ വയസില്‍ വൈദികനായ അദ്ദേഹം മോസൂളിലായിരുന്നു അധികകാലവും ജോലി ചെയ്തത്. വൈകല്യമുള്ളവരെയും അവരുടെ കുടുംബാംഗങ്ങളെയും സംരക്ഷിക്കുന്നതിനായി അദ്ദേഹം ഒരു സമൂഹം സ്ഥാപിച്ചു. പീഡനങ്ങളുടെ നടുവിലൂടെയാണ് അദ്ദേഹം തന്റെ അജഗണങ്ങളെ നയിച്ചത്. ആര്‍ച്ച്ബിഷപ് റാഹോ വളരെ സരസനും ധീരനുമായിരുന്നു. ശരിയത്ത് നിയമത്തിനെതിരെ സംസാരിക്കുന്നതില്‍ അദ്ദേഹം പേടിച്ചിരുന്നില്ല. തീവ്രവാദികള്‍ 2004 ല്‍ അദ്ദേഹത്തെ സ്വഭവനത്തില്‍നിന്നും പിടിച്ചിറക്കി വീടിന് തീവെച്ച് അദ്ദേഹത്തെ കാണിച്ചുകൊടുത്തു. അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന റഗീദ് ഗന്നി കൊല്ലപ്പെട്ടപ്പോഴും അദ്ദേഹം തന്റെ അജഗണത്തെ വിട്ടുപോകാന്‍ കൂട്ടാക്കിയില്ല.
2008 ഫെബ്രുവരിയില്‍ സെക്രട്ടറിയായിരുന്ന ഫാ. ഗന്നിയുടെ രക്തസാക്ഷിത്വം കഴിഞ്ഞ് 8 മാസമായപ്പോള്‍ ആര്ച്ച്ബുഷപ് റാഹോയെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. അദ്ദേഹത്തിന്റെ ഡ്രൈവറെയും ബോഡിഗാര്‍ഡിനെയും അപ്പോള്‍ തന്നെ വെടിവെച്ചുകൊന്നു. ആര്‍ച്ചുബിഷപ്പിനെ കാറിന്റെ ഡിക്കിയിലേക്ക് വലിച്ചിട്ടു കൊണ്ടുപോയി. ആ സമയത്ത് അദ്ദേഹം ഫോണ്‍ എടുത്ത് ദേവാലയത്തിലേക്ക് വിളിച്ചുപറഞ്ഞു. എനിക്കുവേണ്ടി മോചനത്തുക നല്‍കരുത്. കാരണം ആ പണം ഉപയോഗിച്ച് കൂടുതല്‍ അക്രമങ്ങള്‍ അവര്‍ നടത്തുമെന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. തട്ടിക്കൊണ്ടുപോയവര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടുവെങ്കിലും അവര്‍ വഴങ്ങിയില്ല. രണ്ടാഴ്ചയ്ക്ക് ശേഷം അദ്ദേഹത്തിന്റെ മൃതദേഹം ഒരു ഒഴിഞ്ഞ ഗുഹയില്‍ കാണപ്പെട്ടു.
Send your feedback to : onlinekeralacatholic@gmail.com