ദൈവകരുണയുടെ ചിത്രത്തില്‍ നിന്നും പ്രവഹിക്കുന്ന രശ്മികളുടെ അര്‍ത്ഥമെന്താണ്
ഷേര്‍ളി മാണി - ഏപ്രില്‍ 2021
ദൈവം വി. ഫൗസ്റ്റീനയ്ക്ക് വെളിപ്പെടുത്തിക്കൊടുത്ത ദൈവകരുണയുടെ ചിത്രം വളരെ പോപ്പുലറാണ്. ആ ചിത്രം ആരെയും കീഴ്പ്പെടുത്തിക്കളയും. ക്രിസ്തുവിന്റെ ഹൃദയത്തില്‍ നിന്നും പ്രവഹിക്കുന്ന രണ്ട് നിറത്തിലുള്ള പ്രകാശരശ്മികള്‍ നമ്മിലേക്ക് തന്നെ പ്രവഹിക്കുന്നതായി ഒറ്റ നോട്ടത്തില്‍ തന്നെ നമുക്ക് മനസ്സിലാകും. ദൈവകരുണയുടെ ചിത്രത്തില്‍ നിന്നും പ്രവഹിക്കുന്ന ഈ പ്രകാശ രശ്മികളുടെ അര്‍ത്ഥമെന്താണ്. നമുക്ക് മാത്രമല്ല, ദൈവകരുണയുടെ അപ്പസ്തോല എന്ന് സഭ വിശേഷിപ്പിച്ച വി. ഫൗസ്റ്റീനയ്ക്കും അവളുടെ കുമ്പസാരക്കാരനായ ഫാ. മൈക്കലിനും ആ ചിത്രത്തിന്റെ അര്‍ത്ഥം പിടികിട്ടിയില്ല. ഏതായാലും വി. ഫൗസ്റ്റീന അത് ഈശോയോട് തന്നെ ചോദിച്ചു. ഈശോ അതിന് ഉത്തരവും നല്കി....
ഈശോ പറഞ്ഞ വാക്കുകള്‍ വി. ഫൗസ്റ്റീന ഡിവൈന്‍ മേഴ്സി ഇന്‍ മൈ സോള്‍ എന്ന ഡയറിയില്‍ എഴുതിയിട്ടിട്ടുണ്ട്.
ഈശോയുടെ ഹൃദയത്തില്‍ നിന്നും രണ്ട് നിറത്തിലുള്ള പ്രകാശരശ്മികളാണ് പുറത്തേക്ക് പ്രവഹിക്കുന്നത്. ഒന്ന് ഇളം നിറത്തിലും മറ്റത് ചുവന്ന നിറത്തിലുമാണ്.
വി. ഫൗസ്റ്റീന തനിക്കു ലഭിച്ച വെളിപാടുകളെക്കുറിച്ച് കുമ്പസാരക്കാരനെ അറിയിച്ചപ്പോള്‍ കുമ്പസാരക്കാരന് ഫാ. മൈക്കല്‍ സോഫോക്കോ അവളോട് ഈ നിറങ്ങളുടെ അര്‍ത്ഥം എന്താണെന്ന് ഈശോയോട് തന്നെ ചോദിക്കുവാന്‍ ആവശ്യപ്പെടുകയായിരുന്നു. അതനസുരിച്ചാണ് വി. ഫൗസ്റ്റീന ചോജിച്ചതും ഈശോ മറുപടി നല്കിയതും.
ഇതായിരുന്നു ഈശോ കൊടുത്ത മറുപടി..
രണ്ട് കളറുകള്‍ സൂചിപ്പിക്കുന്നത് വെള്ളത്തെയും രക്തത്തെയുമാണ്. ഇളം നിറം വെള്ളത്തെയും ആത്മാക്കളെ നേര്‍വഴിയിലൂടെ നയിക്കുന്നതിനെയും സൂചിപ്പിക്കുന്നു.
റെഡ് കളര്‍ രക്തത്തെയും അത് ആത്മാക്കളെ രക്ഷിക്കുന്നതിനെയും സൂചിപ്പിക്കുന്നു.
കുരിശില്‍ കുന്തം കൊണ്ട് എന്റെ ഹൃദയം കുത്തിത്തുറന്നപ്പോഴാണ് മൃദുലമായ കരുണയുടെ ആഴത്തില്‍ നിന്ന് ഈ രണ്ട് പ്രകാശരശ്മികളും പ്രവഹിച്ചത്.
ഈ രശ്മികള്‍ എന്റെ പിതാവിന്റെ കോപത്തില്‍ നിന്നും ആത്മാക്കളെ രക്ഷിക്കുന്നു. അതില്‍ അഭയം തേടുന്ന മനുഷ്യന് സന്തുഷ്ടനായിരിക്കും, ദൈവത്തിന്റെ നീതിയുടെ കരം അവനെ സ്പര്‍ശിക്കുകയില്ല. ഞാന്‍ ആഗ്രഹിക്കുന്നത് ഈസ്റ്റര്‍ കഴിഞ്ഞുവരുന്ന ആദ്യത്തെ ഞായര്‍ ദൈവകരുണയുടെ തിരുന്നാള്‍ ആഘോഷിക്കണം...
എന്റെ വിശ്വസ്തനായ ദാസന് ഫാദര്‍ സോപോക്കോയോട് പറയുക. ഈ ദിവസം ലോകത്തോേട് മുഴുവന്‍ എന്റെ മഹത്തായ കാരുണയെക്കുറിച്ച് അറിയിക്കുവാന്‍, ജീവന്റെ നീരുറവയെ സമീപിക്കുന്ന എല്ലാവര്ക്കും പൂര്‍ണ്ണമായ പാപമോചനവും ശിക്ഷാ ഇളവും ലഭിക്കും.
എന്റെ കരുണയില്‍ വിശ്വാസമര്‍പ്പിക്കാതെ മാനവരാശിക്ക് സമാധാനമുണ്ടാകുകയില്ല.
ആത്മാക്കളുടെ വിശ്വാസമില്ലായ്മയില്‍ ഞാന്‍ എന്തുമാത്രം മുറിവേല്പിക്കപ്പെടുന്നുവെന്നോ. അവിശ്വസ്തരായ ആത്മാക്കള്‍ പറയുന്നു ഞാന്‍ പരിശുദ്ധനാണെന്ന്, എന്നാല്‍ എന്റെ കരുണയിലും നന്മയിലും അവര്‍ വിശ്വസിക്കുന്നില്ല.. എന്റെ ഹൃദയം കരുണ എന്ന വിശേഷണത്തില്‍ ആനന്ദിക്കുന്നു.
കരുണ ദൈവത്തിന്റെ ഏറ്റവും മഹത്തായ വിശേഷണമാണെന്ന് പ്രഘോഷിക്കുക. എന്റെ കരങ്ങള്‍ കൊണ്ടുള്ള എല്ലാ ജോലികളും കരുണകൊണ്ട് മകുടമണിഞ്ഞിരിക്കുന്നു.
(ഡിവൈന്‍ മേഴ്സി ഇന്‍ മൈ സോള്‍ - ഡയറി ഓഫ് വി. ഫൗസ്റ്റീന കൊവാല്‍സ്ക, 299).
Send your feedback to : onlinekeralacatholic@gmail.com