സാന്ദ്രാ സബാറ്റിനിയെ വാഴത്തപ്പെട്ടവളാക്കുവാന്
പരിഗണിച്ച വൈദ്യശാസ്ത്രത്തിന് വിശദീകരിക്കാനാവാത്ത അത്ഭുതം ഇതായിരുന്നു
ജെയ്സണ്‍ പീറ്റര്‍ - ഒക്ടോബര്‍ 2021
ഇറ്റലിയിലെ റിമിനി പ്രോവിന്സിന്റെ മുന്‍ പ്രസിഡന്റായിരു സ്റ്റെഫാനോ വിറ്റാലിയുടെ കാന്‍സര്‍ അത്ഭുതകരമായി സുഖപ്പെട്ടത് അക്ഷരാര്‍ത്ഥത്തില്‍ വൈദ്യശാസ്ത്രത്തെപ്പോലും ഞെട്ടിച്ചു കളഞ്ഞു. സ്റ്റെഫാനോയുടെ കാന്‍സര്‍ ഭേദമാക്കുന്നതിനായി സര്‍ജറി നടത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ സുഹൃത്തും ഓങ്കോളജി സര്‍ജനുമായ റാവൈയോലി തിരിച്ചറിഞ്ഞത് തന്റെ സുഹൃത്തിന് കാന്‍സര്‍ അതിന്റെ നാലാമത്തെ സ്റ്റേിജിലാണെന്ന്. മാരകമായ കാന്‍സര്‍ എല്ലായിടത്തും പടര്‍ന്നു കഴിഞ്ഞിരുന്നു. സര്‍ജറി കഴിഞ്ഞ് സര്ജന് സ്റ്റെഫാനോയുടെ വൈഫിനോട് പറഞ്ഞു. ഇനി വൈദ്യശാസ്ത്രത്തിന് ഒന്നും ചെയ്യാനില്ല. ഏതാനും മാസങ്ങള്ക്കുടിയെ അദ്ദേഹത്തിന് അവശേഷിക്കുന്നുള്ളു. വെറുതെ അദ്ദേഹത്തെ ഇനി ഹോസ്പിറ്റലുകള്‍ കയറ്റിയിറക്കേണ്ട.
40 കാരനായ സ്റ്റെഫോനോയ്ക്ക് നാലു മക്കളും മൂന്ന് ദത്തുമക്കളും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ രോഗാവസ്ഥ കേട്ടറിഞ്ഞ പോപ്പ് ജോണ്‍ ഇരുപത്തിമൂന്നാമന്‍ കമ്മ്യൂണിറ്റിയുടെ സ്ഥാപകനായ ഫാ. ബെന്‍സിയാണ് എല്ലാവരോടും സാന്ദ്ര സബാറ്റീനിയുടെ മാദ്ധ്യസ്ഥ്യം തേടി വിറ്റാലിയുടെ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ ആവശ്യപ്പെട്ടത്. നവംബര്‍ 7, 2007 ന് അഞ്ചാമത്തെ കീമോയും കഴിഞ്ഞു. മരണം കൊണ്ടുപോകുമെന്ന് കരുതിയിരുന്ന അദ്ദേഹത്തിന്റെ ട്യൂമറുകള്‍ അപ്രത്യക്ഷമായി. സി.റ്റി സ്കാനിലും ട്യൂമര്‍ കാണാനുണ്ടായിരുന്നില്ല. ആ രോഗസൗഖ്യം അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരേയും ഞെട്ടിച്ചു. വൈദ്യശാസ്ത്രം മുട്ടുമടക്കിയിടത്ത് സാന്ദ്രയുടെ മാദ്ധ്യസ്ഥ്യത്തില്‍ ദൈവം അത്ഭുതം പ്രവര്‍ത്തിച്ചു.
അത്ഭുതം സംഭവിച്ചാലും വിദഗദ്ധരായ മെഡിക്കല്‍ സംഘം അത് സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ വിശുദ്ധര്‍ക്കുവേണ്ടിയുള്ള തിരുസംഘം അത് പരിഗണിക്കുകയുള്ളു. മാത്രമല്ല ആ മെഡിക്കല്‍ കമ്മീഷനില്‍ ദൈവവിശ്വാസികള്‍ മാത്രമല്ല അവിശ്വാസികളും ഉണ്ടായിരിക്കും.
2019 ല്‍ വിശുദ്ധര്‍ക്കുവേണ്ടിയുള്ള തിരുസംഘം മെഡിക്കല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട'് പരിശോധിച്ചു. കമ്മീഷനിലുണ്ടായിരുന്ന വിശ്വാസികളും അവിശ്വാസികളുമായ അംഗങ്ങള്‍ ഈ അത്ഭുതം വൈദ്യശാസ്ത്രത്തിന് അതീതമാണെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു. മെഡിക്കല്‍ കമ്മീഷന് കണ്ടെത്തിയത് സ്റ്റെഫാനോ വിറ്റാലിയുടെ സൗഖ്യം വളരെ പെട്ടെന്നുള്ളതും പരിപൂര്‍ണവും നീണ്ടുനില്ക്കുന്നതും ശാസ്ത്രത്തിന് വിശദീകരിക്കാനാവാത്തതുമാണൊന്നയിരുന്നു. ഒക്ടോബര്‍ 2, 2019 ല്‍ പോപ്പ് ഫ്രാന്‍സിസ് അത്ഭുതം അംഗീകരിച്ചു. സബാറ്റിനിയെ വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തുവാനുള്ള ഡിക്രിയില്‍ അദ്ദേഹം ഒപ്പുവെച്ചു.
2021 ഒക്ടോബര്‍ 24 ന് ഇറ്റലിയിലെ റിമിനിയില്‍ നടന്ന നാമകരണചടങ്ങിന് കര്‍ദ്ദിനാള്‍ മാര്‍സെല്ലോ സെമേരാരോ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ആയിരത്തോളം വിശ്വാസികളും സബാറ്റിനിയുടെ മാദ്ധ്യസ്ഥതയില്‍ സൗഖ്യം പ്രാപിച്ച റിമിനി പ്രോവിന്സിന്റെ മുന്‍ പ്രസിഡന്റ് സ്റ്റെഫാനോ വിറ്റാലിയും പങ്കെടുത്തിരുന്നു.
Send your feedback to : onlinekeralacatholic@gmail.com