ന്യൂമാന്റെ രണ്ടാമത്തെ അത്ഭുതം, മെലീസയുടെ രണ്ടാം ജന്മം
ജെയ്സണ്‍ പീറ്റര്‍ - ജൂലൈ 2019
മെലീസ വില്ലാലോബോസ് ജീവന്റെയും മരണത്തിന്റെയും വക്കിലായിരുന്നു. തന്റെ മാത്രമല്ല ഉദരത്തിലുള്ള കുഞ്ഞിന്റെയും ജീവന് നഷ്ടമായിക്കൊണ്ടിരുന്ന നിമിഷങ്ങള്‍. രക്തസ്രാവം മൂലം മരണം മുന്നില്‍ക്കണ്ടപ്പോള്‍ അവള് ഭയചകിതയായി കര്‍ഡിനല്‍ ന്യൂമാന്റെ മാദ്ധ്യസ്ഥ്യം നേടി. അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം ആ സൗഖ്യം വത്തിക്കാന്‍ അംഗീകരിച്ചു. കാര്‍ഡിനല്‍ ന്യൂമാനെ വിശുദ്ധനായി വാഴിക്കുവാനുള്ള തിയതിയും നിശ്ചയിച്ചു. ഒക്ടോബര്‍ 13 ന് വത്തിക്കാനില്‍ നടക്കു വിശുദ്ധപ്രഖ്യാപനത്തില്‍ മുഖ്യാതിഥികളുടെ സീറ്റില്‍ ഈ അമ്മയും കുഞ്ഞുമുണ്ടാവും, ജീവിക്കുന്ന അത്ഭുതങ്ങളായി.
മെയ് 15, 2013. നേരത്തെ പറഞ്ഞിരുന്നതുപോലെ മെലീസയെ ഉണര്‍ത്താതെ അതിരാവിലെ തന്നെ ഭര്‍ത്താവ് ഡേവിഡ് കതകുചാരി പുറത്തേക്ക് പോയി. ഗര്‍ഭിണിയായ ഭാര്യ മെലീസ ബെഡ് റെസ്റ്റിലായിരുന്നു. ഡേവിഡിന് ക്ഷീണിതയായ തന്റെ ഭാര്യയെയും നാലുമക്കളെയും തനിച്ചാക്കി ചിക്കാഗോയിലെ തന്റെ വീട്ടില്‍ നിന്നും അന്ന് അറ്റ്ലാന്റയിലേക്ക് പോകുവാന്‍ തീരെ താല്പര്യമുണ്ടായിരുന്നില്ല. എങ്കിലും ഒഴിച്ചുകൂടാനാവാത്ത ബിസ്നസ്സ് മീറ്റിംഗ് ആയിരുന്നതിനാല്‍ പോകാതെ പറ്റില്ലായിരുന്നു.
അഞ്ചാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചതു മൂതല്‍ പ്രശ്നങ്ങളുടെ പെരുമഴയായിരുന്നു മെലീസയുടെ ജീവിതത്തില്‍. വളര സങ്കീര്‍ണമായ പ്രഗ്നന്‍സി. ബെഡില്‍ നിന്ന് അനങ്ങരുതെ ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദ്ദേശവും. എങ്കിലും അന്ന് അവള് താമസിച്ചാണ് ഉണര്‍ന്നത്. ബെഡ് മുഴുവന്‍ രക്തത്തില്‍ നനഞ്ഞ് കിടക്കുന്നു. ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്കിയിരുന്നതുപോലെ ഗര്‍ഭപാത്രത്തില്‍ നിന്നും പ്ലസന്റ ടര്ന്നുമാറിക്കൊണ്ടിരിക്കുകയാണ് എന്നതിന്റെ അടയാളമായിരുന്നു ആ രക്തത്തുള്ളികള്‍.
വെറും ഏഴ് ആഴ്ചമാത്രം വളര്‍ച്ചയുള്ള തന്റെ കുഞ്ഞിന്റെ ജീവനാണല്ലോ ആ രക്തം എന്ന് അവള് വേദനയോടെ ഓര്‍ത്തു. നേരത്തെ നടത്തിയ അള്‍ട്രാസൗണ്ട് സ്കാനില്‍ അവള്‍ക്ക് സബ് ക്രോണിക് ഹെമാടോമയുമുണ്ടെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞിരുന്നു. കുടാതെ, കുഞ്ഞിനെക്കാള്‍ മൂന്നിരട്ടി വലിപ്പമുള്ള ഒരു ബ്ലഡ് ക്ലോട്ടും ഫോയിറ്റല് മെംബ്രയിനില്‍ ഉണ്ടായിരുന്നു. എല്ലാ പ്രശ്നങ്ങളും കുഞ്ഞിന്റെയും അമ്മയുടെയും ജീവന് അപകടത്തിലാക്കുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുതെന്ന് അവള് തിരിച്ചറിഞ്ഞു.
ഡോക്ടര്‍മാര്‍ക്ക് അമ്മയെയും കുഞ്ഞിനെയും ചികിത്സിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. കുഞ്ഞിനെ അബോര്‍ട്ട് ചെയ്ത് സ്വന്തം ജീവന് രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ ഉപദേശിച്ചുകൊണ്ടിരുന്നു. പുര്‍ണ ബെഡ് റെസ്റ്റിലായിരുന്ന അവള് എപ്പോഴും അടിയന്തരഘട്ടങ്ങളില്‍ വിളിക്കുവാനുള്ള ആംബുലന്‍സിന്റെ നമ്പറായ 911 കൈയില്‍ കരുതിയിരുന്നു.
അമിതമായ രക്തസ്രാവം കണ്ട അവള്‍ക്ക് കാര്യങ്ങള്‍ കൈവിട്ടുപോകുന്നതായി തോന്നി. എങ്കിലും അതൊന്നും വകവെക്കാതെ അവള് തന്റെ നാലുമക്കള്‍ക്കും വേണ്ട ബ്രേക്ഫാസ്റ്റ് ഉണ്ടാക്കി വിളമ്പി അവരെ ഡൈനിംഗ് ടേബിളില്‍നിന്ന് അനങ്ങരുതെന്ന നിര്‍ദ്ദേശവും നല്കി സ്വന്തം ബെഡ്റൂമില്‍ തിരികെയത്തി. കുട്ടികള്‍ കാണാതെ രക്തകറകള്‍ നിറഞ്ഞ റൂം വൃത്തിയാക്കുകയായിരുന്നു ലക്ഷ്യം.
മുകളിലുള്ള തന്റെ ബെഡ്റൂമിലെത്തി. ബെഡ് റൂം കതകടച്ചു ബാത്റൂമില്‍ കയറി. സ്റ്റെപ് കയറി മുകളിലത്തെ മുറിയിലെത്തിയതോടെ രക്തസ്രാവം അമിതമായി. പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായി. അവള് ബാത് റൂമിലെ തറയില്‍ തളർന്നുവീണു. ആംബുലന്‍സ് വിളിക്കാമെന്നോർത്തപ്പോഴാണ് ഫോണ്‍ താഴത്തെ മുറിയിലാണല്ലോ എന്ന് മനസ്സിലായത്.
തന്റെ നാലുമക്കളെ ഇനിയാര് നോക്കുമെന്ന് നേരത്തെ മുതലുള്ള അവളുടെ ഭയം ഇരട്ടിച്ചുകൊണ്ടിരുന്നു. മക്കളെ അലറി വിളിച്ചാല്‍ അത് അതിനേക്കാള്‍ വലിയ ആഘോതമാകുമെന്ന് അവള്‍ക്ക് തോന്നി.
തന്റെയും തന്റെ കുഞ്ഞിന്റെയും ജീവന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മെലീസ മനസ്സിലാക്കി. വേദനയും നിസ്സഹായതയും കൊണ്ട് തളര്‍ന്നുപോയ ആ നിമിഷത്തില്‍ മെലീസ കരഞ്ഞുകൊണ്ട് പ്രാര്‍ത്ഥിച്ചു. എല്ലാം കൈവിട്ടുപോകുമെന്ന് തോന്നിയ നിമിഷത്തില്‍ അവളുടെ മനസ്സിലേക്ക് താന്‍ വളരെ താല്പര്യത്തോടെ കാണുകയും വായിക്കുകയും ചെയ്തിട്ടുള്ള കാര്‍ഡിനല്‍ ന്യൂമാന്റെ പേര് ഓടിയെത്തി. അവള് പെട്ടെന്ന് കാര്‍ഡിനല്‍ ന്യൂമാനെ എന്റെ ബ്ലീഡിംഗ് നിറുത്തണമെ എന്ന് അപേക്ഷിച്ചു.
അവളുടെ മദ്ധ്യസ്ഥപ്രാര്‍ത്ഥന കേട്ടു. പെട്ടെന്ന് ബ്ലീഡിംഗ് നിലച്ചു. അവള് സന്തോഷം കൊണ്ട് നിറഞ്ഞു. തികച്ചും അവിശ്വസനീയമായി തോന്നി. അവള് മനസ്സില്‍ പറഞ്ഞു. നന്ദി കാര്‍ഡിനല്‍ ന്യൂമാന്‍. പെട്ടെന്ന് അവളുടെ മുറിയില്‍ റോസാപ്പുക്കളുടെ മണം നിറഞ്ഞു. ഒരു പൂന്തോട്ടത്തിലെത്തിയതുപോലെ മുറിയില്‍ നിറയെ പൂമണം. ഏതാനും സെക്കന്റുകള്‍ മാത്രമേ അത് അവശേഷിച്ചുള്ളു. മെലീസ ചോദിച്ചു. കാര്‍ഡിനല്‍ ന്യൂമാന്‍ ആ നറുമണം എനിക്കുവേണ്ടിയായിരുുവോ. എന്തു വലിയ ഒരു സമ്മാനമാണ് അത് ഞാന്‍ തിരിച്ചറിഞ്ഞു. ഉടനെ തന്നെ രണ്ടാമതും റോസപ്പൂവിന്റെ മണം മുറിയില്‍ നിറഞ്ഞു. അവള് മന്ത്രിച്ചു താങ്ക്യു ന്യൂമാന്‍.
പെട്ടെന്ന് അവള്‍ക്ക് തോന്നി എനിക്കും കുഞ്ഞിനും ഒരു കുഴപ്പവുമില്ല. അവള് ഉടന്‍ തന്നെ എണീറ്റ് സ്റ്റെപ്പിറങ്ങി. അടുക്കളയിലെത്തി. കുട്ടികള്‍ നാലുപേരും ഇരുത്തിയിടത്തുതന്നെ ഇരിക്കുന്നു. അപ്പോള്‍ കൂടുതല്‍ സന്തോഷമായി. എല്ലാവരും സുഖമായിരിക്കുുവെന്ന് എനിക്ക് മനസ്സിലായി. മക്കളോടൊപ്പം ടേബിളിലിരുപ്പോള് അവള് വീണ്ടും അറിയാതെ പറഞ്ഞുപോയി. നന്ദി കര്‍ഡിനല്‍ ന്യൂമാന്‍. ഉടനെ തന്നെ അവിടെ റോസപ്പൂക്കളുടെ മണം നിറഞ്ഞു.
അു തന്നെ മെലീസ ഹോസ്പിറ്റലില്‍ പോയി. വീണ്ടും അള്‍ട്രാസൗണ്ട് സ്കാന്‍ ചെയ്തു. അത്ഭുതമെന്ന് പറയട്ടെ. പ്ലസന്റെ പരിപൂര്‍ണമായും സൗഖ്യപ്പെട്ടിരുന്നു. ഡോക്ടര്‍മാരെല്ലാവരും അത്ഭുതസ്തബ്ധരായിപ്പോയി. അവരില്‍ പലരും പിന്നീട് സഭ നടത്തിയ വിശദമായ അന്വേഷണത്തില്‍ സാക്ഷ്യം വഹിക്കുകയും ചെയ്തു. ഹെമോടോമ എ രോഗത്തിന്റെ ഒരംശം പോലും കണ്ടെത്താനും കഴിഞ്ഞില്ല. വൈകാതെ മെലീസ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി. കുട്ടികളെ എടുക്കുകയും അവരെ കളിപ്പിക്കുയും ഒക്കെ ചെയ്തുതുടങ്ങി.
ആ വര്‍ഷം ഡിസംബര്‍ 27 ന് മെലീസ ജെമ്മ എ പെകുഞ്ഞിന് ജന്മം നല്കി. ഇപ്പോള്‍ ജെമ്മയ്ക്ക് 5 വയസ്സുണ്ട്. അവള്‍ക്കുശേഷം മെലീസ രണ്ടുകുങ്ങള്ക്കുകൂടി ജന്മം നല്കി. അതില്‍ ആദ്യത്തെ ആ കുഞ്ഞിനെ അവള് ജോ ഹെന്റി എന്ന് നാമകരണം ചെയ്തു.
മെലീസയ്ക്കും ജെമ്മയ്ക്കും ലഭിച്ച അവിശ്വസനീയമായ അത്ഭുതമാണ് കാര്‍ഡിനല്‍ ന്യൂമാന്റെ നാമകരണത്തിന് വഴിയൊരുക്കിയത്. തികച്ചും അവിശ്വസനീയമായി തോന്നിയേക്കാം. ഏതായാലും കാര്‍ഡിനല്‍ ന്യൂമാനെ വിശുദ്ധനായി പ്രഖ്യാപിക്കുമ്പോള്‍ മെലീസയും ഡേവിഡും ഏഴ് റോസപ്പൂക്കളും അതിനു സാക്ഷ്യം വഹിക്കാന്‍ മുന്‍നിരയിലുണ്ടാകും.
Send your feedback to : onlinekeralacatholic@gmail.com