ദൈവത്തിന്റെ ഓസ്കാര്‍
ജെയ്സണ്‍ പീറ്റര്‍ - ഒക്ടോബർ 2019
പ്രശസ്തിയുടെയും ഗ്ലാമറിന്റെയും അത്യുംഗത്തില് നിന്ന് ദൈവത്തിന്റെ സ്വരം കേട്ട ബോളിവുഡ് നായികയായിരുന്നു ഡോളാറസ് ഹാറ്റ്. പ്രശസ്തിയുടെ അഭ്രപാളിയില്‍ നിന്ന് ബെനഡിക്ടൈന്‍ മിണ്ടാമഠത്തിന്റെ ആവൃതിക്കുള്ളിലേയ്ക്ക് ഒറ്റയ്ക്കു കടന്നുപോയ മദര്‍ ഡോളാറസ്. ഹാറ്റിന്റെ ജീവിതത്തെ ഇതിവൃത്തമാക്കി എടുത്ത ഡോക്യൂമെന്ററി ഓസ്ക്കാറിന് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. ഗോഡ് ഈസ് ദ ബിഗര്‍ എല്‍വിസ് എന്ന ഡോക്യുമെന്ററി പറയുന്നത് ഒരു കാലത്ത് ഓസ്കാര്‍ അവാര്‍ഡ ്വേദിയിലെ നിറസാന്നിധ്യവും പിന്നീട് ബെനഡിക്ടൈന്‍ മിണ്ടാമഠത്തിലെ മദറുമായ ഡോളറസിന്റെ ജീവിതകഥയാണ്.
പതിവിനുവിപരീതമായി 73 കാരിയായ ബെനഡിക്ടൈന്‍ കന്യാസ്ത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി എടുത്ത ഡോക്യൂമെന്ററി ആസ്വാദകരുടെ ശ്രദ്ധയാകര്‍ഷിച്ചു. 1959 ലായിരുന്നു അവസാനമായി ഡോളാറസ് ഓസ്കാര്‍ അവാര്‍ഡ് വേദിയിലെത്തിയത്. അതാകട്ടെ അവതാരകയുടെ റോളിലും.
1963. ഡോളാറസ് ഹാറ്റ് അഭിനയിച്ച ചിത്രങ്ങള്‍ ഒന്നിനുപിറകെ ഒന്നായി സൂപ്പര്‍ ഹിറ്റായി. എല്‍വിസ് പ്രസ്ലിയോടൊപ്പം അഭിനയിച്ച ലവിംഗ് യൂ, മോണ്ട്ഗോമറി ക്ലിഫ്റ്റിനൊപ്പം അഭിനയിച്ച ലോലിഹാര്ട്സ്, ജോര്‍ജ് ഹാമില്‍ട്ടണൊപ്പം അഭിനയിച്ച വേര് ദ ബോയ്സ് ആര് എന്നീ ചിത്രങ്ങള്‍ സിനിമനടിയെന്ന നിലയില്‍ ഡോളറസിന്റെ കരിയര്‍ ഗ്രാഫ് കുത്തനെ ഉയര്‍ത്തി.
പ്രശസ്ത നിര്‍മ്മാതാവായിരുന്ന ഹാള്‍ വാലിസിന്റെ അടുത്ത ചിത്രത്തില്‍ എഴക്ക പ്രതിഫലത്തിന് കരാറൊപ്പിടാനിരിക്കുകയായിരുന്നു ഡോളാറസ്. ലോസ് ആഞ്ചലസിലെ വമ്പന്‍ ബിസ്നസ്സുകാരന് ഡോ റോബിന്‍സണുമായി വിവാഹനിശ്ചയവും നടത്തി. അതിനുശേഷമാണ് ഡോളാറസിന്റെ ആത്മാവില്‍ ദൈവത്തിന്റെ വിളി മുഴങ്ങിയത്.
പ്രശസ്തിയും പ്രണയവും ദശലക്ഷക്കണക്കിന് ഡോളര്‍ പ്രതിഫലവും എല്ലാം ഉപേക്ഷിച്ചു. തനിക്കൊപ്പം അഭിനയിച്ച എല്ലാ നായകന്മാരേക്കാളും മികച്ച നായകനായ ക്രിസ്തുവിന്റെ മണവാട്ടിയാകാന്‍ അവള് തീരുമാനിച്ചത്. ആ വാര്‍ത്ത എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു. പ്രശസ്തിയുടെ കൊടുമുടിയില്‍ ന്ിന്ന് ഡോളറസ് പുറം തിരിഞ്ഞുനടുന്നതോ റെജീന ലൗഡിസ് എന്ന ബനഡിക്ടൈന്‍ സന്യാസിനി ആശ്രമത്തിന്റെ കൂറ്റന്‍ കല്ഭിത്തികള്ക്കുള്ളിലേയ്ക്കായിരുന്നു.
ഹോളിവുഡ് എനിക്ക് ഇഷ്ടമായിരുന്നു. അത് പാപത്തിന്റെ സങ്കേതമായിരുതുകൊണ്ടൊന്നുമല്ല ഞാന്‍ അത് ഉപേക്ഷിച്ചത്. ദൈവം ഇതിനെക്കാള്‍ എല്ലാം വലുതായിരുന്നതുകൊണ്ടാണ്... മിണ്ടാമഠത്തിലെ ജീവിതത്തിന്റെ വെളിച്ചത്തില്‍ മദര്‍ ഡോളറസ് പറയുനന്നു. ആത്മാവിലെ അനിയന്ത്രിതമായ വിളിയുടെ പ്രത്യാഘാതമെന്ന നിലയിലാണ് ഞാന്‍ ഹോളിവുഡ് ഉപേക്ഷിച്ചത്. ആ വിളി ദൈവം വസിക്കുിടത്തുനിന്നായിരുന്നു. അത് സ്നേഹത്തിന്റെ വിളിയായിരുന്നു... മദര്‍ അനുസ്മരിക്കുന്നു.
ഗോഡ് ഈസ് ദ ബിഗര്‍ എല്‍വിസ് മിണ്ടാമഠത്തിന്റെ ചൂറ്റുപാടുകള് പ്രക്ഷേകന് പകര്‍ന്നുകൊടുക്കുന്നു. റെജിനാ ലൗഡിസിലെ അന്തരീക്ഷം ഡോക്യുമെന്ററി കൂടുതല്‍ ആധികാരികമാക്കുന്നു. മിണ്ടാമഠത്തിന്റെ ആവൃതിയിലേക്ക് അതിഥികള്‍ക്ക് പ്രവേശനമില്ല. അവിടെ സന്ദര്‍ശകരെ അനുവദിക്കാറില്ല. അവരുടെ അനുദിനജീവിതം പ്രാര്‍ത്ഥനയില്‍ കൊരുത്തെടുത്തതാണ്. കഠിനമായ ജോലികളും തോട്ടപ്പണിയും ബെനഡിക്ടൈന്‍ ജീവിതരീതയാണ്. പക്ഷേ, ഡോക്യുമെന്ററിയ്ക്കായി മിണ്ടാമഠത്തിന്റെ വാതിലുകള്‍ തുറുന്നു. ക്യാമറകള്‍ അകത്തേയ്ക്കു വന്നു മദര്‍ പറയുന്നു അത് ഫണ്ട് ഉണ്ടാക്കാനല്ല. മറിച്ച്, ആത്മാക്കളെ നേടാനായിരുന്നു. പ്രത്യാശ നല്കുന്ന ഒരു ജീവിതരീതിയിലേയ്ക്ക് ലോകത്തെ ക്ഷണിക്കുകയാണ് ഈ ചിത്രത്തിന്റെ ലക്ഷ്യം മദര്‍ അനുസ്മരിക്കുന്നു.
ലോകത്തിലെ എല്ലാ സൗഭാഗ്യങ്ങളും നിറഞ്ഞുനി വിദ്യാസമ്പയും സുന്ദരിയുമായ ഒരു യുവതി ഒട്ടും സമൃദ്ധമല്ലാത്ത ഒരു ജീവിതസാഹചര്യത്തില്‍ എങ്ങനെ കഴിയുന്നുവെന്ന് എല്ലാവരും കാണട്ടെ.. സംവിധായിക റെബേക്ക കമ്മീസ പറഞ്ഞു. 2010 ലെ ഡോക്യുമെന്ററി ഓസ്ക്കാര്‍ നോമിനിയായിരുന്നു റെബേക്ക.
മദര്‍ ഡോളറസിന്റെ ജീവിതകഥയിലെ ടച്ചിംഗ് ആയ ഒരു അനുഭവം കമ്മീസ അനുസ്മരിക്കുന്നു. ഡോളറസ് ഹാറ്റ് താന്‍ വിവാഹനിശ്ചയം നടത്തിയിരുന്ന റോബിന്‍സണിനോട് തന്റെ തീരുമാനം അറിയിക്കുന്നത് വാക്കുകള്‍ക്ക് വിവരിക്കാനാവില്ല. മിണ്ടാമഠത്തില്‍ ചേരുവാനുള്ള തന്റെ തീരുമാനം അദ്ദേഹത്തിന് വലിയ ഷോക്കായിരുന്നു. പിന്നീട് അദ്ദേഹം വിവാഹം വേണ്ടെുവെച്ചു. മരിക്കുന്നതിന് മൂന്നുമാസം മുമ്പുവരെ കഴിഞ്ഞ 50 വര്‍ഷവും ക്രിസ്തുമസിനും ഈസ്റ്ററിനും സിസ്റ്റര്‍ ഡോളറസിനെ കാത്ത് ഒരു സന്ദര്ശകന് ആവൃതിക്ക് പുറത്തെത്തമായിരുന്നു.. അല്പനേരത്തെ സംസാരത്തിനുശേഷം അവര്‍ പിരിയും. അദ്ദേഹം ആ സഹൃദം മരണംവരെ കാത്തുസുക്ഷിച്ചു.
50 വര്‍ഷത്തെ കഠിനമായ ജോലികളും പ്രാര്‍ത്ഥനയും ധ്യാനവും നിറഞ്ഞ സന്യസ്തജീവിതം മദറിന് കൂടുതല്‍ സന്തോഷം പകരുന്നു. 18 മാത്തെ വയസ്സിലാണ് അവള് അഭിനയിക്കാനെത്തിയത്. 1963 ലെ കം ഫ്ളൈ വിത്ത് മി എന്നതായിരുന്നു ഡോളറസിന്റെ അവസാനത്തെ ചിത്രം ചിത്രത്തില്‍ സുന്ദരിയായ എയര്‍ഹോസ്റ്റസിന്റെ വേഷമായിരുന്നു. പക്ഷേ, സ്വന്തം ജീവിതത്തില്‍ തികച്ചും വ്യത്യസ്തയായിരുന്നു അവള്. ഹോളിവുഡിലെ താരങ്ങളായിരുന്നു മാതാപിതാക്കള്‍. അവരുടെ അധികം നീളാത്ത ദാമ്പത്യത്തിന് വിവാഹമോചനം അറുതിയിട്ടപ്പോള് ഡോളറസ് മുത്തശ്ശന്റെയും മുത്തശ്ശിയുടെയും സംരക്ഷണയിലായി. ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ സുഹൃത്തുക്കളുടെ പ്രേരണയ്ക്ക് വഴങ്ങിയാണ് രണ്ടുദിവസം ഒരു മഠത്തില്‍ താമസിച്ചത്. അതും മിണ്ടാമഠമായതുകൊണ്ട് സിസ്റ്റര്മാര് തന്നോട് ഒന്നും ചോദിക്കില്ല എന്ന ഉറപ്പിേډല്‍. പക്ഷേ, അത് ജീവിതത്തിലെ വലിയ വഴിത്തിരിവായി. അവിടുത്തെ താമസത്താല്‍ എന്തെില്ലാത്ത പ്രത്യാശ അവളുടെ ജീവിതത്തില്‍ നിറച്ചു. തനിക്കും ഒരു കന്യാസ്ത്രിയാകണമെന്ന് മദറിനോട് വെട്ടിത്തുറന്ന് പറഞ്ഞു. മദര്‍ പറഞ്ഞു. നിനക്ക് 21 വയസ്സല്ലേ ആയിട്ടുള്ളു. നിന്റെ തീരുമാനം അപക്വമാണ് കുട്ടി. വീണ്ടും 3 വര്‍ഷവും ഏഴ് സന്ദര്‍ശനവും വേണ്ടിവന്നു മദറിന്റെ മനസ്സും ബെനഡിക്ടൈന്‍ മഠത്തിന്റെ വാതിലും ഡോളറസിനായി തുറന്നുകിട്ടാന്‍.
മിണ്ടാമഠത്തിലെത്തിയ ഡോളറസിന്റെ ജീവിതം അത്ര രസകരമായിരുന്നില്ല. കരയില്‍ വീണ മീന്കുഞ്ഞിനെപ്പോലയായിരുന്നു തുടക്കത്തില്‍. 20 നിലയുള്ള കെട്ടിടത്തില്‍ നിന്നും താഴേയ്ക്ക് ചാടിയാലുള്ള സ്ഥിതി പോലെയായിരുന്നു തന്റെ ആദ്യദിനം മദര്‍ അനുസ്മരിക്കുന്നു. വെയില് കൊള്ളാതെ, പരിചാരികമാരും മേക്കപ്പും ഒക്കെയായി കഴിഞ്ഞിരുന്ന താരറാണിക്ക് തോട്ടത്തിലെ പണിയും പത്തുപേര്‍ ഒരു ബാത്ത് റൂം ഉപയോഗിക്കുന്നതും സഹിക്കുവനാകുമായിരുന്നില്ല. ജീവിതം ഇത്ര ദുഷ്ക്കരമാകുമെന്ന് താന്‍ ഒരിക്കലും സങ്കല്പിക്കുകപോലും ചെയ്തിട്ടില്ല മദര്‍ അനുസ്മരിച്ചു. പണി മാത്രമല്ല, ഭയപ്പെടുത്തുന്ന നിശബ്ദതയും അതിനിടയിലുള്ള പാട്ടും പ്രാര്‍ത്ഥനയും, ദിവസം ഏഴുനേരം പോരെ. മുന്തിരിച്ചാറുപോലെയുള്ള ലൗകിക ജീവിതം വേണ്ടെന്നുവെച്ച് വന്ന സിനിമാനടി വൈകാതെ മതിലിന് പുറത്തേയ്ക്ക് നടന്നുപോകുന്നതും കാത്ത് കൂടയുള്ള കന്യാസ്ത്രികള്‍ നോക്കിയിരുന്നു. പക്ഷേ, അവര്‍ക്ക് നിരാശരാകേണ്ടിവുന്നു. ദൈവം ലോകത്തില്‍ നിന്നും പിഴുതുകൊണ്ടുവന്ന ഡോളാറസ് മിണ്ടാമഠത്തില്‍ പുഷ്പിച്ചു.
Send your feedback to : onlinekeralacatholic@gmail.com