കമ്മ്യൂണിസത്തെ അതിജീവിച്ച സ്ലോവാക്യയുടെ സംരക്ഷകയായ ഔര്‍ ലേഡി ഓഫ് 7 സോറോസ്
ജെയ്സണ്‍ പീറ്റര്‍ - സെപ്തംബര്‍ 2021
ഏഴു വ്യാകുലങ്ങളുടെ മാതാവ് അഥവാ ഔര്‍ ലേഡി ഓഫ് സെവന് സോറോസ് ആണ് സ്ലോവാക്യയുടെ സംരക്ഷക. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കും ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയ്ക്കും പ്രത്യേക ഭക്തിയാണ് ഔര്‍ ലേഡി ഓഫ് സോറോസിനോട് ഉണ്ടായിരുന്നു.
1950 ല്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം സാസ്റ്റിനിലെ മരിയന്‍ ഷ്രൈന് അടിച്ചമര്‍ത്തുവാന്‍ ശ്രമിച്ചു. എന്നാല്‍ കമ്മ്യൂണിസ്റ്റ് ഭരണം തകര്‍ന്നു. വ്യാകുല മാതാവിന്റെ തീര്‍ത്ഥാടന കേന്ദ്രം കൂടുതല്‍ ശക്തിപ്രാവിച്ചു. വിശ്വാസികളുടെ ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടി
ജോസഫിനോടും മേരിയോടുമൊപ്പം ഈശോയിലേക്ക് എന്നതായിരുന്നു മാര്‍പാപ്പയുടെ സ്ലോവാക്യയുടെ സന്ദര്‍ശനത്തിന്റെ മുദ്രവാക്യം. അതുകൊണ്ടുതന്നെ മാര്പാ്പപയുടെ സ്ലോവാക്യ സന്ദര്‍ശനത്തിന്റെ പരിസമാപ്തിയും ലോകപ്രശസ്തമായ മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തില്‍ തന്നെയായി എന്നത് കൂടുതല്‍ അര്‍ത്ഥവത്തായി.
സ്ലോവാക്യയില്‍ ഭരണത്തില്‍ വന്ന കമ്മ്യൂണിസ്റ്റുകാര്‍ പുരുഷന്മാരെയും സ്ത്രീകളെയും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലേക്കയച്ചു. മൊണാസ്റ്ററികള്‍ അടച്ചുപൂട്ടി. സാസ്റ്റിനിലെ മരിയന്‍ ഷ്രൈന് തുടച്ചുനീക്കാന്‍ അവര്‍ കിണഞ്ഞു പരിശ്രിച്ചു. അതിനെ പട്ടാള ബാരക്സ് ആക്കി മാറ്റി. കമ്മ്യൂണിസ്റ്റുകാര്‍ സ്ലോവാക്കിലെ ജനതകളോട് ഷ്രൈന് സന്ദര്‍ശിക്കരുതെന്ന് ആജ്ഞാപിച്ചു. പക്ഷേ, അതൊന്നും ഫലവത്തായില്ല. കമ്മ്യൂണിസം തകര്‍ന്നപ്പോള്‍ വ്യാകുലമാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് ലോകമെങ്ങുനിന്നും ജനപ്രവാഹമാരംഭിച്ചു.
വിവാഹത്തിന്റെ തീര്‍ത്ഥാടനകേന്ദ്രം
ഈ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം വിവാഹത്തിന്റെ തീര്‍ത്ഥാടനകേന്ദ്രമെന്നും വിളിക്കപ്പെടുന്നു. അതിനുപിന്നില്‍ രസകരമായ ഒരു സംഭവമുണ്ട്. 1564 ല്‍ അഞ്ചലിക്ക എന്നു പേരായ ഒരു സ്ത്രീയെ അവരുടെ ഭര്‍ത്താവായ ഇമാറിച് ക്സോബോര് ഇവിടെ ഉപേക്ഷിച്ചുപോയി. ഹൃദയം തകര്‍ന്ന, നിരാലംബയായ ആ സ്ത്രീ ഹൃദയം നുറുങ്ങി മാതാവിനോട് പ്രാര്‍ത്ഥിച്ചു.തന്റെ ആവശ്യം നിവര്ത്തിച്ചുതന്നാല് അവിടെ ഒരു വ്യാകുലമാതാവിന്റെ ഒരു പ്രതിമ സ്ഥാപിച്ചുകൊള്ളാം എന്നതായിരുന്നു അവളുടെ നേര്‍ച്ച.
അത്ഭുതമെന്നു പറയട്ടെ, അവളെ വെറുത്തിരുന്ന, ഉപേക്ഷിച്ചുപോയ ഭര്‍ത്താവ് അവളെ തേടി തിരികെയെത്തി. അവളോട് ക്ഷമ ചോദിച്ചുകൊണ്ട് അവളെ തിരികെ കൊണ്ടുപോയി. അഞ്ചലിക്ക വാക്കുപാലിച്ചു. അവിടെ പ്രതിമ സ്ഥാപിച്ചു. ആ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം പ്രശസ്തമായിത്തീര്‍ന്നു. പിന്നീട് നിരവധി അത്ഭുതങ്ങള്‍ അവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 1732 ല്‍ അവിടുത്തെ ബിഷപ് എസ്തര്ഗോം അത്ഭുതങ്ങള്‍ അംഗീകരിച്ചു. 1927 ല്‍ പീയീസ് പതിനൊന്നാമന്‍ മാര്‍പാപ്പ ഔര്‍ ലേഡി ഓഫ് സോറോസ് -നെ സ്ലോവാക്യയുടെ സംരക്ഷകയായി പ്രഖ്യാപിച്ചു.
സോവിയറ്റ് യൂണിയന് ഈ തീര്‍ത്ഥാടനകേന്ദ്രം പിടിച്ചെടുത്ത് മിലിട്ടറി ബാരക്സ് ആക്കിമാറ്റി. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കുശേഷം, 1995 ല്‍ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ ആ തീര്ത്ഥടനകേന്ദ്രത്തില് ബലിയര്‍പ്പിച്ചപ്പോള്‍ പങ്കെടുക്കുവാനായി തടിച്ചുകൂടിയത് 200000 വിശ്വാസികളായിരുന്നു. അത് സ്ലോവാക്യന്‍ ജനതയുടെ വ്യാകുലമാതാവിനോടുളള അതുല്യമായ ഭക്തിയുടെ പ്രകടനമായിരുന്നു.
മദര്‍ തെരേസയും ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയും ഇപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും ഈ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിച്ചവരില്‍പ്പെടുന്നു.
എല്ലാ വര്‍ഷവും സെപ്തംബര്‍ 15 ന് സ്ലോവാക്യയിലെ ജനങ്ങള്‍ ബുദ്ധിമുട്ടേറിയ നാളുകളില്‍ തങ്ങളെ കാത്തുപാലിക്കുന്ന പരിശുദ്ധ അമ്മയുടെ സവിധത്തിലേക്ക് തീര്‍ത്ഥാടനം നടത്തുക പതിവാണ്.
Send your feedback to : onlinekeralacatholic@gmail.com