ഇരുണ്ട നാളുകളില്‍ എന്തുചെയ്യണമെന്നാണ് വി. പാദ്രെ പിയോ പറയുന്നത്?
ജിയോ ജോര്‍ജ് - മെയ് 2021
ലോകത്തിലെ ദുരിതനാളുകളെ മറികടക്കുന്നതിന് ജപമാല പ്രോത്സാഹിപ്പിച്ച് വിശുദ്ധനായിരുന്നു വി. പാദ്രെ പിയോ. പരിശുദ്ധ അമ്മയോട് അഗാധമായ ഭക്തിയും സ്നേഹവുമായിരുന്നു വിശുദ്ധനുണ്ടായിരുന്നത്. മറ്റ് തിരഞ്ഞെടുക്കപ്പെട്ട ആത്മാക്കളെപ്പോലെ പരിശുദ്ധ അമ്മയെ അനുഗമിക്കാന്‍ നമുക്ക് പരിശ്രമിക്കാം, അവളോടൊത്ത് നടക്കാന്‍ നമുക്ക് പരിശ്രമക്കാം എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. മാത്രമല്ല, ദുരിതനാളുകളില്‍ മാതാവിനോടുള്ള ഭക്തി വളരെ വിലയേറിയ ആയുധമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.
ഇരുണ്ട നാളുകളില്‍, ജപമാല കൈയിലെടുക്കുക എന്നാല്‍ പരിശുദ്ധ അമ്മയുടെ കൈകളില്‍ പിടിക്കുക എന്നതുപോലെയാണ്. എല്ലാ ദിവസവും ജപമാല ചൊല്ലുക. പരിശുദ്ധ അമ്മയുടെ കൈകളില്‍ നിങ്ങളെ തന്നെ ഉപേക്ഷിക്കുക. അവള് നിങ്ങളുടെ കാര്യം നോക്കിക്കൊള്ളും..വിശുദ്ധന്റെ വാക്കുകളാണിത്.
അദ്ദേഹം പറഞ്ഞതുപോലെ ജീവിതത്തിലും പ്രായോഗികമാക്കിയിരുന്നു. രണ്ട് ലോകമഹായുദ്ധങ്ങളും 19189 ലെ സ്പാനിഷ് ഫ്ളൂവും അദ്ദേഹം മറികടന്നത് അമ്മയിലാശ്രയിച്ചുകൊണ്ടുതന്നെയായിരുന്നു.
വിശ്വാസത്തോടെ പ്രാര്്ത്ഥിച്ചാല്, ജപമാല നമ്മെ ഈശോയോടും അവിടുത്തെ അമ്മയായ മേരിയോടും ചേര്‍ത്തുനിര്‍ത്തുന്ന ആയുധമാണ്.
അതുകൊണ്ട്, ജപമാലയുടെ ശക്തിയെ കുറച്ചുകാണരുത്. ഈ മഹാമാരിക്കാലത്ത്, വിശുദ്ധ പാദ്രെ പിയോയെപ്പോലെ നമുക്ക് ജപമാല ചൊല്ലി ഭയത്തിന്റെ ഇരുളിനെ അതിജീവിക്കാം.
Send your feedback to : onlinekeralacatholic@gmail.com