കർത്താവിന്റെ മേലങ്കി
ജോര്‍ജ് .കെ. ജെ - ജനുവരി 2019
കാൽവരിയിലെ പീഡകൾക്കൊടുവിൽ തിരുവെഴുത്തു നിറവേറുന്നതിന് പട്ടാളക്കാർ ക്രിസ്തുവിന്റെ വസ്ത്രങ്ങൾ പങ്കിട്ടെടുത്തു. അവിടുത്തെ മേലങ്കിയ്ക്കായി അവർ നറുക്കിട്ടു. കാരണം അത് തുന്നൽകൂടാതെ നെയ്തെടുത്ത ഒറ്റ മേലങ്കിയായിരുന്നു. പരിശുദ്ധ മാതാവ് തന്റെ ഓമന പുത്രനായി കുഞ്ഞുനാളിൽ നെയ്തെടുത്തതാണ് ആ മേലങ്കിയെന്നും ആ മേലങ്കി അവിടുത്തോടൊപ്പം വളരുകയായിരുന്നുവെന്നും പറയപ്പെടുന്നു. അതല്ല മറ്റേതോ വിശുദ്ധ സ്ത്രീകൾ കർത്താവിന് സമ്മാനിച്ചതാകാം അതെന്നും കരുതുന്നവരുണ്ട് . കാരണം ക്രിസ്തു ഒരു നെയ്ത്തുകാരനല്ലായിരുന്നു. അത്രയും അമൂല്യമായ ഒരു മേലങ്കി സ്വന്തമാക്കുവാൻ അവിടുന്ന് ഒരു സമ്പന്നനുമായിരുന്നില്ല.
ജർമ്മനിയിലെ ട്രയറിലെ കത്തീഡ്രലിലാണ് ഇപ്പോൾ ക്രിസ്തുവിന്റെ മേലങ്കി സൂക്ഷിച്ചിരിക്കുന്നത്. ക്രിസ്തു ധരിച്ചിരുന്ന അമൂല്യമായ അങ്കി ഇന്നും വിശ്വാസത്തിന്റെ തിരുശേഷിപ്പാണ്. ഇന്നും വിശ്വാസത്തിന്റെ തീക്ഷണത സ്ഫുരിക്കുന്ന തിരുശേഷിപ്പായി ക്രിസ്തുവിന്റെ മേലങ്കി അവശേഷിക്കുന്നു. മരണസമയത്ത് വസ്ത്രങ്ങൾ ദുഃഖസൂചകമായി കീറുന്ന പാരമ്പര്യമുണ്ടായിരുന്നുവെങ്കിലും യേശുവിന്റെ കാര്യത്തിൽ അത് കീറാതെ സൂക്ഷിക്കുകയായിരുന്നു. ഒരു പക്ഷേ, നൂറ്റാണ്ടുകൾക്കുശേഷവും മനുഷ്യരുടെ വിശ്വാസം കാത്തു സൂക്ഷിക്കുവാനായി ദൈവം അത് അവശേഷിപ്പിച്ചതായിരിക്കാം.
മേലങ്കിയുടെ ചരിത്രം
ട്രയറിലെ കത്തീഡ്രലിൽ ഇത് എത്തിയത് കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ കാലത്താണ്. അദ്ദേഹത്തിന്റെ അമ്മ ഹെലേന രാജ്ഞി അത് വിശുദ്ധ നാട്ടിൽ നിന്ന് മറ്റ് തിരുശഷിപ്പുകൾക്കൊപ്പം കൊണ്ടുവന്ന് വിശുദ്ധ അഗ്രിസിയുസ് ബിഷപ്പിന് സമ്മാനിച്ചു. ട്രയറിലെ കത്തീഡ്രലിൽ അത് സൂക്ഷിച്ചുവെച്ചു. അതിന്റെ ആധികാരികതയെക്കുറിച്ചു സംശയങ്ങൾ ഉയർന്നപ്പോഴെല്ലാം ദൈവം അദ്ഭുതകൾ അത്ഭുതകൾ കൊണ്ട് മനുഷ്യമനസ്സിലെ സന്ദേഹങ്ങൾ തീർത്തു.
നൂറ്റാണ്ടുകളായി ക്രിസ്തുവിന്റെ അങ്കിയെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രവഹിച്ചുകൊണ്ടേയിരിക്കുന്നു. അവിടുത്തെ തിരുക്കച്ചയെക്കുറിച്ചുള്ള ഒരു ഐതിഹ്യ്ം ഇതാണ്. പട്ടാളക്കാർ കീറിമുറിക്കാത്ത തിരുക്കച്ച പിന്നീട് ആറ് കഷണങ്ങലാക്കിയത്രേ. ഇപ്പോൾ അത് പല പലരാജ്യങ്ങളിലാണ്. ദ റോബ് എന്ന പേരിൽ 1950ൽ വിശുദ്ധ അങ്കിയെക്കുറിച്ച് ഒരു സിനിമയും ഇറങ്ങിയിരുന്നു.
വി. അഗ്രിറ്റിയസിന്റെ വാക്കുകൾ അനുസരിച്ച് ഈ മേലങ്കി വി. ഹെലേന രാജ്ഞി ട്രയറിലെ ബിഷപ്പായിരുന്ന വി. അഗ്രിസിയൂസിന് കൊടുത്തയച്ചതായിരുന്നു. 1105 ലെ ജെസ്റ്റ ട്രിവിയോറും എന്ന ലേഖനമനുസരിച്ച് 1512 വരെ ഈ തിരുശേഷിപ്പ് ആരും സ്പർശിച്ചിരുന്നില്ല. മാക്സ്മില്ല്യൻ ഒന്നാമൻ ചക്രവർത്തിയുടെ താല്പര്യപ്രകാരം ആദ്യമായി മേലങ്കി ദർശനത്തിനുവെച്ചു. 1517 വരെ എല്ലാ വർഷവും ഈ തിരുശേഷിപ്പിന്റെ പ്രദര്‍ശനവും നടത്തിയിരുന്നു. യുദ്ധകാലങ്ങളിൽ തിരുശേഷിപ്പ് എഫ്രൻ ബ്രയിസ്റ്റേയെൻ കോട്ടക്കകത്തേക്ക് മാറ്റുക പതിവായിരുന്നു. 1794ൽ ഫ്രാൻസ് ട്രയർ ആക്രമിച്ചപ്പോൾ ജർമ്മനിയുടെ ഉൾപ്രദേശത്തായിരുന്നു മേലങ്കി സൂക്ഷിച്ചുവെച്ചത്.
കർത്താവിന്റെ മേലങ്കി 327 ലോ 328 ലോ ആയിരുന്നു വിശുദ്ധ കുരിശിനൊപ്പം കണ്ടെത്തിയത്. തന്റെ മകനായ കോൺസ്റ്റന്റൈൻ കുറേകാലം ജീവിച്ചിരുന്ന ട്രയറിലേയ്ക്ക് ഹെലേന റാണി അത് എത്തിച്ചു. മേലങ്കിയെക്കുറിച്ചുള്ള ആദ്യത്തെ രേഖ കണ്ടെത്തിയത് പന്ത്രണ്ടാം നൂറ്റാണ്ടിലായിരുന്നു. 1512ൽ ട്രയറിൽ വിശുദ്ധ മേലങ്കി 23 ദിവസത്തെ പ്രദർശനത്തിന് വെച്ചിരുന്നു. ഓരോ പ്രാവശ്യവും കർത്താവിന്റെ മേലങ്കി കാണാൻ കൂടുതൽ കൂടുതൽ ആളുകളെത്തികൊണ്ടിരുന്നു. 1933 ലെ ക്രിസ്തുവിന്റെ മേലങ്കി പ്രദർശനത്തിനു വെച്ചപ്പോൾ കാണാനെത്തിയത് 20 ലക്ഷം ആളുകൾ ആയിരുന്നു.
സഭയ്ക്യത്തിന്റെ പ്രതീകം
ആദിമകാലം മുതൽ തുന്നൽകൂടാതെ നെയ്തെടുത്ത മേലങ്കി സഭയ്ക്യത്തിന്റെ പ്രതീകമായി കരുതിപ്പോന്നു. എന്നാൽ ചില സഭകൾ ഇതിനെ വിഭാഗീയതയുടെ അടയാളമായി കണ്ടു. പലരും കർത്താവിന്റെ മേലങ്കിയെ വണങ്ങുന്നത് തെറ്റായി കരുതി. മാർട്ടിൻ ലുഥര്‍ കിങ് ഇതിനെ സ്കാം ഓഫ് ട്രയർ എന്നുപോലും വിളിച്ചിരുന്നു. എന്നാൽ കാലം കഴിഞ്ഞതോടുകൂടി പ്രൊട്ടസ്റ്റന്റുകാരും മറ്റുസഭകളും കർത്താവിന്റെ മേലങ്കിയെ അംഗീകരിച്ചു. 1996ൽ കർത്താവിന്റെ മേലങ്കി ക്രൈസ്തവ ഐക്യത്തിനുള്ള ആഗ്രഹത്തിന്റെ പ്രതീകമായി വീണ്ടും മാറി. ഇന്ന് പ്രോട്ടസ്റ്റന്റുകാരും ഇത് അംഗീകരിക്കുന്നു. ഒടുവിലത്തെ പ്രദശനത്തിനുള്ള ഗാനം രചിച്ചതുതന്നെ റൈൻലാൻഡിലെ പ്രൊട്ടസ്റ്റന്റ് ചർച് പ്രസിഡന്റ് ആയിരുന്നു.
Send your feedback to : onlinekeralacatholic@gmail.com