ഇന്‍സ്റ്റാഗ്രാമിലെ ജപമാലമണികള്‍
ജെയ്സണ്‍ പീറ്റര്‍ - ഏപ്രിൽ 2019
സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒടിയകലണമെന്ന് പറയാന്‍ വരട്ടെ. സോഷ്യല്‍ മീഡിയ മനുഷ്യനെ ദൈവത്തില്‍ നിന്നകറ്റുമെന്നും കരുതേണ്ട. കാരണം വേണമെങ്കില്‍ ജപമാല ഇന്‍സ്റ്റാഗ്രാമിലും ചൊല്ലാം. പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ മനുഷ്യനെ ദൈവത്തില്‍ നിന്നും ആട്ടിയകറ്റുന്നുവെന്ന് പരിതപിക്കുന്നവര്‍ക്കുള്ള ചുട്ട മറുപടിയാണ് ഇന്‍സ്റ്റാഗ്രാമിലെ ജപമാല. ജോലിക്കാരിയും വീട്ടമ്മയുമായ ക്രിസ്റ്റിന് എന്ന വനിതയാണ് ഇന്‍സ്റ്റാഗ്രാമിനെ പ്രാര്ത്ഥനാഗ്രാമാക്കിയത്.
ക്രിസ്റ്റിന കഴിഞ്ഞ ആറുമാസമായി കൃത്യം രാവിലെ 6.45 ന് ഇന്‍സ്റ്റാഗ്രാമിലെ മെനിഹെയില് മേരീസ് ആറ്റ് എ ടൈം എന്ന അക്കൗണ്ടില്‍ ലൈവായി കൊന്ത ചൊല്ലും. ഓരോ ദിവസവും ഓരോ ഗെസ്റ്റിനെയും ജപമാല ചൊല്ലാന്‍ കൂട്ടിിക്കൊണ്ടുവരും. ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ളവര്‍ ആ സമയം ക്രിസ്റ്റീനയോടൊപ്പം ഇന്‍സ്റ്റാഗ്രാമില്‍ കൊന്തചൊല്ലി പ്രാര്‍ത്ഥിക്കും. പ്രാര്‍ത്ഥന ആഗ്രഹിക്കുന്ന പലരും നേരത്തെ തന്നെ തങ്ങളുടെ നിയോഗങ്ങള്‍ അവള്ക്കയച്ചുകൊടുക്കും. അതിനെല്ലാം ക്രിസ്റ്റിന കൂപ്പിയ കൈയുടെയോ, ലൗവിന്റെയോ ഇമോജികള്‍ മറുപടിയായി അയച്ചുകൊടുക്കും. മാത്രമല്ല, ഓരോ ദിവസവും ഇന്‍സ്റ്റാഗ്രാമില്‍ വ്യത്യസ്തമായ സമയങ്ങളില്‍ 1500 മുതല്‍ 2000 വരെ ആളുകള്‍ ജപമാല ചൊല്ലും.
ക്രിസ്റ്റിന് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമിലെ പ്രാര്ത്ഥനകൂട്ടായ്മയുടെ മുഖ്യകണ്ണിയാണ്. മാത്രമല്ല ഏഴു മക്കളുടെ അമ്മയും ബിസ്നസ്സ് എക്സിക്യൂട്ടീവും ബ്ലോഗറുമാണ്. വണ്‍ ഹെയില്‍ മേരി അറ്റ് എ ടൈം എന്നതാണ് ക്രിസ്റ്റിനയുടെ ബ്ലോഗ്.
ഏഴുവര്‍ഷം മുമ്പാണ് ക്രിസ്റ്റിന വീട്ടില്കൊന്ത ചൊല്ലാന്‍ തുടങ്ങിയത്. അത് അവരുടെ കുുടംബത്തില്‍ കാതലായ സമാധാനവും പ്രത്യോശയും നിറച്ചുവെന്ന് ക്രിസ്റ്റിന സാക്ഷ്യപ്പെടുത്തുന്നു. ജീവിതത്തിലെ പ്രയാസങ്ങളിലെല്ലാം മാതാവ് ഞങ്ങളെ സഹായിക്കുന്നതായി അനുഭവിച്ചറിയാന്‍ തനിക്ക് കഴിഞ്ഞുവെന്നും എല്ലാ പ്രതിസന്ധികളിലും മാതാവ് ഞങ്ങളെ കൈപിടിച്ചുയര്‍ത്തുന്നുവെന്നും മനസിലാക്കിയതോടെയാണ് വീട്ടില്‍ നിന്നും ജപമാലയുമായി അവള് ഇന്‍സ്റ്റാഗ്രാമില്‍ കൂടുകൂട്ടിയതെന്നും ക്രിസ്റ്റീന പറയുന്നു. അതുകൊണ്ടാണ് ഈ പ്രാര്‍ത്ഥന പ്രചരിപ്പിക്കണമ്െ വിചാരിച്ചത് ക്രിസ്റ്റിന പറയുു.
സ്വര്‍ഗ്ഗത്തെയും ഭുമിയെയും ബന്ധിപ്പിക്കുന്ന ഗോവണിയാണ് കൊന്ത. നമ്മള് കൊന്ത ചൊല്ലാന്‍ ശീലിച്ചാല്‍ പിന്നെ എല്ലാത്തിലും ദൈവത്തെ കാണാന്‍ കഴിയും. സമൂഹത്തിന് കൂട്ടായ്മയും ആധികാരികതയും സമ്മാനിക്കുന്നതും ഈ പ്രാര്‍ത്ഥന തന്നെയാണ്. എല്ലാ ദുഖങ്ങളും ദൈവത്തിലര്പ്പിക്കുവാന് നമ്മെ പ്രേരിപ്പിക്കുന്നതും ജപമാലയാണ്.
എന്റെ ജീവിതം മുഴുവന്‍ നിറഞ്ഞുനില്ക്കുന്നതും കവിഞ്ഞൊഴുകുന്നതും സമാധാനമാണ്. ഒരു ദിവസം ജപമാല ചൊല്ലാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്റെ ജീവിതം കൂടുതല്‍ ടെന്‍ഷനും ഉത്കണ്ഠയും നിറഞ്ഞതായി എനിക്ക് അനുഭവപ്പെടാറുണ്ട്. ക്രിസ്റ്റിന പറയുന്നു. മാത്രമല്ല ഇന്‍സ്റ്റാഗ്രാമില്‍ ഒരുമിച്ചുപ്രാര്‍ത്ഥിക്കുന്ന സമൂഹവും വലിയ ഒരുനുഗ്രഹമാണെനിക്ക്. പ്രാര്‍ത്ഥനയിലൂടെ ഓരോരുത്തരും പരസ്പരം സ്നേഹിക്കുകയും സപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നു.
സോഷ്യല്‍ മീഡിയയെ മാമ്മോദീസ മുക്കിയ ക്രിസ്റ്റീന അമ്പതോളം വെര്‍ച്വല്‍ പ്രയര്‍ ഗ്രൂപ്പുകളും ആരംഭിച്ചുകഴിഞ്ഞു. 200 പേരില്‍ നിന്ന് ഓരോ ദിവസവും ഒരുമിച്ചുപ്രാര്‍ത്ഥിക്കുന്ന 2000 ത്തോളം ആളുകളിലേയ്ക്ക് അത് വളര്‍ന്നിരിക്കുന്നു. ജപമാല പ്രോത്സാഹിപ്പിക്കുകയും 100 മില്യന്‍ ആളുകളെ ജപമാല പ്രാര്‍ത്ഥനയില്‍ കണ്ണികളാക്കുകയും സോഷ്യല്‍ മീഡിയയിലൂടെ മാതാവിനെ മഹത്വപ്പെടുത്തുകയുമാണ് തന്റെ ലക്ഷ്യം കിസ്ററിന പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ ചതിക്കുഴികളും അപകടവും ഒളിച്ചിരിപ്പുണ്ട്. പലപ്പോഴും സോഷ്യല്‍ മീഡിയ പരസ്പരം താരതമ്യം ചെയ്യുതിനും അസ്വസ്ഥകള്‍ക്കും കാരണമായേക്കാം. എന്നാല്‍ സോഷ്യല്‍ മീഡിയയെ ഒരുമിച്ചുപ്രാര്ത്ഥിക്കുവാനും ഒരു കൂട്ടായ്മ കെട്ടിപ്പടുക്കവാനും ഉപയോഗിക്കപ്പെടുക എതിനെക്കാള് മനോഹരമായി മറ്റൊന്നുമില്ല.
Send your feedback to : onlinekeralacatholic@gmail.com