സഹനത്തിന്റെ അഗ്നിച്ചിറകുകളില്‍ പറന്നുയര്‍ന്ന വിശുദ്ധ മറിയം ത്രേസ്യ
സി. മരിയ ആന്റണി - ജൂണ്‍ 2022
പറക്കുന്ന പുണ്യവാന് എറിയപ്പെടുന്ന വിശുദ്ധനാണ് ജോസഫ് കുപ്പര്‍ത്തീനോ. മിന്നല്‍വേഗത്തില്‍ പലയിടത്തും ഒരേ സമയത്തു പ്രത്യക്ഷപ്പെടുക, ആകാശത്തിനും ഭൂമിക്കുമിടയില്‍ നിലകൊള്ളുക എന്നിങ്ങനെ വേറിട്ട ചില അടയാളങ്ങള്‍ ദൃശ്യമായതിനാലാണ് അദ്ദേഹം പറക്കന്ന പുണ്യവാനെന്ന് അറിയപ്പെട്ടിരുന്നത്.
അതുപോലെ വിശുദ്ധ മറിയം ത്രേസ്യയ്ക്കും ആത്മീയതയുടെ ലക്ഷണമൊത്ത ചില അത്ഭുതസിദ്ധികള്‍ ദൈവം നല്‍കിയിരുന്നു. വിശുദ്ധയുടെ പുണ്യത്തിന്റെ അഭിമുഖങ്ങളെക്കുറിച്ചുള്ള ഒരുപാടറിവുകള്‍ ഇനിയും ഒളിഞ്ഞുകിടപ്പുണ്ട്. വിശുദ്ധ കുപ്പര്ത്തീനോയെപ്പോലെ അത്യപൂര്‍വ്വവും സവിശേഷവുമായ ചില സിദ്ധികളാല്‍ സമ്പമാക്കപ്പെട്ട ഒരു പുണ്യവതിയാണ് വി. മറിയം ത്രേസ്യ.
സാധാരണദിവസങ്ങളിലും പ്രത്യേകിച്ച് വെള്ളിയാഴ്ചകളിലും പഞ്ചക്ഷതത്തോടൊപ്പം ശിരസില്‍ മുള്മുടിവട്ടത്തില് രക്തം പൊടിയുക, നിലത്തുനിുയര്ത്തപ്പെട്ടു ചുമരില്‍ കുരിശാകൃതിയില്‍ തറച്ചവിധം തൂങ്ങിനില്‍ക്കുക എന്നീ സംഭവങ്ങള്‍ക്കു നാനാജാതി മതസ്ഥര്‍ ദൃക്സാക്ഷികളായുണ്ട്. വിശുദ്ധയുടെ കബറിട ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന 110 വര്‍ഷങ്ങള്‍ക്കപ്പുറം പഴക്കമുള്ള നിണമണിഞ്ഞ ചട്ട അതിന്റെ വ്യക്തമായ തെളിവായി നിലകൊള്ളുന്നു. ദൈവ-മനുഷ്യബന്ധത്തിന്റെ ഗാഡവും തീവ്രവുമായ ഈ അനുഭവം കൂടെക്കൂടെ സ്വന്തമാക്കുവാനുള്ള ഭാഗ്യം വി. മറിയം ത്രേസ്യക്കു ലഭിച്ചിരുന്നു.
ദൈവശാസ്ത്രം പഠിക്കാതെ തന്നെ കുരിശിലല്ലാതെ രക്ഷയില്ല എന്ന മാഹാരഹസ്യം തിരിച്ചറിഞ്ഞ വിശുദ്ധയാണ് വി. മറിയം ത്രേസ്യ. അവള് ഒരിക്കല്‍ തന്റെ ആത്മീയ പിതാവായിരുന്ന ധന്യന്‍ ജോസഫ് വിതയത്തില്‍ അച്ചന് ഇങ്ങനെ എഴുതി: പിതാവേ, എന്ത് പറയേണ്ടൂ ! ഒരു കടല്‍ ഇളകിയാല്‍ എന്ന പോലെയാണ് എന്റെ സഹനങ്ങള്‍. എങ്കിലും എനിക്ക് ദൈവത്തില്‍ ഉറച്ച ശരണമുണ്ട്. നമ്മുടെ ദൈവം നമുക്ക് ശരണം...
Send your feedback to : onlinekeralacatholic@gmail.com