ബിഷപ്പിന്റെ ന്യൂസ്കോളത്തില് നിന്നു തുടക്കം കുറിച്ച ജീവന്റെ സഹോദരിമാര്‍
ജെയ്സണ്‍ പീറ്റര്‍ - ഫെബ്രുവരി 2021
അമേരിക്കയില്‍ ജീവനുവേണ്ടിയുള്ള റാലി എല്ലാ വര്‍ഷവും ലോകശ്രദ്ധയാകര്‍ഷിക്കുന്നതാണ്. ഗര്‍ഭപാത്രങ്ങളെ കൊലക്കളങ്ങളാക്കി മാറ്റുന്ന പ്രത്യശയശാസ്ത്രങ്ങള്ക്കും അനീതിക്കുമെതിരെ പോരാടുന്ന ക്രൈസ്തവരുടെ നേര്‍സാക്ഷ്യമാണ് അമേരിക്കയില്‍ വര്‍ഷംതോറും അരങ്ങേറുന്ന പ്രോലൈഫ് റാലി. മാര്‍ച്ച് ഫോര്‍ ലൈഫില്‍ പങ്കെടുക്കുന്നവര്‍ക്ക് ആശ്ചര്യകരമായ കാഴ്ചയാണ് നീലവസ്ത്രത്തിനുമുകളില് വെളുത്ത ശിരോവസ്ത്രമണിഞ്ഞ ഒരു കൂട്ടം സന്തുഷടരായ കന്യാസ്ത്രികളുടെ സാന്നിധ്യം. അവരാണ് സിസ്റ്റേഴ്സ് ഓഫ് ലൈഫ് അഥവാ ജീവന്റെ സഹോദരികള്‍. ജീവനുവേണ്ടിയുള്ള പോരാട്ടത്തില്‍ നിങ്ങള്‍ തനിച്ചല്ല. ഞങ്ങളുണ്ട് കൂടെ എന്നാണ് ഈ കന്യാസ്ത്രികള്‍ ലോകത്തോട് വിളിച്ചുപറയുന്നത്.
അബോര്ഷന് സ്ത്രീകളുടെ അവകാശമായി മാറുകയും ജീവിക്കുവാനുള്ള അവകാശം ഗര്‍ഭസ്ഥശിശുക്കള്‍ക്ക് നിഷേധിക്കപ്പെടുകയും ചെയ്യുന്ന മരണസംസ്ക്കാരത്തില് പ്രോലൈഫ് പ്രസ്ഥാനത്തിന്റെ ചാലകശക്തിയായി മാറുവാന്‍ ആത്മീയമായ ശക്തിപകരുന്നതിന് മാധ്യസ്ഥം വഹിക്കുക എന്നതാണ് തങ്ങളുടെ സഭയുടെ കാരിസമെന്ന് ജീവന്റെ സഹോദരിമാര്‍ പറയുന്നു. സ്ഥാപിതമായി മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും ജീവനുവേണ്ടിയുള്ള പോരാട്ടത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്കാന് ഈ സഹോദരിമാര്‍ക്ക് കഴിഞ്ഞുവെന്നതാണ് സത്യം.
ബിഷപ്പിന്റെ ന്യൂസ്കോളത്തില് നിന്നു തുടക്കം
1990 ലായിരുന്നു സിസ്റ്റേഴ്സ് ഓഫ് ലൈഫിന്റെ പിറവി. 1990 ലെ ഒരു പത്രത്തില്‍ കര്‍ദ്ദിനാള്‍ ജോണ്‍ ഒക്കോണര്‍ എഴുതിയ പക്തിയുടെ തലക്കെട്ടില്‍ നിന്നായിരുന്നു ജീവന്റെ സഹോദരിമാരുടെ ജനനം. 1990 കളില്‍ അമേരിക്കയിലെ അതിശക്തനായ പ്രോലൈഫ് വാക്താവായിരുന്നു ന്യൂയോര്‍ക്കിലെ കര്‍ദ്ദിനാള്‍ ഒക്കോണര്‍. അന്നത്തെ സഭയുടെ ഏറ്റവും വലിയ വെല്ലുവിളി അബോര്‍ഷനും മരണസംസ്ക്കാരവുമായിരുന്നു. മരണസംസ്ക്കാരത്തിനെതിരെ പോരാടുവാന്‍ തനിക്ക് ശക്തമായ പിന്തുണ വേണമെന്നറിയാമായിരുന്ന അദ്ദേഹം സഭയുടെ ചരിത്രത്തില്‍ ഇതുപോലെയുള്ള നിര്‍ണായകനിമിഷങ്ങളില്‍ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളിലൂടെ സന്യാസസമൂഹങ്ങള്‍ അരംഭിച്ചതിനെക്കുറിച്ച് ചിന്തിച്ചു. സമൂഹത്തിലെ കാലോചിതമായ മുന്നേറ്റങ്ങളെയും വെല്ലുവിളികളെയും നേരിടുന്നതിന് ഒരു സന്യാസമൂഹം ആവശ്യമാണ് എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹം ന്യൂസ്പേപ്പര്‍ കോളത്തില്‍ ഇങ്ങനെ കുറിച്ചത്. അബോര്ഷനെന്നഭീകരമായ വെല്ലുവിളിയെ നേരിടുവാന്‍ നമുക്ക് ഒരു സന്യാസസമൂഹം ആവശ്യമാണ്. ഹെല്പ് വാണ്ടഡ്-സിസ്റ്റേഴ്സ് ഓഫ് ലൈഫ് എന്നായിരുന്നു ആ കോളത്തിന്റെ ഹെഡ്ലൈന്. അതുവായിച്ച 8 സഹോദരിമാര്‍ തങ്ങളുടെ സന്നദ്ധത അറിയിച്ചു. അങ്ങനെ 1991 ജൂണ്‍ 1ന് ഔദ്യോഗികമായി സിസ്റ്റേഴ്സ് ഓഫ് ലൈഫ് എന്ന സഭ ജീവന് കൈവരിച്ചു. അതിനുമുമ്പ് തങ്ങളുടെ ദൈവവിളി തിരിച്ചറിയുന്നതിനുവേണ്ടി അവര്‍ പ്രാര്‍ത്ഥനയിലും ഉപവാസത്തിലും ആരാധനയിലും കുറെക്കാലം ചിലവഴിച്ചതിനുശേഷമാണ് ഔദ്യോഗികമായ സഭ അരംഭംകുറിച്ചത്. ദൈവവിളി കേട്ട് എത്തിയ അര്ത്ഥികള് പലരും ശാസ്ത്രജ്ഞകളും കോളജ് പ്രഫസര്‍മാരും ഉള്‍പ്പെടെയുളള പ്രഫഷണലുകളായിരുന്നു. അവര്‍ ഒരുമിച്ചുകൂടി, പ്രാര്‍ത്ഥനയിലൂടെ സമൂഹത്തിലെ ഏറ്റവും ബലഹീനരായ ഗര്‍ഭസ്ഥശിശുക്കളുടെ ജനിക്കുവാനുള്ള അവകാശത്തിനായി പോരാടുക എന്ന കാരിസം സ്വീകരിച്ചു. ഇന്ന് സിസ്റ്റേഴ്സ് ഓഫ് ലൈഫ് എന്ന സന്യാസിനി സമൂഹത്തില്‍ 100 ലധികം സിസ്റ്റര്‍മാരുണ്ട്. അധികം പേരും 30 വയസ്സില്‍ താഴെയുളളവരുമാണ്.
പ്രാര്‍ത്ഥന തന്നെ ശക്തി
സിസ്റ്റേഴസ് ഓഫ് ലൈഫിന്റെ ചാലകശക്തി പ്രാര്‍ത്ഥന തന്നെയണ്. മരിയന്‍ ഭക്തിയും ജപമാലയും ദിവ്യകാരുണ്യാരാധനയുമാണ് ശക്തികേന്ദ്രം. ദിവസം മുഴുവന്‍ ലോകത്തുള്ള എല്ലാ പ്രോലൈഫ് പ്രസഥാനങ്ങള്ക്കും ജീവന് പകരാന്‍ അവര്‍ പ്രാര്ത്ഥനാനിരതരാകുന്നു.
ദൈവത്തോടും ദൈവികജീവനോടും യെസ് പറഞ്ഞ മാതാവിനെപ്പോല ആത്മീയ മാതൃത്വമാണ് തങ്ങളുടെ ജീവിതശൈലിയെന്നും അവരിലൊരാളായ സി. മേരി എലിസബത്ത് പറയുന്നു. പരിശുദ്ധ അമ്മ എലിസബത്ത് ഗര്‍ഭവതിയായപ്പോള്‍ ആ പുണ്യവതിയെ ചെന്നുകണ്ട് അവളില്‍ സന്തോഷം നിറച്ചതുപോലെ, ജീവിതത്തില്‍ കണ്ടുമുട്ടുന്ന ഗര്‍ഭിണികളില്‍ പ്രത്യോശയും പ്രതീക്ഷയും സന്തോഷവും നിറയ്ക്കുന്നതില്‍ അവര്‍ വ്യാപൃതരാണ്. പരിശുദ്ധ അമ്മയുടെ ആത്മീയ മാതൃത്വമാണ് അവര്‍ക്ക് പ്രചോദനം.
സിസ്റ്റേഴ്സ് ഓഫ് ലൈഫ് എന്ന സന്യാസിനി സമൂഹം നിരന്തരമായ ഓട്ടത്തിലല്ല. സാവാധനം പുഞ്ചിരിയോടെ എല്ലാവരെയും സമീപിച്ച് ഓരോ വ്യക്തിയുടെയും അനന്യത മനസ്സിലാക്കി അവരോട് ഇടപെടുന്നു. ധ്യാനാത്മക സഭയാണെങ്കിലും പ്രാര്‍ത്ഥനയും പുഞ്ചിരിയും അനേകായിരങ്ങളില്‍ മാറ്റം വരുത്തുന്നതിന് അവര്‍ക്ക് സഹായകമായികഴിഞ്ഞു.
ജീവനെ രക്ഷിക്കുക ഒരേയൊരു ലക്ഷ്യം
ജീവനെ സംരക്ഷിക്കുക എന്നതാണ് അവരുടെ ഒരേയൊരു ദൗത്യം. അവരുടെ കോണ്‍വെന്റുകളിലെ സിസ്റ്റര്മാര് പ്രോലൈഫുമായി ബന്ധപ്പെട്ട എല്ല പ്രവര്‍ത്തനങ്ങളിലും സെമിനാറുകളിലും സാന്നിധ്യമാകുന്നു. അബോര്ഷന് നടത്തുന്നവരെ മാത്രമല്ല, അബോര്ഷന് നടത്തി മാനസികമായി തകര്ന്നവര്ക്കുപക്കലും ആശ്വാസതൈലവുമായി അവരെത്തുന്നു. മാത്രമല്ല, ഗര്‍ഭവതിയായി പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്ക് അവരുടെ കോണ്‍വെന്റില്‍ അഭയവും നല്കുന്നു.
പല സ്ത്രികളും എല്ലാവരാലും ഉപേക്ഷിക്കപ്പെടുമ്പോഴാണ് അബോര്ഷന് സന്നദ്ധമാകുന്നത്. അത്തരത്തിലുള്ളവരെ കണ്ടെത്തി വേണ്ട സഹായം ചെയ്യുന്ന മിഷനും അവര്‍ക്കുണ്ട്. ഓരോ വര്‍ഷവും ആയിരത്തിലധികം സ്ത്രികളെ അവര്‍ ഇത്തരത്തില്‍ സഹായിക്കുന്നു. അതുമാത്രമല്ല, ഒരു അമ്മയ്ക്കും കുഞ്ഞിനും ആവശ്യമുള്ളതെല്ലാം അവര്‍ കണ്ടറിഞ്ഞ് സമ്മാനിക്കുന്നു. അങ്ങനെ ഒരു കുഞ്ഞിന് ജډം നല്‍കുന്നതിലൂടെ ഉണ്ടാകുന്ന ബാധ്യതകളിലും അവര്‍ കൈത്താങ്ങാകുന്നു.
പലരെയും അബോര്ഷന് പ്രേരിപ്പിക്കുന്നത് അവരുടെ കുടുംബാഗംങ്ങള്‍ തന്നെയാണ്. സുഹൃത്തുക്കളും മെഡിക്കല്‍ സമൂഹവും കമ്പനികളും അവരെ ഇതിന് പ്രേരിപ്പിക്കാറുണ്ട്. അപ്പോഴെല്ലാം അവര്‍ക്ക് വേണ്ടത് പിന്തുണയാണ്. അത് നല്കുവാന് എപ്പോഴും ഞങ്ങളുണ്ട് സിസ്റ്റര്‍ എലിസബത്ത് പറയുന്നു.
ലോകത്തില്‍ ജീവനോടുള്ള സ്നേഹം വര്‍ദ്ധിപ്പിച്ചുകൊണ്ട് ഒരു ജീവന്റെ സംസ്ക്കാരം കെട്ടിപ്പടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ജീവന്റെ സഹോദരിമാര്‍ പറയുന്നു.
Send your feedback to : onlinekeralacatholic@gmail.com