വിശുദ്ധ ഫൗസ്റ്റീന കണ്ട ശുദ്ധീകരണസ്ഥലം എങ്ങനെയായിരുന്നു?
ആന്സില ഷാജു - നവംബര്‍ 2023
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹനീയരായ മിസ്റ്റിക്സുകളിലൊരാളായിരുന്നു വിശുദ്ധ ഫൗസ്റ്റീന കൊവാല്‍സ്ക. വി. ഫൗസ്റ്റീനയ്ക്ക് ദൈവം അനുവദിച്ചു നല്കിയ ആത്മീയ അനുഭവങ്ങളും ദര്‍ശനങ്ങളും കത്തോലിക്ക സഭയെ വളരെയധികം സ്വാധിനുച്ചു.വിശുദ്ധയുടെ ഡിവൈന്‍ മേഴ്സി ഇന്‍ മൈ സോള്‍ എന്ന ഡയറി ഇന്നും അമൂല്യമായ ആത്മീയഗ്രന്ഥമായി കണക്കാക്കപ്പെടുന്നു. 1905 ല്‍ പോളണ്ടിലെ ഒരു കത്തോലിക്കകുടുംബത്തിലായിരുന്നു അവളുടെ ജനനം. സിസ്റ്റേഴ്സ് ഓഫ് ഔര്‍ ലേഡി ഓഫ് മേഴ്സി എന്ന കോണ്‍ഗ്രിഗേഷനിലെ അംഗമായിരുന്നു അവള്. സ്വര്‍ഗ്ഗം, നരകം, ശുദ്ധീകരണസ്ഥലം എന്നിവയുടെ ദര്‍ശനങ്ങള്‍ ലഭിച്ച വിശുദ്ധയായരുന്ന ഫൗസ്റ്റീനയെ ദൈവകരുണയുടെ അപ്പസ്തോല എന്നാണ് ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ അവളുടെ നാമകരണവേളയില്‍ വിശേഷിപ്പിച്ചത്. ശുദ്ധീകരണസ്ഥലത്തിന്റെ ദര്‍ശനം ലഭിച്ച ചുരുക്കം ചില വിശുദ്ധരിലൊരാളാണ് ഫൗസ്റ്റീന.
1926 ല്‍ മഠത്തിലായിരിക്കുമ്പോള്‍ ഒരു ദിവസം രാത്രിയില്‍ അവള്‍ക്ക് ലഭിച്ച ശുദ്ധീകരണസ്ഥലത്തിന്റെ ദര്‍ശനത്തെക്കുറിച്ച് അവളുടെ ഡയറിയില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു......
'എന്റെ കാവല്‍ മാലാഖ... തന്നെ അനുഗമിക്കാന്‍ എന്നോട് ആവശ്യപ്പെട്ടു...ഒരു നിമിഷത്തിനുള്ളില്‍ പുകയും തീയും ഒരു സ്ഥലം കണ്ടു.. അതില്‍ തീയില്‍ നിറയെ സഹിക്കുന്ന ആല്മാക്കളായിരുന്നു... അവര്‍ തീക്ഷണമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.. പക്ഷേ യാതൊരു ഫലവും അവര്‍ക്ക് കിട്ടുന്നില്ല; നമുക്ക് മാത്രമേ അവരുടെ സഹായിക്കാന്‍ കഴിയൂ'. ആ തീ നാളങ്ങള്‍ അവരെ പൊളളിച്ചുകൊണ്ടിരുന്നു,...എന്നാല്‍ അത് എന്നെ സ്പര്‍ശിച്ചില്ല.
അവള് ആത്മാക്കളോട് സംസാരിക്കുന്നു...
'എന്താണ് നിങ്ങളുടെ ഏറ്റവും വലിയ സഹനം എന്ന് ഞാന്‍ ആ ആത്മാക്കളോട് ചോദിച്ചു. ദൈവത്തിനുവേണ്ടിയുള്ള ദാഹം--അവര്‍ ഒറ്റസ്വരത്തില്‍ എന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞു.'
അവിടെ അവള് നമ്മള് പ്രതീക്ഷിക്കാത്ത ഒരാളെ കണ്ടു...
'പരിശുദ്ധ അമ്മ ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളെ സന്ദര്‍ശിക്കുന്നു. ആത്മാക്കള്‍ അമ്മയെ- ദ സ്റ്റാര്‍ ഓഫ് ദ സീ' എന്ന് വിളിച്ചു...അവള് അവര്‍ക്ക് ആശ്വാസം പകരുന്നു. ഞാന്‍ അവരോട് കൂടുതല്‍ സംസാരിക്കാന്‍ ആഗ്രഹിച്ചു. പക്ഷേ, കാവല്‍ മാലാഖ നമുക്ക് പോകാം എന്ന് ആവശ്യപ്പെട്ടു. ഞങ്ങള്‍ സഹനത്തിന്റെ തടവറയില്‍ നിന്നും പുറത്തുകടന്നു.. ഞാന്‍ എന്റെയുള്ളില്‍ ഒരു ആന്തരികസ്വരം കേട്ടു...അത് ഇങ്ങനെയായിരുന്നു... എന്റെ കരുണ അത് ആവശ്യപ്പെടുന്നില്ല, പക്ഷേ നീതി ഇത് ആവശ്യപ്പെടുന്നു. ആ നിമിഷം മുതല്‍ ഞാന്‍ സഹിക്കുന്ന ആത്മാക്കളുമായി വളരെ ഐക്യത്തിലാണ്..( ഡയറി: ഡിവൈന്‍ മേഴ്സി ഇന്‍ മൈ സോള്‍-20).
വി. ഫൗസ്റ്റീനയുടെ ദര്‍ശനവും ഡയറിക്കുറിപ്പുകളും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. തിരുസഭ നവംബര്‍ മാസം ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കുവേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിക്കുവാനുള്ള ദിനമായി മാറ്റിവെച്ചിരിക്കുന്നു.
Send your feedback to : onlinekeralacatholic@gmail.com