ദിവ്യകാരുണ്യാത്ഭുതങ്ങളുടെ വെര്‍ച്യല്‍ മ്യൂസിയം ഒരുക്കിയ കാര്‍ലോയുടെ ശരീരം അഴുകാത്ത നിലയില്‍
ജെയ്സണ്‍ പീറ്റര്‍ - മേയ് 2019
ന്യൂജന്‍ തലമുറയിലെ വിശുദ്ധ സൂനമായി ഉയര്‍ത്തപ്പെടാന്‍ പോകുന്ന മിലാനില്‍ നിന്നുള്ള കാര്‍ലോ അക്യൂടിസിന്റെ ഭൗതികശരീരം അഴുകാത്ത നിലയില്‍. നാമകരണനടപടികളുമായി മുന്നോട്ടുപോകുന്ന കമ്പ്യൂട്ടര്‍ വിദഗ്ദ്ധനായിരുന്നു കാര്‍ലോ അക്യൂടിസ് എന്ന ടീനേജുകാരന്. വിശുദ്ധര്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ പരിശോധനയുടെ ഭാഗമായി കാര്‍ലോയുടെ കബറിടം പരിശോധിച്ചപ്പോഴാണ് ശരീരം അഴുകാത്ത നിലയില്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. എങ്കിലും വത്തിക്കാന്റെ ഔദ്യോഗിക പ്രഖ്യപനം വരാനിരിക്കുന്നതേയുള്ളു. കാര്‍ലോയുടെ നാമകരണനടപടികളുടെ വൈസ് പോസ്റ്റുലേറ്ററായ ഫാദര്‍ മാര്‍സെല ടെനോരിയോ ആണ് കാര്‍ലോയുടെ ഭൗതികശരീരം അഴുകാത്തനിലയിലാണെന്ന് കണ്ടെത്തിയെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചത്.2006 ല്‍ കാര്‍ലോ ലുക്കേമിയ ബാധിച്ചത് നിത്യസമ്മാനത്തിനായി വിളിക്കപ്പെടുമ്പോള്‍ അവന് 15 വയസ്സായിരുന്നു.
കമ്പ്യൂട്ടറില്‍ അതീവവിദഗ്ദ്ധനയിരുന്നു കാര്‍ലോ ആക്യുടിസ്. വിശുദ്ധജീവിതം നയിച്ചിരുന്ന അവന് 11 മത്തെ വയസ്സില്‍ ലോകത്തില്‍ നടന്നതും വത്തിക്കാന്‍ അംഗീകരിച്ചിട്ടുള്ളതുമായ എല്ലാ ദിവ്യകാരുണ്യ അത്ഭുതങ്ങളെക്കുറിച്ചും പഠിച്ച് ഒരു വെബ്സൈറ്റും വെര്‍ച്ചല്‍ മ്യൂസിയവും ഒരുക്കുവാനുള്ള പ്രോജക്റ്റിന് തുടക്കം കുറിച്ചു.
കാര്‍ലോയുടെ കമ്പ്യൂട്ടര്‍ സ്കില്‍ ഉപയോഗിച്ച് ചെയ്ത ഏറ്റവും വലിയ പ്രോജക്റ്റായിരുന്നു ദിവ്യകാരുണ്യാത്ഭുതങ്ങളുടെ വെര്‍ച്ച്യല്‍ മ്യൂസിയം. വെറും 11 വയസ്സുള്ളപ്പോഴാണ് അവന് ഈ പ്രോജക്റ്റ് ആരംഭിച്ചത്. നാം എത്ര കൂടുതല്‍ സ്വീകരിക്കുന്നുവോ, അത്രമാത്രം നാം ഈശോയെ പോലെ ആകുമെന്നും ദിവ്യകാരുണ്യസ്വീകരണത്തിലൂടെ ഈ ലോകത്തില്‍ നമുക്ക് ലഭിക്കുക സ്വര്‍ഗ്ഗീയ ജീവിതത്തിന്റെ മുന്നാസ്വാദനമായിരിക്കുമെന്നും അവന് ഒരിക്കല്‍ പറഞ്ഞിരുന്നു.
എന്നെ ലോകത്തിലെ ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ കൊണ്ടുപോകാന്‍ അവന് മാതാപിതാക്കളോട് ആവശ്യപ്പെടുകയായിരുന്നു. അവന്റെ നല്ലവരായ മാതാപിതാക്കള്‍ അവന്റെ ആഗ്രഹപ്രകാരം ചെയ്യുകയും ചെയ്തു. വെറും രണ്ടര വര്‍ഷം കൊണ്ട് അവന് ദിവ്യകാരുണ്യം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും വെര്‍ച്യല്‍ മ്യൂസിയം ഒരുക്കുകയും ചെയ്തു.
ലോകത്തിന്റെ വിവിധഭാഗങ്ങളിലായി നടന്ന 136 ദിവ്യകാരുണ്യ അത്ഭുതങ്ങളാണ് അവന് പഠനവിധേയമാക്കിയത്. അവയെല്ലാം സഭ അംഗീകരിച്ചുള്ള അത്ഭുതങ്ങളുമായിരുന്നു. അതിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അവന് നിര്‍മ്മിച്ച വെബ്സൈറ്റിലും വെര്‍ച്യല്‍ മ്യൂസിയത്തിലുമുണ്ട്. അവന് നിര്‍മ്മിച്ച ദിവ്യകാരുണ്യാത്ഭുതങ്ങളുടെ പാനലുകള്‍ വെര്‍ച്യല്‍ മ്യൂസിയത്തില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അങ്ങനെ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ദിവ്യകാരുണ്യാത്ഭുതങ്ങളുടെ എക്സ്പോ സംഘടിപ്പിക്കുന്നതിന് കഴിയുന്നു. അമേരിക്കയില്‍ മാത്രം ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് ആയിരക്കണക്കിന് പാരിഷുകളിലും 100 യൂനിവേഴ്സിറ്റികളിലും ദിവ്യകാരുണ്യാത്ഭുതങ്ങളുടെ എക്സ്പോ സംഘടിപ്പിച്ചിരുന്നു.
ഈശോായോേട് അടുത്തിരിക്കുകയാണ് എന്റെ ജീവിതത്തിലെ പ്ലാന്‍ എന്ന് അവന് പറയുമായിരുന്നു. ലോകത്തില്‍ വളരെ കുറച്ചുകാലം മാത്രമേ ജീവിച്ചിരുന്നുള്ളുവെങ്കിലും അവന് കഴിയുന്ന വിധത്തിലെല്ലം യേശുവിനോട് അടുത്തിരുന്നു. പ്രാര്‍ത്ഥനയിലും വെബ്സൈറ്റ് നിര്‍മ്മാണത്തിലും സ്കൂളില്‍ പോകുമ്പോഴുമെല്ലാം അവന് തഈശോയോട് ചേര്‍ന്നിരുന്നു.
ഉദാരമതിയായ അവന് പരദേശികളെയും വികാലാംഗരെയും യാചകരെയുംഇഷ്ടപ്പെട്ടിരുന്നു. ഇങ്ങനെയല്ലാമായിരുന്നുവെങ്കിലും അവന് ഒരു സാധാരണ കുട്ടിയായിരുന്നു, വളരെ സന്തോഷവാനും, ശാന്തനും ആത്മാര്ത്ഥതയുള്ളവും മറ്റുള്ളവരെ സഹായിക്കുന്നതില്‍ തല്പരനും, കൂട്ടുകെട്ട് വളരെയധികം ഇഷ്ടപ്പെടുന്നവനുമായിരുന്നുവെന്ന് അവന്റെ അമ്മ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
സാധാരണജീവിതം നയിച്ചുകൊണ്ട് വിശുദ്ധനായി ജീവിക്കുവാന്‍ കഴിയുമോയെന്ന് സംശയിക്കപ്പെടുന്ന എല്ലാ ന്യൂജെന്‍ കുഞ്ഞുങ്ങള്‍ക്കും വലിയ മാതൃകയായാണ് കാര്‍ലോ.
Send your feedback to : onlinekeralacatholic@gmail.com