കാലോയെ വാഴത്തപ്പെട്ടവനാക്കുന്നതിലേക്ക് നയിച്ച അത്ഭുത രോഗസൗഖ്യം ഇതായിരുന്നു
ജെയ്സണ്‍ പീറ്റര്‍ - ഒക്ടോബര്‍ 2020
വാഴ്ത്തപ്പെട്ടവനായി ഉയര്‍ത്തപ്പെട്ട കത്തോലിക്ക സഭയുടെ ന്യൂജന്‍ പുണ്യസൂനം കാര്‍ലോ അക്യൂട്ടിസിന്റെ നാമകരണ നടപടികള്‍ക്ക് വേണ്ടി വത്തിക്കാന്‍ പരിഗണിച്ചത് സതേണ്‍ ബ്രസീലില്‍ നടന്ന അത്ഭുതമായിരുന്നു. മാത്യൂസ് വിയാന്ന എന്ന ഇപ്പോള്‍ പത്തുവയസ്സുള്ള കുട്ടിയുടെ അത്ഭുതരോഗസൗഖ്യമായിരുന്നു കാര്‍ലോയെ വാഴത്തപ്പെട്ടവനാക്കുന്നതിന് സമര്‍പ്പിക്കപ്പെട്ട അത്ഭുതം. അവിടുത്തെ മാത്യൂസ് എന്ന കുട്ടിയുടെ അനുലര് പാന്ക്രീയാസ് എന്ന ജډനാ ഉള്ള വൈകല്യമാണ് കാര്‍ലോയുടെ മാദ്ധ്യസ്ഥതയില്‍ വൈദ്യശാസ്ത്രത്തെപ്പോലും ഞെട്ടിച്ചുകൊണ്ട് അത്ഭുതകരമായ സൗഖ്യപ്പെട്ടത്. ബ്രസീലിലെ ഒ കൊറിയോ ബ്രസിലിന്സെ എന്ന പത്രമാണ് മാത്യൂസിന്റെ രോഗശാന്തിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
2006 ലായിരുന്നു തന്റെ 15ാമത്തെ വയസ്സില്‍ ലുക്കേമിയ എന്ന രോഗം ബാധിച്ചത് കാര്‍ലോ അക്യൂട്ടിസ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. 2009 ലായിരുന്നു മാത്യുസിന്റെ ജനനം. മാത്യുസിന് രണ്ട് വയസ്സുള്ളപ്പോഴായിരുന്നു അവന് അനുലാര്‍ പാന്ക്രീയാസ് എന്ന സുഖപ്പെടുത്താനാവാത്ത ജനിതകവൈകല്യമുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. രോഗലക്ഷണം നിരന്തരമായ ഛര്‍ദ്ദിയായിരുന്നു. എന്തുകഴിച്ചാലും അവന് ഛര്‍ദ്ദിക്കുമായിരുന്നു. മാത്രമല്ല, ശക്തമായ വയറുവേദനയും ഉണ്ടായിരുന്നു. അതുകൊണ്ട് ഖരരൂപത്തിലുള്ള ഭക്ഷണം കൊടുക്കരുതെന്നും ദ്രാവകരൂപത്തിലുള്ളവ മാത്രമെ കൊടുക്കാവൂ എന്നും ഡോക്ടര്‍മാര്‍ ഉപദേശിച്ചു. അതുകൊണ്ടുതന്നെ അവന് ഭാരക്കുറവും വളര്‍ച്ചക്കുറവും ഉണ്ടായിരുന്നു. മൂന്ന് വയസ്സായപ്പോള്‍ ഡോക്ടര്‍മാര്‍ പറഞ്ഞു ഈ കൂട്ടിയക്ക് അവസാനത്തെ കൈ എന്ന നിലയില്‍ ഒരു സര്‍ജറി നടത്തിനോക്കാം. പക്ഷേ ഭാരക്കുറവുള്ളതുകൊണ്ട് സര്‍ജറിയെ അവന് അതിജീവിക്കുമോ എന്ന് ഡോക്ടര്‍മാര്‍ ഭയം പ്രകടിപ്പിക്കുകയും ചെയ്തു. ഏതായാലും അവന് അധികകാലം ജീവിക്കുകയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.
ഫാ. മാര്‍സെലോ ടെനോറിയോ മാത്യൂസിന്റെ കുടുംബത്തിന്റെ സുഹൃത്തായിരുന്നു. കാര്‍ലോയെക്കുറിച്ച് ഇന്റര്‍നെറ്റില്‍ കേട്ടറിഞ്ഞ അദ്ദേഹവും കാര്‍ലോയുടെ നാമകരണത്തിനായി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. 2013 ല്‍ അദ്ദേഹം കാര്‍ലോയുടെ അമ്മയുടെ പക്കല്‍ നിന്നും അവന്റെ തിരുശേഷിപ്പ് സംഘടിപ്പിച്ചു. സ്വന്തം ഇടവകയിലെത്തിച്ചു. പ്രാര്‍ത്ഥന സംഘടിപ്പിച്ചു. അവിടെ നടക്കുന്ന പ്രാര്ത്ഥനയെക്കുറിച്ചറിഞ്ഞ മാത്യൂസിന്റെ അമ്മ ലൂസിയാന തന്റെ പുത്രനുവേണ്ടി പ്രാര്‍ത്ഥന ആരംഭിച്ചു. പ്രാര്ത്ഥനാസമ്മേളനത്തിനുമുമ്പേ തന്നെ മകന്റെ സൗഖ്യത്തിനുവേണ്ടി അവള് കാര്‍ലോയുടെ മാദ്ധ്യസ്ഥത്തിനുള്ള നൊവേന ചൊല്ലി. മകനോട് കാര്‍ലോയെക്കുറിച്ച് പറഞ്ഞുകൊടുക്കുകയും ചെയ്തു. കാരണം ഒരു അത്ഭുതത്തിനു മാത്രമേ തന്റെ കുഞ്ഞിനെ രക്ഷിക്കുവാന്‍ കഴിയൂ എന്ന് അമ്മ മനസ്സിലാക്കിയിരുന്നു. ഫാ. മാര്‍സെലോ കാര്‍ലോയുടെ തിരുശേഷിപ്പായ വസ്ത്രത്തിന്റെ ഒരു ഭാഗം ബ്രസീലിലേക്ക് കൊണ്ടുവന്നിട്ടുണ്ട് എന്നുംകൂടി അറിഞ്ഞതോടെ ആ അമ്മയുടെ നിരാശ പ്രതീക്ഷയ്ക്ക് വഴിമാറി. ഒക്ടോബര്‍ 13, 2013 ന് മാത്യൂസിന്റെ അമ്മ അവനെ തിരുശേഷിപ്പുകൊണ്ടുള്ള ഒരു ആശീര്‍വാദത്തിനായി പ്രാര്‍ത്ഥന നടക്കുന്ന ദേവാലയത്തിലേക്ക് കുടുംബാംഗങ്ങള്‍ക്കൊപ്പം കൊണ്ടുപോയി. മാത്യൂസ് ആ തിരുശേഷിപ്പില്‍ കൈകള്‍കൊണ്ട് സ്പര്‍ശിച്ചു. അവന് എന്റെ ഛര്‍ദ്ദി കുറയ്ക്കണേ എന്ന് പ്രാര്‍ത്ഥിച്ചു.
വീട്ടിലെത്തിയ അവന് അമ്മയോട് പറഞ്ഞു. എനിക്ക് ഇപ്പോള്‍ കുഴപ്പമില്ല. അതിനുശേഷം അവന് പാത്രത്തില്‍ വിളമ്പിയതെല്ലാം ഭക്ഷിച്ചു. ആ ദിവസത്തിനുശേഷം മാത്യൂസ് ഖരരൂപത്തിലുള്ള ഭക്ഷണം കഴിച്ചുതുടങ്ങിയെന്നും പിന്നീട് ഛര്ദ്ദിച്ചിട്ടില്ലെന്നും അവന്റെ വീട്ടുകാര്‍ പറയുന്നു. പിന്നീട് ഡോകര്ടര്മാര് അവനെ വിദഗ്ദ്ധ പരിശോധനയക്ക് വിധേയനാക്കി രോഗം പൂര്‍ണമായും സൗഖ്യപ്പെട്ടുവെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു.
കര്‍ക്കശമായ പഠനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും ശേഷം വത്തിക്കാന്‍ ആ അത്ഭുതം അംഗീകരിച്ചു. വത്തിക്കാന്‍ കാര്‍ലോയെ വാഴത്തപ്പെട്ടവരുടെ ഗണത്തില്‍ ചേര്‍ക്കുവാന്‍ തീരുമാനിക്കുകയും ഒക്ടോബറില്‍ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയും ചെയ്തു.
തന്റെ മകന്റെ സൗഖ്യം സുവിശേഷവത്ക്കരണത്തിനുള്ള അവസരമാണെന്ന് തിരിച്ചറിയുന്നുവെന്ന് മാത്യൂസിന്റെ അമ്മ ലൂസിയാന സാക്ഷ്യപ്പെടുത്തുന്നു.
Send your feedback to : onlinekeralacatholic@gmail.com