പാപിനികള്ക്ക് കോണ്‍വെന്റ് തുറന്നുകൊടുത്ത കന്യാസ്ത്രി
ജോര്‍ജ് .കെ. ജെ - മേയ് 2019
സിസ്റ്റര്‍ ക്ലാര വെന്ഡിറ്റി ഇറ്റലിയിലെ അറിയപ്പെടുന്ന കന്യാസ്ത്രിയാണ്. ക്രിസ്തുവിന്റെ മണവാട്ടിയും അപ്പോസല്‍സ് ഓഫ് ദ സേക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസ് എന്ന ഇറ്റാലിയന്‍ സന്യാസസഭാംഗമായ സിസ്റ്റര്‍ ക്ലാരയുടെ മിഷന് സെന്ററുകള്‍ തികച്ചും വ്യത്യസ്തമാണ്. ഇറ്റലിയിലെ ചുവന്ന തെരുവുകളിലാണ് അവര്‍ സുവിശേഷപ്രഘോഷണം നടത്തുന്നത്. സുവിശേഷം പ്രസംഗിക്കുന്നതാകട്ടെ സമൂഹം പകല്‍വെളിച്ചത്തില്‍ ഭ്രഷ്ഠ് കല്പിച്ചിരിക്കുന്ന വേശ്യകളോടും. 2012 മുതല്‍ സിസ്റ്റര്‍ ക്ലാര അവരുടെ കൂട്ടുകാരിയാണ്. ആവേസാനോ കത്തീഡ്രലില്‍ അദ്ദേഹം കണ്‍സേര്‍ട്ട് നടത്താനെത്തി ലോകപ്രശസ്തനായ ഗായകനും ഗാനരചയിതാവുമായ പാറ്റി സ്മിത്ത് സിസ്റ്റര്‍ ക്ലാരയെ കണ്ടപ്പോള്‍ അവരെ ആലിംഗനം ചെയ്തുകൊണ്ടാണ് സിസ്റ്റര്‍ ചെയ്യുന്ന ഈ മഹത്തായ സേവനത്തിന് നന്ദി പറഞ്ഞത്.
ലൈംഗിക തൊഴിലാളികളോട് സുവിശേഷം പ്രസംഗിക്കുക മാത്രമല്ല. ഹൃദയത്തില്‍ വചനം സ്വീകരിക്കുവാനും വഴിമാറി നടക്കുവാനും മറ്റെന്തെങ്കിലും തൊഴില്‍ ചെയ്ത് ജീവിക്കുവാനും താല്പര്യമുള്ളവരെ സിസ്റ്റര്‍ സ്വന്തം സഭയുടെ ജനറാള്‍ ഹൗസായ മദര്‍ സിസിലിയ ഒയാസിസ് സെന്ററിലേക്ക് കൂട്ടിക്കൊണ്ടുപോകും. അവിടെ അവര്‍ക്ക് നല്ല വഴിയിലൂടെ നടക്കുവാനുള്ള ക്ലാസുകളും ധ്യാനവും മറ്റെന്തെങ്കിലും തൊഴിലുകളില്‍ പരിശീലനവും നല്‍കും. കോണ്‍വെന്റിന്റെ പകുതി തന്നെ അവരുടെ പുനരധിവാസത്തിനായി മാറ്റിവെച്ചിരിക്കുകയാണ് സിസ്റ്റേഴ്സ്.
ദൈവം നിങ്ങളുടെ ഹൃദയത്തില്‍ പ്രവേശിച്ചാല്‍
ഇറ്റലിയിലെ അവേസാനോയില് അറിയപ്പെടുന്ന വ്യക്തിയാണ് സിസ്റ്റര്‍ ക്ലാര. ദൈവം നിങ്ങളുടെ ഹൃദയത്തില്‍ പ്രവേശിച്ചാല്‍, നിങ്ങള്‍ രക്ഷിക്കപ്പെടുകയും നിങ്ങള്‍ക്ക് മാറ്റമുണ്ടാകുകയും ചെയ്യും എന്നതാണ് സിസ്റ്റര്‍ ക്ലാരയുടെ ആപ്തവാക്യം. 2012 മുതല്‍ അനേകരെ രക്ഷയുടെ മാര്‍ഗ്ഗത്തിലേക്ക് നയിക്കുന്ന സിസ്റ്റര്‍ ക്ലാരയുടെ വിശ്വാസപ്രമാണവും ഇതുതന്നെ. തന്റെ സവിശേഷമായ ദൗത്യത്തിന് സഭാവസ്ത്രം വളരെ സഹായകമാണെന്നാണ് സിസ്ററര് പറയുന്നുത്. ആദ്യം ലൈംഗികത്തൊഴിലാളികളെ തേടിചെന്നപ്പോള്‍ അവര്‍ക്ക് വലിയ സര്‍പ്രൈസായിരുന്നു. അവര്‍ ഞങ്ങളെ അറിയില്ലെങ്കിലും സംസാരിക്കുവാന്‍ തയാറായിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങളായിട്ടുള്ള പരിചയം ഞങ്ങള്‍ക്ക് അവരുമായി ഇടപെടുന്നതിന് സഹായകമാകുന്നു.
മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന
മദര്‍ സിസിലിയ സെന്റര്‍ എന്ന ആശയം ഒരു പ്രത്യേക വ്യക്തിയുടെ ആവശ്യപ്രകാരമായിരുന്നു. അതിന്റെ വാതായനങ്ങള്‍ ക്രിസ്തുവിന്റെ മണവാട്ടികള്‍ ലൈംഗിക തൊഴിലാളികള്‍ക്കായി തുറന്നുകൊടുത്തത് ഫ്രാന്‍സിസ് മാര്‍പ്പയുടെ അഭ്യര്‍ത്ഥന മാനിച്ചായിരുന്നു. ആത്മാക്കളുടെ രക്ഷയ്ക്ക് ഉതകുന്നില്ലെങ്കില്‍ വലിയ മന്ദിരങ്ങള്‍ കൊണ്ടെന്തുകാര്യം എന്നായിരിക്കും സിസ്റ്റര്മാര് ചിന്തിച്ചിട്ടുണ്ടാകുക. രാത്രിയില്‍ ഏറ്റവും അപകടം പിടിച്ച തെരുവിലൂടെ അലഞ്ഞുവേണം ലൈംഗികത്തൊഴിലാളികളുടെ അടുത്തെത്താന്‍, അവരോട് സ്നേഹത്തോടും സാഹോദര്യത്തോടും വിശ്വാസത്തോടും കൂടി സംസാരിച്ചാണ് അവരുമയി സൗഹൃദം സ്ഥാപിക്കുന്നത്.
ജനറാള്‍ ഹൗസ് വെറുമൊരു അഭയകേന്ദ്രം മാത്രമല്ല, അത് ഒരു കുടുംബമാണ്. ക്രിസ്തു കുരിശില്‍ കിടന്നു നിലവിളിച്ചത് ഇതുപോലെ മനസ്സിലും ശരീരത്തിലും മുറിവേല്പ്പിക്കെപ്പെട്ടവര്ക്കുവേണ്ടിയായിരുന്നു സിസ്റ്റര്‍ പറയുന്നു.
ലൈലംഗികത്തൊഴിലാളികളുടെ പുനരധിവാസത്തിനായി സ്ഥാപിച്ചിരിക്കുന്ന മദര്‍ സിസിലിയ ഒയാസിസ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടുശേഖരിക്കുന്നതിനുവേണ്ടി സിസ്റ്റര്‍ ഒരു പുസ്തകവും പബ്ലീഷ് ചെയ്തിട്ടുണ്ട്. പുനരധിവസിപ്പിക്കപ്പെട്ടവരുടെ ആവശ്യങ്ങള്‍ക്ക് വരുമാനം കണ്ടെത്തുവാനായിഅവര് നിര്‍മ്മിക്കുന്ന ബ്രേസ്ലെറ്റുകളും മറ്റ് ഉത്പന്നങ്ങളും മാര്‍ക്കറ്റ് ചെയ്യുന്നു. അങ്ങനെയാണ് ജീവിക്കുവാനുള്ള വരുമാനം കണ്ടെത്തുന്നത്. പുറത്തുനിന്നുള്ള യാതൊരു ഫണ്ടിംഗും ഇല്ലെന്നും സിസ്റ്റര്‍ പറയുന്നു.
Send your feedback to : onlinekeralacatholic@gmail.com