നിരീശ്വരവാദിയായിരുന്ന ധുര്ത്തപുത്രി കന്യാസ്ത്രീയായി മാറിയതെങ്ങനെ
ജെയ്സണ്‍ പീറ്റര്‍ - ജൂലൈ 2020
സിസ്റ്റര്‍ തെരേസ നോബിള്‍ ഒരിക്കല്‍ നിരീശ്വരവാദിയായിരുന്നു. കോളജുകാലത്ത് തല ഡൈ ചെയ്ത് സ്വയം ഒരു ബുദ്ധിജീവി ചമഞ്ഞായിരുന്നു പ്രകടനം. ഒരു നല്ല വ്യക്തിയായിരിക്കുവാന്‍ ഒരു ദൈവത്തിന്റെ ആവശ്യമില്ല എന്നതായിരുന്നു അവളുടെ ചിന്ത. ദൈവം വെറും ഭാവനസൃഷ്ടിയാണെന്നായിരുന്നു അവളുടെ കാഴ്ചപ്പാട്. പക്ഷേ, ദൈവത്തിന് അവളെ വേണമായിരുന്നു. അവളെക്കുറിച്ച് അവിടുത്തേക്ക് വേറെ ഒരു പദ്ധതിയുണ്ടായിരുന്നു. ജീവിതവഴികളിലൂടെ നടന്ന് അവള് മിയാമിയിലെ ഡാട്ടര്‍ ഓഫ് സെന്റ് പോള്‍ സഭയിലെ അംഗമായി. നാലു വര്‍ഷത്തോളം മഠത്തില്‍ താമസിച്ചശേഷമാണ് സന്യാസജീവിതത്തെ പൂര്‍ണ്ണമനസ്സോടെ അവള്ആലിംഗനം ചെയ്തത്. അതൊക്കെ ദൈവത്തിന്റെ കളികളായിരുന്നുവെന്നാണ് സി. തെരേസ ഇപ്പോള്‍ പറയുന്നത്. ദൈവത്തിലേക്ക് മടങ്ങിവന്ന ധൂര്‍ത്തപുത്രിയുടെ കഥയാണ് ദ പ്രൊഡീഗല്‍ യു ലവ്; ഇന്‍വൈറ്റിംഗ് ലവ്ഡ് വണ്‍സ് ബാക് ടു ദ ചര്‍ച്ച് എന്ന തന്റെ പുസ്തകത്തില്‍ സിസ്റ്റര്‍ തെരേസ നോബിള്‍ പങ്കുവെക്കുന്നത്.
എല്ലാ കുടുംബത്തിലും ഒരു ധൂര്‍ത്തപുത്രനോ, പുത്രിയോ ഉണ്ടായിരിക്കുമെന്ന് സിസ്റ്റര്‍ തെരേസ പറയുന്നു. വര്‍ഷങ്ങളോളം ദൈവവിശ്വാസം ഇല്ലാതെ കഴിയുന്ന അവരെക്കുറിച്ച് പലപ്പോഴും അവരുടെ മാതാപിതാക്കള്‍ പ്രതീക്ഷയറ്റവരും നിസ്സാഹയരുമായിരിക്കും. അവര്‍ക്ക് ധൈര്യം പകരുവാനാണ് ഈ പുസ്തകം സിസ്റ്റര്‍ തെരേസ പറയുന്നു.
വളരെ തീക്ഷണതയുള്ള ഒരു കത്തോലിക്ക കുടുംബത്തിലായിരുന്നു തെരേസയുടെ ജനനം. 14 മുതല്‍ 24 വയസ്സുവരെ ദൈവമില്ലെന്ന കാഴ്ചപ്പാടായിരുന്നു. അതെ അവള് കടുത്ത നീരീശ്വരവാദിയായിരുന്നു. പക്ഷേ, അവളിലെ സത്യാന്വേഷണത്വര അവിടെ നിന്നില്ല. അവള് ബുദ്ധിസ്റ്റ് പുസ്തകങ്ങളില്‍ സത്യം പരതി നടന്നു. പൗരസ്ത്യ ആത്മീയ ചിന്തകളില്‍ ആകൃഷ്ടയായി. ഗ്രാജ്വേഷന് കഴിഞ്ഞപ്പോള്‍ അവള് കോസ്റ്ററിക്കയില്‍ പാവപ്പെട്ട ജനങ്ങളുടെ ഇടയില്‍ സേവനത്തിനായി പോയി. അവിടെ വെച്ചാണ് ആന്തരികമായ ദാഹം അവള് തിരിച്ചറിഞ്ഞത്. തനിക്കുചുറ്റുമുള്ളവര്‍ വളരെ ദരിദ്രരാണ്. പക്ഷേ, ദൈവത്തില്‍ വിശ്വസിക്കുന്ന അവര്‍ തന്നെക്കാളും സന്തുഷ്ടരും സമ്പന്നരുമാണ് എന്ന തിരിച്ചറിവ് അവളെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.
അവിടുത്തെ ഇടവക വികാരിയുമായുള്ള സംസാരം വീണ്ടും അവളിലെ ദൈവികവാസനയെ ഉണര്‍ത്തി. അവിടെ ഉണ്ടായിരുന്ന വൈദികനാകട്ടെ ഒരിക്കല്‍ വക്കീലായിരുന്നു. കല്യാണം ഉറപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ, എല്ലാം ഉപേക്ഷിച്ച കക്ഷി വൈദികനായി. അദ്ദേഹം അനുഭവിക്കുന്ന ആഴമായ സന്തോഷം അവളെ ഇരുത്തിച്ചിന്തിപ്പിച്ചു. പതിയെ അവള് ദൈവം ഉണ്ട് എന്ന സത്യം അനുഭവിച്ചറിയുകയായിരുന്നു. ദൈവത്തിലേയ്ക്ക് ആളുകളെ ആകര്‍ഷിക്കുവാന്‍ എളിമ വേണമെന്ന് അവള് തിരിച്ചറിഞ്ഞു. നമ്മള് ദൈവത്തിലേയ്ക്ക് ആളുകളെ ആകര്‍ഷിക്കുന്ന വാതിലുകള്‍ മാത്രമാണെന്ന് അവള് മനസ്സിലാക്കി. സഭ വളരുന്നത് മതപരിവര്‍ത്തനത്തിലൂടെയല്ല, ആകര്ഷണത്തിലൂടെയാണ് എന്ന ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ വാക്കുകള്‍ തെരേസ അനുസ്മരിക്കുന്നു.
നാം എന്തൊക്കെ പറഞ്ഞാലും നമ്മുടെ പ്രിയപ്പട്ടവര്‍ സഭയില്‍ നിന്നകന്നുപോകുന്നത് അവരുടെ സ്വന്തം തീരുമാനത്താലാണ്. അവരുടെ മടങ്ങിവരവിനും നാം ഉത്തരവാദികളല്ല. മറിച്ച് അവരുടെ മനസ്സിനെ മാറ്റിമറിക്കുന്നത് ഈൗശോയാണ്. അവിടുന്നാണ് രക്ഷകന്. പ്രാര്‍ത്ഥനയിലൂടെ മാത്രമേ നമ്മുടെ നഷ്ടപ്പെട്ടുപോയ ധൂര്‍ത്തപുത്രډാരെയും പുത്രിമാരെയും നമുക്ക് ദൈവത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരാനാവൂ തെരേസ പറയുന്നു.
Send your feedback to : onlinekeralacatholic@gmail.com