ദൈവകരുണ സ്വീകരിക്കുവാന്‍ നാം എന്തുചെയ്യണം? വി. ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ പറയുന്നത് കേള്‍ക്കൂ
ബോബന് പാരിയ്ക്കാപ്പള്ളി - ഏപ്രില്‍ 2021
ദൈവകരുണയുടെ തിരുന്നാളിന് സഭയില്‍ തുടക്കം കുറിച്ച മാര്‍പാപ്പയാണ് വി. ജോണ്‍ പോള്‍ രണ്ടാമന്. ദൈവകരുണയുടെ വലിയ പ്രഘോഷകനുമായിരുന്നു അദ്ദേഹം. സ്വര്‍ഗ്ഗത്തിലേക്കുള്ള യാത്രയ്ക്ക് തൊട്ടുമുമ്പ് 2005 ഏപ്രില്‍ 2ന് വി. ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ ദൈവകരുണയുടെ തിരുന്നാളില്‍ ഇങ്ങനെ എഴുതി. ചിലപ്പോള്‍ തിډയുടെ ശക്തികൊണ്ടും സ്വാര്‍ത്ഥതയും ഭയവും കൊണ്ടും കീഴടക്കപ്പെടുകയും പരിഭ്രാന്തമാക്കപ്പെടുകയു ചെയ്തുവെന്ന് തോന്നിയേക്കാവുന്ന മാനവരാശിക്ക് ഒരു സമ്മാനമായി ഉത്ഥിനായ ക്രിസ്തു അവിടുത്തെ സ്നേഹം നല്‍കുകയും അനുരജ്ഞനപ്പെടുത്തുകയും ക്ഷമിക്കുകയും ഹൃദയങ്ങള്‍ സ്നേഹത്തിനായി വീണ്ടും തുറക്കുകയും ചെയ്യുന്നു.. ആ സ്നേഹം ഹൃദയങ്ങളെ പരിവര്‍ത്തനപ്പെടുത്തുകയും സമാധാനം നല്‍കുകയും ചെയ്യുന്നു. ലോകത്തിനിനിയും ദൈവകരുണയെക്കുറിച്ച് കൂടുതല്‍ അറിയുവാനും സ്വീകരിക്കുവാനും ഉണ്ട്. ദൈവത്തിന്റെ കരുണ സ്വീകരിക്കുക...
1. നിങ്ങളുടെ കുറവുകള്‍ തിരിച്ചറിയുക
എന്റെ കര്‍ത്താവേ, ഇന്ന് എന്നെ കാത്തുകൊള്ളണമേ കാരണം നി എന്നെ സഹായിക്കുന്നില്ലെങ്കില്‍ ഞാന്‍ നിന്നെ ഒറ്റിക്കൊടുക്കുകയും ലോകത്തിലെ എല്ലാ തിന്മകളും ചെയ്തുപോകുകയും ചെയ്യും എന്നതായിരുന്നു വി. ഫിലിപ്പനേരിയുടെ അനുദിനപ്രാര്ത്ഥനകളിലൊന്ന്. വി. ഫ്രാന്‍സിസ് ഡി സാലസ് പറയുന്നു... നാം കുറവുള്ളവരാണ് എന്ന് അംഗീകരിക്കുന്നത് എളിമയല്ല, നാം പൂര്‍ണ്ണമായും മണ്ടന്മാരല്ല എന്നതിന്റെ തെളിവാണ്.
കരുണ എന്നത് തിന്മ നിന്ദ്യമാണെന്നോ, പാപം ആപേക്ഷികമാണെന്നോ ഉള്ള ചോദ്യമല്ല. നേരെ മറിച്ച്, പാപത്തിന്റെ ഗൗരവത്തെക്കുറിച്ച് മനസ്സിലാക്കുകയും ദൈവത്തിന്റെ കരുണ ആവശ്യമാണെന്ന് തിരിച്ചറിയുവാന്‍ നമ്മളെത്തന്നെ ഒരുക്കുകയുമാണ്, അതേസമയം തന്നെ ക്രിസ്തു നമുക്കുവേണ്ടി ചിന്തിയ രക്തത്തിന്റെ അപരിമേയമായ വില തിരിച്ചറിയുകയുമാണ്. വി. ഫൗസ്റ്റീനയോട് ഈശോ പറഞ്ഞു... ഒരാള്‍ എത്ര വലിയ പാപിയായിരിക്കുന്നുവോ, അതനുസരിച്ച് ആ വ്യക്തിക്ക് എന്റെ കരുണയ്ക്ക് അവകാശമുണ്ടായിരിക്കും എന്നാണ്.
2. അനന്തവും അഗാധവുമായ ദൈവകരുണയില്‍ വിശ്വസിക്കുക
നമ്മുടെ കുറവുകള്‍ നമ്മെ ഞെരുക്കുകയും നിരാശയിലേക്ക് തള്ളിയിടുകയും ചെയ്യാം. രക്ഷാവാഗ്ദാനത്തിലുള്ള വിശ്വാസം കൊണ്ടുമാത്രമേ അജയമായ പ്രതീക്ഷയെ ഉണര്ത്താനാകു. ചെറുപുഷ്പം ഒരിക്കല്‍ എഴുതി... ദൈവത്തിന്റെ കരങ്ങളില്‍ എളിമപ്പെടുത്തുകയും, നമ്മുടെ കുറവുകളെക്കുറിച്ച് നമ്മെ ബോധവാന്മാരാക്കുകയും, അതേസമയം തന്നെ നമ്മെ ദൈവത്തിന്റെ പൈതൃകമായ ദയയില്‍ ധൈര്യപ്പെടുത്തുകയും ചെയ്യുന്ന ഹൃദയത്തിന്റെ ആഭിമുഖ്യമാണ് വിശുദ്ധി എന്ന് വി. കൊച്ചുത്രേസ്യ എഴുതിയിട്ടുണ്ട്.
ഈശോ ഫൗസ്റ്റീനയോട് പറഞ്ഞു...എന്റെ മകളെ, എന്റെ അഗാധമായ കരുണയെക്കുറിച്ച് ലോകത്തോട് പ്രഘോഷിക്കുക... എന്റെ അടുക്കല്‍ വരുവാന്‍ ഒരു ആത്മാവും ഭയപ്പെടരുത്...എന്റെ കരുണ മനുഷ്യമനസിനോ, മാലാഖമാര്‍ക്കോ നിത്യതയില്‍ മുഴുവനായും മനസിലാക്കാന്‍ പറ്റാത്തതുമാണ്.... ലോകത്തില്‍ നിലനില്ക്കുന്നതെല്ലാം എല്ലാം തന്നെ എന്റെ കരുണയുടെ ആഴത്താല്‍ ചുറ്റപ്പെട്ടതാണ്.
3. കരുണയുടെ നീരുറവയില്‍ നിന്ന് കുടിക്കുക
ഈശോ ഫൗസ്റ്റീനയോട് പറഞ്ഞു... എന്റെ കരുണയുടെ നീരുറവയിലേക്ക് തിരിയുന്നതുവരെ മാനവരാശി സമാധാനം കണ്ടെത്തുകയില്ല. ആത്മാവേ, നിനക്കായി ഞാന്‍ ലോകത്തില്‍ കരുണയുടെ സിംഹാസനം ഒരുക്കിയിരിക്കുന്നു, ആ സിംഹാസനമാണ് സക്രാരി. ദിവ്യകാരുണ്യവും കുമ്പസാരവും ദൈവകരുണയുടെ, ക്രിസ്തുവിന്റെ സഭയിലെ അപരിമേയമായ കരുണയുടെ നീരുറവകളാണ്.
4. നിങ്ങള്‍ക്കു ചുറ്റുമുള്ളവരോട് കരുണ കാണിക്കുക
കരുണയുള്ളവര്‍ ഭാഗ്യവാന്മാര് എന്തെന്നാല്‍ അവര്‍ക്ക് കരുണ ലഭിക്കും (മത്തായി 5-7). നാം കരുണയുള്ളവരായിരിക്കുമ്പോള് മറ്റുള്ളവര്‍ നമ്മളോട് കരുണ കാണിക്കും. മറ്റുള്ളവരുടെ സഹനങ്ങളിലേക്ക് നമുക്ക് നമ്മുടെ ഹൃദയം തുറക്കാം, നമ്മെ മുറിവേല്‍പ്പിക്കുന്നവരോട് നമുക്ക് ക്ഷമിക്കാം. കരുണയുടെ അനുഗ്രഹം ലഭിക്കുന്നതിനായി ഇങ്ങനെയൊക്കെയാണ് ജീവിക്കേണ്ടത്.
Send your feedback to : onlinekeralacatholic@gmail.com