ക്രൂശിതനായ ക്രിസ്തുവിന്റെ ദര്‍ശനം കിട്ടിയ വി. തോമസ് അക്വീനാസ് എഴുത്ത് നിര്‍ത്താന്‍ കാരണമെന്തായിരുന്നു?
ജിയോ ജോര്‍ജ് - മാര്‍ച്ച് 2021
കത്തോലിക്കസഭയ്ക്ക് ദൈവം നല്കിയ പുണ്യമായിരുന്നു വേദപാരംഗതനും തിയോളജിയനും തത്വശാസ്ത്രജ്ഞനും അഗാധപണ്ഡിതനും പ്രഭാഷകനും എഴുത്തുകാരനുമൊക്കെയായിരുന്ന വേദപാരംഗതനായ വി. തോമസ് അക്വീനാസ്. അദ്ദേഹമാണ് ക്രൈസ്തവ വിശ്വാസത്തിന് ബൗദ്ധികതയുടെ അടിത്തറയിട്ടതും മദ്ധ്യകാലഘട്ടത്തില്‍ സഭയുടെ പോരാളിയുമായി വര്‍ത്തിച്ചത്. അദ്ദേഹം എഴുതിത്തീര്‍ക്കാതെ പോയ പുസ്തകമായിരുന്നു സുമ്മ തിയോളജിക്ക. അദ്ദേഹത്തിന്റെ അവസാനത്തെ പുസ്തകവുമായിരുന്നു അത്.
കത്തോലിക്ക സഭയില്‍ അദ്ദേഹം അറിയപ്പെടുന്നത് വേദപാരംഗതന് എന്ന വിശേഷണത്താലാണ്. കാരണം ദൈവശാസ്ത്രത്തില്‍ അത്രമാത്രം ആഴമായ പഠനവും പ്രബോധനങ്ങളുമാണ് അദ്ദേഹം സംഭാവന ചെയ്തിട്ടുള്ളത്. മനുഷ്യബുദ്ധിക്കും മേലെയുള്ള കാര്യങ്ങളെക്കുറിച്ചാണ് അദ്ദേഹം വളരെ സീരിയസായി എഴുതിയിട്ടുള്ളത്. ദൈവശാസ്ത്രവും മനുഷ്യബുദ്ധിയും തത്വശാസ്ത്രവുമൊക്കെ സമന്വയിപ്പിക്കുന്ന അദ്ദേഹത്തിന്റെ എഴുതിപൂര്‍ത്തിയാകാത്ത സുമ്മ തിയോളജിക്ക കംപ്ലീറ്റ് ചെയ്യാന്‍ ഇന്നുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല.
ദൈവം വെളിപ്പെടുത്തിക്കൊടുത്ത കാര്യങ്ങളായിരുന്നു അദ്ദേഹം എഴുതിയത്. ഡൊമിനിക്കന്‍ വൈദികനും അഗാധ പാണ്ഡിതനുമായിരുന്ന അദ്ദേഹത്തിന് ഇടയ്ക്കിടയ്ക്ക് സൂപ്പര്‍നാച്ചുറല്‍ എക്സ്റ്റന്‍സി ഉണ്ടാകാറുണ്ടായിരുന്നുവത്രെ.
1273 ഡിസംബര്‍ 6-ാം തിയതി അദ്ദേഹം ബലിയര്‍പ്പിച്ചുകൊണ്ടിരിക്കെ അദ്ദേഹത്തിന് എക്സ്റ്റസി ഉണ്ടായി. ക്രൂശിതനായ ക്രിസ്തുവിന്റെ രൂപം അദ്ദേഹം ദര്‍ശിച്ചു. ക്രൂശില്‍ കിടക്കുന്ന ക്രിസ്തു അദ്ദേഹത്തോട് ചോദിച്ചു. തോമസ് നീ എന്നെക്കുറിച്ച് നന്നായി എഴുതിയിരിക്കുന്നു. നിനക്ക് എന്ത് പ്രതിഫലമാണ് വേണ്ടത്. കര്‍ത്താവേ നിന്നെയല്ലാതെ എനിക്ക് മറ്റൊന്നും വേണ്ട -എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഡൊമിനിക്കന്‍ വൈദികര്‍ ഈ സംഭവം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
നിരന്തരം എഴുതിക്കൊണ്ടിരുന്ന പണ്ഡിതനായ തോമസ് അക്വീനാസ് ആ ദര്ശനനത്തിന് ശേഷം എഴുത്ത് നിര്‍ത്തി. അദ്ദേഹത്തിന്റെ കുമ്പസാരക്കാരന് അദ്ദേഹത്തോട് വീണ്ടും എഴുതണമെന്ന് അപേക്ഷിച്ചു. അപ്പോള്‍ വി. തോമസ് അക്വീനാസ് അദ്ദേഹത്തോട് പറഞ്ഞു. എനിക്ക് വെളിപ്പെടുത്തിത്തന്നതും ഞാന്‍ ദര്‍ശിച്ചതുമായ കാര്യങ്ങള്‍ വെച്ചുനോക്കിയാല്‍ ഞാന്‍ എഴുതിയതെല്ലാം വെറും വൈക്കോല്‍ മാത്രമാണ്. ഇതിനപ്പുറത്തേക്ക് എനിക്ക് എഴുതാന്‍ ഇനി കഴിയില്ല.
ഈ സംഭവത്തിനുശേഷം അദ്ദേഹം എഴുത്ത് നിര്‍ത്തി. അദ്ദേഹം എഴുതി പൂര്‍ത്തിയാക്കാതെ വിട്ടുപോയ സുമ്മ തിയോളജിക്ക എന്ന ദൈവശാസ്ത്രപുസ്തകം ഇന്നും അതുപോലെ നിലനില്ക്കുന്നു. ഈ സംഭവം കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷം 1274 മാര്‍ച്ച് 7 ന് അദ്ദേഹം ദൈവത്തിന്റെ പക്കലേക്ക് വിളിക്കപ്പെട്ടു.
ദൈവിക വെളിപാടുകളെക്കുറിച്ചും മാനുഷിക ബുദ്ധിയെക്കുറിച്ചും ആധികാരികമായി എഴുതിയ അദ്ദേഹത്തെ വേദപാരംഗതനെന്നും ആഞ്ചലിക് ഡോക്ടര്‍ എന്നും വിളിക്കുന്നു. 1239ല്‍ നേപ്പിള്‍സില്‍ പഠനത്തിനുപോയ വി. തോമസ് അക്വീനാസ് അരിസ്റ്റോട്ടിലിന്റെ ഫിലോസഫിയില്‍ ആകൃഷ്ടനായി. 1243 ല്‍ അദ്ദേഹം സമ്പന്നമായ തന്റെ കുടുംബത്തെ ഉപേക്ഷിച്ച് ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്നു. അമ്മയ്ക്കും കുടുംബത്തിലാര്‍ക്കും അത് ഇഷ്ടമില്ലായിരുന്നു. അമ്മ പറഞ്ഞതനുസരിച്ച് അദ്ദേഹത്തിന്റെ സഹോദരډാര്‍ അദ്ദേഹത്തെ പിടിച്ചുകൊണ്ടുവന്ന് വീട്ടുതടങ്കലിലാക്കി. എന്നാല്‍ മകന്റെ മനം മാറില്ല എന്ന് മനസ്സിലാക്കിയ അമ്മ അവന് സ്വയം രക്ഷപ്പെടാനുള്ള പഴുതിട്ടുകൊടുത്തു. ഒരു വര്‍ഷത്തിനുശേഷം അദ്ദേഹം പാരീസിലെത്തി, പഠനം പൂര്‍ത്തിയാക്കി. വൈദികനായി. മാര്‍പാപ്പയുടെ ദൈവശാസ്ത്ര ഉപദേശകനും ലോകമറിയുന്ന ദൈവശാസ്ത്രജ്ഞനുമായി.
Send your feedback to : onlinekeralacatholic@gmail.com