ശരിക്കും പിശാചിന്റെ പേടിസ്വപ്നമാണോ യൗസേപ്പിതാവ്?
ജെയ്സണ്‍ പീറ്റര്‍ - ഏപ്രില്‍ 2021
മിഷണറിമാരും സാത്താനിസ്റ്റുകളും ഭൂതോച്ഛാടകരും ഒരു പോലെ സമ്മതിക്കുന്ന ഒരു കാര്യമാണ് സാത്താനെതിരെയുള്ള പോരാട്ടത്തില്‍ യൗസേപ്പിതാവിന്റെ അപാരമായ മാദ്ധ്യസ്ഥ്യശക്തി.
വി. ജോസഫിന്റെ ലുത്തീനിയയില്‍ സെന്റ് ജോസഫ്, ടെറര്‍ ഓഫ് ഡിമോന്സ്, പ്രെ ഫോര്‍ അസ് എന്നാണ് പ്രാര്‍ത്ഥിക്കുക. സാത്താന്റെ പേടിസ്വപ്നമായ വി. യൗസേപ്പേ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെ എന്ന പ്രാര്‍ത്ഥന ചൊല്ലുമ്പോള്‍ പലരും അത്ഭുതപ്പെടാറുണ്ട്.
സാത്താനെതിരെയുള്ള പോരാട്ടത്തില്‍ യൗസേപ്പിതാവിന്റെ മാദ്ധ്യസ്ഥ്യം വസ്തുനിഷ്ഠമായി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും അനുഭവങ്ങളില്‍ നിന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ് അത്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ എഴുതപ്പെട്ട ഗോ ടു ജോസഫ്, ഔര്‍ അണ്ഫെയ്ലിംഗ് പ്രാട്ടക്ട്ര് എന്ന പുസ്തകത്തില്‍ എങ്ങനെയാണ് സാത്താനിക സ്വാധീനങ്ങളില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കാന്‍ മിഷണറിമാര്‍ യൗസേപ്പിതാവിന്റെ മാദ്ധ്യസ്ഥ്യം യാചിച്ചിട്ടുള്ളതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
സാത്താന്റെ എകാധിപത്യം അവസാനിപ്പിച്ച് ക്രിസ്തുവിന്റെ രാജ്യം സ്ഥാപിക്കുന്നതില്‍ യൗസേപ്പിതാവിന്റെ മാദ്ധ്യസ്ഥ്യം വളരെ ഫലവത്താണെന്ന് ആത്മീയ ഗ്രന്ഥകാരന്മാര് ഒരുപോലെ സമ്മതിക്കുന്നു. അത് അനേകം അനുഭവങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്. അതിന്റെ പശ്ചാത്തലത്തിലാണ് കത്തോലിക്കസഭ അദ്ദേഹത്തിന് പിശാചിന്റെ പേടിസ്വപ്നമെ എന്ന വിശേഷണം നല്‍കിയത്. അനേകം മിഷണറിമാര്‍ പിശാചിനെ പുറത്താക്കുന്നതില്‍ തങ്ങള്‍ക്ക് യൗസേപ്പിതാവിന്റെ സഹായം ലഭിച്ചിട്ടുള്ളതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ഒരിക്കല്‍ സാത്താന്റെ പുരോഹിതനായിരുന്ന്, പിന്നീട് സഭയില്‍ പ്രവേശിച്ച വാഴ്ത്തപ്പെട്ട ബാര്‍ത്തലോ ലോംഗോയുടെ ജീവിതം മാറ്റിമറിക്കുന്നതില്‍ യൗസേപ്പിതാവ് പരമപ്രധാനമായ പങ്കുവഹിച്ചുവെന്ന് ഫാ. ഡൊണാള്‍ഡ് ഗാലോവേ പറയുന്നു. ബര്‍ത്തലോ ലോംഗോ സെന്റ് ജോസഫിനോട് അപാരമായ ഭക്തിയുള്ളയാളായിരുന്നു, മാത്രമല്ല എല്ലാ ദിവസവും അദ്ദേഹത്തോട് പ്രാര്‍ത്ഥിക്കാറുമുണ്ടായിരുന്നു. മാത്രമല്ല പിശാചിന്റെ പേടിസ്വപ്നമേ എന്ന വിശേഷണം വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തിരുന്ന വ്യക്തിയുമായിരുന്നുവത്രെ.
ബാര്ത്തലോയ്ക്ക് അത്രമാത്രം സ്നേഹമായിരുന്നു യൗസേപ്പിതാവിനോട്. അദ്ദേഹം തന്നെ സമീപിക്കുന്നവരോട് പറഞ്ഞിരുന്നത് ഏത് തരത്തിലുള്ള പ്രലോഭനങ്ങളായാലും അതിനെതിരെ പോരാടുവാന്‍ ജോസഫിന്റെ പക്കലേക്കു പോകുക എന്നായിരുന്നു.
നാമം കേള്‍ക്കുമ്പോള്‍ തന്നെ പിശാചുക്കള്‍ വിറയ്ക്കുകയും ഓടുകയും ചെയ്യുന്ന ഒരു വിശുദ്ധന്റെ തന്നെ സംരക്ഷണം ലഭിക്കുക എന്നത് വളരെ വലിയ അനുഗ്രഹമാണ് എന്ന് ഒരിക്കല്‍ ബര്‍ത്തലോ ലോംഗോ പറഞ്ഞിരുന്നു.
പ്രമുഖ എക്സോര്‍സിസ്റ്റായ മോണ്‍. സ്റ്റീഫന്‍ ജെ. റോസേറ്റി തന്റെ ഏക്സോര്സിസ്റ്റ് ഡയറിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സെന്റ് ജോസഫ് തന്റെ മിനിസ്ട്രിയില്‍ വളരെ ശക്തമായ സഹായമായിരുന്നുവെന്നാണ്.
സാത്താന്റെ പ്രലോഭനങ്ങളില്‍ നിന്ന് നിങ്ങള്‍ രക്ഷപ്പെടാനാഗ്രഹിക്കുന്നുവെങ്കില് - ജോസഫിന്റെ പക്കലേക്ക് പോകുക.
ജോസേപ്പേ
Send your feedback to : onlinekeralacatholic@gmail.com