യൗസേപ്പിതാവിനെ നല്ല മരണത്തിന്റെ മദ്ധ്യസ്ഥന്‍ എന്നുവിളിക്കാന്‍ കാരണമിതാണ്
ആഷിന് ഷറോയി - ഏപ്രില്‍ 2021
നല്ല മരണത്തിന്റെ മദ്ധ്യസ്ഥനാണ് വി. യൗസേപ്പിതാവ്. അതെന്തുകൊണ്ടാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ. മരണമെത്തുന്ന നേരത്ത് ഈശോയോടും മാതാവിനോടും നമ്മുടെ അരികിലൊരിത്തിരി നേരം ഇരിക്കണെ എന്ന് യാചിക്കന്നവരാണ് ക്രൈസ്തവര്‍. മരണനേരത്ത് ആ ആഗ്രംഹം സാധിച്ച ലോകത്തിലെ ഒരേയൊരു വ്യക്തിയാണ് യൗസേപ്പിതാവ്. ഇടത്തും വലത്തും മാതാവും ഈശോയും ഉണ്ടായിരിക്കെയാണ് അദ്ദേഹം ഈലോകവാസം വെടിഞ്ഞത്. അതുപോലൊരു മരണം മറ്റാര്‍ക്കും കിട്ടിയിട്ടുണ്ടാകില്ല.
ബൈബിളില്‍ യൗസേപ്പിതാവിനെക്കുറിച്ച് അധികമൊന്നും കാണുന്നില്ല. ഒരു വാക്കുപോലും അദ്ദേഹം പറയുന്നതായും കാണുന്നില്ല. അതുകൊണ്ട് യൗസേപ്പിതാവിന്റെ ജീവിതത്തെക്കുറിച്ച് അറിയുവാന്‍ നമുക്ക് പാരമ്പര്യങ്ങള്‍ തന്നെയാണ് ആശ്രയം.
ഈശോയുടെ കുരിശുമരണത്തിനുമുമ്പേ യൗസേപ്പിതാവ് ഇഹലോകവാസം വെടിഞ്ഞിരുന്നുവെന്നാണ് ബൈബിള്‍ പണ്ഡിതന്മാര് പറയുന്നത്. അതിനു കാരണമായി ചൂണ്ടിക്കാണ്ടുന്നത് ഈശോയുടെ കുരിശുമരണസമയത്തെന്നാും യൗസേപ്പിതാവിനെക്കുറിച്ച് സുവിശേഷകാരന്മാര്‍ ഒന്നും പറയുന്നില്ല എന്നതും ഈശോ കുരിശില്‍ കിടന്നുകൊണ്ട് തന്റെ മാതാവിനെ സ്വന്തം ശിഷ്യന് ഭരമേല്പിക്കുന്നതുമാണ്. (യോഹ 19 : 27). യൗസേപ്പിതാവുണ്ടായിരുന്നെങ്കില് അങ്ങനെ ചെയ്യേണ്ടിവരുമായിരുന്നില്ലല്ലോ.
ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് നോക്കുമ്പോള്‍, പാരമ്പര്യങ്ങള്‍ അവകാശപ്പെടുന്നത് യൗസേപ്പിതാവ് ഈശോയുടെയും മാതാവിന്റെയും കരങ്ങളില്‍ കിടന്നോ, സാന്നിധ്യത്തിലോ ആണ് മരിച്ചതെന്നാണ്. ആ മനോഹരമായ ഇമേജാണ് നല്ല മരണത്തിന്റെ പേട്രണായി യൗസേപ്പിതാവിനെ സഭ പ്രഖ്യാപിക്കുവാന്‍ കാരണമായത്.
യൗസേപ്പിതാവിന്റെ മരണനിമിഷങ്ങളെക്കുറിച്ച് പിന്നീട് അനേകം പേര് എഴുതിയിട്ടുണ്ട്. എന്നാല്‍ ഏറ്റവും സ്പര്ശനീയമായി എഴുതിയിട്ടുള്ളത് വെനറബ്ള് മദര്‍ മേരി ഓഫ് ജീസസ് ഓഫ് അഗ്രേഡയാണ്. തനിക്കു ലഭിച്ച സ്വകാര്യ വെളിപാടുകള്‍ അവള് തന്റെ മിസ്റ്റിക്കല്‍ സിറ്റി ഓഫ് ഗോഡ് എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുത് ഇങ്ങനെയാണ്....
അപ്പോള്‍, ദൈവത്തിന്റെ ആ മനുഷ്യന്, നമ്മുടെ കര്‍ത്താവായ ക്രിസ്തുവിനു നേരെ അത്യന്തം ആദരവോടെ നോക്കി, അവിടുത്തേക്ക് മുമ്പില്‍ മുട്ടുകുത്താന്‍ ആഗ്രഹിച്ചു. എന്നാല്‍ മാധുര്യവാനായ ഈശോ, അടുത്തേക്ക് വന്ന്, അദ്ദേഹത്തെ ആ കരങ്ങളില്‍ സ്വീകരിച്ചു, ആ കൈകളില്‍ ചാരിക്കിടന്ന് ജോസഫ് പറഞ്ഞു... എന്റെ അത്യുന്നതനായ കര്‍ത്താവും ദൈവവുമായവനെ, നിത്യപിതാവിന്റെ പുത്രാ, ലോകത്തിന്റെ സൃഷ്ടാവും രക്ഷകനുമായവനെ, നിന്റെ ദാസനും കരവേലയുമായ എന്നെ അനുഗ്രഹിക്കുക.. ഏറ്റവും കാരുണ്യവാനായ രാജാവേ, നിന്നെ സേവിക്കുന്നതിലും ഇടപെടുന്നതിലും വന്നുപോയ പിഴവുകള്‍ എന്നോട് ക്ഷമിക്കണമേ. ഞാന്‍ അങ്ങയെ പുകഴ്ത്തുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു. അങ്ങയുടെ അനന്തമായ കാരുണ്യത്താല്‍ മാതാവിന്റെ ജീവിതപങ്കാളിയാകുവാന് എന്നെ തിരഞ്ഞെടുത്തതിനെയോര്‍ത്ത് ഞാന്‍ നിത്യവും ഹൃദ്യവുമായി നന്ദിപറയുന്നു, അങ്ങയുടെ മഹത്വവും മഹിമയും നിത്യകാലത്തേക്കുള്ള എന്റെ നന്ദിപ്രകടനമായിരിക്കട്ടെ. ലോകരക്ഷകനായ അവിടുന്ന് തന്റെ അനുഗ്രഹം ചൊരിഞ്ഞുകൊണ്ട് പറഞ്ഞു.. എന്റെ പിതാവേ, എന്റെയും എന്റെ നിത്യപിതാവിന്റെയും കൃപയിലും സമാധാനത്തിലും വിശ്രമിക്കുക: ലിംബോയില്‍ അങ്ങയെ കാത്തിരിക്കുന്ന പ്രവാചകന്മാര്ക്കും വിശുദ്ധര്‍ക്കും അവരുടെ മോചനത്തിന്റെ സന്തോഷകരമായ സദ്വാര്ത്ത അറിയിക്കുക. ഈശോയുടെ ഈ വാക്കുകള്‍ കേട്ട്, അവിടുത്തെ കരങ്ങളിലേക്ക് ചാഞ്ഞ്, ഏറ്റവും ഭാഗ്യവാനും വിശുദ്ധനുമായ ജോസഫ് നിത്യതപ്രാപിച്ചു. കര്‍ത്താവ് തന്നെ അവിടുത്തെ മിഴികള്‍ അടച്ചു.
എന്തൊക്കെയാണ് സംഭവിച്ചെങ്കിലും ജോസഫിന് കിട്ടിയത് തീര്‍ത്തും സന്തോഷകരമായ മരണമായിരുന്നു, ലോകത്തിലെ ഏറ്റവും സ്നേഹവതിയായ ഭാര്യയും പുത്രനും മദ്ധ്യത്തില്‍ കിടന്നുകൊണ്ട് പ്രതീക്ഷയോടെ, സന്തോഷത്തോടെ നിത്യതയെ പുണരുക.
Send your feedback to : onlinekeralacatholic@gmail.com