ഇടവക വികാരി പദവിയില്‍ നിന്ന് തന്നെ മാറ്റണമെന്ന പരാതി കണ്ടപ്പോള്‍ വിശുദ്ധ മരിയ വിയാനി എന്താണ് ചെയ്തതെന്നോ?
ജെയ്സണ്‍ പീറ്റര്‍ - ഓഗസ്റ്റ് 2021
വൈദികരുടെ മദ്ധ്യസ്ഥനും അതുല്യമായ വിശുദ്ധികൊണ്ട് പതിനായിരങ്ങളെ ദൈവത്തിലേക്ക് അടുപ്പിക്കുകയും ചെയ്ത പുണ്യചരിതനുമായിരുന്നു വി. മരിയ ജോണ്‍ വിയാനി. വിശുദ്ധിയുടെ പരിമളം കൊണ്ട് ഒരു ഇടവകയെ തന്നെ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാക്കിയ വ്യക്തിയായിരുന്നു അദ്ദേഹം. എന്നാല്‍, ഇടവക വികാരി എന്ന നിലയില്‍ അദ്ദേഹത്തെ ഇഷ്ടപ്പെടാത്തവരും ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ ഇടവകയില്‍. അവര്‍ ചില വൈദികരോടൊപ്പം ചേര്‍ന്ന് അദ്ദേഹത്തെ ഇടവകയില്‍ നിന്ന് പുറത്താക്കാന്‍ കിണഞ്ഞുപരിശ്രമിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം അവരില്‍ പലര്‍ക്കും പിടിച്ചില്ല. മാത്രമല്ല അദ്ദേഹം മണിക്കൂറുകളോളം കുമ്പസാരക്കൂട്ടില്‍ സമയം ചിലവഴിക്കുകയും ചെയ്യുന്നു.
അബേ ആല്‍ഫ്രഡ് മോനിന് എഴുതിയ വിയാനിയച്ചന്റെ ജീവചരിത്രത്തില്‍ അദ്ദേഹത്തിന് ഇടവകയില്‍ നേരിടേണ്ടി വന്ന പരീക്ഷണങ്ങളെക്കുറിച്ച് എഴുതിയിട്ടുണ്ട്. അതില്‍ രസകരമായ ഒരു സംഭവം വിവരിക്കുന്നുണ്ട്.
വിവേചനരഹിതമായ തീക്ഷണതയും പ്രാര്ത്ഥനാഭിമുഖ്യവുമുള്ള മഠയനും അജ്ഞനുമായ തങ്ങളുടെ ഇടവക വികാരിയായ മരിയ വിയാനി എന്ന അച്ചനെ ഇടവകയില്‍ നിന്ന് ഏതു വിധേനയും മാറ്റിത്തരണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് രൂപതയിലെ പ്രമുഖരായ വൈദികരും ഇടവകജനങ്ങളില്‍ ചിലരും കൂടി പുതിയ ബിഷപ്പിന് ഒരു പരാതി തയാറാക്കി. അതില്‍ വളരെ മോശമായ ഭാഷയിലായിരുന്നു വിയാനിയച്ചനെ കുറിച്ച് പരമാര്‍ശിച്ചിരുന്നത്. തങ്ങളുടെ എതിരഭിപ്രായം വികാരി കൂടി ഒന്നറിഞ്ഞോട്ടെ എന്ന ലക്ഷ്യത്തോടെ അവരിലാരോ ആ കത്ത് വിയാനിയച്ചന് കൈമാറി. തന്നെ കുറിച്ച് വളരെ മോശമായ ഭാഷയില്‍ എഴുതിയിരിക്കുന്ന കത്ത് വായിച്ച ശേഷം മരിയ വിയാനിയച്ചന് എന്തുചെയ്തെന്നോ. കത്ത് കീറിക്കളഞ്ഞില്ല. പകരം അ അദ്ദേഹവും അവരുടെ പരാതിയുടെ അടിയില്‍ സ്വന്തം പേരു കൂടി എഴുതി ഒപ്പിട്ടു തിരികെ കൊടുത്തു.
എളിമയുടെ നിറകുടമായിരുന്ന അദ്ദേഹം താന്‍ താന്‍ ഇതിന് അര്‍ഹനാണ് എന്ന് കരുതി. തന്നെ ഉടനെ വികാരി സ്ഥാനത്തുനിന്ന് നീക്കുമെന്നും കരുതി കാത്തിരുന്നു. ഒരു നന്മയും ചെയാതെ, ഒന്നിനും കൊള്ളാത്ത തന്നെ ഇവിടെ നിന്ന് പുറത്താക്കുന്ന ദിവസവും എണ്ണി അദ്ദേഹം കാത്തിരുന്നു. ഇടവകക്കാര് നിരവധി പരാതികള്‍ അയച്ചെങ്കിലും തന്റെ കൈയൊപ്പോടുകൂടിയ പരാതി ബിഷപ് ഒരിക്കലും നിരസിക്കുകയില്ലെന്ന് തന്നെ അദ്ദേഹം കരുതി. അത്രത്തോളമായിരുന്നു അദ്ദേഹത്തിന്റെ എളിമ.
താനൊരിക്കലും ദൈവത്തിന്റെ ജോലിയിക്ക് തടസ്സമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ദൈവത്തിന്റെ കൈയില്‍ താന്‍ വെറുമൊരു ഉപകരണമാണെന്നും, തന്നെ ദൈവത്തിന് വേണ്ടെങ്കില്‍ അതില്‍ സന്തോഷമേ ഉള്ളുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.
Send your feedback to : onlinekeralacatholic@gmail.com