കോവിഡ് 19 ന് ശേഷം എന്ത് സംഭവിക്കും?
ഷെവലിയര്‍ ബെന്നി പുന്നത്തറ - ഏപ്രിൽ 2020
നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. നിങ്ങള്‍ ഭയപ്പെടുകയും വേണ്ട. ദൈവത്തില്‍ വിശ്വസിക്കുവിന്‍. എന്നിലും വിശ്വസിക്കുവിന്‍ എന്നരുളിച്ചെയ്ത യേശുവിന്റെ സമാധാനം എല്ലാവര്ക്കും ആശംസിക്കുന്നു. ഇത് സമാധാനത്തിന്റെ കാലമല്ല. നമുക്ക് കിട്ടുന്ന വാര്‍ത്തകള്‍ അധികവും അസമാധാനത്തിന്റേതാണ്. എങ്കിലും ഈ അസ്വസ്ഥകള്‍ നിറഞ്ഞ കാലഘട്ടത്തിലും ദൈവം നമുക്ക് സമാധാനം വാഗ്ദാനം ചെയ്യുന്നുണ്ട്. പക്ഷേ, നമ്മുടെ ഹൃദയം പല കാര്യങ്ങളെ ഓര്‍ത്തും ഉത്കണഠാകുലമാണ്. ഈ ലോക്ഡൗണ്‍ എന്ന് തീരും? ഈ കോവിഡ് 19 അവസാനിച്ചു കഴിഞ്ഞാല്‍ ലോകത്തിന്റെ സ്ഥിതി എന്താകും? ഇതിനുശേഷം എന്റെ ജോലി, എന്റെ ബിസ്നസ്സ്, എന്റെ പ്രവര്‍ത്തനമേഖലകള്‍ ഇതൊക്കെ എങ്ങനെയായിരിക്കും...ഇതിനെക്കുറിച്ചെക്കെ ഓര്‍ത്ത് വിഷമിക്കുന്ന ഒരുപാടു മനുഷ്യര്‍ നമുക്കിടയിലുണ്ട്. ഒരു പക്ഷേ, നമ്മളും അത്തരത്തില്‍ വിഷമിക്കുന്ന ഒരു വ്യക്തിയായിരിക്കാം. എന്നാല്‍ ഏശയ്യ പ്രവാചകന്റെ പുസ്തകത്തില്‍ 28 ാം അദ്ധ്യായം മൂന്നാമത്തെ തിരുവചനം പറയുന്നുണ്ട്. കര്‍ത്താവില്‍ ഹൃദയം ഉറപ്പിച്ചിരിക്കുന്നവരെ അവിടുന്ന് തന്റെ സമാധാനത്തിന്റെ തികവില്‍ സംരക്ഷിക്കുന്നു. എന്തെന്നാല്‍, അവന് അവിടുന്നില്‍ ആശ്രയിച്ചു. നമ്മള് എന്തിലാണോ ആശ്രയിക്കുന്നത് അതിലായിരിക്കും നമ്മുടെ ഹൃദയം ഫോക്കസ് ചെയ്യുക. നമ്മുടെ ജോലിയിലാണ് നമ്മള് ആശ്രയിക്കുന്നതെങ്കില്‍ എപ്പോഴും ജോലിയെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കും. പണമാണ് ആശ്രയമെങ്കില്‍ ഏപ്പോഴും പണത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കും. നമ്മള് എന്തിലാണോ ആശ്രയിക്കുന്നത് അതിലേക്ക് ഹൃദയം കടന്നുചെന്നുകൊണ്ടിരിക്കും.
ദൈവത്തിലാണ് ഒരു വ്യക്തി ആശ്രയിക്കുന്നതെങ്കില്‍, ആ വ്യക്തിയുടെ ഹൃദയം ദൈവത്തിലേക്ക് പോകും. അങ്ങനെ ദൈവത്തില്‍ ഹൃദയം ഉറപ്പിച്ചിരിക്കുന്ന വ്യക്തികളെ ദൈവം തന്റെ സമാധാനത്തിന്റെ തികവില്‍ സംരക്ഷിക്കുമെന്നാണ് ദൈവത്തിന്റെ തിരുവചനം നമ്മെ പഠിപ്പിക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ സമാധാനത്തോടെ ജീവിക്കുവാന്‍ നമ്മുടെ ഹൃദയം ദൈവത്തില്‍ നമ്മള് സമര്‍പ്പിക്കണം. നമ്മള് പലപ്പോഴും പ്രശ്നങ്ങളെക്കുറിച്ചാണ് കൂടുതല്‍ ചിന്തിക്കുക. ഈ കാലഘട്ടത്തിലാണെങ്കില്‍ കൊറൊണയെക്കുറിച്ച് നമ്മള് കൂടുതല്‍ കുടുതല്‍ ചിന്തിക്കുന്നു. എന്നാല്‍, കൊറോണയെക്കാളുപരി നമ്മള് ചിന്തിക്കേണ്ടത് ദൈവത്തെക്കുറിച്ചാണ്. അതുപോലെ തന്നെ എനിക്ക് രോഗം പിടിപെടുമോ, മരിക്കുമോ എന്ന് ചിന്തിച്ച് അസ്വസ്ഥതപ്പെടുന്ന വ്യക്തികളുണ്ട്. പക്ഷേ, നമ്മളെ സംരക്ഷിക്കാന്‍ കഴിവുള്ള, മരണത്തെ കീഴ്പ്പെടുത്തിയ ഈശോയിലാണ് നമ്മുടെ ഹൃദയം എപ്പോഴും ഉണ്ടായിരിക്കേണ്ടത്.
അതുപോലെ നമ്മുടെ ഭാവി എന്താകുമെന്ന് ഓര്‍ത്ത് ഉത്കണ്ഠപ്പെടുന്നവരുണ്ട്. പക്ഷേ, നമ്മുടെ കര്‍ത്താവ് ഭാവിയുടെയെും കര്‍ത്താവാണ്. സങ്കീര്‍ത്തനം 9 :7 ല്‍ നമ്മള് ഇങ്ങനെ വായിക്കുന്നുണ്ട്. കര്‍ത്താവ് എന്നേക്കും സിംഹാസനസ്ഥനാണ്, അവന്റെ ഭരണം, അവന്റെ ആധിപത്യം എല്ലാ കാലഘട്ടത്തിലേക്കും. കോവിഡ് 19ന് ശേഷവും നമ്മുടെ ദൈവം കര്‍ത്താവ് തന്നെയാണ്. അവിടുന്ന് നമ്മളെ സഹായിക്കുവാന്‍, നമ്മളെ പരിപാലിക്കുവാന്‍ നമ്മുടെ ഭാവിയിലും എപ്പോഴും കൂടെയുണ്ടായിരിക്കും. ഞാന്‍ നിങ്ങളെ ഒരിക്കലും അവഗണിക്കുകയില്ല. കാലത്തിന്റെ അവസാനം വരെ ഞാന്‍ നിങ്ങളുടെ കൂടെയുണ്ടായിരിക്കും എന്ന് അരുളിച്ചെയ്ത കര്‍ത്താവില്‍ വിശ്വസിച്ചുകൊണ്ട് നമ്മുടെ ഭാവിയെപ്രതിയും കര്‍ത്താവില്‍ നാം വിശ്വസിക്കുവാന്‍ പഠിക്കണം. അപ്പോള്‍ ഹൃദയത്തില്‍ ശാന്തതയുള്ളവരായിട്ട് ജീവിക്കുവാന്‍ നമുക്ക് സാധിക്കും. നമ്മുടെ ദൈവം സര്‍വ്വശക്തനാണ്. നമ്മുടെ ദൈവം സര്‍വ്വവും അറിയുന്നവനാണ്. അവനറിയാതെ ഒന്നും സംഭവിക്കുന്നില്ല. ഈ കോവിഡ് 19 ന്റെ ദുരിതങ്ങളും എല്ലാ അവന് അറിയുന്നു. അവന് അറിയുന്നതുകൊണ്ട് അതിന് ഒരു പരിഹാരവും അതിന് ഒരു അവസാനവും അവന് കരുതിവെച്ചിട്ടുണ്ട്. വിശ്വാസത്തിനുവേണ്ടി നമ്മള് അതിനുവേണ്ടി കാത്തിരിക്കണം. ഈ അടുത്ത ദിവസങ്ങളില്‍ ജര്‍മ്മനിയിലെ സ്റ്റേറ്റ് ഫിനാന്‍സ് മിനിസ്റ്ററായ തോമസ് ഷാഫെര്‍ എന്ന 54 കാരന് ആത്മഹത്യ ചെയ്തു. അതിന്റെ കാരണം എന്താണെന്നറിയാമോ, കോവിഡ് 19 നെക്കുറിച്ചുള്ള അമിതമായ ഉത്കണ്ഠ, കോവിഡ് 19 കഴിഞ്ഞാല്‍ ജര്മ്മനിയിലുണ്ടാകുന്ന സാമ്പത്തിക തകര്‍ച്ച, അതിന്റെ ദുരിതങ്ങള്‍, അതെല്ലാം ഓര്‍ത്ത് ഓര്‍ത്ത് തളര്‍ന്ന് ആ മനുഷ്യന് ഒടുവില്‍ ആത്മഹത്യ ചെയ്തു.
പ്രിയപ്പെട്ടവരെ, ഒരു ദൈവവിശ്വാസി ഇത്തരത്തില്‍ ചിന്തിക്കന്‍ പാടുള്ളതല്ല. കാരണം ഇതിനുമുമ്പും ലോകത്തില്‍ ഒരു പാട് ദുരിതങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പ്ലേഗുകളും ഫ്ളു ബാധകളും കഴിഞ്ഞ നാളുകളില്‍ ലോകത്തിലുണ്ടായിട്ടുണ്ട്. ലോകം അതിനെയെല്ലാം അതിജീവിച്ചിട്ടുണ്ട്. ഉദാഹരണത്തിന് 1918 ലുണ്ടായ സ്പാനിഷ് ഫ്ളൂ. സ്പാനിഷ് ഫ്ളൂ അന്ന് ഭുമുഖത്ത് ജീവിച്ചിരുന്ന ഏകദേശം മൂന്നിലൊന്ന് മനുഷ്യരെ, 500 മില്യണ്‍ മനുഷ്യരെ ബാധിച്ചിരുന്ന ഒരു വലിയ മഹാമാരിയായിരുന്നു. 50 മില്യണ്‍ ആളുകള്‍ ആ കാലയളില്‍, ചുരുങ്ങിയ നാളുകള്‍കൊണ്ട് മരിക്കുകയുണ്ടായി. എന്നിട്ടും ലോകം മുന്നോട്ട് പോയി. 1957 ല്‍ ചൈനയില്‍ നിന്നു തന്നെ ഇന്നത്തേതിന് സമാനമായ ഒരു ഫ്ളൂ ബാധ രൂപം കൊണ്ടിരുന്നു. അത് സിംഗപ്പൂര്‍, ഹോംങ്കോംഗ് എന്നിവ വഴി അമേരിക്കയിലേക്ക് വരെയെത്തിയിരുന്നു. 20 ലക്ഷം മനുഷ്യരാണ് 57 ലെ ഈ ഏഷ്യന്‍ ഫ്ളൂ എന്നറിയപ്പെടുന്ന പകര്‍ച്ചവ്യാധിയിലൂടെ കൊല്ലപ്പെട്ടത്. 14-ാം നൂറ്റാണ്ടില്‍ ഏകദേശം 75 മില്യണ്‍ മനുഷ്യരെ കൊന്നൊടുക്കിയ മറ്റൊരു ഫ്ളൂവിനെക്കുറിച്ച നമ്മള് ചരിത്രത്തില്‍ പഠിക്കുന്നുണ്ട്. ഇങ്ങനെ ലോകത്തില്‍ ഇതിനുമുമ്പും ഇതിനെക്കാള്‍ വലിയ ഭീകരമായ പകര്‍ച്ചവ്യാധികള്‍ ഉണ്ടായിട്ടുണ്ട്. ഒരുപാട് ദുരിതങ്ങളിലൂടെ ലോകം കടന്നുപോയിട്ടുണ്ട്. എങ്കിലും ലോകം അതിനെ അതിജീവിച്ചു. അതുപോലെ ഈ കോവിഡ് 19 നെയും നമ്മള് അതിജീവിക്കും. ലോകം അതിജീവിക്കും. അതിന് ദൈവം നമുക്ക് കൃപ നല്‍കും. ദൈവത്തില്‍ ആശ്രയിക്കുന്നവന് വീണാലും എഴുന്നേല്ക്കും എന്നാണ് തിരുവചനം പഠിപ്പിക്കുന്നത്. ഈ ഉണ്ടാകുന്ന തകര്‍ച്ചകളില്‍ നിന്നും ഒരു അതിജീവനം ഉണ്ടാകണമെങ്കില്‍ ദൈവത്തിലാശ്രയിക്കുവാന്‍ നമ്മള് പഠിക്കണം. അതുകൊണ്ട നമ്മള് പ്രാര്‍ത്ഥിക്കേണ്ടത് ഈ ദുരിതങ്ങളിലൂടെ കടന്നുപോകുന്ന ലോകത്തിന് ദൈവത്തിലാശ്രയിക്കുവാനുള്ള എളിമയും കൃപയും കിട്ടുവാന്‍ വേണ്ടിയിട്ടാണ്.
ഈ നാളുകളില്‍ പലരും ചിന്തിക്കാറുണ്ട്, ചോദിക്കാറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു ദുരിതം, ഈ കൊറോണ പോലെ ഒരു ദുരിതം ലോകത്തില്‍ ഉണ്ടായത്. അതിനെക്കുറിച്ച് പലതരത്തിലുള്ള വ്യാഖ്യാനങ്ങള്‍ നമ്മള് കേട്ടിട്ടുണ്ട്. ഇത് ഒരു ജൈവായുധമായി മനുഷ്യന് തന്നെ വികസിപ്പിച്ചെടുത്തതാണ് എന്ന് പറയപ്പെടുന്നുണ്ട്. ലോകത്തില്‍ തിന്മകള് വളര്‍ന്നപ്പോള്‍ ദൈവം നല്കുന്ന ശിക്ഷയായി ഇതിനെ വ്യാഖ്യാനിക്കുന്നവരുണ്ട്. ലോകത്തിന്റെ അവസാനത്തിന്റെ ആരംഭമായി ഇതിനെ കാണുന്നവരുണ്ട്. ഇതിനെക്കുറിച്ചൊന്നും നമുക്ക് വ്യക്തതയില്ല. ഇത്തരത്തിലുള്ള ചിന്തകള്‍ക്കെല്ലാം ഉപരിയായി ഒരു ദൈവവിശ്വാസി ചിന്തിക്കേണ്ടത് ഇതാണ്. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെങ്കിലും ശരി, ദൈവം അറിഞ്ഞ് അനുവദിച്ചതുകൊണ്ടു മാത്രമാണ് ഈ ദുരിതം ഇപ്പോള്‍ ലോകത്തില്‍ ഉണ്ടായത്. ദൈവം അനുവദിച്ചുവെങ്കില്‍ അതിന്റെ പിന്നില്‍ ഒരു നന്മ ദൈവം ഒളിപ്പിച്ചുവെച്ചിട്ടുണ്ടായിരിക്കും. ആ നന്മ വെളിപ്പെടുന്നതിനുവേണ്ടിയിട്ടാണ് നമ്മള് പ്രത്യേകമായ വിധത്തില്‍ പ്രാര്‍ത്ഥിക്കേണ്ടത്. പ്രതിസന്ധികളിലൂടെ വ്യക്തിയാണെങ്കിലും സമൂഹമാണെങ്കിലും ലോകമാണെങ്കിലും കടന്നുപോകുമ്പോള്‍, അത് നാശത്തിന് ഉള്ള ഒരു അവസ്ഥയല്ല. മറിച്ച്, എല്ലാ പ്രതിസന്ധികളും ദൈവമഹത്വം വെളിപ്പെടുന്നതിനുവേണ്ടിയുളള അവസരങ്ങളാണ്. അതുകൊണ്ട് ഈ കൊറോണ 19 ന്റെ ദുരിതങ്ങളിലും ദൈവത്തിന്റെ മഹത്വം വെളിപ്പെടുമെന്നുള്ള ഒരു പ്രത്യാശ എനിക്കും നിങ്ങള്‍ക്കും ഉണ്ടായിരിക്കണം.
നമുക്കറിയാം ഇസ്രായേല്ക്കരുടെ ചരിത്രത്തില്‍ അവര്‍ മരുഭൂമിയിലൂടെ നടന്ന് യാത്രചെയ്യുമ്പോഴ് കുടിക്കുവാന്‍ വെള്ളമില്ല. അവിടെ അവര്‍ മരിച്ചുവീഴുമെന്ന് കരുതി. എല്ലാം അവസാനിച്ചുവെന്ന് കരുതി. പക്ഷെ, ദൈവം പാറപിളര്‍ന്ന് അവര്‍ക്ക് ജലം നല്കി. ഒന്നോര്‍ത്ത് നോക്കുക. വെള്ളം സുലഭമായിട്ടുള്ള ഒരു പ്രദേശത്തുകൂടെയായിരുന്നു ഇസ്രായേല്‍ക്കാര്‍ കടന്നുപോയിക്കൊണ്ടിരുന്നതെങ്കില്, പാറ പിളര്‍ന്ന് ജലം നല്കുന്ന ഒരു ദൈവത്തെ അവര്‍ക്ക് ഒരിക്കലും പരിചയപ്പെടാന്‍ സാധിക്കുമായിരുന്നില്ല. മരുഭൂമിയില്‍ ഭക്ഷണം കിട്ടാതെ വിഷമിക്കുന്ന ആ സാഹചര്യത്തില്‍ ദൈവം ആകാശത്തില്‍ നിന്ന് അവര്‍ക്ക് മന്ന പൊഴിച്ചുകൊടുത്തുവെന്ന് നമ്മള് വായിക്കുന്നുണ്ട്. ധാരാളം ഭക്ഷണപാനീയങ്ങള്‍ ലഭ്യമാകുന്ന ദേശത്തിലൂടെയാണ് ഇസ്രായേല്‍ക്കാര്‍ യാത്ര ചെയ്തിരുന്നതെങ്കില്‍ മന്നാ പൊഴിച്ച് പരിപാലിക്കുന്ന ഒരു ദൈവത്തെ അവര്‍ക്ക് മനസ്സിലാക്കാന്‍ പറ്റുമായിരുന്നോ. അപ്പോള്‍ ഈ പ്രതികൂലമായ സാഹചര്യങ്ങള്‍ ദൈവത്തിന്റെ ശക്തി വെളിപ്പെടുവാനും ദൈവത്തിന്റെ സ്നേഹം പുതുതായ രീതിയില്‍ വെളിപ്പെടുത്താനുമുള്ള അവസരങ്ങളായിട്ട് മാറിയിട്ടുണ്ട്.അതുപോലെ തന്നെ ലാസറിന്റെ മരണത്തെക്കുറിച്ച് നമ്മള് ചിന്തിച്ചുനോക്കുക. ലസര്‍ മരിച്ചു. ലാസറിന്റെ സഹോദരിമാര്‍ ദുഖിതരായി. യേശു അവരോട് പറഞ്ഞു. വിശ്വസിക്കുന്നുവെങ്കില്‍ ദൈവത്തിന്റെ മഹത്വം നീ കാണും. അങ്ങനെ മരിച്ച ലാസര്‍ ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ ദൈവത്തിന്റെ മഹത്വം അവിടെ വെളിപ്പെട്ടു. മരിച്ചില്ലായിരുന്നുവെങ്കില്‍ ലാസറിന് ഉയിര്‍ക്കുവാന്‍ സാധിക്കുമായിരുന്നില്ല. അപ്പോള്‍ എല്ലാ തകര്‍ച്ചകളിലും എല്ലാ ദുരിതങ്ങളിലും ദൈവത്തിന്റെ മഹത്വം വെളിപ്പെട്ടുകഴിയുമ്പോള് ആ ദുരിതങ്ങളെല്ലാം അനുഗ്രഹമായിട്ട് മാറും. ഇന്ന് കോവിഡ് 19 ലൂടെ കടന്നുപോകുന്ന ലോകം അതിന്റെ ദുരിതങ്ങളിലൂടെ ഒക്കെ പോകുമ്പോഴും ഓര്‍ക്കുക. ഇതിന്റെ അവസാനം ഒരു അനുഗ്രഹമുണ്ട്. ഇതിന്റെ അവസാനം ദൈവത്തിന്റെ കൃപ വെളിപ്പെടും. ദൈവത്തിന്റെ മഹത്വം വെളിപ്പെടും. അതുകൊണ്ട് നമ്മള് പ്രആത്യാശയുള്ളവരായിരിക്കണം ലോകത്തെക്കുറിച്ച്. ഇതോടുകൂടി ലോകമെല്ലാം തീരാന്‍ പോകുന്നു, ലോകമെല്ലാം നശിച്ചു എന്ന ചിന്ത അവിശ്വാസത്തില്‍ നിന്ന് രൂപപ്പെടുന്നതാണ്. നമ്മുടെ ദൈവത്തിന്റെ ജ്ഞാനത്തിലും അവന്റെ പരിപാലനയിലും അവന്റെ കരുണയിലും അവന്റെ സ്നേഹത്തിലും വിശ്വസിക്കുന്ന ഒരു വ്യക്തി എപ്പോഴും ലോകത്തെക്കുറിച്ച്, ജീവിതത്തെക്കുറിച്ച് പ്രത്യാശ പുലര്‍ത്തുന്ന വ്യക്തിയായിട്ട് മാറും.
നമുക്കറിയാം സമൃദ്ധിയും സുരക്ഷിതത്വവും ഒക്കെ വര്‍ദ്ധിക്കുന്നതിന് ആനുപാതികമായി മനുഷ്യര്‍ അലസരായിത്തീരും. ആഡംബരപ്രിയരായിത്തീരും. അമിതമായ ആഘോഷങ്ങളിലേക്ക് കടന്നുചെല്ലും. അഹങ്കാരത്തിന് അത് കാരണമാകും. ദൈവത്തെ നിഷേധിക്കുന്ന പ്രവണതകളുണ്ടാകും. സമൃദ്ധിയുടെ കാലഘട്ടത്തില്‍ ദൈവവിശ്വാസം ക്ഷയിക്കും. ആത്മീയത ക്ഷയിക്കും. മനുഷ്യര്‍ കൂടുതല്‍ ധാര്‍മ്മികമായിട്ട് തകര്‍ന്നുപോകും. എന്നാല്‍ ഇല്ലായ്മയുടെ കാലഘട്ടങ്ങളില്‍, തകര്‍ച്ചയുടെ കാലഘട്ടങ്ങളില്‍ മനുഷ്യര്‍ കുറെക്കൂടി എളമിപ്പെടും. ജീവിതം കുറിച്ചുകൂടി ലാളിത്യമുള്ളതായിത്തീരും. കൂടുതല്‍ വിശുദ്ധിയില്‍ വളരും. ആത്മീയമായ ഉയിര്ത്തെഴുന്നേല്പിന് അത് കാരണമായിട്ട് തീരുകയും ചെയ്യും. അതുകൊണ്ട് ഒരു പുതിയ സാമ്പത്തികക്രമവും ഒരു പുതിയ ജീവിതശൈലിയും ലോകത്തിലുണ്ടാകാന് ലോകം കുറച്ചുകൂടി ധാര്‍മ്മികമായിട്ട് വളരാന്‍, കുറെക്കുടി ദൈവത്തെ അന്വേഷിക്കുന്ന സമൂഹമായി മാറാന്‍ ഈ ദുരിതങ്ങള്‍ കാരമമായിത്തീരാന് വേണ്ടി നമുക്ക് പ്രത്യേകമായ വിധത്തില്‍ പ്രാര്‍ത്ഥിക്കാം.
സങ്കീര്‍ത്തനം 57 -5 ല്‍ നമ്മള് ഇങ്ങനെ വായിക്കുന്നുണ്ട്. കര്‍ത്താവേ അങ്ങ് ആകാശത്തിനുമുകളില്‍ ഉയര്ന്നുനില്ക്കണമേ, അങ്ങയുടെ മഹത്വം ഭൂമിയിലെങ്ങും നിറയട്ടെ. ഈ ദിവസങ്ങളില്‍ നമ്മുടെ പ്രാര്‍ത്ഥന അതായിരിക്കണം. ഈ ദുരിതങ്ങളിലൂടെ ദൈവത്തിന്റെ മഹത്വം ഈ ഭൂമിയിലേക്ക് നിറയുവാന്‍ വേണ്ടി നമ്മള് പ്രത്യേകമായ വിധത്തില്‍ പ്രാര്‍ത്ഥിക്കണം. അതോടൊപ്പം തന്നെ നമ്മുടെ മനസ്സിലുണ്ടാവുന്ന ഒരു ചിന്തയുണ്ട്. ഈ വലിയ ബുദ്ധമുട്ടുകളുടെ ഈ കാലഘട്ടത്തില്‍ സഭയുടെ ഭാവിയെന്താണ്. നമുക്കറിയാം ലോകം മുഴുവനും ഇത്തവണത്തെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ ഓണ്ലൈലനിലായിരിക്കും കാണുക. അനുദിന ദിവ്യബലിയില്‍ പങ്കെടുക്കുവാനുള്ള സ്വാതന്ത്യം നമുക്ക് നഷ്ടപ്പെട്ടുപോയി. ഒത്തിരി വിഷമങ്ങളിലൂടെയാണ് സഭ കടന്നുപോകുന്നത്. ഇതു കഴിയുമ്പോള്‍ സഭയുടെ ഭാവി എന്തായിരിക്കും. പ്രിയപ്പെട്ടവരെ കോവിഡ് 19 കഴിയുമ്പോള്‍ സഭയുടെ സകല മേഖലകളിലും ഒരു പുതിയ ഉയിര്ത്തെഴുന്നേല്പ് നമുക്ക് ദൃശ്യമാകും. അതിന് പല കാരണങ്ങളുമുണ്ട്. ഒന്നാമത്തെ കാരണം ഈ നാളുകളില്‍ ഒരിക്കലും ഇല്ലാത്തതുപോലെ സഭ മുഴുവനും പ്രാര്‍ത്ഥനയിലേക്ക് കടന്നുവന്നിട്ടുണ്ട്. നമ്മുടെ പിതാക്കന്മാര്, വൈദികര്‍, സിസ്റ്റേഴ്സ്, ആത്മായര്‍ എല്ലാവരും കൂടുതല്‍ സമയവും പ്രാര്ത്ഥിക്കുകയായണ്. ഈ പ്രാര്‍ത്ഥനകള്‍ക്ക് തീര്‍ച്ചയായും സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു ഉത്തരമുണ്ടാകും. രണ്ടാമത്തെ കാര്യം തൊട്ടുമുമ്പുള്ള കാലഘട്ടം സഭയ്ക്ക് അപമാനത്ിതന്രെയും പീഡനത്തിന്റെയും് ഒരു കാലഘട്ടമായിരുന്നു. കഴിഞ്ഞ കാലങ്ങളില്‍ വളരെയധികം സഭ അപമാനിക്കപ്പെട്ടു, പീഡിപ്പിക്കപ്പെട്ടു. ഇതിനെല്ലാം ഒരുത്തരം ഈ കോവിഡ് 19ന് ശേഷം ദൈവം നമുക്ക് നല്‍കും. ഒരു മഹത്വത്തിന്റെ, ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ, കൃപയുടെ ഒരു കാലഘട്ടത്തിലേക്ക് സഭ കടന്നുപോകുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ പ്രവചിച്ച അവസാനകാലത്തെ ഒരു പുതിയ പെന്തക്കുസ്തായുടെ അനുഭവം. ആ അനുഭവത്തിലേക്ക് നമ്മുടെ സഭയെ കടത്തിവിടുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ ഈ ലോക് ഡൗണ്‍ പോലെയുള്ള കാലഘട്ടങ്ങളില്‍ സഭ കടന്നുപോകുന്ന അനുഭവങ്ങള്‍. ഇതിനുമു്മ്പ് സഭ കടന്നുപോയ എളിമപ്പെടുത്തലിന്റേതായ അനുഭവങ്ങള്‍, ഇതെല്ലാം നാശത്തിന്റേതല്ല, മറിച്ച് ഒരു ഉയിര്ത്തെഴുന്നേല്പിലേക്ക്, ആത്മീയമായ ഉത്തേജനത്തിലേക്ക് തീര്‍ച്ചയായിട്ടും സഭ കടന്നുവരുമെന്ന് തീര്‍ച്ചയാണ്. ഇത് ദൈവത്തിന്റെ പദ്ധതിയാണ്. നമ്മള് പലപ്പോഴും വിചാരിക്കുന്നതുപോലയല്ല ആത്മീയ ഉണര്‍വ് സഭയില്‍ ഉണ്ടാകുന്നത്. നമ്മള് പ്രതീക്ഷിക്കാത്ത വഴികളിലൂടെയാണ് ദൈവത്തിന്റെ അരൂപി പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് ഈ ദുരിതങ്ങളിലൂടെ സഭ കടന്നുപോയ വേദനകളിലൂടെ, അപമാനങ്ങളിലൂടെ, വരാന്‍ പോകുന്ന ഒരു മഹത്വപൂര്‍ണമായ കാലഘട്ടത്തിനുവേണ്ടി സഭ ഒരുക്കപ്പെടുകയായിരുന്നു. അതുകൊണ്ട് വരാന്‍ പോകുന്ന കാലഘട്ടത്തില്‍ അതിശക്തമായ സുവിശേഷപ3ഘോഷണം ലോകത്തില്‍ നടക്കും.
എവിടെയൊക്ക സഭ കൂടുതലായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ, അവിടെയൊക്കെ സഭ സമൂഹങ്ങള്‍ പുതിയ ശക്തികൊണ്ട് നിറയും. പരിശുദ്ധാത്മാവിന്റെ ്അത്ഭുതകരമായ ശക്തി സഭയുടെ സകലമേഖലകളിലും മാറ്റങ്ങള്‍ വരുത്തുന്ന ഒരു കാലഘട്ടത്തിലേക്കാണ് നമ്മള് കടന്നുപോകുന്നത്. അതുകൊണ്ട് ആത്മീയ ശുശ്രൂഷകള്‍ ഇല്ലാതാവുകയല്ല, സഭ ഇല്ലാതാവുകയല്ല. മറിച്ച് പുതിയ ശക്തി കൊണ്ട് നിറഞ്ഞ്, പുതിയ കാലഘട്ടത്തിനുവേണ്ടി സഭ ഉയിര്ത്തെഴുന്നേല്ക്കാന് പോകുന്ന കാലഘട്ടമാണ് മുന്നിലായിട്ടുള്ളത്. അതോടൊപ്പം തന്നെ പുതിയ പുതിയ ശുശ്രൂഷകള്‍ സഭയില്‍ രൂപം കൊള്ളും. ദേശത്തെ ഉണര്‍ത്തുന്ന ശക്തരായ പ്രവാചകന്മാര് ഉദയം കൊള്ളും. രാജ്യങ്ങളെ രൂപാന്തരപ്പെടുത്തുന്ന ശകതമായ വചനപ്രഘോഷണശുശ്രൂഷകള് രൂപപ്പെടുത്തി വരും. എല്ലാ മേഖലകളിലും മാറ്റങ്ങളും നവീകരണങ്ങളും ഉണ്ടാകും. സമര്‍പ്പിത സമൂഹങ്ങളില്‍ അവരുടെ മുന്‍ഗണനകള്‍ക്ക് മാറ്റമുണ്ടാകും. ദൈവം സഭയെ വീണ്ടും മഹത്വപൂര്ണയാക്കി മാറ്റാനായിട്ട് ഒരുങ്ങുന്നതുപോലെയാണ് എനിക്ക് എന്റെ ഉള്ളില്‍ തോന്നിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് പ്രിയപ്പെട്ടവരെ നമ്മള് കൂടുതല്‍ ആവേശത്തോടുകൂടി പ്രാര്‍ത്ഥിക്കണം. സഭയുടെ മഹത്വം വെളിപ്പെടാന്‍ വേണ്ടി. സഭയിലൂടെ കര്‍ത്താവിന്റെ മഹത്വം വെളിപ്പെടാന്‍ വേണ്ടി. കഴിഞ്ഞ കാലത്തെ അപമാനങ്ങള്‍ക്ക് പകരമായി മഹത്വത്തിന്റെ ഒരു കാലത്തിലേക്ക് കര്‍ത്താവിന്റെ സഭയെ കൊണ്ടുപോകാന്‍ നമ്മള് വ്യക്തിപരമായി പ്രാര്‍ത്ഥിക്കുകയും ഒരുങ്ങുകയും കാത്തിരിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. അതോടൊപ്പം തന്നെ മ്മള് ഓര്‍ക്കണം ദുരിതങ്ങള്‍ കടന്നുവരുമ്പോള്‍, പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍, തകര്ച്ചകള് ഉണ്ടാകുമ്പോള്‍ മനുഷ്യര്‍ നിരാശയിലേക്ക് വീണുപോകാന്‍ ഇടയുണ്ട്. അതിന് തടയിടണമെങ്കില്‍ അവര്‍ക്ക് ദൈവത്തെ കൊടുക്കണം. മറ്റ് ഏതൊരു കാലഘട്ടത്തെക്കാളേറെ ഈ ലോകത്തിന് ദൈവത്തെ കൊടുക്കേണ്ട ഒരു കാലഘട്ടമാണ് വരാന്‍ പോകുന്നത്. അല്ലെങ്കില്‍ അവര്‍ക്ക് ഈ ദുരിതങ്ങളെ അതിജീവിക്കുവാനുള്ള കരുത്ത് ഉണ്ടാവുകയില്ല. അതുകൊണ്ട് സഭയ്ക്ക് അതിന്റെ ഉത്തരവാദിത്വം വര്‍ദ്ധിക്കുകയാണ്. അതായത് കോവിഡ് 19 ന്റെ ഫലമായിട്ട് ലോകത്തിലുണ്ടാകുന്ന തകര്‍ച്ചകളില്‍ മനുഷ്യന് പെട്ടുഴലുമ്പോള്‍ അവന് അതിനെ അതിജീവിക്കാനാവശ്യമായ ശക്തി കിട്ടേണ്ടത് ദൈവത്തില്‍ നിന്നാണ്. ലോകത്തെ ദൈവത്തിലേക്ക് നോക്കാന്‍ പഠിപ്പിക്കണം. അതിന് എന്ത് ചെയ്യണം. ശക്തമായ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ സഭയിലുണ്ടാകണം. സഭയുടെ മുന്‍ഗണനകളില്‍ മാറ്റമുണ്ടാകണം. അങ്ങനെ ദൈവത്തിന്റെ മഹത്വം വരാന്‍ പോകുന്ന കാലഘട്ടങ്ങളില്‍ വെളിപ്പെടാന്‍ വേണ്ടി നമ്മള് പ്രാര്‍ത്ഥിക്കണം.
ശാലോമും ഈ ദര്‍ശനത്തോടുകൂടി പ്രാര്‍ത്ഥിച്ച് ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. നമുക്കറിയാം പല മേഖലകളിലും മുന്നില്‍ പോകാനുള്ള കൃപ ദൈവം ശാലോമിന് നല്‍കിയിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും ആദ്യത്തെ കത്തോലിക്ക ടിവി ചാനല്‍ -ശാലോം ടിവി രൂപപ്പെടുത്തുവാന്‍ ദൈവം നമ്മളെയാണ് പ്രത്യേകം തിരഞ്ഞെടുത്തത്. നമുക്കറിയാം ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ ഫോര്‍ കളര്‍ ക്രിസ്തീയ മാസിക ശാലോം ടൈംസ് രൂപപ്പെടുത്തുവാന്‍ ദൈവം നമ്മളെയാണ് തിരഞ്ഞെടുത്തത്. എല്ലാ ക്രൈസ്തവസമൂഹങ്ങളെയും രൂപികരിക്കുന്ന ഒരു എക്യുമെനിക്കല്‍ സങ്കല്പത്തിലുള്ള ഒരു പത്രം സണ്‍ഡേ ശാലോം രൂപപ്പെടുത്തുവാന്‍ ദൈവം നമ്മളെയാണ് തിരഞ്ഞെടുത്തത്. മുന്നില്‍ പോകുവാന്‍ വേണ്ടി വിളിക്കപ്പെട്ട ഒരു ശുശ്രൂഷയാണ് ശാലോം. അതുകൊണ്ട് ഈ കാലഘട്ടത്തിലും പുതിയ ദര്‍ശനങ്ങള്‍ ദൈവം നമുക്ക് നല്‍കുന്നുണ്ട്. കോവിഡ് 19 ന് ശേഷം പുതിയ ശുശ്രൂഷകളാരംഭിച്ചുകൊണ്ട് സഭയ്ക്ക് ഒരു ഉണര്‍വ് നല്കുവാന്, സഭയ്ക്ക് കൂടുതല്‍ കരുത്ത് പകരുവാന്‍, ശാലോം ടീമംഗങ്ങള്‍ ഈ ദിവസങ്ങളില്‍ പ്രത്യേകം പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണ്.
ശാലോമിനെ സംബന്ധിച്ചിടത്തളം ഈ കാലയളവ് വളരേയറെ പ്രത്യേകതയുള്ള ഒരു കാലഘട്ടമാണ്. വ്യക്തിപരമായി പറഞ്ഞാല്‍, 1995 ഏപ്രില്‍ 1 നാണ് ഞാന്‍ ബാങ്കിലെ ജോലി രാജിവെച്ച് ഒരു മുഴുവന്‍ സമയ ശുശ്രൂഷകനായി പ്രേഷിതരംഗത്തേക്ക് കടന്നുവരുന്നത്. 2020 ഏപ്രില്‍ 1 ന് 25 വര്‍ഷം പൂര്‍ത്തിയാകുകയാണ്. എന്റെ ഈ മുഴുവന്‍ സമയ ശുശ്രൂഷയുടെ ജൂബിലി വര്‍ഷത്തിലേക്ക് ദൈവം എന്നെ കൊണ്ടുവന്നിരിക്കുകയാണ്. അതുപോലെ തന്നെ ശാലോം മാസിക 1993 ല്‍ ആരംഭിച്ചുവെങ്കിലും ആദ്യവര്ഷങങളില് അത് ത്രൈസമാസികയായും ദ്വൈമാസമികയുമായിട്ടാണ് പബ്ലീഷ് ചെയ്തിരുന്നത്. രജിസ്റ്റാര്‍ ഓഫ് ന്യൂസ്പേപ്പറിന്റെ രജിസ്ട്രേഷന് കിട്ടയതിന് ശേഷം 1995 ലാണ് അത് റെഗുലറായിട്ട് ഒരു മാസികയായി പ്രസിദ്ധാകരണം തുടങ്ങിയത്. അതുകൊണ്ട് ശാലോം മാസികയുടെയും ജൂബിലി വര്‍ഷമാണ് 2020. ശാലോമിന്റെ പ്രധാനപ്പെട്ട ശുശ്രൂഷകളില്‍ ഒന്നാണ് നൈറ്റ് വിജില്‍ ശൂശ്രൂഷ. നൈറ്റ് വിജില്‍ ശുശ്രൂഷ ആരംഭിച്ചതും 1995 ലായിരുന്നു. അന്ന് ശാലോം മാസികയുടെ വായനക്കാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടി ആത്മീയ ഗുരുക്കന്മാരിലൂടെ കിട്ടിയ ഒരു നിര്‍ദ്ദേശമനുസരിച്ച് രാത്രി മുഴുവനും ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയ ശുശ്രൂഷയാണ് ഇന്ന് ശാലോം ടീവിയിലെ നൈറ്റ് വിജില്‍ ശുശ്രൂഷയായിട്ട് വളര്‍ന്നത്. ആ നൈറ്റ് വിജില്‍ ശുശ്രൂഷയും 25 വര്‍ഷം പൂര്‍ത്തീകരിക്കുകയാണ്. അപ്പോള്‍ ശാലോമിന് ഇത് ജൂബിലി വര്‍ഷമാണ്. ജൂബിലി വര്‍ഷം ദൈവത്തിന് ഒരു പാട് നന്ദി പറയാന്‍. 25 വര്‍ഷം ദൈവം ശാലോമിനെ കൈപിടിച്ച് നയിച്ചു. അത്ഭുതകരമായി നയിച്ചു. ലോകം മുഴുവനിലേക്കും നമ്മുടെ ശുശ്രൂഷകളെ എത്തിച്ചു. നമുക്കൊരുമിച്ച് ഈ നല്ല മൂഹൂര്‍ത്തില്‍ ദൈവത്തിന് നന്ദി പറയാം. അതോടൊപ്പം നിങ്ങളുടെ സ്നേഹം, നിങങളുടെ പ്രാര്‍ത്ഥന, നിങ്ങളുടെ പങ്കുവെക്കല്‍.. ഇതില്ലായിരുന്നുവെങ്കില്‍ ഒരിക്കലും ശാലോമിന് നിലനില്ക്കുവാനോ മുന്നോട്ടുപോകുവാനോ സാധിക്കുമായിരുിന്നലില്. അതുകൊണ്ട് പ്രത്യേകമായ വിധത്തില്‍ ഈ ജൂബിലി വേളയില്‍ ശാലോമിനെ സ്നേഹിക്കുന്ന നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ ഈശോയുടെ നാമത്തില്‍ പ്രത്യേകമായ വിധത്തില്‍ ഞാന്‍ നന്ദിപറയുകയാണ്.
പുതിയ കാലഘട്ടത്തില്‍ നമുക്കൊരുമിച്ച് മുന്നേറാം. കാരണം മറ്റെന്തിനേക്കാളുമേറെ നമുക്ക് ദൈവരാജ്യത്തിന് പ്രാധാന്യം കൊടുക്കേണ്ട ഒരു കാലഘട്ടമാണ്. നമുക്ക് മാനുഷികമായി, വ്യക്തിപരമായി ധാരാളം ആകുലതകളുണ്ടാകാം. ഭാവിയില്‍ എന്ത് ചെയ്യണം. എങ്ങനെ പോകണം. കുടുംബത്തിന്റെ ഭാവി. മക്കളുടെ ഭാവി. ബിസ്നസ്സിന്റെ ഭാവി. അങ്ങനെ ഒത്തിരി കാര്യങ്ങളെക്കുറിച്ച് ആകുലപ്പെടുന്നവരായിരിക്കാം നിങ്ങള്‍. നിങ്ങള്‍ ഒന്നാമതായി ദൈവത്തന്റെ രാജ്യവും നീതിയും അന്വേഷിക്കുക. ബാക്കിയെല്ലാം നിങ്ങല്‍ക്ക് കൂട്ടിച്ചേര്‍ത്തുതരും. കോവിഡ് 19 കഴിഞ്ഞുള്ള കാലഘട്ടതില്‍ ജീവിക്കുവാനുള്ള മാര്ഗ്ഗരേഖയതാണ്. ഒന്നാമതായി ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിക്കുക. ബാക്കിയെല്ലാം ദൈവം കൂട്ടിച്ചേര്‍ത്തുതരും. നിങ്ങള്‍ ആകുലപ്പെടുന്നതിലെല്ലാം ദൈവത്തിന്റെ പരിപാലനയുണ്ട്. അവന് വാക്കുമാറാത്തവനാണ്. അവന് വിശ്വസിക്കാന്‍ കൊള്ളാവുന്നവനാണ്. അവന് നമ്മളോട് ചേര്ന്നുനില്ക്കുന്നവനാണ്. ഒരിക്കലും കൈവിടില്ല എന്ന് പറയുന്നവനാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കാത്തുപരിപാലിച്ച ആ ദെവത്തിന്റെ കരങ്ങള്‍ കോവിഡ് 19 കടന്നുപോയാലും നിങ്ങളെ പരിപാലിക്കുവാന്‍ നിങ്ങളുടെ കൂടെയുണ്ടായിരക്കും.അവന് നിങ്ങളെ കൈവിടുകയില്ല. അവന് നിങ്ങളെ അനാഥരാക്കുകയല്ല. അവന്റെ കരങ്ങളില്‍ മുറുകെപിടിച്ചകൊണ്ട് ഈ പ്രതിസന്ധിയുടെ കാലഘട്ടങ്ങളെ അതിജീവിക്കണം. മനസിലുള്ള ഭീതികളും ആകുലതകളുമകറ്റുക. എന്റെ ദൈവം എന്നെ കരുതും. എന്റെ കുടുംബത്തെ കരുതും. എന്റെ പ്രവര്‍ത്തനമേഖലകളെ അനുഗ്രഹിക്കുമെന്നുള്ള ഉറച്ച വിശ്വാസത്തോടുകൂടി, ദൈവമക്കളുടെ സ്വാതന്ത്ര്യത്തോടുകൂടി ഈ ലോക് ഡൗണ്‍ കാലഘട്ടത്തെ അതിജീവിക്കുവാന്‍ വേണ്ടി നമുക്ക് പ്രത്യേകമായ വിധത്തില്‍ ഒരുങ്ങാം.
നമുക്ക് പ്രാര്‍ത്ഥിക്കാം.
കര്‍ത്താവായ ഈശോയ, ഈ നിമിഷങ്ങളില്‍ സകലഹൃദയങ്ങളെയും തിരുമുമ്പിലേയ്ക്കുയര്ത്തിക്കൊണ്ട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ദൈവമേ അവര്‍ കടന്നുപോകുന്ന അവസ്ഥകള്‍ നീ അറിയുന്നു. അവരുടെ ഹൃദയത്തിന്റെ നൊമ്പരങ്ങളും ആകുലതകളും അവരുടെ ജീവതസാഹചര്യങ്ങളും അറിയുന്ന കര്‍ത്താവേ, ഈ നിമിഷങ്ങളില്‍ നിന്റെ തുളയ്ക്കപ്പെട്ട കരങ്ങള്‍ നീട്ടി ഓരോ മകനെയും മകളെയും തൊടണമേ എന്ന് ഞാന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുകയാണ് കര്‍ത്താവേ. മനസ് തളര്‍ന്ന് ഇരിക്കുന്ന അവരെ അവിടുന്ന് ആശ്വസിപ്പിക്കണമേ. തകര്‍ന്നുപോയ ജീവിതങ്ങളെ നീ പുനരുജ്ജീവിപ്പക്കണമേ. ഭാവിയോര്‍ത്ത് വേവലാതിപ്പെടുന്നവര്‍ക്ക് നിന്റെ സമാധാനം നല്കണമേ. മരണഭയത്തില്‍ ജീവിക്കുന്നവരുണ്ട് കര്‍ത്താവേ, കര്‍ത്താവേ രോഗം പിടിപെടുമെന്നോര്ത്ത് വേവലാതിപ്പെടുന്നവരുണ്ട് കര്‍ത്താവേ, നിന്റെ സമാധാനം ഈ നിമിഷങ്ങളില്‍ അവരുടെ ഹൃദയങ്ങളില്‍ നിറയട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. കര്‍ത്താവേ, ഈ സമയത്ത് എന്നോട് ചേര്‍ന്ന് പ്രാര്‍ത്ഥിക്കുന്ന വ്യക്തികളെയും അവരുടെ കുടുംബങ്ങളെയും നിന്റെ പരിശു്ദധാത്മാവു കൊണ്ട് നിറയ്ക്കണമേ, നിന്റെ സമാധാനം കൊണ്ട് അവരെ നിറയക്കണമേ. രോഗികള്‍ ഈ നിമഷങ്ങളില്‍ സൗഖ്യം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. കര്‍ത്താവേ ശരീരത്തിന്റെയും മനസ്സിന്റെയും തളര്‍ച്ചകള്‍ വിട്ടുപോകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. കര്‍ത്താവേ, നീ തിരുവചനത്തിലൂടെ പറഞ്ഞിട്ടുണ്ടല്ലോ, അനര്‍ത്ഥകാലത്ത് എന്നെ വിളിച്ചപേക്ഷിക്കുക ഞാന്‍ നിന്നെ വിമോചിപ്പിക്കുമെന്ന്. ഈ അനര്‍ത്ഥത്തിന്റെ കാലഘട്ടങ്ങളില്‍ ഞങ്ങളെ വിമോചിപ്പിക്കുവാന്‍ കര്‍ത്താവേ നിന്റെ കരങ്ങള്‍ നീ നീട്ടണമേ. കോവിഡ് 19 ന്റെ ദുരിതത്തില്‍ നിന്നും ലോകത്തെ വീണ്ടെടുക്കുവാന്‍ നിന്റെ കരങ്ങള്‍ നീട്ടണമേയെന്ന് ഞങ്ങള്‍ ഒരുമിച്ച് പ്രാര്‍ത്ഥിക്കുന്നു. ശാലോമിന്റെ എല്ലാ അഭ്യുദയകാംക്ഷികളെയും നിന്റെ തൃക്കരം നീട്ടി അനുഗ്രഹിക്കണമേ, നിന്റെ തിരുരക്തം കൊണ്ട് അവരെ പൊതിഞ്ഞ് സംരഷിക്കണമേ. കര്‍ത്താവേ ഈ കോവിഡ് 19 ന്റെ കാലഘട്ടങ്ങളില്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന സകലരെയും അനുഗ്രഹിക്കണമേ. ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഗവണ്മെന്റെുകളെ അനുഗ്രഹിക്കണമേ. എത്രയും പെട്ടെന്ന് ഇതിന് പരിഹാരം കണ്ടെത്തുവാന്‍ അതിനുവേണ്ടി അദ്ധ്വാനിക്കുന്ന സകലരെയും നീ ആശീര്വദിക്കണമേയെന്ന് പ്രാര്‍ത്ഥിക്കുന്നു.
നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ. ആമേന്‍.
Send your feedback to : onlinekeralacatholic@gmail.com