ജീവിതത്തില്‍ വിജയിക്കാന്‍ തോറ്റു തോറ്റു പഠിക്കാം
ഷേര്‍ളി മാണി - ജൂലൈ 2020
തോല്‍വി വിജയത്തിന്റെ മുന്നോടിയാണെന്നാണ് പറയുക. പക്ഷേ, നമ്മുടെ ജീവിതത്തില്‍ ചെറിയൊരു പരാജയം വന്നാല്‍ നാം ആകെ തകര്‍ന്നുപോകുന്നു. കാരണം തോല്ക്കാന് നമുക്ക് മനസ്സില്ല. പക്ഷേ, തോറ്റു തോറ്റു വിജയിക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ദ്ധാഭിപ്രായം. പ്രശസ്ത സിനിമനടനായ വില്‍സ്മിത്ത് പറയുന്നത് വിജയമെന്നത് നിയന്ത്രിതമായ പരാജയമാണ്െ. നിങ്ങള്‍ക്കുണ്ടാകുന്ന ഓരോ പരാജയത്തെയും നിങ്ങള്‍ നേരിടണം, കാരണം തോല്‍വിയിലാണ് വളര്‍ച്ചയുള്ളതെന്നും അദ്ദേഹം അനുസ്മരിപ്പിക്കുന്നു. നേരത്തെ തോല്‍ക്കുക. ഇടയ്ക്കിടയ്ക്ക് തോല്‍ക്കുക. തോറ്റുകൊണ്ട് മുന്നേറുക. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വാക്കുകളാണിത്. വിജയത്തിന്റെ പുസ്തകത്തിലുള്ളതിനെക്കാള് കൂടുതല്‍ കാര്യങ്ങള്‍ പരാജയത്തിന്റെ പുസ്തകത്തില്‍ നിന്ന് മനസ്സിലാക്കുവാനുണ്ട്. വിജയികളായവര്‍ ഒരുപാട് തവണ പരാജയപ്പെടുമെന്നാണ് പറയുന്നുത്. പക്ഷേ, ഓരോ പരാജയത്തില്‍ നിന്നും അവര്‍ പാഠം ഉള്‍ക്കൊണ്ട് മുന്നേറും.
ലോകത്തിലെ ഏറ്റവും മികച്ച ബാസ്ക്കറ്റ് ബോള്‍ പ്ലെയറായിരുന്നു മൈക്കല്‍ ജോര്ഡന്. പക്ഷേ, മികച്ച കളിക്കാരനായിരുന്നിട്ടും 1978 ല്‍ അദ്ദേഹത്തിന് വാഴ്സിറ്റി ടീമിന്റെ ലിസ്റ്റില്‍ കടന്നുകൂടാനായില്ല. ടീം ലിസ്റ്റില്‍ സ്വന്തം പേരുകാണാതെ അവന് ഒത്തിരി കരഞ്ഞു. 15 വയസ്സുകാരനായ ജോര്‍ദന്റെ ജീവിതത്തെ തകര്‍ത്തുകളഞ്ഞ തോല്‍വിയായിരുന്നു അത്. ഞാന്‍ എന്റെ മുറിയില്‍ പോയി. വാതിലടച്ചു കരഞ്ഞു. അവന് ബാസ്ക്കറ്റ് ബോള്‍ തന്നെ നിറുത്തിക്കളയാന്‍ തീരുമാനിച്ചെങ്കിലും അവന്റെ അമ്മയുടെ പിന്തുണ അവന് തുണയായി. അവസാനം അവന് ജൂനിയര്‍ വാഴ്സിറ്റി ടീമില്‍ കളിച്ചു. ഒരോ പ്രാവശ്യവും മടുക്കുമ്പോള്‍ അവന്റെ പേരില്ലാതെ പുറത്തുവന്ന ടീമിന്റെ ലിസ്റ്റ് അവന്റെ മനസ്സിലേയ്ക്ക് ഓടിയെത്തും. അങ്ങനെ നിരന്തരപരിശ്രമത്തിലൂടെ അവന് ലോകത്തിലെ നമ്പര്‍ വണ്‍ കളിക്കാരനായി മാറി. ജോര്‍ഡന്റെ ജീവിതത്തില്‍ പരാജയങ്ങളെല്ലാം അദ്ദേഹം തന്റെ പരിശ്രമം ഉയര്‍ത്തിക്കൊണ്ട് നേരിട്ടു.
Send your feedback to : onlinekeralacatholic@gmail.com