ആത്മീയമായി വളരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഭാമാതാവ് നല്കുന്ന 4 ഉപദേശങ്ങള്‍
ആന്‍ മരിയ - ഫെബ്രുവരി 2021
റൂം വൃത്തിയാക്കുക (കുമ്പസാരിക്കുക)
നമ്മുടെ അമ്മയായ സഭ പറയുന്നു പതിവായി കുമ്പസാരത്തിലൂടെ ആത്മാവിനെ ശുദ്ധീകരിക്കണം. സ്വന്തം മുറി അടിച്ചുവൃത്തിയാക്കുന്നതുപോലെ.
അത്താഴം മുടക്കരുത് (ദിവ്യകാരുണ്യം സ്വീകരിക്കുക)
ഭക്ഷണമില്ലാതെ വന്നാല്‍ നാം സാവധാനം മരിക്കുമെന്ന് നമ്മുടെ അമ്മയ്ക്ക് നന്നായി അറിയാം. അതുകൊണ്ട് അമ്മ പറയുന്നു ദിവ്യകാരുണ്യത്തിലൂടെ ഈശോയെ സ്വീകരിച്ചില്ലെങ്കില്‍ നാം ആത്മീയമായി മരിച്ചുപോകും. ദിവ്യകാരുണ്യസ്വീകരണം ഒരു ശീലമാക്കുക.
സഹോദരന്മാരോട് സ്നേഹത്തോടെ പെരുമാറുക (ഉപവി പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുക)
അമ്മയ്ക്കറിയാം മക്കള്‍ പരസ്പരം സഹായിക്കുകയും ഓരോരുത്തരും മറ്റവനെ പരിഗണിക്കുകയും വേണം. സ്വന്തം സഹോദരങ്ങളെ സ്നേഹിക്കുകയും അവര്‍ക്കുവേണ്ടി
പ്രവര്‍ത്തിക്കുയും ചെയ്യുവാന്‍ നമ്മുടെ സഭാ മാതാവ് പറയുന്നു.
കുടുംബത്തെ വിളിക്കുക (പ്രാര്‍ത്ഥിക്കുക)
ജീവിതത്തിലെ ഒരു ലെവലിലെത്തിക്കഴിഞ്ഞാല്, നാം നമ്മുടെ സ്വര്‍ഗ്ഗത്തിലെ കുടുംബത്തെ വിളിക്കുവാന്‍ ശീലിക്കണം. അവര്‍ക്കുവേണ്ടി സ്ഥിരമായി പ്രാര്‍ത്ഥിക്കണം.
Send your feedback to : onlinekeralacatholic@gmail.com