നല്ല കൂട്ടുകെട്ട് ആയുസ്സ് കൂട്ടും
ക്രിസ് ജോര്‍ജ് - ജൂലൈ 2020
സൗഹൃദം നല്ലതാണ്. നമ്മുടെ ജീവിതത്തിലെ നേട്ടങ്ങളിലും കോട്ടങ്ങളിലും നിര്‍ണായകമായ പങ്ക് വഹിക്കുവാന്‍ കഴിയുന്നവരാണ് നമ്മുടെ സുഹൃത്തുക്കള്‍. നാം നിത്യജിവിതത്തില്‍ ഏറ്റവും കുടുതല്‍ ഇടപഴകുന്നത് നമ്മുടെ ഹൃദയത്തോട് ചേര്‍ന്ന് നില്ക്കുന്നവരുമായിട്ടാണ്. അതുകൊണ്ട് സുഹൃത്തുക്കളും അവരുടെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും എന്തിന് അവരുടെ ചിന്തകള്‍ പോലും നമ്മെ വളരെയധികം സ്വാധീനിക്കും. പോസിറ്റീവ് ചിന്താഗതിയുള്ളവര്‍ നമ്മെ വലയം ചെയ്താല്‍ നമ്മളും പോസിറ്റീവ് ചിന്താഗതിയുള്ളവരായിത്തീരും. അതുകൊണ്ടാണ് ഗ്രീക്ക് തത്വചിന്തകനായ കണ്‍ഫ്യൂഷസ് പറഞ്ഞത് നിന്റെ സുഹൃത്ത് ആരാണെന്നുപറയുക, നീ ആരാണെന്ന് പറയാം. നډയുള്ളവരുടെ കരംപിടിച്ചാല്‍ നമ്മള് നډയിലേക്കും തിډയുള്ളവരുടെ കരംപിടിച്ചാല്‍ തിډയിലേയ്ക്കും നമ്മള് നടന്നുകൊണ്ടേയിരിക്കും.
സൗഹൃദം ജീവിതവിജയത്തിന് നല്ലതാണെന്നു മാത്രമല്ല. ദീര്‍ഘായുസ്സിനും നല്ലതാണെന്നാണ് ഓസ്ട്രേലിയയിലെ ഫ്ളിന്‍ഡേര്‍സ് യുനിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. 1500 ആളുകളെ 10 വര്‍ഷത്തോളം നിരീക്ഷിച്ചശേഷം അവര്‍ കണ്ടെത്തിയത് കൂടുതല്‍ സുഹൃത്തുകളുള്ളവരുടെ ആയുസ്സ് അതില്ലാത്തവരെക്കാള്‍ 22 ശതമാനം വരെ കൂടുതലായിരുന്നുവെന്നാണ്.
നല്ല കൂട്ടുകാരെ എങ്ങനെ തിരഞ്ഞെടുക്കാം എന്നതാണ് പ്രശ്നം. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ മൂല്യബോധമുള്ളവരെയും സമാനചിന്താഗതിയുള്ളവരെയും തിരഞ്ഞെടുക്കുക, ഒരേ ലക്ഷ്യമുള്ളവരെ തിരഞ്ഞെടുക്കുക. നിങ്ങളുടെ കുറവുകളില്‍ സഹായിക്കാനും നിങ്ങളെ മോട്ടിവേറ്റ് ചെയ്യാന്‍ കഴിയുന്നവരെയും തിരഞ്ഞെടുക്കുക. വിജ്ഞാനദാഹികളായവരെ തിരഞ്ഞെടുക്കുക. അപ്പോള്‍ നിങ്ങളും വിജ്ഞാനം തേടുന്നവരായി മാറും. കൂട്ടുകാരെ തിരഞ്ഞെടുക്കുമ്പോള്‍ അവരില്‍ നിന്ന് നിനക്ക് എന്ത് ലഭിക്കുമെന്നല്ല അവരില്‍ നിന്ന് നിന്റെ വളര്‍ച്ചയ്ക്ക് നിനക്ക് എന്ത് സ്വാംശീകരിക്കാനാകും എന്നു ചിന്തിക്കുക.
Send your feedback to : onlinekeralacatholic@gmail.com