വിശുദ്ധവാരത്തില്‍ പൂര്ണദണ്ഡവിമോചനം കിട്ടാന്‍ എന്തുചെയ്യണം?
മിന്നു പൗലോസ് - ഏപ്രില്‍ 2025
നാം ചെയ്തുപോയ പാപങ്ങള്‍ക്കുള്ള താല്‍ക്കാലിക ശിക്ഷകള്‍ പൂര്‍ണമായും മായ്ച്ചുകളയുന്നതിന് വിശുദ്ധവാരാചരണത്തില്‍ സഭാ മാതാവ് അവസരങ്ങള്‍ ഒരുക്കിയിരിക്കുന്നു. വിശുദ്ധ വാരത്തില്‍ ഭക്തിപൂര്‍വ്വം പങ്കെടുത്ത് നമുക്ക് പൂര്ണദണ്ഡവിമോചനം നേടാം
പെസഹാവ്യാഴാഴ്ച തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തശേഷം ഒരു മണിക്കൂറെങ്കിലും പരിശുദ്ധ കുര്‍ബാനയെ ആരാധിക്കുക.
ദുഖവെള്ളി ആചരണത്തില്‍ പങ്കെടുത്ത് കുരിശിന്റെ ആശീര്‍വാദം സ്വീകരിക്കുക.
ദുഖശനി കര്‍മ്മങ്ങളില്‍ പങ്കെടുത്ത് മാമ്മോദീസ വ്രതം പുതുക്കുക.
ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുക. ഈസ്റ്റര്‍ ദിനത്തിലെ മാര്‍പാപ്പയുടെ ഊര്‍ബി എത് ഓര്‍ബി ആശിര്‍വാദം നേരിട്ടോ മാധ്യമങ്ങളിലൂടെയോ സ്വീകരിക്കുക.
ദണ്ഡവിമോചനം ലഭിക്കണമെങ്കില്‍ അതിനുള്ള പൊതുവ്യവസ്ഥകള്‍ പാലിച്ചിരിക്കണം. അതായത്, ലഘുപാപങ്ങളില്‍ നിന്നുപോലും അകന്ന് പ്രസാദവരാവസ്ഥയിലായിരിക്കണം. വിശുദ്ധ കുമ്പസാരം നടത്തിയിരിക്കണം. അതേ ദിവസം വിശുദ്ധ കുര്‍ബാന സ്വീകരിക്കണം. മാര്‍പാപ്പയുടെ നിയോഗാര്‍ത്ഥം 1 സ്വര്‍ഗ്ഗസ്ഥനായ പിതാവേ, 1 നന്മനിറഞ്ഞമറിയമേ, 1 ത്രീത്വസ്തുതി എന്നിവ ചൊല്ലണം.
Send your feedback to : onlinekeralacatholic@gmail.com