പ്രാര്‍ത്ഥിക്കാനിരിക്കുമ്പോള്‍ ഔട്ട് ഓഫ് റേഞ്ച് ആകുന്നവര്‍ക്ക് നന്നായി പ്രാര്‍ത്ഥിക്കുവാന്‍ ഇതാ ഒരു കുറുക്കുവഴി
സി. അര്‍പ്പണ - ഓഗസ്റ്റ് 2021
പലവിചാരങ്ങള്‍ വാതിലില്‍ മുട്ടിവിളിക്കുമ്പോള്‍ നമുക്ക് പ്രാര്‍ത്ഥന ദുഷ്ക്കരമാകും. നാം പലപ്പോഴും ദൈവത്തില്‍ നിന്നും ഔട്ട് ഓഫ് റേയ്ഞ്ച് ആവും. വീട്ടിലായാലും ദേവാലയത്തിലായാലും എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടതെന്ന് അറിയാത്തവര്‍ക്ക് അടുക്കുംചിട്ടയോടും കൂടി പ്രാര്‍ത്ഥിക്കാന്‍ ഇതാ ഒരു എളുപ്പവഴി. നമുക്കതിനെ എ.ബി.സി.എസ് (അആഇെ ീള ജൃമ്യലൃ) ഓഫ് പ്രയര്‍ എന്ന് വിളിക്കാം. ഈ രീതിയില്‍ പ്രാര്‍ത്ഥിച്ചാല്‍ നിങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കുമ്പോള്‍ സ്വഭാവികമായും ഉണ്ടാകുന്ന പലവിചാരങ്ങള്‍ കുറയ്ക്കുവാനും ദൈവവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുവാനും കൂടുതല്‍ എളുപ്പമാകും.
A. for Adoration
ദൈവത്തെ ആരാധിച്ചുകൊണ്ടു തുടങ്ങുക
പ്രാര്‍ത്ഥന എന്നത് ജീവിതത്തിലെ കഷ്ടപ്പാടുകളെയും സന്തോഷത്തെയും ഒരു പോലെ ആലിംഗനം ചെയ്തുകൊണ്ട് ഹൃദയം ദൈവത്തിങ്കലേക്ക് ഉയര്‍ത്തലാണ്; അത് സ്വര്‍ഗ്ഗത്തിലേക്കുള്ള എത്തിനോട്ടമാണ്, അത് സ്നേഹത്തിന്റെയും അംഗീകാരത്തിന്റെയും കരച്ചിലാണ് എന്നാണ് വി. തെരേസ പറഞ്ഞിട്ടുള്ളത്. അതുതന്നെയാണ് അഡോറേഷന്‍ അഥവാ ആരാധന.
പ്രാര്‍ത്ഥന എന്നത് ജീവിതത്തിലെ കഷ്ടപ്പാടുകളെയും സന്തോഷത്തെയും ഒരു പോലെ ആലിംഗനം ചെയ്തുകൊണ്ട് ഹൃദയം ദൈവത്തിങ്കലേക്ക് ഉയര്‍ത്തലാണ്; അത് സ്വര്‍ഗ്ഗത്തിലേക്കുള്ള എത്തിനോട്ടമാണ്, അത് സ്നേഹത്തിന്റെയും അംഗീകാരത്തിന്റെയും കരച്ചിലാണ് എന്നാണ് വി. തെരേസ പറഞ്ഞിട്ടുള്ളത്. അതുതന്നെയാണ് അഡോറേഷന്‍ അഥവാ ആരാധന.
നാം ദൈവത്തെ ആരാധിക്കുമ്പോള്‍ ഒരേ സമയം ഒരു പാടുകാര്യങ്ങള്‍ സംഭവിക്കുന്നു. നാം ദൈവത്തിന്റെ മുമ്പില്‍ നമ്മുടെ നിസ്സാരത ഏറ്റുപറയുകയും അവിടുത്തെ മഹത്വം അംഗീകരിക്കുകയും ചെയ്യുന്നു, നാം ദൈവത്തിന് നല്കുന്ന മുന്‍ഗണന ശക്തമായി ഏറ്റ് പറയുന്നു. ദൈവത്തെ ആരാധിക്കുന്നതിന് നാം അവിടുത്തോട് പറയണം-ഞാന്‍ അങ്ങയില്‍ വിശ്വസിക്കുന്നു, അങ്ങയില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന, അങ്ങയെ സ്നേഹിക്കുന്നു.
ദൈവമേ ഞാന്‍ എന്റെ ശൂന്യതയുടെ അടിത്തട്ടില്‍ നിന്ന് നിന്നെ ആരാധിക്കുന്നു. അങ്ങ് മഹത്വമുള്ളവനാണ്, ഞാന്‍ അങ്ങയുടെ മുമ്പില്‍ നിസ്സാരനാണ്. എന്ന് ഉരുവിടുക.
എന്തുകൊണ്ടാണ് നാം ആരാധിക്കുന്നത്. ആരാധന നമുക്ക് സന്തോഷം നല്കുന്നു. മത്സ്യത്തെ വെള്ളത്തില്‍ നീന്തിക്കളിക്കുവാന്‍ വേണ്ടിയാണ് സൃഷ്ടിച്ചത്, അവ വെള്ളത്തിലായിരിക്കുമ്പോള്‍ വളരെ സന്തുഷ്ടരാണ്. നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ദൈവത്തെ അറിയുവാനും സ്നേഹിക്കുവാനും സേവിക്കുവാനുമാണ്. അതുകൊണ്ട് നാം ദൈവത്തെ ആരാധിക്കുന്നില്ലെങ്കില്‍ കരയ്ക്കിട്ട മത്സ്യത്തെ പോലയായിരിക്കും.
B for Blessings
ദിവസവും ദൈവം നല്കുന്ന അനുഗ്രഹങ്ങളോര്‍ക്കുക
നമുക്ക് ദൈവം നല്കിയ അനുഗ്രഹങ്ങള്‍ കൗണ്ട് ചെയ്യണമെന്നാണ് ഫാ. മൈക്കല്‍ ഗെയ്റ്റ്ലെ പറയുന്നത്. അങ്ങനെ ചെയ്യുമ്പോള്‍ അകന്നിരിക്കുന്ന ഒരു ദൈവത്തെയല്ല, സമീപസ്ഥനായ ഒരു ദൈവത്തെ അനുഭവിക്കാന്‍ നമുക്ക് കഴിയും. ദൈവം മറ്റുള്ളവരിലൂടെയും അല്ലാതെയും നല്കിയ നന്മകള് ഓര്‍ക്കാം. നമ്മുടെ സൗന്ദര്യം, സമയം, സമ്പത്ത്, നന്മ എല്ലാം അനുഗ്രഹങ്ങള്‍ തന്നെയാണ്.
എന്തുകൊണ്ടാണ് അനുഗ്രഹങ്ങള്‍ കൗണ്ട് ചെയ്യേണ്ടത്. അങ്ങനെ ചെയ്യുമ്പോള്‍ നാം ദൈവത്തിന്റേതാണ് എന്ന തോന്നല്‍ നമ്മില്‍ ശക്തമാകും.
C for Contrition
പാപം ചെയ്തുപോയതോര്‍ത്ത് അനുതപിക്കുക
ഓരോ ദിവസവും ആത്മശോധന ചെയ്യുന്നത് വളരെ അത്യാവശ്യമാണെന്ന് വി. ഇഗ്നേഷ്യസ് ലെയോള പറയുന്നു. ദൈവം നല്കിയ അനുഗ്രഹങ്ങളോര്ക്കുകയും അത് എങ്ങനെയാണ് നാം തിരസ്ക്കരിച്ചതെന്നും ഓര്‍മ്മിക്കുക. ഇത്ര നല്ല ദൈവത്തോടു നാം എങ്ങനെയാണ് പ്രവര്‍ത്തിച്ചതെന്നോര്‍ത്ത് കണ്ണീരൊഴുക്കുക.
ഈശോയുടെ തിരുമുറിവുകളെ ഉമ്മവെക്കുന്നതായി സങ്കല്പിച്ചുകൊണ്ട് അയാം സോറി, ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു എന്ന് പറയുക.
എന്തിന് പാപമോര്‍ത്ത് പശ്ചാത്തപിക്കണം. കാരണം അനുതാപം നിങ്ങള്‍ക്ക് സ്വാതന്ത്യം നല്‍കും. ഭൗതികവസ്തുക്കള്ക്കും, വ്യക്തിപരമായ സുഖസൗകര്യങ്ങള്‍ക്കുമായി നമ്മുടെ ഹൃദയം വിട്ടുകൊടുക്കുക എളുപ്പമാണ്, അവ വളരെ എളുപ്പത്തില്‍ നമ്മുടെ ഹൃദയം കീഴടക്കും. അനുതാപം നമ്മുടെ ജീവിതത്തിലെ മുന്‍ഗണനകളെ മാറ്റിമറിയ്ക്കുന്നു, ദൈവത്തെ ഒന്നാമതായി പ്രതിഷ്ഠിക്കുന്നു.
S for Supplication
ആവശ്യമുള്ളത് ചോദിച്ചുവാങ്ങുക
പരിശുദ്ധാത്മാവിന്റെ വരദാനങ്ങള്‍ നമുക്ക് ചോദിച്ചുവാങ്ങാം.ഈ സമയത്ത് ബൈബിളിലെ സംഭവങ്ങളെ ധ്യാനിക്കാം. ദിവ്യകാരുണ്യത്തെക്കുറിച്ചും മാതാവിനെക്കുറിച്ചും, പീഡാനുഭവങ്ങളെക്കുറിച്ചും ഉത്ഥാനത്തെക്കുറിച്ചുമെല്ലാം ധ്യാനിക്കാം. ഇവിടെ നമ്മുടെ ആവശ്യങ്ങള്‍ അവ ആത്മീയമോ, ഭൗതികമോ ആയിക്കൊള്ളട്ടെ, അവ ദൈവത്തിന് സമര്‍പ്പിക്കുക.
എന്തുകൊണ്ട് ദൈവത്തോട് ചോദിക്കണം. ചോദിക്കുവിന്‍ നിങ്ങള്‍ക്കു ലഭിക്കും എന്ന് യേശു തന്നെ പറഞ്ഞിട്ടുണ്ട്.
Send your feedback to : onlinekeralacatholic@gmail.com