ഗാര്‍ബേജ് ട്രക്ക് വരുന്നേ, ഓടിക്കോ
ജോര്‍ജ് .കെ. ജെ - ഡിസംബർ 2019
മറ്റുള്ളവരുടെ വാക്കുകളും പ്രവര്‍ത്തനങ്ങളും നിങ്ങളുടെ മുഡ് മാറ്റാറുണ്ടോ. നിങ്ങളുടെ സുഹൃത്തുക്കളോ, ഡ്രൈവറോ, വെയ്റ്ററോ, സഹപ്രവര്‍ത്തനോ, ബോസോ, തൊഴിലാളിയോ നിങ്ങളെ ദ്വേഷ്യം പിടിപ്പിക്കാറുണ്ടോ. എങ്കില്‍ ഓര്‍മ്മിക്കുക. മറ്റുള്ളവരുടെ ഗാര്‍ബേജുകള്‍ വാരിക്കൂട്ടുന്നവരാണ് നമ്മള്. ജീവിതത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യങ്ങളിലേക്ക് ഫോക്കസ് ചെയ്യുവാന്‍ അവ നമുക്ക് തടസമായേക്കാം.
നാം ജീവിതത്തില്‍ കണ്ടുമുട്ടുന്ന പലരും ഗാര്‍ബേജ് ട്രക്ക് പോലെയാണ്. ഉള്ളില്‍ നിറയെ ദ്വേഷ്യവും നിരാശയും വിദ്വേഷവും നിറച്ച് അവര്‍ ഗാര്‍ബേജ് വണ്ടികളെപ്പോലെ പാഞ്ഞുകൊണ്ടിരിക്കും. ലോഡ് നിറയുമ്പോള്‍ അത് ഇറക്കുവാന്‍ സ്ഥലമന്വേഷിച്ച് അലയുകയാവാം അവര്‍. നാം സ്ഥലം കൊടുത്താല്‍, നാം അനുവദിച്ചാല്‍ അത് അവര്‍ നമ്മുടെ തലയിലേക്ക് അവരുടെ ഗാര്‍ബേജ് തട്ടും. ചെറിയ ഒരു പ്രകോപനം മതി. നാം അവരുടെ ലോഡ് ഏറ്റുവാങ്ങാന്‍. അതിനാകട്ടെ, യാതൊരു പ്രതിഫലവും കിട്ടില്ല താനും.
നമുക്ക് ഇഷ്ടമില്ലാത്ത പെരുമാറ്റം മറ്റുള്ളവരില്‍ നിന്നുണ്ടായാല്‍ വെറുതെ ചിരിക്കുക. കൈവീശിക്കാണിക്കുക. അവര്‍ക്ക് നല്ലത് ആശംസിക്കുക. കടന്നുപോകുക. പ്രകോപനം സൃഷ്ടിച്ച് ജീവിതം മാലിന്യക്കൂമ്പാരമാക്കാതിരിക്കാം.
മഹത് വ്യക്തികൾ ഒരിക്കലും മാലിന്യ വണ്ടികളാകാറില്ല. മാലിന്യ നിക്ഷേപിക്കാന്‍ അനുവദിക്കാറുമില്ല.
Send your feedback to : onlinekeralacatholic@gmail.com