ന്യൂ ഇയര്‍: ഇതു തന്നെ ബെസ്റ്റ് ടൈം
ജെയ്സണ്‍ പീറ്റര്‍ - ഡിസംബർ 2019
എവിടെ തുടങ്ങണം എന്ന് ആലോചിക്കുന്നവര്‍ക്ക് ഇതു തന്നെ ബെസ്റ്റ് ടൈം. ന്യൂ ഇയര്‍ ഏറ്റവും നല്ല തുടക്കമാണ്. നാം എവിടെയായിരുന്നു. ഇപ്പോള്‍ എവിടെയാണ്. ഇനി എങ്ങോട്ട'് പോകണം എന്ന് ചിന്തിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ട സമയമാണ് പുതുവര്‍ഷം, പുതിയ തുടക്കം. ഇപ്പോള്‍ നാം എവിടെയായിരിക്കുന്നുവെന്നത് നാം എങ്ങോട്ടാണ് പോകേണ്ടതെന്നതിനെ ഒരിക്കലും സ്വാധീനിക്കുന്നില്ല എന്നതാണ് ഏറ്റവും സന്തോഷകരമായ കാര്യം. നമ്മുടെ ഇപ്പോഴത്തെ അവസ്ഥ നാം എവിടെ തുടങ്ങണം എന്നതിന്റെ സൂചന മാത്രമാണ്.
എല്ലാ ദിവസവും പുതുവര്‍ഷം പോലെ നല്ല തീരുമാനങ്ങള്‍ എടുക്കുവാനും അത് നടപ്പിലാക്കുവാനും പറ്റിയതു തന്നെയാണ്. ജനുവരി ഒന്ന് നമ്മുടെ ജീവിതത്തിലെ 365 പേജുള്ള ബുക്കിലെ ആദ്യത്തെ എഴുതാത്ത പേജാണ്. ഒരോ ദിവസവും ഓര്മ്മിക്കാനുള്ളതെന്തെങ്കിലും എഴുതുവാനായി കണ്ടെത്തുക. സ്വന്തം കഴിവില്‍ വിശ്വസിച്ചാല്‍, കഴിവുകള്‍ കണ്ടെത്തിയാല്‍, ഓരോ പേജിലും വിജയത്തിന്റെ അക്ഷരങ്ങള്‍ കുറിക്കാന്‍ നമുക്ക് കഴിയും. ചില പേജുകളില്‍ പരാജയങ്ങള്‍ കോറിയിടേണ്ടിവന്നേക്കാം. പക്ഷേ തളരരുത്. ആ പേജുകളാണ് നമുക്ക് കൂടുതല്‍ വിജ്ഞാനവും വിവേകവും സമ്മാനിക്കുക എന്നോര്‍ക്കുക. നമ്മുടെ നേട്ടങ്ങള്‍ക്ക് മാധുര്യം പകരുന്നത് മുന്പരാജയങ്ങള് തന്നെയാണ്. തെറ്റുപറ്റുമെന്നോര്ത്ത് പ്രവര്‍ത്തിക്കാതിരുന്നാല്‍ നാം നിശ്ചലരായിപ്പോകും. ഇതാണ് പ്രവര്‍ത്തിക്കാനുള്ള സമയം. പ്രവര്‍ത്തിക്കേണ്ട വ്യക്തി ഞാനാണ്.
ജീവിതത്തിന് അര്‍ത്ഥം നല്‍കേണ്ട സമയമാണ് പുതുവര്‍ഷം. ജീവിതത്തിന്റെ അര്‍ഥം കണ്ടെത്താന്‍ ഓടിനടക്കുകയാണ് മനുഷ്യര്‍ നമുക്കുചുറ്റും. ചുറ്റുപാടും ഉള്ള ഒന്നിനും മറ്റൊരാളുടെ ജീവിതത്തിന് അര്‍ത്ഥം നല്‍കാനാവില്ല. അര്‍ത്ഥം നല്‍കുന്നത് അവനവന് തന്നെയാണ്. ക്രിസ്തു കുരിശില്‍ മരിക്കുന്നതുവരെ കുരിശുമരണത്തിന് അര്‍ത്ഥമില്ലായിരുന്നു. ക്രിസ്തു തന്റെ ജീവിതം മറ്റുള്ളവര്‍ക്ക് വേണ്ടി കുരിശില്‍ അര്‍പ്പിച്ചപ്പോള്‍ കുരിശിന് പുതിയ അര്‍ത്ഥം കൈവന്നു. അതുപോലെ, നമ്മുടെ ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ക്കുപോലും നാം അര്‍ത്ഥം നല്‍കുമ്പോഴാണ് ജീവിതം ധന്യമായിത്തീരുക. ഗിവ് മീനിംഗ് ടു യുവര്‍ ലൈഫ്.... എന്ന ഈ വാക്യം പുതുവര്‍ഷം മുഴുവന്‍ നമുക്ക് പ്രചോദനമായി മാറട്ടെ.
Send your feedback to : onlinekeralacatholic@gmail.com