നല്ല ആരോഗ്യത്തിനായുള്ള ഈ പ്രാര്‍ത്ഥന നിങ്ങള്‍ ചൊല്ലിയിട്ടുണ്ടോ
ഷേര്‍ളി മാണി - മെയ് 2021
നല്ല ആരോഗ്യവും രോഗശാന്തിയും ലഭിക്കുവാനായി ഈ പ്രാര്‍ത്ഥന ചൊല്ലി നമുക്ക് ദൈവത്തോട് പ്രാര്‍ത്ഥിക്കാം.
കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളില്‍ ആരോഗ്യരംഗം വളരെ വലിയ കുതിച്ചുചാട്ടങ്ങള്‍ നടത്തിയെങ്കിലും നല്ല ആരോഗ്യം കാത്തുസൂക്ഷിക്കുക എന്നത് സത്യത്തില്‍ ശ്രമകരമായ ദൗത്യമായി ഇപ്പോഴും അവശേഷിക്കുന്നു.
നല്ല ആരോഗ്യത്തിനു വേണ്ടത് സന്തുലിതമായ ജീവിതമാണ്. വളരെ ലളിതമാണെങ്കിലും അത് നേടിയെടുക്കുവാന്‍ വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.
സാഹചര്യം എന്തൊക്കെയാണെങ്കിലും, നമ്മുടെ ആരോഗ്യത്തെ നാം ദൈവിക നേത്രങ്ങളിലൂടെ കാണുകയും ദൈവത്തിന്റെ ആലയമായ നമ്മുടെ ശരീരത്തെ പരിപാലിക്കുകയും വേണം.
കാത്തലിക് പ്രയര്‍ ബുക്ക് ആന്റ് മാന്വല്‍ ഓഫ് മെഡിറ്റേഷന്‍സ് എന്ന പുസ്തകത്തില്‍ നിന്നും കണ്ടെടുത്ത നല്ല ആരോഗ്യത്തിനായുള്ള ചെറിയൊരു പ്രാര്‍ത്ഥന ഇതാ..
കാരുണ്യവാനായ ഈശോയെ, ഞാന്‍ ഹൃദയത്തിലും മനസ്സിലും മാറ്റപ്പെട്ടവനാകട്ടെ. ഒരു രോഗത്തിനും അങ്ങയുടെ സൗഖ്യദായകമായ ശക്തിയെ എതിരിടാനാവില്ലല്ലോ; നീ കല്പിച്ചാല്, എല്ലാ വ്യാധികളും അനുസരിക്കും. നീ ശുദ്ധിയുള്ളവനാകട്ടെ എന്ന് കുഷ്ഠരോഗിയോടു അങ്ങ് അരുള്‍ചെയ്ത വാക്കുകള്‍ എന്റെ ആത്മാവിനോടും പറയണമേ. അങ്ങയുടെ വചസുകള്‍ എന്റെ ആരോഗ്യം തിരികെ തരും, കാരണം അങ്ങയുടെ വചസുകള്‍ മാത്രമാണല്ലോ എന്നെ സൃഷ്ടിച്ചത്, അങ്ങയുടെ വാക്കുകള്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കും. അങ്ങയുടെ കൃപയാല്‍, എന്നിലെ എല്ലാ തിന്മകള്ക്കും കാരണമായ എന്റെ ആത്മാവിലെ സ്വാര്‍ത്ഥ സ്നേഹത്തെ വേരോടെ പിഴുതെറിയണമേ. അങ്ങയുടെ കൃപ സ്വീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ അധികമായി അങ്ങ് എന്റെ യാചനകള്‍ക്ക് കാതോര്‍ക്കുന്നുവെന്ന് എനിക്കറിയാം. അങ്ങയുടെ അഭിഷ്ടം പോലെ എന്നോട് വര്‍ത്തിക്കണമേ. പ്രിയ ഈശോയെ, എനിക്ക് നിന്റെ സ്നേഹവും, നിന്റെ മഹത്വത്തിനായുള്ള യഥാര്‍ത്ഥ തീക്ഷ്ണതയും നല്കണമേ.
ആമേന്‍
Send your feedback to : onlinekeralacatholic@gmail.com