സഹനങ്ങള്‍ പറന്നുയരാന്‍ നമ്മെ സഹായിക്കുന്ന ചിറകുകള്
ജോര്‍ജ് കൊമ്മറ്റം - ജനുവരി 2021
കൊക്കൂണില്‍ നിന്നും ചിത്രശലഭം പുറത്തേക്ക് വരുന്നത് നോക്കി നില്‍ക്കുകയായിരുന്നു ആ പെണ്‍കുട്ടി. കൊക്കൂണ്‍ പൊട്ടിച്ച് പുറത്തേക്ക് വരാന്‍ അത് കിണഞ്ഞു
പരിശ്രമിക്കുന്നുണ്ടെങ്കിലുംഅതിന് കഴിയുന്നില്ല. അതിന്റെ ബുദ്ധിമുട്ട'് കണ്ട് മനസ്സലിഞ്ഞ് ആ പെണ്‍കുട്ടി ഒരു കത്രിക കൊണ്ട് അതിന്റെ കൊക്കൂണ്‍ തുറന്നുകൊടുത്തു. വളരെ എളുപ്പത്തില്‍ ശലഭം പുറത്തേക്ക് വന്നു. അതൊന്ന് ചിറകടിച്ചുപറന്നുയരുന്നത് കാണാന്‍ വേണ്ടി അവള് കാത്തിരുന്നു. പക്ഷേ, ശലഭം പറന്നുയരാന്‍ ചിറകിട്ടടിച്ചിട്ടും അതിന് സാധിക്കുന്നില്ല. അവസാനം ആ ചിറകുകള് ഒന്നു കൂടി ചലിച്ചു. പിന്നെ നിശ്ചലമായി.
സത്യത്തില്‍ ആ കൊക്കൂണില്‍ നിന്നും പുറത്തേക്ക് വരുവാനുള്ള പരിശ്രമങ്ങളും ബുദ്ധിമുട്ടുകളുമാണ് ആ ശലഭത്തിന്റെ ചിറകുകള്‍ക്ക് ശക്തി പകരേണ്ടിയിരുന്നത്. എന്നാല്‍ ആ പെണ്‍കുട്ടി കൊക്കൂണ്‍ തകര്‍ത്ത് പുറത്തേക്കുള്ള വഴി തുറന്നുകൊടുത്തപ്പോള്‍ ചിറകുകള്‍ക്ക് സ്വഭാവികമായി ലഭിക്കേണ്ട കരുത്ത് നഷ്ടപ്പെട്ടു. അതിന് പറക്കാന്‍ കഴിയാതെ വരികയും ജീവന് നഷ്ടമാവുകയും ചെയ്തു.
ശരിയാണ് ജീവിതത്തില്‍ കഷ്ടപ്പാടും സഹനവും കണ്ണീരും ബുദ്ധിമുട്ടുകളും ഒന്നും ഇഷ്ടപ്പെടാത്തവരാണ് നമ്മള്. പക്ഷെ കഷ്ടപ്പാടുകള്‍ നമ്മുടെ ചിറകുകള്‍ക്ക് പറക്കാനുള്ള ശക്തി നല്കാനുള്ളതാണ്. മക്കളെ ഒരു വിധത്തിലും ബുദ്ധിമുട്ടിക്കാതിരിക്കാന്‍ എല്ലാം തേടിപ്പിടിച്ച് മക്കള്‍ക്ക് എത്തിച്ച് കൊടുക്കുന്നവരാണ് നമ്മള്. സത്യത്തില്‍ നാം അവരുടെ ചിറകുകള് അരിയുകയാണ്. ബുദ്ധിമാډാരും വിവേകികളും സഹനങ്ങളെയും ബുദ്ധിമുട്ടുകളെയും സ്വാഗതം ചെയ്യും. അവയാണ് നമ്മുടെ സ്വഭാവും വ്യക്തിത്വവും രൂപീകരിക്കുക. ജീവിതവിഹായസ്സില് പറന്നുയരാന്‍ കെല്പുള്ളവരായി മാറ്റുക.
Send your feedback to : onlinekeralacatholic@gmail.com