സാത്താന് ഒട്ടും ഇഷ്ടമില്ലാത്ത കാര്യങ്ങള്‍..
സാത്താന് തന്നെ പറയുന്നത് കേട്ടാല്‍ നിങ്ങള്‍ ഞെട്ടും
ജിയോ ജോര്‍ജ് - ഫെബ്രുവരി 2023
കത്തോലിക്കസഭയുടെ മുഖ്യ ശത്രുവാണ് സാത്താന്. അവന് അലറുന്ന സിംഹത്തെപ്പോലെ ആരെയാണ് പിടികൂടേണ്ടത് എന്നോര്‍ത്ത് പാഞ്ഞുനടക്കുന്നു. അവന്റെ പ്രലോഭനങ്ങളില്‍ വീഴാതിരിക്കുവാന്‍ നാം ദൈവത്തോട് നിരന്തരം പ്രാര്‍ത്ഥിക്കുന്നു. പിശാചിന്റെ പിടിയില്‍ വീഴാതിരിക്കണമെങ്കില്‍ അവന് പേടിയുള്ളതിനോട് ചേര്ന്നുനിന്നാല് മതിയാകും.
ഇറ്റലിയിലെ അറിയപ്പെടുന്ന ബെനഡിക്ടൈന്‍ സന്യാസിയും ഭൂതോച്ഛാടകനുമായിരുന്നു ഫാ. പെല്ലെഗ്രിനോ എര്ണേറ്റി. അദ്ദേഹം എഴുതിയ അതിപ്രശസ്തമായ ഒരു പുസ്തകമാണ് കാറ്റക്കേസിസ് ഡി സാറ്റാന. ആ പുസ്തകത്തെ ആസ്പദമാക്കി കാത്തലിക് എഡ്യുക്കേഷന്‍ തിരുസംഘം തലവനായിരുന്ന കര്‍ദ്ദിനാള്‍ പിയോലാഗി സാത്താന് ഒട്ടും ഇഷ്ടമില്ലാത്ത കാര്യങ്ങളെക്കുറിച്ച് വളരെ ചുരുക്കത്തില്‍ പ്രതിപാദിക്കുന്നുണ്ട്. അദ്ദേഹം പറയുന്നത് പിശാചിന് ഇഷ്ടമില്ലാത്ത 7 കാര്യങ്ങളെക്കുറിച്ചാണ്.
ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഈ പറയുന്ന 7 കാര്യങ്ങളും ഭൂതോച്ഛാടനവേളകളില് പലപ്പോഴായി സാത്താന് സ്വയം പറഞ്ഞതോ, കര്‍ത്താവിന്റെ നാമത്തില്‍
അവനെക്കൊണ്ട് പറയിച്ചതോ ആയ കാര്യങ്ങളാണ്. ഫാ. എര്ണേറ്റി പിശാചുബാധിതരായവരില് നിന്നും പിശാചിനെ പുറത്താക്കുന്ന വേളയില്‍ അദ്ദേഹത്തിന്റെ
സഹപ്രവര്‍ത്തകര്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ച സാത്താന്റെ തന്നെ വാക്കുളാണ് ഇത്. അത് തികച്ചും ആധികാരികവുമാണ്. തനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത 7 കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് സാത്താനെക്കൊണ്ട് തന്നെ നമുക്ക് പറയിക്കാം....
1. കുമ്പസാരം
'എന്തൊരു മണ്ടന്‍ കണ്ടുപിടുത്തം. അത് എനിക്ക് എന്തുമാത്രം നഷ്ടം വരുത്തുുവെന്ന് അറിയാമോ? അത് എനിക്ക് വേദനയുണ്ടാക്കുന്നു...
എന്നാല്‍ കുമ്പസാരത്തില്‍ വിശ്വസിക്കാത്തവരായ പാപത്തിന്റെ തെറ്റായ ദൈവത്തെ സ്വീകരിക്കുവാന്‍ ക്രിസ്ത്യാനികളെ പ്രേരിപ്പിക്കുകയും
ചെയ്യുന്ന അനേകം വൈദികരെ ഞാന്‍ കട്ടിണ്ടുണ്ട്. . ഞാന്‍ അവരെ ഉപയോഗിച്ചുകൊണ്ട് എന്തുമാത്രം ദൈവദൂഷണം ചെയ്യിച്ചിട്ടുണ്ടെന്നോ'
2. ദിവ്യകാരുണ്യ സ്വീകരണം
അതിന്റെ മുമ്പില്‍ ഞാന്‍ നിരായുധനാണ്.. അതിനെതിരെ പോരാടാന്‍ എനിക്ക് ശക്തിയില്ല. ആ ശരീരം ഭക്ഷിക്കുകയും രക്തം കുടിക്കുകയും ചെയ്യുന്നവര്‍ എനിക്കെതിരെ വളരെ ശക്തരായി മാറുന്നു. അവര്‍ എന്റെ പ്രലോഭനങ്ങള്‍ക്കും വശീകരണങ്ങള്‍ക്കും അദൃശ്യരായിത്തീരുന്നു. എന്തു കഷ്ടമാണ്! എന്തു വേദനാജനകമാണ്! എന്നാല്‍ ഞാന്‍ അവരെ ശക്തമായി പീഡിപ്പിക്കും പലരും ദിവ്യകാരുണ്യം പാപാവസ്ഥയില്‍ ഭക്ഷിക്കാനിടവരുത്തും... അത് എനിക്ക് വളരെ സന്തോഷം തരും...'
3. ദിവ്യകാരുണ്യ ആരാധന
'വെറുമൊരു കഷണം അപ്പത്തെ ആരാധിക്കുന്നു. എന്തുമാത്രം വിഡ്ഢികളാണ് മണിക്കൂറുകളോളം മുട്ടില്‍ നിന്ന് രാവും പകലും, തെറ്റായ ദൈവത്തിന്റെ അള്‍ത്താരയില്‍ ഒരു ബോക്സില്‍ ഒളിഞ്ഞിരിക്കുന്ന ആ അപ്പക്കഷ്ണത്തെ ആരാധിക്കുന്നത്. ഈ ബോധമില്ലാത്ത ആരാധനയെക്കുറിച്ച് ഞാന്‍ വളരെ ദേഷ്യത്തിലാണ്...'
4. ജപമാല
'ഞാന്‍ ജപമാലയെ വെറുക്കുന്നു, ആ സ്ത്രീയുടെ (പരി. അമ്മയുടെ) ആ പഴകിയതും തേഞ്ഞതുമായ മാല. ജപമാല ചൊല്ലുന്നത് ചുറ്റിക കൊണ്ട് എന്റെ തലയ്ക്കടിക്കുന്നതുപോലെയാണ്. എന്നെ അനുസരിക്കാതെ ആ സ്ത്രീയെ അനുസരിക്കുന്ന തെറ്റായ ക്രൈസ്തവരുടെ കണ്ടുപിടുത്തമാണ് അത്. ലോകം മുഴുവന്‍ ഭരിക്കുന്ന ഞാന്‍ പറയുന്നത് കേള്‍ക്കുന്നതിനുപകരം, അവര്‍ ആ സ്ത്രീയോട് പ്രാര്‍ത്ഥിക്കാന്‍ പോകുന്നു, അതെ ജപമാല എന്റെ പ്രഥമ ശത്രുവാണ്. അത് എന്നെ വല്ലാതെ മുറിവേല്‍പ്പിക്കുന്നു.'
5. മാതാവിന്റെ പ്രത്യക്ഷീകരണം
'എന്റെ ഏറ്റവും വലിയ വേദന മാതാവ് ലോകം മുഴുവനിലും നല്കികൊണ്ടിരിക്കുന്ന പ്രത്യക്ഷീകരണമാണ്. എല്ലാ രാജ്യങ്ങളിലും അവള് പ്രത്യക്ഷപ്പെടുകയും എന്നെ പീഡിപ്പിക്കുകയും ചെയ്യുന്നു.'
6. മാര്‍പാപ്പ
'തെറ്റായ രക്ഷകന്റെയും മോചകന്റെയും പേരില്‍ കല്പിക്കുന്ന ആ വെള്ള വസ്ത്രം ധരിച്ച മനുഷ്യനോടുള്ള (പോപ്പ്) അനുസരണം എന്നെ വല്ലാതെ നശിപ്പിക്കുന്നു. ആ സ്ത്രീയെ സ്നേഹിക്കുന്ന, ആ മനുഷ്യനെ അനുസരിക്കുക എന്നത് എന്നെ വേദിനിപ്പിക്കുന്നു. എന്തുകഷ്ടമാണ് അവര്‍ ആടുകളെപ്പോലെ, മുയലുകളെപ്പോലെ, കഴുതകളെപ്പോലയാണ്... എത്ര മ്ളേച്ഛമാണ്. മാതാവിനെ സ്നേഹിക്കുകയും ജപമാല തന്റെ ഏറ്റവും ഇഷ്ടപ്പെട്ട പ്രാര്‍ത്ഥനയായി പ്രചരിപ്പിക്കുകയും ചെയ്യുന്ന ആ പോളണ്ടുകാരനായ മനുഷ്യനോട് (പോപ്പ് ജോപോള്‍ രണ്ടാമന്) എന്റെ അനുയായികള്‍ക്ക് ദ്വേഷ്യമാണ്.'
7. മിണ്ടാമഠത്തിലെ കന്യാസ്ത്രികള്‍
'തലയൊക്കെ മറച്ച് നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങി തങ്ങള്‍ക്കുള്ളതെല്ലാം ദൈവത്തിന് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്ന ആ സേവകരെക്കുറിച്ച് ഞാന്‍ വളരെ ആകുലനാണ്. രാവും പകലും, അവര്‍ ത്യാഗം സഹിക്കുന്നു, അവര്‍ സംസാരം പോലും ഉപേക്ഷിച്ച്, പ്രാര്‍ത്ഥിച്ചുകൊണ്ടേയിരിക്കുന്നു...ഞാന്‍ ആ മിണ്ടാമഠത്തിലെ സന്യാസിനികളെക്കറിച്ച് ഭയചകിതനാണ്, ഭീകരമായ പേടിയിലാണ്. അവര്‍ വളരെ നിര്‍ദ്ദയരായ, തീക്ഷ്ണതയുള്ള ശത്രുക്കളാണ്. പല അവസ്ഥയിലും തരത്തിലുമുള്ള അനേകം ആത്മാക്കളെ അവര്‍ എന്റെ കൈയില്‍നിന്നും പിടിച്ചുവാങ്ങുന്നു...അവര്‍ എന്തുമാത്രം ഭീകരരായ ശത്രുക്കളാണൊേ! അവരെന്തിനാണ് ആത്മാവിന്റെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കുന്നത്'
Send your feedback to : onlinekeralacatholic@gmail.com