സഹനം ദൈവം തരുന്നതാണോ.
ദൈവം സഹനം അനുവദിക്കുന്നതിന്റെ നാല് കാരണങ്ങള്‍
ഷേര്‍ളി മാണി - ജനുവരി 2022
എന്തുകൊണ്ടാണ് ദൈവം നമ്മുടെ ജീവിതത്തില്‍ സഹനങ്ങള്‍ അനുവദിക്കുന്നതെന്ന് നാം പലപ്പോഴും ചോദിക്കാറുണ്ട്. ഉത്തരം കിട്ടാത്ത ചോദ്യമാണ് അത്. സഹനത്തെക്കുറിച്ച് ഇരുന്നും കിടന്നും ചിന്തിച്ചിട്ടും നമുക്ക് പലപ്പോഴും പൂര്‍ണമായ ഒരുത്തരം കണ്ടെത്താന്‍ കഴിയാറില്ല. സത്യത്തില്‍ ക്രൈസ്തവനെ സംബന്ധിച്ച് സഹനം എല്ലാത്തിനെയും മാറ്റിമറിക്കും. വിശ്വാസമുള്ളവരും ഇല്ലാത്തവരും ജീവിതത്തില്‍ സഹനങ്ങളുടെ മുമ്പില്‍ പകച്ചുനിന്നുപോകുകയാണ്. നമ്മുടെ ജീവിതത്തില്‍ ദൈവം സഹനം അനുവദിക്കുന്നതിന്റെ നാലു കാരണങ്ങള്‍ ഇതാ...
1. പ്രാര്‍ത്ഥനയുടെ യഥാര്‍ത്ഥ ശക്തി നമുക്ക് വെളിപ്പെടുത്തിത്തരുവാന്‍
രോഗം വരുമ്പോള്‍ നാം പ്രാര്‍ത്ഥനയിലേക്ക് തിരിയും. നമ്മുടെ പ്രിയപ്പെട്ടവരും നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കും. അതുകൊണ്ട് പ്രാര്‍ത്ഥനയുടെ യഥാര്‍ത്ഥ ശക്തി നമുക്ക് സഹനത്തിലൂടെ ദൈവം വെളിപ്പെടുത്തിത്തരും.
2. സഹനത്തിലൂടെ നമ്മെ എളിമപ്പെടുത്തുവാന്‍
രോഗം വരുമ്പോള്‍ നാം എളിമപ്പെടുന്നു. സ്വന്തം കാര്യങ്ങളെല്ലാം നാം ഒറ്റയ്ക്ക് ചെയ്യും, എനിക്കാരുടെയും സഹായം വേണ്ട എന്ന് വെല്ലുവിളിച്ചിരുന്നവര് പോലും രോഗിയാകുമ്പോള്‍ മറ്റൊരാളുടെ സഹായം തേടുന്നു. രോഗം ദൈവത്തിന്റെ മുമ്പിലും നമ്മെ എളിമപ്പെടുത്തും. ദൈവത്തിന്റെ മുമ്പില്‍ നാം ഒന്നുമല്ല എന്ന് തിരിച്ചറിവ് നമ്മെ കൂടുതല്‍ എളിമപ്പെടുത്തും.
3. സഹനം നമ്മെ സ്നേഹിക്കേണ്ടതെങ്ങനെയെന്ന് പഠിപ്പിക്കുന്നു
രോഗിയും അവരുടെ പ്രിയപ്പെട്ടവരും രോഗാവസ്ഥയില്‍ പരസ്പരം കൂടുതല്‍ സ്നേഹിക്കുന്നു. കുറവുകളും കുറ്റങ്ങളും സ്വീകരിച്ചുകൊണ്ടുതന്നെ മറ്റുള്ളവരെ സ്നേഹിക്കുവാന്‍ സഹനം നമ്മെ പഠിപ്പിക്കുന്നു.
4. ദൈവത്തിന് സാക്ഷികള്‍ വേണം
ചില സ്ഥലങ്ങളില്‍ ദൈവം നമ്മുടെ സാക്ഷ്യം ആഗ്രഹിക്കുന്നു. ചില സാഹചര്യങ്ങളില്‍ മറ്റുള്ളവര്‍ക്ക് പ്രതീക്ഷയും സൗഖ്യവും പകരുവാന്‍ ദൈവം നമ്മെ നിമിത്തമാക്കുന്നു. ഭൂമിയില്‍ ക്രിസ്തുവിന് സന്തോഷത്തോടെ സഹനങ്ങളെ സ്വീകരിക്കുന്ന സാക്ഷികളെ വേണം. സഹനങ്ങളില്‍ സന്തോഷിക്കുക എന്നതിനെക്കാള്‍ വലിയൊരു സാക്ഷ്യം ദൈവത്തിന് നമുക്ക് ഈ ഭൂമിയില്‍ നല്കുവാനില്ല.
Send your feedback to : onlinekeralacatholic@gmail.com